Ads 468x60px

ഡോ. ശൗഖത്ത് ബുഖാരി നഈമി: കാശ്മീര്‍ ദീനീ ദഅവയുടെ പട നായകന്‍

വശ്യമായ ചിരിയും സ്‌നേഹപൂര്‍വമായ പെരുമാറ്റവും. ഇംഗ്ലീഷ് അടക്കം നാല് ഭാഷകളില പ്രവീണ്യം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശി. വര്ഷങ്ങള്ക്ക് മുന്പ് ഒരു പ്രഭാഷണത്തിന് വേണ്ടി കശ്മീര്‍ സന്ദര്ഷിച്ചപ്പോഴാണ് ഈ ജനതയുടെ നിശ്ചലാവസ്ഥ ഡോ. ബുഖരിയെ വേദനിപ്പിച്ചത്. ആ വേദനയാണ് ഒരു മഹാ വിപ്ലവത്തിന്റെ നാന്നിയായി മാറിയത്. കേരളത്തിലെ സുഖകരമായ കംഫോര്ട്ട് സോണില്‍ എത്രയോ സുന്ദരമായി ആസ്വദിച് ജീവിക്കാമയിരുന്നിട്ടും കൂട് വിട്ടു പറന്നു ഒന്നും ഇല്ലാത്ത ഒരു നാട്ടിലെത്തി അവിടെ പൂജ്യത്തില്‍ നിന്ന് തുടങ്ങി ഒരു വലിയ സാംസ്‌കാരിക വിപ്ലവം നടത്തുകയാണ് അദ്ദേഹം. കാശ്മീര്‍ എന്നത് തന്നെ ഒരു കുറ്റമാകുന്ന, കാഷ്മീരുകാരന്‍ ആവുന്നത് രാജ്യ ദ്രോഹമാവുന്ന ഒരു പശ്ചാത്തലത്തിലാണ് അദ്ദേഹം എത്തുന്നത് . ഉറ്റവരുടെയും ഉടയവരുടെയും നിരന്തര അഭ്യര്‍ഥനകള്‍ അവഗണിച്ചാണ് ഈ കലാപ ഭൂമിയില്‍ തന്നെ തന്റെ ദൗത്യം നിറവേറ്റാന്‍ ഡോ. ബുഖാരി തീരുമാനിച്ചത്.  
വെടിയൊച്ചകള്‍ കേട്ടും കബന്ധങ്ങള്‍ കണ്ടും മടുത്ത ജമ്മു & കശ്മീരിലെ  ഒരു ജനതയുടെ ഉത്ധാനതിനു  വേണ്ടി സമര്പിച്ച ജീവിതം. 2007 ല്‍ ആദ്യത്തെ സംരംഭം പൂന്ജില്‍ തുടങ്ങുമ്പോള്‍ കിട്ടിയത്  എതിർപുകളും നിരുൽസാഹപ്പെടുത്തലുകളും മാത്രം. ശ്രീനഗറിലും  ഷാദ്ര ശരീഫിലും ഇസ്ലാമബാദിലും (ഇന്ത്യയുടെ ഭാഗം)  പരിസരങ്ങളിലും അന്തിയുറങ്ങുന്ന ആത്മീയ തേജസ്സുകളില്‍ നിന്ന് വെളിച്ചം സ്വീകരിച് മുന്നോട്ട് നടക്കേണ്ട ഒരു സമൂഹം അന്ധതയുടെയും അറിവില്ലായ്മയുടെയും ബലിക്കല്ലുകളില്‍ സ്വയം തളചിട്ട് വെളിച്ചത്തില്‍ നിന്ന് തിരിഞ്ഞു നടന്നപ്പോഴാണ് ഡോ:ബുഖാരി സംസ്‌കാരത്തിന്റെ, തിരിച്ചറിവിന്റെ, ആത്യന്തികമായി ഒരു നല്ല മനുഷ്യനിലേക്കുള്ള വഴി വെട്ടാന്‍ തുടങ്ങിയത്.

ഈ സമൂഹം ഇനിയും ഇരുട്ടില്‍ തപ്പി തടയണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ പ്രാദേശിക ദാദമാരെ കൂട്ട് പിടിച്ച് ഭീഷണിയുടെ സ്വരവുമായി വന്നെങ്കിലും അവര്ക്കും ഇക്കയുടെ മനസ്സുരപ്പിനു  മുന്നില്‍ പിന്തിരിയേണ്ടി വന്നു. ശ്രീനഗറിലും പൂഞ്ചിലും ജമ്മുവിലുമായി ഇരുപത് സ്‌കൂളുകളാനിന്ന് ബുഖാരിയുടെ നേതൃത്വത്തില്‍ ആ ചരിത്ര ദൗത്യം നിര്‍വഹിക്കുന്നത്. ഓരോ രക്ഷിതവിന്റെയും അഭിമാനത്തിന്റെ നിറമാനിന്നു ഈ സ്‌കൂളുകള്‍.

ഓരോ സ്‌കൂളുകളിലും പുതിയ ആകാശങ്ങള്‍ സൃഷ്ടിക്കാന്‍ ദൂരെ മലമുകളില്‍ നിന്നും, വയലുകളുടെ അതിര്‍ത്തികള്‍ പിന്നിട്ടും, പുഴകള്‍ താണ്ടിക്കടന്നും കിലൊമീറ്റരുകല്‍ നടന്നെത്തുന്ന കുട്ടികള്‍ ഈ തലമുറയുടെ നാളത്തെ പ്രതീക്ഷകളാണ്. അവര്‍ നടന്നു വരുന്ന പ്രദേശത്തെ ഓരോ ചെടികളും അരുവികളും ഉരുണ്ട പാറക്കല്ലുകളും എല്ലാം അവരെ അഭിവദ്യമാര്‍പ്പിക്കുന്നുണ്ടായിരിക്കും....കാലത്തിന്റെ ചുമരുകള്‍ക്കപ്പുരതെക്ക് നടന്നു പോകുന്ന ഈ മക്കളെ നോക്കി അവയൊക്കെ അഭിമാനിക്കുന്നുണ്ടാവും. അറുപതോളം വരുന്ന മലയാളി സ്റ്റാഫുകലും ബാക്കി ഭൂരിപക്ഷം വരുന്ന സ്വദേശികളും അടങ്ങുന്ന ഒരു വലിയ വൃന്ദം ഡോ. ബുഖരിയോടൊപ്പം ഈ ദൌത്യത്തിന് ശക്തി പകരുന്നു. മുഴുവന്‍  മലയാളി അധ്യാപകരും  സ്‌നേഹത്തോടെ 'ഇക്ക' എന്ന് വിളിക്കുന്ന ഡോ. ബുഖാരി സേവന സന്നധതയുടെ ഒരു സഞ്ചരിക്കുന്ന അടയാളമാണ്. ഓരോ സ്‌കൂളില്‍ ചെന്നപ്പോഴും ഓരോരുത്തര്ക്കും പറയാനുണ്ടായിരുന്നത് അവരുടെ സ്വന്തം ഇക്കയെക്കുറിച്ചുള്ള ത്യാഗത്തിന്റെ കഥകള്‍. എങ്ങനെയാണു ഇക്ക ഇത്രയുമധികം തന്നെ സ്‌നേഹിക്കുന്ന ഒരു വലിയ സംഘത്തെ ഉണ്ടാക്കിയെടുതതെന്നു ഞാന്‍ പലപ്പോഴും അതിശയിച്ചു പോയി.... അവസാനം ഞാനും ആ കൂട്ടത്തില്‍ ചേര്‍ന്നു. ഞാനും  ഇക്ക എന്ന് വിളിക്കാന്‍ തുടങ്ങി. ആ വിളിയില്‍ അഗാധതയില്‍ നിന്ന് വരുന്ന ആത്മാർത്ഥമായ  സ്‌നേഹത്തിന്റെ ഒരു ചാലക ശക്തി ഞാന്‍ കണ്ടു. ഒരു മത പണ്ഡിതന്‍ കൂടിയായ ഇക്കയെ മറ്റു പല മതങ്ങളിലും പെട്ട ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സൈനിക മേധാവികളും പൊതു പ്രവർത്തകരും ആദരവോടെ അടുത്ത് വന്നു കൈ പിടിച് കുശലം പറയുന്നത് ഞാന്‍ കണ്ടു .... ഇദ്ദേഹത്തിന്റെ ജീവിതം മിക്കവാറും യാത്രകളില്‍ തന്നെയാണ്. അതും പലപ്പോഴും പൊട്ടിപ്പൊളിഞ്ഞ കാട്ടു വഴികളിലൂടെ. നേരത്തെ ഒരു പഴയ ഓംനി കാറില്‍ കാട്ടു പാതകളിലൂടെ ഒറ്റക്ക് വണ്ടിയോടിച്ചു പോയപ്പോള്‍ പോലിസ് തടഞ്ഞു സ്‌നേഹപൂര്‍വ്വം മടക്കി അയച്ച കഥകള്‍ ഞാന്‍ പലരില്‍ നിന്നും കേട്ടു. സ്വന്തം ജീവിതം പോലും തന്റെതല്ല, അപരന് വേണ്ടിയുള്ളതാണെന്ന് പ്രവർത്തനത്തിലൂടെ പഠിപ്പിക്കുകയാണ് ഈ ഇക്ക. അവസാനം കൂട്ടുകാരും     കൂടെയുള്ള മലയാളികളും  ഇക്കയുടെ സമ്മതം ചോദിക്കാതെ പോയി എടുത്ത റ്റാറ്റായുദെ സഫാരി കാറിലാണ് ഇപ്പോള്‍ യാത്ര. കൂട്ടിനു എല്ലാം മറന്നു കൂടെ കൂടിയ ഇവിടത്തുകാരനായ ഇമ്രാനും.

വിദേശ യാത്രകള്‍ കഴിഞ്ഞാല്‍ സ്വന്തം നാട്ടിലേക്കു പോവാതെ ഇങ്ങോട്ടാണ് പലപ്പോഴും വരിക. അത്രയധികം ഈ നാടും ജനങ്ങളും ഇക്കയുടെ ജീവിതത്തില്‍ ലയിച്ചിരിക്കുന്നു. മറ്റുള്ളവരില്‍  നിന്ന് അധികമായി എന്തെങ്കിലും ആസ്വദിക്കാതെ, അതെ  സൌകര്യങ്ങളിലും സംവിധാനങ്ങളിലും ജീവിക്കുന്ന  ഇക്ക സഹനത്തിന്റെ  അദ്ധ്യായങ്ങള്‍ ജീവിച് കാണിച്ചു  തരുന്നു.
കൂടെ സഞ്ചരിച്ചപ്പോള്‍, ഇവിടുത്തെ സാധാരണ  ജനങ്ങള് ഈ വിമോചന നായകനോട്   കാണിക്കുന്ന കടപ്പാടിന്റെ ആഴവും പരപ്പും സ്‌നേഹവും ഞാന്‍ ആവോളം കണ്ടു. സ്‌കൂളുകളില്‍ ചെന്നപോള്‍ കുട്ടികളും അവരുടെ ഇക്കയെക്കുറിച് ആവേശത്തോടെ പ്രാർത്ഥന മനസ്സോടെ പലതും പറഞ്ഞു തന്നു. കാശ്മീരിന്റെ പേരില് കരയുന്നവര്‍ ധാരാളം പേരുണ്ട് നമ്മുടെ കേരളത്തിലടക്കം. കശ്മീരിലെ സമൂഹത്തിനു  വേണ്ടത് നെടുവീര്‍പ്പുകളോ  സഹതാപ തരംഗങ്ങലോ അല്ല, കൂടെ നിന്നുള്ള ഉദ്ധാരണ പ്രവര്തനങ്ങളാണ്. അതാണ് ഇക്കയും  സംഘവും  ചെയ്യുന്നത് .

ഈ മനുഷ്യ വിപ്ലവത്തിന് കരുത്തും പിന്തുണയും നല്കുന്ന പ്രവാസ ലോകത്തും കേരളത്തിലും ഉള്ള സുമനസ്സുകളെക്കുറിച്ചും ഇക്ക പറഞ്ഞു. നമുക്കും ഈ വിപ്ലവത്തിന്റെ ഭാഗമാവാം. പ്രാര്‍ത്ഥനകളും ശാരീരിക സാമ്പത്തിക സഹായങ്ങളും നൽകാം.... തടവിലാക്കപ്പെട്ട മനുഷ്യത്വം മോചിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഈ ഉത്ഥാനത്തില്‍ പങ്കു ചേരാം. ഈ വിപ്ലവങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍  "എല്ലാം തുടങ്ങിയിട്ടേയുള്ളൂ, ജമ്മു & കാശ്മീരിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക തുടങ്ങി  എല്ലാ അര്‍ത്ഥത്തിലുമുള്ള Total  Upliftment ആണ് മനസിലുള്ള ചിത്രം" എന്നു മറുപടി. കാന്തപുരം ഉസ്താദിന്റെയും ഡോ:ഹകീം അസ്ഹരിയുടെയും സര്‍വ പിന്തുണയും ഇദ്ദേഹതോടോപ്പമുണ്ട്. ഇക്കക്കും മുഴുവന്‍ സഹ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും  എപ്പോഴും ഉണ്ടാവണേ... അള്ളാഹു എല്ലാം ഖബൂലാക്കട്ടേ....

Yaseen mission kashmir


0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR