Ads 468x60px

പർദ്ധ സ്ത്രീകളുടെ സൗന്ദര്യം

ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുക്കുന്ന ഒരു ഡ്രസ്സ്‌ കോഡ് പർദ്ദ ആണ്, അത് അഭിജാത്യത്തിന്റെ വസ്ത്രം തന്നെയാണ്. ഇന്ന് കാണുന്ന മോഡേൺ പർദ്ദയല്ല ഉദ്ദേശിച്ചത്, അയഞ്ഞതും ശരീര വടിവുകൾ പ്രദര്ശിപ്പിക്കാത്തതുമായ നമ്മുടെ സംസ്കാരത്തിന് ഇണങ്ങിയ വസ്ത്രങ്ങൾ, അത് പർദ്ദയോ, ചുരിദാറോ മറ്റു എന്തും ആകാം.  എന്തുകൊണ്ട് സാമൂഹിക സാംസ്‌കാരിക കലാ സാഹിത്യ മേഖലകളിൽ ഉള്ള പ്രമുഖരും സാധാരണ കാരും ഈ വസ്ത്ര വിധാനം തിരഞ്ഞെടുക്കുന്നു?  ഉദാഹരണം, കമല സുരയ്യ, ജാൻസ് ഹൂഫ്,  ആക്ടർ മോണിക്ക,  സാറ ജോസഫ്, അങ്ങിനെ എത്രയോ ആളുകൾ.  കാരുണ്യത്തിന്റെ അമ്മയായ മദർ തെരേസയും, പരിശുദ്ധ കന്യാ മറിയവും, ദൈവത്തിന്റെ മണവാട്ടിമാരായ മാലാഖാമാരായ സിസ്റ്റർമാരും ധരിക്കുന്നതുപോലെയുള്ള വസ്ത്രം തന്നെയല്ലേ പർദ്ദയും.  എന്താണ് അതും ഇതും തമ്മിൽ ഉള്ള വിത്യാസം,?  മദർതെരേസ അത് ധരിച്ചപ്പോൾ ആ മഹത് വനിതയോട് ലോകത്തിനു ബഹുമാനം കൂടുകയല്ലേ ചെയ്തത്. പെൺകുട്ടി പ്രണയ അഭ്യർത്ഥന നിരസിച്ചാൽ, അല്ലെങ്കിൽ വിജനമായ പ്രദേശത്തുകൂടി ഒരു പെൺകുട്ടികൾക് നടക്കേണ്ട സാഹചര്യം വന്നാൽ ബലാൽ കരാമയി പീഡിപ്പിക്കുന്ന, മുഖത്ത് ആസിഡ് ഒഴിക്കുന്ന സമൂഹത്തിൽ സാമൂഹിക വിരുദ്ധരുടെ കണ്ണ് തട്ടാതിരിക്കാൻ ആവശ്യ ഘട്ടത്തിൽ മുഖം മറയ്ക്കുന്നതിൽ എന്താണ് തെറ്റ്, പ്രത്യേകിച് മൊബൈൽ സർവ സാധാരണമായ കാലഘട്ടത്തിൽ, സോഷ്യൽ മീഡിയ സർവ സാധാരണമായ കാലഘട്ടത്തിൽ, റോഡിലൂടെ പോകുന്ന പെൺകുട്ടിയുടെയും അമ്മയുടെയും ഫോട്ടോ എടുത്ത് പോൺ സൈറ്റിൽ ഇടുന്ന കാലത്ത് പെണ്ണ് മുഖം മറയ്ക്കുന്നത് നല്ലതാണ്. ഭീകരൻ ബോംബ് വെച്ച് മനുഷ്യരെ കൊല്ലുമ്പോൾ ഒരു സമൂഹത്തിന്റെ  ,വിശ്വാസങ്ങൾക്കു എതിരിൽ അണിനിരക്കുകയല്ല വേണ്ടത് പകരം ആയുധങ്ങളും, ബോംബുകളും നിര്മിക്കുന്നവരെ കടിഞ്ഞാൺ ഇടുകയാണ് വേണ്ടത്....

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR