Ads 468x60px

മരിച്ചാലും മറക്കില്ലയെന്നത് വെറും വാക്കല്ല

വല്ല്യാട് സ്വദേശി റഷീദ് മരിച്ചിട്ട് ഒരു വർഷം തികയുകയാണ്. കത്തിത്തീർന്ന കർപ്പൂര ഗന്ധവും  ചന്ദനത്തിരിയുടെ സുഗന്ധവും മരണ വീട്ടിൽ നിന്നും മായുന്നതോടെ മരണപ്പെട്ടവന്റെ ഓർമ്മകളും മെല്ലെ മറന്നു തുടങ്ങുന്ന മനുഷ്യർക്കിടയിൽ മരിച്ചാലും മറക്കാത്ത സൗഹൃദത്തിന്റെ സ്നേഹ സ്മരണകൾ വിളിച്ചോതി റഷീദിന്റെ കൂട്ടുകരായ സുനിയും, വിനുവും, മോഹനും, പ്രമോദും, സുന്ദരനും ചെയ്ത നന്മ മതസൗഹാർദത്തിനപ്പുറം  സുഹൃത്ത്ബന്ധത്തിന്റെ സന്തോഷമുള്ള കാഴ്ച്ചയായി. വേർപാടിന്റെ ഒന്നാം വർഷത്തിൽ അകാലത്തിൽ വിടപറഞ്ഞു പോയ കൂട്ടുകാരന്റെ പരലോക മോക്ഷത്തിന് വേണ്ടി മദ്രസാ വിദ്യാർത്ഥികൾക്ക് അന്നദാനം ചെയ്തു പ്രാർത്ഥിക്കുവാനാണ് കൂട്ടുകാരായ ഇവർ വല്ല്യാട് പള്ളിയിൽ എത്തിയത്.

രക്തബന്ധങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നവരെ പോലും ഉടപ്പിറപ്പുകൾ മറന്നുപോവുകയും മനപ്പൂർവ്വം മനസ്സിൽ നിന്നും മായ്ച്ചു കളയുകയും ചെയ്യുന്നവർക്കിടയിൽ മരിച്ചു പോയ കൂട്ടുകാരന്റെ ഒന്നാം ആണ്ടിന് റഷീദിന്റെ അമുസ്ലിം സുഹൃത്തുക്കൾ പ്രാർത്ഥനക്ക് വേണ്ടി വല്ല്യാട് പള്ളിയിൽ എത്തി മദ്രസാ വിദ്യാർത്ഥികൾക്ക്  ഭക്ഷണം വിതരണം ചെയ്തത് ജാതി മത ചിന്തകൾക്കപ്പുറം സൗഹൃദത്തിന്റെ സുഗന്ധം പരത്തുന്ന സ്നേഹ സ്മരണയാവുകയായിരുന്നു...

കൂട്ടുകാരന്റെ മരണം  മനസ്സിനേൽപ്പിച്ച മുറിവിന്റെ വിങ്ങലുകൾ മൗനമായ തേങ്ങലുകളിലൊളിപ്പിച്ച് ആദരാഞ്ജലികളർപ്പിച്ചു മറന്നു പോകാതെ ജീവന്റെ തുടിപ്പ് ഉള്ളകാലത്തോളം ഓർമ്മയിൽ സൂക്ഷിക്കും അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിനെ എന്ന് സത്കർമ്മങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുക കൂടിയാണ് കൂട്ടുകാരായ ഇവർ ചെയ്തിരിക്കുന്നത്. 

നാം ഓരോരുത്തരും വെച്ചു പുലർത്തുന്ന മതത്തിന്റെയും ജാതിയുടെയും നല്ല ചിന്തകളെ തെറ്റായി വ്യാഖ്യാനിക്കപ്പെടുമ്പോൾ മനസ്സിൽ വർഗ്ഗീയത കുടിയേറിപ്പാർത്ത പിശാചുക്കളെയും പുത്തൻ വാദം നിരത്തി നന്മകളെ നിരുത്സാഹപ്പെടുത്തുന്നവരെയും ചെറുത്ത് തോൽപ്പിക്കുന്ന മാനവികതയുടെ മൂല്യങ്ങളാണ് മരണപ്പെട്ടുപോയ ഇവരുടെ മുസ്ലിം സഹോദരന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി മദ്രസാ വിദ്യർത്ഥികൾക്ക് ഭക്ഷണം കൊടുത്ത് പ്രാർത്ഥന ചെയ്യിപ്പിച്ചതിലൂടെ വായിച്ചെടുക്കാവുന്ന സന്ദേശം.

ഈ പുണ്ണ്യപ്രവർത്തിയിലൂടെ  പുനർജീവിപ്പിച്ചത് മണ്മറഞ്ഞു പോയ സുഹൃത്തിനോടുള്ള സ്നേഹവും മരിച്ചാലും മറക്കാത്ത സൗഹൃദത്തിന്റെ നന്മകളുമാണ്.

മരിച്ചു പോയ സുഹൃത്തിന്റെ ആത്മാവിനെ സന്തോഷിപ്പിക്കുന്ന പുണ്യപ്രവർത്തികളും  പ്രാർത്ഥനകളുമായി മരണം വരെ റഷീദിനെ ഓർക്കുമെന്ന്  കൂട്ടുകാരായ സുനിയും വിനുവും മോഹനും പ്രമോദും സുന്ദരനും ഒരേ സ്വരത്തിൽ പറയുന്നു.

സൗഹൃദ സ്നേഹത്തിന്റെ ഈ ആദാന പ്രദാനങ്ങൾ അനവരതം തുടരട്ടെ എന്നാശംശിച്ചു കൊണ്ട്....

സ്നേഹത്തോടെ, 
-ശിഹാബ് വി.പി പൂക്കരത്തറ

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR