Ads 468x60px

സുന്നികളിലെ AP, EK വിഭാഗങ്ങൾ . . . ഒരു നിഷ്പക്ഷമതിയുടെ വിലയിരുത്തല്‍. . .


കാലം കുറെയായി ഈ രണ്ട് സംഘത്തെയും പതുക്കെ വീക്ഷിക്കുന്നു.
EK വിഭാഗം ഭൂരിപക്ഷകാരാണ്, കൂടെ കുറെ ആൾകൂട്ടമുണ്ട്, നല്ല കാശുണ്ട്, പിളർപിനു മുമ്പുള്ള കുറെ സ്ഥാപനങ്ങളും മഹല്ലുകളും കയ്യിലുണ്ട്, ഒരു പരിധിവരെ ലീഗിന്റെ പോഷക ഘടകമായ ഇവർക്ക്
മുസ്ലിംലീഗിനെ നിലയ്ക്കുനിർത്താൻ മാത്രം സ്വാധീനമുണ്ട്.
....................................
AP വിഭാഗം ആപേക്ഷികമായി ന്യൂനപക്ഷമാണ്, 89 ന്റെ പിളർപിനു ശേഷം ത്യാഗം ചെയ്ത് പടുത്തുയർത്തിയ സ്ഥാപനങ്ങളാണ് അധികവും. കക്ഷി രാഷ്ട്രീത്തിൽ താത്പര്യമില്ല. പാരമ്പര്യ സ്വത്തുക്കളിലും മഹല്ലുഭരണങ്ങളിലുമുള്ള സ്വാധീനം വച്ചു നോക്കുമ്പോൾ ഏറെ പിന്നിലാണ്....
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സമസ്ത 89 ൽ പിളർന്നിട്ട് 25 വർഷം പിന്നിട്ടു.
ഇപോൾ തിരിഞ്ഞു നോക്കുമ്പോൾ തിരിച്ചറിയുന്ന ഞെട്ടിക്കുന്ന ഒരു സത്യമുണ്ട്; ഭൂരിപക്ഷ EK സ്വാധീനക്കാരെ പിന്നിലാക്കി, ന്യൂനപക്ഷ AP ക്കാർ വിദ്യാഭ്യാസ -ആത്മീയ മേഖലകളിൽ വിപ്ലവകരമായ നിരവധി സേവനങ്ങൾ അർപിച്ച് ഏറെ മുന്നിലെത്തിയിരിക്കുന്നു എന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.
ഇതിന്റെ അടിസ്ഥാന കാരണം, ഒരു വിഭാഗത്തിന്റെ പ്ലാനിങും ലക്ഷ്യബോധവും മറുവിഭാഗത്തിന്റെ ലക്ഷ്യബോധമില്ലായ്മയുമാണ്.
സുന്നി ആദർശനിഷ്ഠയെന്നയെന്ന ആശയം കൈമുതലാക്കി, പുത്തൻവാദി - രാഷ്ടീയ ചങ്ങാത്തത്തിനെതിരെ മനംമടുത്ത് സമസ്തയിൽ നിന്നും ഇറങ്ങിയ AP വിഭാഗത്തിന്റെ പ്രഥമലക്ഷ്യം കഴിവും ശേഷിയുമുള്ള ആത്മീയ സംഘമായി സുന്നികളെ വളർത്തുക എന്നതായിരുന്നു. അതിൽ ഒരു പരിധിവരെ വിജയം വരിക്കാൻ AP ക്കാർക്കു കഴിഞ്ഞു. എന്നാൽ EK വിഭാഗത്തിന് കാര്യമായി ഒരു അജണ്ഡയും ഉണ്ടായില്ലെന്നു മനസിലാവുന്നു. അതുകൊണ്ടുതന്നെ സമസ്തയിൽ നിന്നും ഇറങ്ങിപ്പോയ AP വിഭാഗത്തിനെ പാഠം പഠിപ്പിക്കുക എന്നതിലാണ് EK വിഭാഗം 25 വർഷം ചിലവഴിച്ചത്. AP ക്കാർ സമസ്തയുടെ മുഖ്യശത്രുക്കളാണെന്നും അവരെ വളരാൻ അനുവദിക്കരുതെന്നും തീരുമാനിച്ചുറപ്പിച്ച EK വിഭാഗത്തിന് എടുത്തുപറയാൻ പറ്റിയ നേട്ടമോ പദ്ധതികളോ ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നില്ല! (ഇപ്പോൾ ബോധംവച്ചു വരുന്നുണ്ട്.)
25 വർഷമായി AP വിഭാഗത്തിന്റെ പദ്ധതികൾ പൊളിക്കുക എന്ന ലക്ഷ്യം മുഖ്യ അജണ്ഡയാക്കി സമയവും സമ്പത്തും നശിപ്പിക്കുന്നതിനിടയിൽ AP വിഭാഗം എല്ലാ മേഖലയിലും വളർന്നു വലുതായി. രാഷ്ട്രീയക്കാരുടെ മുന്നിൽ പോയി ഓഛാനിച്ചു നിന്നിരുന്ന ഒരു വിഭാഗത്തെ തേടി അവരുടെ ആസ്ഥാനത്തേക്ക് രാഷ്ട്രീയക്കാർ കാണാൻ വരുന്നിടം വഎത്തി AP വിഭാഗത്തിന്റെ ശക്തി! EKകാർ ഇപ്പോഴാണ് തിരിച്ചറയുന്നത്, 89 മുതൽ AP വിഭാഗത്തെ 'ഇരുത്താൻ' നടത്തിയതിന്റെ പാതിയെങ്കിലും ശ്രമം സാമൂഹികോന്നമനത്തിന്നായി തങ്ങൾ നടത്തിയിരുന്നെങ്കിൽ മുസ്ലിം സമുദായത്തിനു താക്കോൽസ്ഥാനത്തെത്താമായിരുന്നു.. അത്രയ്ക്കും ആളും അർത്ഥവും പ്രതാപവും കൈനിറയെ ഉണ്ടായിട്ടും തങ്ങളുടെ നേതൃത്വത്തിന് ലക്ഷ്യബോധമില്ലാതെ പോയതിനാൽ സമുദായതിന് മൊത്തത്തിൽ വലിയ നഷ്ടമാണല്ലോ സംഭവിച്ചത് എന്ന്!
അവർക്ക് AP ക്കാരെ എതിർക്കാമായിരുന്നു; അതു പക്ഷേ, ഗ്രൗണ്ട് സെറ്റപ്പ് ചെയ്ത ശേഷം മാത്രം! ഇതുപക്ഷേ, ജീവിതം തന്നെ അന്ധമായ എതിർപ്പിന്നായി മാത്രം മാറ്റിവച്ചു. അതാണ് പറ്റിയ അമളി.. യാതൊരു പ്രതിപക്ഷ ബഹുമാനവും നൽകാതെ കണ്ടതിനും കേട്ടതിനും ചാടിവീണു എതിർത്തുതോൽപിക്കുക എന്ന അജണ്ഡ ഒട്ടും ശരിയായില്ല..
സാമാന്യം സമുദായ സ്റ്റേഹമുള്ള ഒരാളും ഇത്തരം വൃത്തികേട് അംഗീകരിക്കില്ല..
25 വർഷത്തിനിടക്ക് EK വിഭാഗം ചെയ്ത സമുദായ സേവനങ്ങൾ എഴുതിത്തരാമോ എന്നു ഞാൻ ഒരു സജീവ EK പ്രവർത്തകനോട്‌ ചോദിച്ചെങ്കിലും കൃത്യമായി ഒരുത്തരം എഴുതിനല്കാനില്ലാതെ അയാൾ കൈമലർത്തുകയായിരുന്നു! ഉളള ഊർജം മുഴുവനും APക്കാരെ ഒതുക്കാൻ ചിലവഴിച്ചു എന്നത് ഒരു നേട്ടമല്ലല്ലോ!!
അരിവാൾ സുന്നിയെന്നും താമര സുന്നി യെന്നുമൊക്കെ വിളിച്ചു. അരീക്കാട് പള്ളി പ്രശ്നം പൊക്കി നടന്നു കുറെകാലം, മാസപ്പിറ ഉറപ്പിച്ചതിന്റെ പേരിൽ മഹല്ലുകളിൽ കുഴപ്പമുണ്ടാക്കി. ചവാൻ - രാജഗോപാൽ - പിണറായി മാരുടെ മർകസ് സന്ദർശനം വലിയ ആയുധമാക്കി നോക്കി. കമാലിയ മെഡി. കോളജ്, മർകസ് കോംപ്ലക്സ് പണയം, കുവൈത്ത് കരാർ, 14 ദിവസത്തെ സനദ്, സമസ്ത കേസ്, മുഖം കെടൽ തുടങ്ങി, മദ് റസാ പാഠപുസ്തക അച്ചടി, പാർലമെന്റ് - അസ്സംബ്ലി - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകളിലെ സപ്പോർട്ട്, ചേകനൂർ മൗലവി തിരോധാനം, ടൈഗർഫോഴ്സ്, തിരുകേശം, നോളജ് സിറ്റി തുടങ്ങി എത്രയെത്ര അനാവശ്യ സമരങ്ങളും ഒച്ചപ്പാടുകളും പ്രക്ഷേ ഭങ്ങളും കുഴപ്പങ്ങളുമാണ് EK വിഭാഗം APകാർക്കെതിരെ സംഘടിപ്പിച്ചത്!
ഇതിനിടയിൽ 8 AP വിഭാഗക്കാരെ കുരുതി കൊടുക്കേണ്ടി വന്നു! നൂറുക്കണക്കിനു AP സ്ഥാപനങ്ങൾ പൂട്ടിച്ചു, നിരവധി പ്രവർത്തകരെ കേസിൽ കുടുക്കി, ചിലരെ നാടുകടത്തി, മദ്രസാ -പള്ളികളിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു കുഴപ്പത്തിനും പോകാത്ത നിസ്വാർഥരായ ധാരാളം പണ്ഡിതന്മാരെ ബിരുദം നോക്കിയും നിറം നോക്കിയും നിഷ്കരുണം പിരിച്ചുവിട്ടു, പലരെയും ബഹിഷ്കരിച്ചു, ഊരുവിലക്കി,

Ameer Ali, [14.10.15 22:22]
പള്ളി -മദ്രസകളിൽ പലതും പിടിച്ചടക്കി, പെർമിഷനും പ്ലാനുകളും മുടക്കി, ജോലിയും കൂലിയും തടഞ്ഞു...
ഇങ്ങനെ പലവിധേനയും AP വിഭാഗത്തെ സകല ശക്തിയും ഉപയോഗിച്ച് തകർക്കാനും തളർത്താനും ശ്രമിച്ചതല്ലാതെ മർകസ് പോലെ ഒരു വിവിധോദ്ദേശ്യ വിദ്യാഭ്യാസ സമുച്ചയമോ മർകസ് നോളജ് സിറ്റി പോലെ ഒരു നോളജ് സിറ്റിയോ സ്ഥാപിക്കാൻ ശ്രമിച്ചതോ, മഅദിൻ പോലെ എജ്യൂ പാർക് നിർമിച്ചതോ, കാന്തപുരം ചെയ്തത് പോലെ 4000 പള്ളികൾ നിർമിച്ചതോ, സിറാജുൽ ഹുദ, മഖർ, സങ്ങദിയ, മജ്മഅ, മുജമ്മാത്ത്, ഖാദിസിയ, ബുഖാരി തുടങ്ങിയ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങൾ പിളർപിന് ശേഷം കെട്ടിപ്പടുത്തതോ , ഡവലപ് ചെയ്തതോ ഒന്നും EK വിഭാഗതിന് പറയാനില്ല!
APകൾ സമ്മേളനമോ പൊതുയോഗമോ നടത്തിയാൽ അതിനെതിരിൽ മറ്റൊന്ന് സംഘടിപ്പിക്കുക എന്നത് EK വിഭാഗത്തിന്റെ മറ്റൊരു ദൗർബല്യമാണ്. EK വിഭാഗത്തിന്റെ ഒട്ടുമിക്ക വേദികളും (ആത്മീയ സദസ്സുകൾ വരെ) APകളെ തരംതാഴ്ത്തനാണ് ഉപയോഗിക്കുന്നത്! തന്നെയുമല്ല, EKക്കാരുടെ പ്രസിദ്ധീകരണങ്ങളിൽ അധികവും AP കാർക്കെതിരിൽ അച്ചുനിരത്തുന്നവയാണ്.
ഇങ്ങനെ AP വിരോധം പ്രചരിപ്പിച്ചതുകൊണ്ട് എന്തുനേടി എന്നു ചോദിച്ചപ്പോൾ തലയിൽ കൈവച്ച് ചിന്തികുന്ന ഒരു EK നേതാവിനെ കണ്ടു.
ഇത്രനാളത്തെ ഇത്തരം കഠിന വിരോധ പ്രചാരണ -പ്രവർത്തനങ്ങൾ കാന്തപുരം ടീമിന് കാര്യമായി ഏശിയില്ലെന്നു മാത്രമല്ല, കിട്ടിയ ഓരോ പ്രഹരവും അവർക്ക് മുന്നോട്ടുള്ള ഗമനത്തിനുള്ള ഊർജമാക്കാൻ കഴിഞ്ഞു എന്നതാണ് അത്ഭുതം. വൻശക്തികളുടെ അനാവശ്യ എതിർപ്പുകൾക്ക് തിരിച്ചടി നൽകാൻ സമയം പാഴാക്കാതെ ചെറുത്തുനിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറിയും APകാർ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.
പകരത്തിനു പകരം ചെയ്ത് പകവീട്ടാതെ പ്രസ്ഥാനം കെട്ടിപ്പടുത്ത കാന്തപുരം ടീമിന്റെ അർപ്പണ മനോഭാവത്തിലും ആത്മാർഥ സമീപനങ്ങളിലും തന്ത്രപരമായ മുന്നേറ്റത്തിലും ഇതര പ്രസ്ഥാനക്കാർത്കും പാഠമുണ്ട്.
ഇപ്പോൾ AP ക്കാർ ശരിക്കും ശക്ത രായിട്ടുണ്ട്. അവരുടെ രണ്ടു കേരളയാത്രകളും ഇത്രമേൽ വിജയമായതിന്റെയും പ്രസ്ഥാനത്തിന് ഇത്ര സ്വീകാര്യത കിട്ടിയതിന്റെയും കാരണം മറ്റൊന്നല്ല!
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR