Ads 468x60px

പിഞ്ഞാണമെഴുത്തിന്റെ ഇസ്‌ലാമികമാനം

കാലങ്ങളിൽ വളരെ സാധാരണമായി കണ്ട് വരുന്നതും ഇന്ന് വിരളവുമായ ആത്മീയ ചികിസയാണ് പിഞ്ഞാണമെഴുത്ത്.

ഖുർആൻ ആയത്തുകളും പ്രത്യേകം ദിക്റുകളും പിഞ്ഞാണത്തിൽ (ഒരു തരം പ്ലേറ്റ് ) എഴുതി രോഗിയെ കുടിപ്പിക്കുന്ന രീതിയാണ് ഇത്...
 പണ്ട് പള്ളി വരാന്തകളിൽ പിഞ്ഞാണമെഴുതിക്കാൻ ധാരാളം അമുസ്ലിംകൾ തന്നെ വരാറുണ്ടായിരുന്നു...!!!
ഈ ചികിത്സയുടെ ആധികാരികത പരിശോധിക്കാം...

ഇബ്നുതൈമിയ  പറയുന്നു.
''ഖുർആനോ, മറ്റു ദിക്റുകളോ അനുവദനീയമായ മഷികൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കൽ അനുവദനീയമാകുന്നു.
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന്  നിവേദനം ; അദ്ദേഹം പറഞ്ഞു : പ്രസവം  പ്രയാസം ആയാൽ 
بِسْمِ اللهِ لَا إِلهَ إلَّا اللهُ اَلْحَلِيمُ الْكَرِيمُ سُبْحَانَ اللهِ رَبِّ الْعَرْشِ الْعَظِيمِ الْحَمْدُلِلهِ رَبِّ الْعَالَمِينَ 
كَأَنَّهُمْ يَوْمَ يَرَوْنَ مَايُوعَدُونَ ...الخ.

എന്ന ദിക്റ് വൃത്തിയുള്ള പാത്രത്തിൽ എഴുതി അവളെ കുടിപ്പിക്കണം .

അലി (റ) പറയുന്നു '' ഒരു കടലാസിൽ ഇത് എഴുതി സ്‌ത്രീയുടെ തോളിൽ കെട്ടണം ,

 ഞാൻ ഇതു പരീക്ഷിച്ചു നോക്കി ഇതിനേക്കാൾ അത്ഭുത കരമായ ഒന്നും ഞാൻ കണ്ടിട്ടില്ല ''.

(ഫതാവ ഇബ്നു തൈമിയ 19/36 ). 

⭕ഇസ്‍ലാഹീ പണ്ഡിതനായി ചിത്രീകരിക്കപ്പെടുന്ന ഇബ്നു ഖയ്യിം (1292-1350) തന്നെ ആത്മീയ ചികിത്സാ മാര്‍ഗങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു : 

'ഖുര്‍ആന്‍ എഴുതി കുടിക്കല്‍ അനുവദനീയമാണെന്ന് സലഫുകളില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ എഴുതിയത് കഴുകി രോഗികള്‍ക്ക് കുടിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും ഇമാം മുജാഹിദ്, അബൂ ഖിലാബ എന്നിവര്‍ പറഞ്ഞിരിക്കുന്നു. 

⭕പ്രസവത്തിനു പ്രയാസം നേരിട്ട ഒരു സ്ത്രീക്കു ഖുര്‍ആന്‍ പിഞ്ഞാണത്തിലെഴുതിയത് കുടിപ്പിക്കാന്‍ ഇബ്നു അബ്ബാസ് (റ) കല്‍പിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

 ⭕വേദനകൊണ്ട് ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് അബൂഖിലാബ(റ) പിഞ്ഞാണമെഴുതി കുടിപ്പിക്കുന്നത് കണ്ടതായി അയ്യൂബ് പറഞ്ഞിരിക്കുന്നു. (സാദുല്‍ മആദ് 4/154)

⭕ഇമാം സുയൂഥി (റ) ഇതേകുറിച്ച് രേഖപ്പെടുത്തുന്നതു കാണുക : 'ഒരു പാത്രത്തില്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീട് അതു കഴുകി രോഗിയെ കുടിപ്പിക്കുകയും ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഹസനുല്‍ ബസ്വരി, മുജാഹിദ്, അബൂഖിലാബ, ഔസാഈ തുടങ്ങയവര്‍ വിരോധമില്ലെന്നു പറഞ്ഞതായി ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ അഭിപ്രായം തന്നെയാണ് നമ്മുടെ മദ്ഹബിന്‍റെ വീക്ഷണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

⭕ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു:
“പ്രസവിക്കാന്‍ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ആം ആയതും മറ്റു ചില ദിക്റുകളും പിഞ്ഞാണത്തില്‍ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാല്‍ പ്രസവം സുഖകരമാകുന്നതാണ്” (മുസ്വ ന്നഫ്, 5/433).

⭕ഇബ്നുല്‍ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തില്‍ സൂറതുല്‍ ഇന്‍ശിഖാഖ് ഒന്നുമുതല്‍ നാലുവരെയുള്ള ആയതുകള്‍ എഴുതി അത് കഴുകിയ വെള്ളം ഗര്‍ഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേല്‍ കുടയുകയും വേണം”(സാദുല്‍ മആദ്, 4/292).

⭕ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. 

⭕ഒരു ഭക്ഷ്യവസ്തുവിന്‍റെ മേല്‍ ഖുര്‍ആന്‍ എഴുതുകയും പിന്നീടതു ഭക്ഷിക്കുകയും ചെയ്താല്‍ അതിനും വിരോധമില്ലെന്നു ഇമാം ഖാസി ഹുസൈന്‍ , ബഗവി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.' (അല്‍ ഇത്ഖാന്‍ 2/212)

💥നമ്മുടെ നാടുകളില്‍ നിലവിലുള്ള പിഞ്ഞാണം പോലുള്ളതില്‍ ഖുര്‍ആന്‍ എഴുതി കൊടുക്കുകയും രോഗികളോടും ഗര്‍ഭിണികളോടും അതു കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രീതി ഇസ്‍ലാമില്‍ അംഗീകരിക്കപ്പെട്ടതു തന്നെയാണെന്നു ഇവിടെ വ്യക്തം.💥

🔷 'സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിക്കുന്നു. (ഖുര്‍ആന്‍ 17/82) എന്ന ആയത്തിന്‍റെ അര്‍ത്ഥ വ്യാപ്തിയില്‍ ,ഉറുക്കും ,മന്ത്രവും ,പിഞ്ഞാണമെഴുത്തുമെല്ലാം പെടുമെന്ന് ഇമാം ഖുര്‍ത്വുബി തന്‍റെ തഫ്സീറില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആധുനിക സലഫികളും ഉല്‍പതിഷ്ണുകളും ആധാരമാക്കാറുള്ള ഫതാവല്‍ ഇസ്‍ലാമിയ്യ 10/2567 ലും ഇത് അംഗീകരിച്ചിട്ടുണ്ട്.🔷

⚠മാറാരോഗങ്ങൾക്കും മനപ്രയാസങ്ങൾക്കും പരിഹാരം തേടി നാം അലയുമ്പോൾ പുർവികർ കാണിച്ച് തന്ന ഇത്തരം ചികിത്സകൾ പരീക്ഷിച്ച് നോക്കുക➡ 

💧💧💧💧💧💧💧💧💧💧

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR