Ads 468x60px

പ്രമേഹം സുഖപ്പെടുത്തുന്ന LCHF ഭക്ഷണ രീതിയുടെ പ്രചാരമേറുന്നു.

പ്രമേഹം ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നീട് മരുന്ന് കൂടാതെ സുഖപ്പെടില്ല എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്.  പ്രമേഹ രോഗികൾ ജീവിതത്തിൽ ഉടനീളം മരുന്ന് കഴിച്ചു ജീവിക്കുന്നത് വളരെ സാധാരണവും ആണല്ലോ.  അതിനാൽ തന്നെ പ്രമേഹം ഒരു മാറാ രോഗമായി നാം അംഗീകരിച്ചു കഴിഞ്ഞു .

ലോകാടിസ്ഥാനത്തിൽ തന്നെ നോക്കിയാൽ 1980 മുതൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അന്നുണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം പേർക്ക് ഇന്ന് പ്രമേഹമുണ്ട്.  അമേരിക്കയിൽ മാത്രം പ്രതിവർഷം 174 ബില്യൺ ഡോളർ പ്രമേഹ ചികിത്സയ്ക്കായി പൊടിക്കപ്പെടുന്നുണ്ട്.  എന്നിട്ടും പ്രമേഹം കുറയുന്നില്ല.    ദിനേനയെന്നോണം പുതിയ രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയും ചെയ്യുന്നു.  പ്രമേഹ ചികിത്സ എത്രത്തോളം ഫലം ചെയ്യുന്നു എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.



1980 കൾക്ക് ശേഷം എന്ത് കൊണ്ടായിരിക്കും പ്രമേഹം കൂടിയത്? കുറഞ്ഞ കാലം കൊണ്ട്   മനുഷ്യന്റെ ജനിതക കോഡിൽ കാര്യമായ  വ്യതിയാനം സംഭവിച്ചിരിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ല. നമ്മുടെ ഭക്ഷണ രീതിയിലും ജീവിത ശൈലിയിലുമുണ്ടായ സാരമായ മാറ്റം തന്നെയാവും അതിന്റെ പിന്നിലെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ പ്രമേഹത്തെ വരുതിയിൽ ആക്കാനുള്ള പ്രയത്നത്തിന്റെ ആദ്യ കടമ്പ പിന്നിട്ടു കഴിഞ്ഞു. 

അവിടെയാണ് LCHF ന്റെ പ്രസക്തി കടന്നു വരുന്നത്.  കുറഞ്ഞ അന്നജം, കൂടുതൽ  കൊഴുപ്പ്  അഥവ Low Carb Hight Fat ഒരു ചികിത്സയല്ല.  ഒരു ഭക്ഷണ ശൈലി മാറ്റമാണ്.  പ്രമേഹത്തെ ചെറുത്ത് തോൽപ്പിക്കുന്ന ഈ ഭക്ഷണ രീതി ലോകത്താകമാനം പ്രചാരം ഏറി കൊണ്ടിരിക്കുന്നു.  അനേകം പേർക്ക് ഇൻസുലിനോ മരുന്നോ കൂടാതെ ജീവിക്കാൻ കഴിയുന്നുമുണ്ട്. 

എന്താണ് പ്രമേഹം?

നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിച്ചു കൊണ്ട് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നത്.  ഈ ഇൻസുലിനാണ് ശരീരത്തിലെ കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.  സാധാരണ കാണുന്ന പ്രമേഹ രോഗികളിൽ അധികവും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്.  അതിനുള്ള കാരണം ഇൻസുലിൻ കുറയുന്നതല്ല.  ഇൻസുലിൻ റെസിസ്റ്റൻസാണ്  ( ഇൻസുലിനെ തടയാൻ ശരീരം ശ്രമിക്കുന്ന പ്രക്രിയയാണ് ).  ഈ അവസ്ഥയാണ് പ്രമേഹം എന്ന് അറിയപ്പെടുന്നത്.

എന്താണ് ഈ തടയലിനു കാരണം?  അതറിയണമെങ്കിൽ ഇൻസുലിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയണം.  നാം ഭക്ഷണം കഴിക്കുമ്പോൾ സ്വാഭാവികമായും ഇൻസുലിൻ ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ നമുക്ക് മതിയായ അളവിൽ ഊർജ്ജമാക്കി മാറ്റുന്നു.  എന്നാൽ നാം കഴിക്കുന്ന അധിക ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന അധിക ഗ്ലൂക്കോസിനെ നമ്മുടെ കരളിൽ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന ഒരു ധർമ്മം കൂടി ഇൻസുലിൻ ഭംഗിയായി നിർവഹിച്ചു വരുന്നുണ്ട്.

നാം ഭക്ഷണം കഴിക്കാത്ത സമയങ്ങളിൽ ഈ ഗ്ലൈക്കോജനെ വീണ്ടും ശരീരം ഉപയോഗിക്കുന്നു .  ഉറക്കത്തിൽ സാധാരണ സംഭവിക്കുന്നത് ഈ പ്രക്രിയയാണ്.  ഈ ഒരു ചാക്രിക വ്യവസ്ഥിതിയിൽ യാതൊരു അസ്വാഭാവികതയും ഇല്ല താനും.

എന്നാൽ വീണ്ടും വീണ്ടും ഗ്ലൂക്കോസിന്റെ അളവ് കൂടി വന്നാൽ നമ്മുടെ ഊർജ്ജത്തിന് ആവശ്യമായ അളവിനേക്കാൾ കൂടുതൽ ഗ്ലൈക്കോജൻ കരളിൽ കൊഴുപ്പ് രൂപത്തിൽ  സംഭരിക്കപ്പെടുകയും ക്രമേണ കൂടുതൽ ഗ്ലൈക്കോജനെ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്യുന്നു.  അതിനെ മറി കടക്കാൻ ഇൻസുലിൻ ഉത്പാദനം കൂട്ടിയാണ് ശരീരം ശ്രമിക്കുന്നത്.  ഈ അമിത ഇൻസുലിൻ ഉത്പാദനം മൂലം നമ്മുടെ ശരീരം പതിയെ പതിയെ ഇൻസുലിനെ തടയാൻ ശ്രമിച്ചു കൊണ്ടിരിക്കും.  എത്ര തന്നെ ഇൻസുലിൻ ഉൽപ്പാദിപ്പിച്ചാലും ആ ഇൻസുലിനെ ശരീരം തടഞ്ഞു തുടങ്ങുന്നതോടെയാണ് ഒരാൾ പ്രമേഹ രോഗിയാവുന്നത്. 

അപ്പോൾ യഥാർത്ഥ പ്രശ്നം ഇൻസുലിന്റെ അഭാവമല്ല,  ഇൻസുലിനെ ശരീരം തടയുന്നതാണ് എന്ന് മനസ്സിലായല്ലോ?  അപ്പോൾ സംഭവിക്കുന്നത് കരളിലേക്ക് കൂടുതൽ ഗ്ലൈക്കോജൻ സംഭരിക്കാൻ കഴിയാതെ വരുന്നു.   അത് വീണ്ടും  തിരികെ രക്തത്തിലേക്ക് തന്നെ തിരിച്ചു വരികയാണ് ചെയ്യുക.  അങ്ങനെയാണ് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത്.  ഇതാണ് ഫാസ്റ്റിംഗ് ഗ്ലൂക്കോസിനു കാരണം.

കാര്യങ്ങൾ അവിടെ അവസാനിക്കുന്നില്ല.  കരളിൽ അടിഞ്ഞ കൊഴുപ്പ് അവിടെ മാത്രം നിൽക്കുന്നില്ല.  ക്രമേണ മറ്റു ശരീര ഭാഗങ്ങളിലും അത് അടിഞ്ഞു കൂടുന്നു.  സ്വാഭാവികമായും ഇൻസുലിൻ ഗ്രന്ഥിയായ പാൻക്രിയാസിലും അത് എത്തിച്ചേരും. അത് പാൻക്രിയാസിനെയും ബാധിക്കുന്നതോടെയാണ് രോഗം അതിന്റെ മൂർദ്ധന്യതയിൽ എത്തുന്നത്.  ഭക്ഷണം കഴിച്ചാൽ ഇൻസുലിൻ ഉൽപാദിപ്പിക്കുക എന്ന പ്രക്രിയയിൽ അതോടെ താള ഭംഗം വരുന്നു.  ഭക്ഷണം കഴിച്ചാൽ ഗ്ലൂക്കോസ് കൂടുന്ന അവസ്ഥയും വന്നു ചേരും.  അതോടെ  ഒരാൾ പൂർണ്ണമായും പ്രമേഹ രോഗിയാണെന്ന് വിധി എഴുതപ്പെട്ടു.

ഒരാൾ ഒരു സുപ്രഭാതത്തിൽ പ്രമേഹ രോഗിയാവുന്നതല്ല എന്ന് മനസിലായി കാണുമല്ലോ.  ഈ പ്രക്രിയകളുടെയൊക്കെ അവസാനമാണ് നാം പ്രമേഹം കണ്ടെത്തുന്നത് എന്ന് മാത്രം.  ഈ അവസ്ഥയിലാണ് നമുക്ക് ചികിത്സയുടെ ആദ്യ പടിയായി മെറ്റ്ഫോർമിൻ ടാബ്‌ലറ്റുകൾ  ( metformin) നിർദേശിക്കപ്പെടുന്നത്.   അത് കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കാണപ്പെടും.  രോഗിക്കും രോഗിയോട് സഹവസിക്കുന്നവർക്കും ആശ്വാസം.  എന്നാൽ സത്യത്തിൽ കരളിൽ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസ് പകരുന്നതിനെ തടഞ്ഞു നിറുത്തുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത് .  പ്രമേഹം യഥാർത്ഥത്തിൽ അവിടെ സുഖപ്പെടുന്നില്ല. എല്ലാം പഴയ പോലെ തന്നെ പോകുന്നുണ്ടാവും.  കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടി കൊണ്ടിരിക്കും   സ്വാഭാവികമായും അതിനെ ഏറെ കാലം നിയന്ത്രിച്ചു നിറുത്താൻ ആദ്യം നൽകിയ ഡോസിനു കഴിയാതെ വരും.  മരുന്നിന്റെ ഡോസ് കൂടി കൂടി വരും.  ഒരു പരിധി കഴിഞ്ഞാൽ ഗുളികയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ വരികയും ഇൻസുലിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു.  ചെറിയ ഡോസിൽ തുടങ്ങി പതിയെ പതിയെ ഗുളികയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ ഇൻസുലിന്റെ അളവ് കൂട്ടി കൂട്ടി വരുന്നു.  ഗ്ലൂക്കോസിനെ വീണ്ടും വീണ്ടും കരളിലേക്ക് കുത്തി നിറക്കാനല്ലാതെ ഈ മരുന്നുകൾ ശ്രമിക്കുന്നേയില്ല.

ചുരുക്കത്തിൽ രോഗം മാറുന്നില്ല. രക്തത്തിലെ ഗ്ലൂക്കോസിനെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തള്ളി വിട്ടു കൊണ്ടേയിരിക്കുകയാണ് സാധാരണ നടക്കുന്നത്.  രക്തത്തിൽ ഗ്ലൂക്കോസ് കുറയുകയും ശരീരത്തിൽ മൊത്തത്തിൽ ഗ്ലൂക്കോസ് കൂടുകയും ചെയ്യുന്നു.     ഇവിടെ രോഗം മാറുന്നുണ്ടോ?  ഇല്ല. വീട്ടിൽ കയറി വരുന്ന  ആളുകൾ പെട്ടന്ന് ശ്രദ്ധിക്കുന്ന ഭാഗത്തെ മാലിന്യങ്ങളെ  അടിച്ചു കൂട്ടി പെട്ടന്ന് ശ്രദ്ധിക്കാത്ത മൂലകളിലേക്ക് തള്ളുന്നത് പോലെയാണ് ഇവിടെ ചെയ്യുന്നത്.  അതിന്റെ ഭവിഷ്യത്തെ അധികം വൈകാതെ അനുഭവിക്കുകയും ചെയ്യുന്നു .    കണ്ണ്,  വൃക്ക,  കരൾ,  കാൽ തുടങ്ങിയ അവയവങ്ങളെയൊക്കെ ഇത് പതിയെ ബാധിക്കുകയും ജീവൻ രക്ഷിക്കാൻ
അവയവങ്ങൾ മുറിച്ചു കളയേണ്ടി വരികയും ചെയുന്നത്  അങ്ങനെയാണ്.

ഇതിനെ ചികിത്സ എന്നു വിളിക്കാമോ?  ചികിത്സയാണെങ്കിൽ രോഗം സുഖപ്പെടുകയാണ് വേണ്ടത്? അത് കൊണ്ട് തന്നെ മറ്റു മാർഗ്ഗങ്ങൾ നമുക്ക് ആരായേണ്ടി വരുന്നു.  LCHF ( കുറഞ്ഞ അന്നജം കൂടുതൽ കൊഴുപ്പ് ) ഒരു ചികിത്സയേ അല്ല.  ഒരു ഭക്ഷണ രീതിയാണ്.  ലോകമാകെ പ്രചുര പ്രചാരം നേടി വരുന്ന ഈ ഭക്ഷണ ശൈലിയിലൂടെ പ്രമേഹത്തിൽ നിന്ന് മുക്തി നേടിയ അനേകം പേരുണ്ട്. 



എന്താണ് LCHF ?

ശരീരത്തിലേക്ക് ഗ്ലൂക്കോസ് നിക്ഷേപിക്കപ്പെടുന്നത് നിയന്ത്രിക്കാതെ മേൽ വിവരിച്ച അവസ്ഥയിൽ നിന്ന് മോചനം സാധ്യമല്ല.  ബാക്കിയൊക്കെയും താത്കാലികമായ അഡ്ജസ്റ്റ്മെന്റുകൾ മാത്രം.  പ്രമേഹമെന്ന രോഗത്തെ ചികിത്സിക്കാതെ അതിന്റെ ലക്ഷണത്തെ മാത്രം ചികിത്സിക്കുന്നതാണ് നാം ചെയ്തു പോരുന്നത്.

ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് കുറച്ചു കൊണ്ടു വരികയാണ് നാം ചെയ്യേണ്ടത്.  അതിനു കാരണം അമിതമായ ഇൻസുലിൻ ഉത്പാദനമാണ്.  അതിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് ഈ പറയപ്പെടുന്ന ഇൻസുലിൻ റെസിസ്റ്റൻസ്.  ഇൻസുലിനെ നിഷ്ക്രിയമാക്കി നിറുത്തുന്ന ഈ അവസ്ഥ മറികടക്കുവാൻ രക്തത്തിലെ ഇൻസുലിൻ കുറച്ചു കൊണ്ടു വരിക മാത്രമാണ് മാർഗ്ഗം.  ഇൻസുലിൻ അളവ് കുറയുന്നതോടെ ഇൻസുലിൻ റസിസ്റ്റൻസ് കുറയും കാര്യങ്ങൾ പതിയെ സ്വാഭാവികമായ രീതിയിലേക്ക് മാറി വരികയും ചെയ്യും.

ഇൻസുലിൻ കുറക്കാനുള്ള മാർഗ്ഗം കാർബോ ഹൈഡ്രേറ്റുകൾ കുറക്കുക മാത്രമാണ്.  ലളിതമായി പറഞ്ഞാൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിയുന്നത്ര ഒഴിവാക്കുക.  അരി, ഗോതമ്പ് തുടങ്ങി നാം സാധാരണ കഴിക്കുന്ന ഒട്ടു മിക്ക എല്ലാ ഭക്ഷണങ്ങളിലും വ്യത്യസ്ത അളവുകളിൽ അന്നജം അടങ്ങിയിട്ടുണ്ട്.  ഈ ഭക്ഷണം കഴിച്ചു കൊണ്ട് പ്രമേഹത്തിൽ നിന്ന് മുക്തി നേടുക സാധ്യമേ അല്ല.  അതാണ്‌ LCHF ലെ ആദ്യത്തെ രണ്ടു വാക്കുകൾ പറയുന്നത്.  Low carbohydrates അഥവ കുറഞ്ഞ അന്നജം ( പൂർണ്ണമായും ഒഴിവാക്കിയാൽ അത്രയും നല്ലത് ) ഈ ഭക്ഷണ രീതിയുടെ ആദ്യ ഭാഗമാണ്.
അതോടെ വീണ്ടും വീണ്ടും ശരീരത്തിലേക്ക് ഗ്ലൂക്കോസ് തള്ളി വിടുന്ന അപകടകരമായ പ്രവണത അവസാനിക്കുന്നു. എന്ന് മാത്രമല്ല,  കരളിൽ നിക്ഷേപിക്കപ്പെട്ട ഗ്ലൈക്കോജനെ  ശരീരം രക്തത്തിലേക്ക് തന്നെ തിരികെ കൊണ്ടു വരാൻ തുടങ്ങും.  അതാണല്ലോ വേണ്ടതും. പിന്നീട് പതിയെ പതിയെ ശരീരം അടിഞ്ഞു കൂടിയ കൊഴുപ്പുകളെ ആശ്രയിച്ചു തുടങ്ങും.  അതിനാൽ തന്നെ ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുമ്പോൾ തന്നെ ആദ്യ ഘട്ടങ്ങളിൽ ഭക്ഷണത്തിന്റെ ഇടവേളകൾ ദീര്ഘിപ്പിക്കുന്നത് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തും. ഒരു ചെറിയ വൃതം പോലെ. ഇടയ്ക്ക് വെള്ളമോ ഗ്ലൂക്കോസ് ഇല്ലാത്ത പാനീയങ്ങളോ ആവാം.

പ്രമേഹത്തിനുള്ള മരുന്നുകൾ ഈ ഘട്ടത്തിൽ നിറുത്തുന്നത് ഒഴിവാക്കണം എന്നാണ് LCHF രംഗത്തുള്ളവർ പറയുന്നത് കാരണം ഭക്ഷണത്തിൽ ഗ്ലൂക്കോസ് ഇല്ലാത്തതിനാൽ ശരീരം കരളിൽ നിന്ന് ഗ്ലൈക്കോജനെ സ്വീകരിച്ചു തുടങ്ങുമല്ലോ.  ഇത് രക്തത്തിൽ വീണ്ടും പഞ്ചസാരയുടെ അളവ് കൂട്ടും.  ഈ ഘട്ടത്തിൽ മരുന്ന് നിറുത്തുന്നത് പ്രോത്സാഹിപ്പിക്കപെടുന്നില്ല.  എന്നാൽ പതിയെ പതിയെ ഈ അടിഞ്ഞു കൂടിയ ഗ്ലൈക്കോജനും കൊഴുപ്പുമെല്ലാം ഏതാണ്ട് കത്തി തീരുന്നതോടെ ഒരാളുടെ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം ഇല്ലാതായി അയാൾ പ്രമേഹത്തിൽ നിന്ന് മോചനം നേടുന്നു.  അയാൾക്ക്‌ ഇപ്പോൾ കൊഴുപ്പടിഞ്ഞു വീർത്ത കരളോ ഇൻസുലിനെ പ്രതിരോധിക്കുന്ന ശാരീരിക അവസ്ഥയോ ഇല്ല. ഇത് തന്നെയാണ് പ്രമേഹത്തിൽ നിന്നുള്ള ശരിയായ മോചനം.

ഒരിക്കലും സുഖപെടാത്ത പ്രമേഹം സുഖപ്പെടുന്നത് ഇങ്ങനെയാണ്.  അന്നജം അടങ്ങിയ ഭക്ഷണം കുറയ്ക്കുമ്പോൾ പകരം എന്ത് കഴിക്കാം എന്നായിരിക്കും  ഇപ്പോൾ ചിന്ത?  അതിന്റെ ഉത്തരമാണ് LCHF ലെ അവസാനത്തെ രണ്ടു വാക്കുകളായ High Fat (കൂടിയ കൊഴുപ്പ് ). സാധാരണ കൊഴുപ്പ് ഒരു വില്ലൻ ആയാണ് അറിയാപ്പെടുന്നത്. അതിന്റെ പ്രധാന കാരണം നമ്മുടെ ഭക്ഷണ രീതിയാണ്.  നാം കൂടിയ അളവിൽ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനോട് ഒപ്പമാണ് കൊഴുപ്പ് അടങ്ങിയ  മത്സ്യം,  മാംസം മുട്ട  തുടങ്ങിയവ  കഴിക്കുന്നത്.  ഈ കഴിക്കുന്ന കൊഴുപ്പ് ശരിക്ക് അപ്പോൾ ശരീരത്തിന് ആവശ്യമില്ല കാരണം നമ്മുടെ ശരീരത്തിന് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഗ്ലൂക്കോസിന്റെ കൂടെയാണല്ലോ ഈ കൊഴുപ്പും അകത്തേക്ക് തള്ളുന്നത്.  ഈ കൊഴുപ്പ് ശരീരം സംഭരിക്കാൻ തുടങ്ങും.

എന്നാൽ ഗ്ലൂക്കോസ് കിട്ടുന്ന ഭക്ഷണങ്ങൾ കഴിക്കാതെയാവുന്നതോടെ ഈ സംഭരണം നടക്കുന്നില്ല.  അതിനാൽ തന്നെ ആ തരത്തിലുള്ള യാതൊരു അപകടവും നടക്കുന്നുമില്ല.  രാവിലെ മധുരമില്ലാത്ത ചായയിൽ അല്പം  ബട്ടർ കലർത്തി കുടിച്ചു  തുടങ്ങുകയും പിന്നീട് വേണമെങ്കിൽ മുട്ടയോ ഉച്ചയ്ക്ക് വെളിച്ചെണ്ണ ചേർത്ത് തയ്യാറാക്കിയ മാംസ ഭക്ഷണമോ മത്സ്യമോ പച്ചക്കറികളോ ഒക്കെ ഭക്ഷിച്ചു കൊണ്ട് ശരീരത്തിനു ആവശ്യമായ ഊർജ്ജം നേടാം. ഇത് പ്രകാരം ആറു മാസം കൊണ്ടോ അതിനു മുൻപോ പൂർണ്ണമായും മരുന്നുകളിൽ നിന്ന് മോചനവും പതിയെ ഒരു വർഷം കൊണ്ട് പൂർണ്ണമായും പ്രമേഹത്തിൽ നിന്ന് മോചനവും നേടിയ കുറെ പേരുണ്ട് .  ഈ കുറിപ്പ് ഒരു പൂർണ്ണ വിരാമം ഇടുകയല്ല. കൂടുതൽ പഠിക്കാനുള്ള സാധ്യതകൾ തുറന്നിടുകയാണ്.  LCHF ഡയറ്റുകൾ പുസ്തക രൂപത്തിലും ഓൺ ലൈനിൽ ലേഖന രൂപങ്ങളിലും ഏറെ ലഭ്യമാണ്.

എത്രയോ മരുന്നുകൾക്ക് പുറകെ ഓടിയവരാണ് നാം.  ഒരു ചെറിയ ഭക്ഷണ ശൈലി മാറ്റം പ്രമേഹത്തെ പൂർണ്ണമായും സുഖപ്പെടുത്തുന്നുണ്ട് എങ്കിൽ അതാണല്ലോ നല്ലത്.  പ്രമേഹത്തെ ചികിത്സിക്കാതെ അതിന്റെ ലക്ഷണത്തെ ചികിത്സിക്കുന്ന പതിവ് രീതിയെ പോലെ റിസ്ക്കുകൾ ഈ രീതിയിൽ ഇല്ല താനും.

ലേഖനം : നസറുദീൻ മണ്ണാർക്കാട്

അമിതമായ അന്നജങ്ങളും കിഴങ്ങ് വർഗങ്ങളും ബേക്കറി ഇനങ്ങളും അതിമധുരമുള്ള പഴങ്ങളും കഴിക്കുമ്പോൾ അമിതമായ ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടുന്നു. ആവശ്യത്തിലധികം ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ കാരണം പ്രമേഹം, ഫാറ്റി ലിവർ തൈറോയിഡ് അമിതവണ്ണം, കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങളും. മറവിരോഗങ്ങളും. മറ്റു പല രോഗങ്ങളും ഉണ്ടാകുന്നു. അരിയിലും ഗോതമ്പിലും മറ്റെല്ലാ ധാന്യങ്ങളിലും കാർ ബോ ഹൈട്രേറ്റ് ആണ്."അമിതമായാൽ അമൃതും വിഷം " എന്ന പ്രശ്നമാണ് ഇവിടെയുള്ളത്. ആയത് കൊണ്ട് പ്രമേഹവും അമിതവണ്ണവും. മറ്റു രോഗങ്ങളും മാറാൻ വേണ്ടത് കാർബോ ഹൈഡ്രേറ്റ് വളരെ ചുരുക്കുകയും ഫാറ്റ് (കൊഴുപ്പ്) കൂട്ടുകയുമാണ്. ഇതാണ് പുതിയ വൈദ്യശാസ്ത്രം.കാർബോഹൈഡ്രേറ്റ് കുറക്കുമ്പോൾ അമിത ഇൻസുലിൻ കാരണം കരളിലും മറ്റു സെല്ലുകളിലും അടിഞ്ഞ് കൂടിയിരിക്കുന്ന ഫേറ്റ്സ് വിഘടിക്കുകയും ശരീരം ഊർജത്തിന് വേണ്ടി ഗ്ലൂ കോസാക്കി മാറ്റി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.  KETO SIS (കീറ്റോ സിസ്) എന്ന് പറയുന്നു .LCHF ലൂടെ കീറ്റോസിസ് പ്രക്രിയ ഉണ്ടാക്കി ത്തീർക്കുന്നത് മൂലമാണ് LCHF ന് KETO DlET എന്ന് പേര് വന്നത്.വളരെ ഫലപ്രദമാണന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. LCHF KETO DIET ഇതിന് PlOPPl DIET എന്ന് MEDITERANIAN Diet എന്നും പേരുണ്ട്.



Dr.Jason fung
Dr.thimothy david nokes
Dr.peter brukner
Dr.pete attia
DR.ANDREAS EENFELD Dr.gary taubes
dr. ASEEM MALHOTRA (CARDIOLOGIST)Dr EricBerg dc 

മുതലായ പല ഡോകടർമാരും KETO/LCHF/MEDI DIET വളരെ ഫലപ്രദമാണെന് രോഗികളിൽ പരീക്ഷിച്ച് കണ്ടത്തിയിട്ടുണ്ട്.
ധാന്യ വ്യവസായികളാണ് കാർബോ ഹൈഡ്രേറ്റ് കൂടുതൽ കഴിക്കണമെന്നും ഫാറ്റ് അപകടമാണെന്നും പ്രചരിപ്പിച്ചത്. ആയതിന് ചില പ്രതിഫല മോഹികളായ ശാസ്ത്രജ്ഞരെ അതിന് ഉപയോഗപ്പെടുത്തുകയും ചെയ്തു.  KET0/LCHF DIET നിർദ്ദേശിച്ച ഡേക്ടർമാർക്ക് സ്വാർത്ഥ താൽപര്യങ്ങളില്ല.
രോഗങ്ങൾ മാറാൻ മാത്രമല്ല.രോഗങ്ങൾ വരാതിരിക്കാനും KETO/LCHF DIET തന്നെയാണ് നല്ലത്.

KIET0 /LCHFMP/PI0PPI DIET കൊണ്ട് മാറുന്ന രോഗങ്ങൾ.

1. പ്രമേഹം
2 .അമിതവണ്ണം
3. കാൻസർ
4. അപസ്മാരം
5. യൂറിക് ആസിഡ്
6. മറവിരോഗം ( അൽഷിമേഴ്സ് )
7. വിറ രോഗം(parkinsons)
8. ഹൈപർ തൈറോയ്ഡ്
9. ഹൈപോ തൈറോയ്ഡ്
10. PCOS
11. I B S
12. Fatty Liver Pisease
13. Gas
14. ഉയർന്ന രക്തസമ്മർദ്ദം
15. മറ്റു ഹൃദ്രോഗങ്ങൾ
16. കൊളസ്ട്രോൾ
17. മറ്റു പല രോഗങ്ങൾ
18. ഇത്തരം രോഗങ്ങൾ വരുന്നത് തടയും.

=========================

KETO LCHF കഴിക്കാൻ പാടില്ലാത്തവ

BANNED F00DS
1. അരി, ഗോതമ്പ്, ചോളം, ഓട്സ്, റാഗിമുതലായ എല്ലാ ധാന്യങ്ങളും.
2. കിഴങ്ങ് വർഗ്ഗങ്ങൾ, മരച്ചീനി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്.
3. ബേക്കറി ഇനങ്ങൾ.
4. മധുരമുള്ള പഴങ്ങൾ.
5. എല്ലാ മധുര വസതുക്കളും.
           പ്രമേഹവും അമിത വണ്ണവും മറ്റ് പല രോഗങ്ങളും ഉണ്ടാക്കുന്നത് പ്രധാനമായും കാർബോ ഹൈഡ്രേറ്റും, സ്റ്റാർച്ചും, ഗ്ലൂക്കോസും, ഫ്രറ്റോസും, ലാറ്റോസും ആണ്.

=========================

KETO / LCHF DIET
കഴിക്കേണ്ടവ / കഴിക്കാവുന്നവ

1⃣. ഭൂമിക്ക് മുകളിലുണ്ടാകുന്ന പച്ചക്കറികൾ പച്ചയായും വേവിച്ചും.
2⃣. മാംസം - ബീഫ്, കോഴി, ആട്, ഒട്ടകം.
3⃣. മത്സ്യം.
4⃣. മുട്ട - കോഴി, താറാവ്, കാട.
5⃣. നട്സ്/സീഡ്സ് , ബദാം, വാൾനട്ട്. മത്തക്കുരു. ഫ്ലാക് സീഡ് . അക്രോടണ്ടി, എന്നിവ കഴിക്കാം ( കശുവണ്ടി, പിസ്ത) മിതമായി ഉപയോഗിക്കുക
6⃣. ഹോട്ട്  പാനീയങ്ങൾ - ചായ, കാപ്പി, ബട്ടർ കാപ്പി, ബട്ടർ ചായ, (മധുരം ഇല്ലാതെ)
7⃣.പുളിയുള്ള പഴങ്ങൾ - എല്ലാ ബെറികളും, ചാമ്പക്ക, അവക്കാഡോ എന്നിവ മിതമായി കഴിക്കാം
8⃣.നെയ്യ് - ചീസ്, ബട്ടർ.
9⃣. പാനീയങ്ങൾ തണുത്തത് - നാരങ്ങ വെള്ളം (പഞ്ചസാര ഇല്ലാതെ) മോര് വെള്ളം, കക്കരി ജൂസ്, തക്കാളി ജ്യൂസു്
🔟. എണ്ണകൾ - ഒലീവ് ഓയിൽ, പ്യുവർ കോക്കനട്ട് ഓയിൽ.

=========================


KETO / LCHF DIET
         Menu

1) രാവിലെ കട്ടൻ കാപ്പി. അല്ലെങ്കിൽ കട്ടൻ ചായ .ഗ്രീൻടി എന്നിവ കുടിക്കാം

7 to 9 1ഫുൾ കപ്പ്‌ ബ്ലാക്ക് coff/Tea 2-3സ്പൂൺ ബട്ടർ ചേർത്ത് 2മുട്ട ബുൾസൈ / ഓംലറ്റ്
അല്പം ബദാം, അക്രോട്ട്, വാൾ നെട്ട് 'മത്തക്കുരു എന്നിവ കഴിക്കാം

(വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക )

2 to 4 ബീഫ് /മട്ടൻ /മീൻ / ശുദ്ധ വെളിച്ചെണ്ണ യിൽ വറുത്തതു്. വെജിറ്റബിൾ സാലഡ് ഒലിവു് ഓയിൽ ചേർത്ത് കഴിക്കാം

4 to 6 ബ്ലാക്ക്  കോഫി /tea ബട്ടർ ചേർത്ത് നട്സ്  കൂട്ടി കഴിക്കാം


7 to8 pm ഡിന്നർ ബീഫ്, മട്ടൻ, മീൻ മുട്ട ഏതെങ്കിലും.വെജിറ്റബിൾ സാലഡ്  ഒലീവ് ഓയിൽചേർത്ത് കഴിക്കാം

വെള്ളം 3 ലിറ്റർ ഇടക്കിടെ ആയി കുടിക്കണം.അത് ചെറുനാരങ്ങ വെള്ളം മോരു വെള്ളം കട്ടൻ കാപ്പി കട്ടൻ ചായ പലതരം സൂപ്പുകൾ ഒക്കെ ആയി കുടിക്കാം



ഈ ഡയറ്റ് തുടങ്ങി ഒരാഴ്ചകൊണ്ട് തന്നെ ഷുഗർ നന്നായി കുറയുന്നുണ്ട്. എന്നാൽ മരുന്നുകളും ഇൻസുലിനും ഉപയോഗിച്ചവർ അത് പൂർണമായി നിറുത്തി ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ഷുഗർ പതുക്കെ കൂടാൻ തുടങ്ങും.. പ്രത്യേകിച്ച് ഫാസ്റ്റിംഗ് ഷുഗർ..!!
ഇതിന് കാരണം ഡയറ്റ് വഴി രക്തത്തിലെ അമിത ഇൻസുലിൻ കുറയുന്നതാണ്.  കരളിൽ നിറഞ്ഞു നിന്നിരുന്ന കൊഴുപ്പു പുറത്തേക്ക് വരുന്നതാണ് കാരണം. അത് കുറേ ഭാഗം ഗ്ലൂക്കോസായാണ് പുറത്തേക്ക് വരുന്നത് ബാക്കി  കൊഴുപ്പായും...!!! സ്വാഭാവികമായും രക്തത്തിലെ ഷുഗറും ട്രൈ ഗ്ലിസറൈഡും അല്പം വർധിക്കും...!!!  കരൾ കാലിയാക്കുക എന്നത് തന്നെയാണ് ഈ ഡയറ്റിന്റെ പ്രധാന ഉദ്ദേശവും...!! അതായത് കരളിലെ കൊഴുപ്പു നിക്ഷേപം കുറക്കുക എന്നത്...!!!
കരളിലെ കൊഴുപ്പു ഏകദേശം പൂർണമായി തീരുമ്പോൾ രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും കുറയാൻ തുടങ്ങും...!!!
6 മുതൽ 12 മാസം വരെ കഴിയും ആ അവസ്ഥയിൽ എത്താൻ....!!!
ഇങ്ങിനെ ഫാസ്റ്റിംഗ് ഷുഗർ കൂടി 200ൽ കൂടുതൽ ആവുകയാണെങ്കിൽ Metformin 1gm രാത്രി കഴിക്കുക. 100 നടുത്തേക്ക് താഴുമ്പോൾ നിർത്തുക...!!!
പെട്ടെന്ന് തന്നെ കാര്യങ്ങൾ നടക്കണമെന്ന് ആഗ്രഹിക്കുന്നവർ ഡയറ്റിന് പുറമെ ഇടവിട്ട ദിവസങ്ങളിൽ 24 മണിക്കുർ നീളുന്ന ഉപവാസം ചെയ്യുക. ഉപവാസ സമയത്ത് വെള്ളം, ഉപ്പിട്ട ചെറുനാരങ്ങ വെള്ളം മധുരമില്ലാത്ത കട്ടൻ ചായ, കട്ടൻ കാപ്പി എന്നിവ ധാരാളം കഴിക്കുക..!! കൂടുതൽ പ്രയാസം തോന്നുന്നവർക്ക് ദിവസത്തിൽ ഒരുനേരം ബട്ടർ കോഫി കുടിക്കാം മറ്റൊന്നും കഴിക്കരുത്...!!! വൈകിട്ട് 7 മുതൽ പിറ്റേന്ന് വൈകിട്ട് 7 വരെയാണ് നല്ലത്...!! അടുത്ത ദിവസം LCHF പ്രകാരമുള്ള ഭക്ഷണം കഴിക്കാം. അടുത്ത ദിവസം അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞിട്ട് വീണ്ടും ഉപവാസം . അങ്ങിനെ പോയാൽ 2-3 മാസം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കും....!!!


ഗ്രൂപ്പിൽ പുതിയതായി വന്ന ആളുകൾ ശ്രദ്ധിക്കുക :
രണ്ടോ മൂന്നോ ദിവസത്തേക്ക് നിങ്ങൾ ഗ്രൂപ്പിൽ നിശബ്ദമായി കാര്യങ്ങൾ കണ്ടും കേട്ടും മനസിലാക്കുക ശേഷം ഡയറ്റ് തുടങ്ങുന്നതിനെ പറ്റി ചിന്തിച്ചു ഉറപ്പ് വരുത്തിയതിന് ശേഷം ഭക്ഷണ ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
താഴെ ഭക്ഷണ ക്രമവും മറ്റും ചെറിയ ഒരു വിവരണം കൊടുക്കുന്നു ശ്രദ്ധിക്കുമല്ലോ....!!!!!
( മുകളിലുള്ള
Pinned message വായിച്ചാൽ കാര്യങ്ങൾ  കൂടുതൽ വ്യക്തമാവും )
നാം ആട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ, വീട്ടിൽ നാം ഉണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണ ( വെന്ത വെളിച്ചെണ്ണ ) ഒലീവ് ഓയിൽ, എന്നിവ മാത്രമേ നമുക്ക് LCHF ഡയറ്റ് ലേക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന എണ്ണ ഇനങ്ങൾ...!!!
മറ്റെല്ലാഇനങ്ങളും വർജ്ജിക്കുക
Veg സാലഡുകളിൽ മേൽ പറഞ്ഞ ഏതെങ്കിലും എണ്ണ ഒഴിച്ച് കഴിക്കാം..!!!
പഴുത്താൽ മധുരം ഉണ്ടാവുന്ന ഒരു പഴവും പാടില്ല
അത് പഴമായാലും പച്ചക്കായാലും..!!!
കിഴങ്ങു വർഗ്ഗങ്ങളും പയർ വർഗ്ഗങ്ങളും എല്ലാവിധ ധാന്യങ്ങളും ഒഴിവാക്കുക
പകരം ഇലക്കറികളും കോളിഫ്ലവർ കാബേജ് കക്കരിക്ക കാപ്സിക്കോ മുരിങ്ങക്ക പാവയ്ക്കാ  വെണ്ടയ്ക്ക ചെരങ്ങാ പോലത്തെ ഭൂമിക്ക് മുകളിൽ ഉണ്ടാവുന്ന ( പയറോ ധാന്യമോ പഴുത്താൽ മധുരമുള്ളതോ അല്ലാത്ത )  ഭക്ഷ്യയോഗ്യമായ എല്ലാം കഴിക്കാം..!!
ഇറച്ചികൾ : ആട് മാട്  ഒട്ടകം മുയൽ തുടങ്ങി എല്ലാത്തരം മീനുകളും നാടൻ കോഴി തൊലിയോടുകൂടി കഴിക്കാം...!!! ഡാൽഡ പോലോത്ത നെയ്യെന്നപേരിൽ വരുന്ന വനസ്പതി നെയ്യുകൾ പാടെ ഒഴിവാക്കുക  RKG പോലോത്ത നെയ്യുകളും ചീസുകളും veg ഓയിൽ ചേർത്തിട്ടില്ലാത്ത മയോനൈസ് മുതലായവ കഴിക്കാം
ബട്ടർ കോഫി (25gm ബട്ടർ മധുരമില്ലാത്ത കട്ടൻ കോഫി യിലോ ചായയിലോ ചേർത്ത് ) രാവിലെയും വൈകീട്ടും കുടിച്ചാൽ വിശപ്പുണ്ടാവില്ല...!!! ഭക്ഷണത്തിന്റെ ഇടവേള പരമാവധി ദീർഘിപ്പിക്കുക
നിലവിൽ ഷുഗറിന് മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടനെ നിറുത്തരുത്..!! സാവകാശം പരിശോധന ഫലം അനുസരിച്ചു ഡോസ് കുറച്ചു കൊണ്ടുവരിക ഫാസ്റ്റിംഗ് ഷുഗർ 150ന് താഴെ വന്നാൽ മാത്രമേ  മരുന്ന് നിറുത്താവൂ..!!  കൊളസ്‌ട്രോൾ മരുന്ന് ഉടനെ നിറുത്തുക...!! മധുരം പാടെ ഒഴിവാക്കുക...!!  ചുരുങ്ങിയത് 2/3 മാസം കഴിയുമ്പോഴേക്കും  ക്ഷമയോടെ ഡയറ്റ് അതിന്റെ ഓർഡർ തെറ്റാതെ തുടർന്നാൽ  അദ്‌ഭുതകരമായ ഒരു റിസൾട് നിങ്ങളെ കാത്തിരിക്കുന്നു....!!!!!
ദിവസത്തിൽ 4 പ്രാവശ്യമെങ്കിലും ചെറുനാരങ്ങാവെള്ളത്തിൽ ഉപ്പിട്ട് കുടിക്കണം എല്ലാത്തരം പാനീയങ്ങളും അടക്കം മൊത്തം 4 LTR വെള്ളം കുടിക്കുക.....!!!!!
തുടക്കത്തിൽ ചില വിഷമതകൾ തോന്നിയേക്കാം കാര്യമാക്കേണ്ടതില്ല ഡയറ്റ് മുന്നോട്ടു കൊണ്ടുപോവുക....!!!
യൂറിക് ആസിഡ് ഉള്ളവർക്ക്
യൂറിക് ആസിഡ് ഈ ഡയറ്റ് കൊണ്ട് തന്നെ കുറയും, 3-4 മാസം കൊണ്ട് നോർമൽ ആകും.
തുടക്കത്തിൽ സാധാരണയിൽ കവിഞ്ഞ Beef ഉം മറ്റും കഴിക്കുമ്പോൾ ചിലർക്ക് കൂടാറുണ്ട്. പിന്നീട് കുറയും.
അത് വരെ വേണമെങ്കിൽ ആപ്പിൾ സിഡാർ വിനീഗർ 2സ്പൂൺ 1 ചെറുനാരങ്ങയുടെ നീരും ഒരു ഗ്ലാസ്‌  വെള്ളത്തിൽ ചേർത്ത് ദിവസം 2 നേരം  കുടിച്ചാൽ മതി...!!!
പുതിയതായി മെമ്പർമാരെ add ചെയ്യാൻ വേണ്ടി എന്താണ്  ചെയ്യേണ്ടത് എന്ന്  ശ്രദ്ധിക്കുക:
add ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് Telegram എന്ന ഈ ആപ്ലിക്കേഷൻ ഉണ്ടോ എന്നു പരിശോധിച്ച് ഉണ്ടെങ്കിൽ മാത്രം add member എന്ന കോളത്തിൽ പോയി നിങ്ങൾക്ക് തന്നെ add ചെയ്യാവുന്നതാണ്.....!!!!
എല്ലാവർക്കും നന്മ നേരുന്നു....!!!


LCHF ഡയറ്റ് പ്രകാരം എന്റെ അറിവിന്റെ പരിധിയിൽ നിന്നുകൊണ്ട്, നമുക്ക് ഉപയോഗിക്കാൻ പറ്റുന്നതും ഉപയോഗിക്കാൻ പറ്റാത്തതുമായ സാധനങ്ങളുടെ ഭാഗികമായ ഒരു രൂപം താഴെ  കൊടുക്കുന്നു. പുതുതായി LCHF ലേക്ക് കടന്നുവരുന്നവരുടെ സംശയങ്ങൾക്ക് ഇത്‌ ഉപകരിക്കും എന്നു വിശ്വസിക്കുന്നു.

LCHF ഡയറ്റ് പ്രകാരം നമുക്ക് കഴിക്കാൻ പറ്റുന്ന മാംസാഹാരം താഴെ പറയുന്നവയാണ്.
1.മട്ടൻ
2.ബീഫ്(പോത്ത്, കാള,എരുമ,പശു,കാട്ടുപോത്ത്)
3.ഒട്ടകം
4.ചിക്കൻ(നാടൻ തൊലിയോട്         കൂടിയത്) ചിക്കനിൽ ഫാറ്റ് കുറവും പ്രോട്ടീൻ കൂടുതലുമാണ്, അതിനാൽ അധികം ഉപയോഗിക്കാതിരിക്കുക.ബ്രോയിലർ ചിക്കൻ ഒഴിവാക്കുക
5.താറാവ്
6.കാട
7.ടർക്കി കോഴി
8.മുയൽ

LCHF ഡയറ്റ് പ്രകാരം നമുക്ക് കഴിക്കാൻ പറ്റുന്ന മുട്ടകൾ(eggs).
1.കോഴിമുട്ടകൾ(നാടൻ അഭികാമ്യം)(bv-380 മുട്ടകൾ വളരെ നല്ലത് availability search in google)
2.താറാമുട്ട
3.കാടമുട്ട
4.ടർക്കി മുട്ട
5.വാത്ത മുട്ട (ഒരു തരം താറാവ്)

LCHF ഡയറ്റ് പ്രകാരം നമുക്ക് കഴിക്കാൻ പറ്റുന്ന മീൻ ഉൽപന്നങ്ങൾ.
കടലിലും,കായലിലും,പുഴയിലും വളരുന്ന എല്ലാ മത്സങ്ങളും  കൂടാതെ വളർത്തുന്ന മത്സ്യങ്ങളും വകഭേതമില്ലാതെ കഴിക്കാം. ഇവ പൊരിച്ചോ, ടോസ്റ്റ്‌ ചെയ്തോ, പുഴുങ്ങിയോ,ചുട്ടു തിന്നുകയും,കറിവെച്ചും കഴിക്കാം.

LCHF ഡയറ്റ് പ്രകാരം നമുക്ക് കഴിക്കാൻ പറ്റുന്ന പാൽ ഉൽപ്പന്നങ്ങൾ.
1.ശുദ്ധമായ പാൽ(വളരെ കുറച്ചുമാത്രം, ചായയിലോ മറ്റും ചേർത്ത് ഉപയോഗിക്കാം, കാരണം പാൽ പാലായിരിക്കുമ്പോൾ കാര്ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്)
2.തൈര്(കൊഴുപ്പോടുകൂടി)
3.മോര്(കൊഴുപ്പോടുകൂടി)
4.പനീർ
5.വെണ്ണ(ബട്ടർ)(Amul is good in India)പുല്ലു തിന്നു വളരുന്ന പശുക്കളുടെ വെണ്ണ ഏറ്റവും നല്ലത്
6.ചീസ്(എല്ലാത്തരവും)
7.ശുദ്ധമായ നെയ്യ് (RKG good in India)

LCHF ഡയറ്റ് പ്രകാരം നമുക്ക് കഴിക്കാൻ പറ്റുന്ന വെജിറ്റബിൾസ്.

കാപ്സിക്കം(all colours),പച്ചമുളക്,
ബജി മുളക്,ബ്രൊക്കോളി,കോളി ഫ്ലവർ,കാബേജ്(white&red),തക്കാളി എല്ലാ തരവും,വെണ്ടക്ക,കത്തിരിക്ക,വഴുതളങ്ങ, മുരിങ്ങക്ക,അമരക്ക,പാവയ്ക്ക,വെള്ളരിക്ക,കുക്കുമ്പർ,സവാള(കുറച്ച്),ഉള്ളി,വെളുത്തുള്ളി, ഇഞ്ചി,കറിവേപ്പില,മല്ലിയില,ഉലുവായില,മുള്ളങ്കി(white&red), ചീര (എല്ലാ ഇനവും)സെലെറി, ലെറ്റൂസ്(all types) തേങ്ങ, തേങ്ങാപ്പാൽ, തേങ്ങാക്കൊത്ത്,കൊപ്ര,മുരിങ്ങയില, അഗസ്‌ത്തി ചീര, അഗസ്‌ത്തി പൂവ്,മൈസൂർ ചീര,വാഴപ്പിണ്ടി,വഴകൂമ്പ്,ചേമ്പില,പടവലം,നാരങ്ങാ.
മുകളിൽ കൊടുത്തിട്ടുള്ള പച്ചക്കറികൾ മാത്രമേ കഴിക്കാൻ പാടുള്ളൂ.മറ്റുള്ളവ കഴിക്കാൻ പാടില്ലാത്തതാകുന്നു ഉദാഹരണം ഉരുളക്കിഴങ്ങ്,ചേന,ചേമ്പ്,ബീൻസ്,പയർ,പച്ചക്കായ,ബീറ്റ്‌റൂട്ട്,കാരറ്റ് തുടങ്ങിയവ.എന്നാൽ ഗൾഫിൽ കിട്ടുന്ന ചില വിദേശ പച്ചക്കറികൾ കഴിക്കാൻ പറ്റുന്നവയുണ്ട് അവയുടെ പേരുകൾ അറിഞ്ഞുകൂടാത്തത് കൊണ്ട് ഇവിടെ പറയുന്നില്ല.



LCHF ഡയറ്റ് പ്രകാരം നമുക്ക് കഴിക്കാൻ പറ്റുന്ന ഫ്രൂട്‌സ്.
1.അവക്കാടോ(ബട്ടർ ഫ്രൂട്ട്)
2.സ്ട്രാബെറി കൂടാതെ മറ്റു ബെറികളും
3.ഗ്രേപ് ഫ്രൂട്ട്(ഒരുതരം ചമർപ്പുള്ള ഓറഞ്ച്)

കഴിക്കാൻ പാടില്ലാത്തവ.
ഈത്തപ്പഴം(all types),എല്ലാ ഡ്രൈ ഫ്രൂട്സും, തേൻ,കൂടാതെ പഴുത്താൽ മധുരം ഉള്ള എല്ലാ ഫ്രൂട്ട്സും നമുക്ക് കഴിക്കാൻ പാടില്ല.ഉദാഹരണം ചക്ക, മാങ്ങ,വാഴപ്പഴങ്ങളെല്ലാം,പൈനാപ്പിൾ, തുടങ്ങി എല്ലാം.

LCHF ഡയറ്റ് പ്രകാരം നമുക്ക് കഴിക്കാൻ പാടില്ലാത്ത ധാന്യങ്ങളും മറ്റു ഗ്രൈൻസ് ഉം.

അരി എല്ലാ തരവും
ഗോതമ്പ്
മൈദ,റവ,ഓട്സ്, കോൻ ഫ്ലാക്‌സ്,ഇവ കൊണ്ടുണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും, നൂഡിൽസ്,പാസ്റ്റാ,മക്രോണി,എല്ലാ ബേക്കറി സാധനങ്ങളും, പിസ്സ, ബ്രോസ്റ്റഡ് ചിക്കൻ,ബ്രോസ്റ്റഡ് ബീഫ്, ബ്രോസ്റ്റഡ് ഫിഷ്, എല്ലാത്തരം ബിരിയാണി, മജ്ബൂസ്,മന്തി, എല്ലാത്തരം ബജികൾ, പഞ്ചസാര, ശർക്കര, കരുപ്പെട്ടി, കർകണ്ട്, പനം കർകണ്ട്,
ക്യൂബ് ഷുഗർ,എല്ലാ ശീതള പാനീയങ്ങൾ, ഫ്ലേവർഡ് മിൽക്ക്, എല്ലാത്തരം മിട്ടായികൾ. ഐസ് ക്രീം തുടങ്ങി എല്ലാ മധുരമുള്ളതും ഉപയോഗിക്കാൻ പാടില്ല.
പയറു വർഗ്ഗത്തിൽപ്പെട്ട ഒന്നും തന്നെ കഴിക്കാൻ പാടില്ല. ഉദാഹരണത്തിന് കടല,പയർ,ഉഴുന്ന് എല്ലാത്തരം പരിപ്പുകളും

LCHF ഡയറ്റ് പ്രകാരം നമുക്ക് കഴിക്കാൻ പറ്റുന്ന nuts വർഗ്ഗത്തിൽ പ്പെട്ടവ.
വാൽ നട്‌സ്(ആക്രൂട്ട്), ബധാം,കാഷ്യൂ,ചെസെൽ നട്‌സ്.

LCHF ഡയറ്റ് പ്രകാരം നമുക്ക് കഴിക്കാൻ പറ്റുന്ന എണ്ണകൾ.
1.ശുദ്ധമായ മില്ലിലെ വെളിച്ചെണ്ണ(പൊരിക്കാനും മറ്റും)
2.ഒലീവ് ഓയിൽ (സാലഡ് ഡ്രെസ്സിങ്ങിന് വേണ്ടി)

മേൽ വിവരിച്ചിരിക്കുന്ന പ്രകാരം നമുക്ക് കഴിക്കാൻ സാധിക്കുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നു മനസ്സിലായിക്കാണും എന്നു വിശ്വസിക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ബുദ്ധികൂടി ഉപയോഗിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ ശ്രമിക്കുക.



0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR