Ads 468x60px

ആര് ഏത് അവസ്ഥയിൽ ചൊല്ലിയാലും, ഹൃദയ സാന്നിധ്യമില്ലാതെ ചൊല്ലിയാൽ പോലും സ്വലാത്ത് അല്ലാഹു സ്വീകരിക്കുമെന്ന് ഏറെ അറിയപ്പെട്ട കാര്യമാണ്.

സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം മറ്റ് സുന്നത്തായ കർമങ്ങളിൽ മുഴുകുന്നതിനേക്കാൾ ഉത്തമം മുത്ത് നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിൽ നിരതനാകലാണ് എന്ന് മഹത്തുക്കളായ ആരീഫിങ്ങളെല്ലാവരും ഏകോപിച്ച് പറഞ്ഞിരിക്കുന്നു. അതിനൊരു പ്രധാന കാരണം അല്ലാഹുവിങ്കൽ സ്വലാത്തിനുള്ള  സ്വീകാര്യതയാണ്. ആര് ഏത് അവസ്ഥയിൽ ചൊല്ലിയാലും, ഹൃദയ സാന്നിധ്യമില്ലാതെ ചൊല്ലിയാൽ പോലും സ്വലാത്ത് അല്ലാഹു സ്വീകരിക്കുമെന്ന് ഏറെ അറിയപ്പെട്ട കാര്യമാണ്.

സയ്യിദീ അബുൽ മവാഹിബ് ശാദിലി (റ) പറയുന്നു
ഞാനൊരിക്കൽ മുത്തു നബിയെ കാണുകയുണ്ടായി
ഞാൻ തങ്ങളോട് ചോദിച്ചു
" തങ്ങളേ, അങ്ങയുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ, അല്ലാഹുവിൽ നിന്നുള്ള പത്ത് സ്വലാത്ത്
അത് ഹൃദയ സാന്നിധ്യത്തോട് കൂടി സ്വലാത്ത് ചൊല്ലുന്നവർക്കാണോ?
അപ്പോൾ മുത്ത് നബി പറഞ്ഞു
"അല്ല, അത് ,അശ്രദ്ധമായാണെങ്കിലും എന്റെ മേൽ സ്വലാത്ത് ചൊല്ലിയ എല്ലാവർക്കുമുള്ളതാണ്
വലിയ പർവ്വതങ്ങളോളമുള്ള
മലക്കുകളെ അല്ലാഹു അവരിലേക്ക് അയക്കുകയും ആ മലക്കുകൾ അവർക്ക് വേണ്ടി ദുഅ ചെയ്യുകയും ഇസ്ത്ഗിഫാറിനെ തേടുകയും ചെയ്യും
എന്നാൽ ഹൃദയ സാന്നിധ്യത്തോടെ സ്വലാത്ത് ചൊല്ലുന്നതിനുള്ള പ്രതിഫലം അല്ലാഹുവിനല്ലാതെ ആർക്കുമറിയില്ല"

 സ്വലാത്തിൽ സമയം ചെലവഴിക്കാൻ നമ്മോട് ഔലിയാക്കൾ കൽപ്പിച്ചതിന്റെ മറ്റൊരു കാരണം സ്വലാത്ത് ചൊല്ലുമ്പോൾ ഒരാൾക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന അറ്റമില്ലാ അനുഗ്രഹങ്ങളുമാണ്. വല്ല ഒരുത്തരും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയിൽ അവന്റെ മേൽ അല്ലാഹു പത്ത് സ്വലാത്ത് വർശിക്കും എന്ന ഹദീസിനെ പരാമർശിച്ച് പണ്ഡിതന്മാർ പറയുന്നുണ്ട് , അല്ലാഹുവിൽ നിന്നുള്ള ഒരു സ്വലാത്ത് സർവ്വ നന്മകളേക്കാളും പ്രതിഫലങ്ങളേക്കാളും ഉത്തമമാണെന്ന്

എന്നാൽ ഏതൊരു സ്വലാത്ത് കൊണ്ടാണ് നമ്മൾ മുത്ത് നബിയിലേക്ക് മുന്നിടേണ്ടത് ?
കോടാനുകോടി സ്വലാത്തുകൾ! ഓരോ സ്വലാത്തിനും പല പല മഹത്ത്വങ്ങൾ
ഒരു തവണ ചൊല്ലിയാൽ 10000 സാദാ സ്വലാത്തുകൾ ചൊല്ലിയ പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്
അതല്ലങ്കിൽ 100000 സ്വലാത്തുകൾ ചൊല്ലിയ പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്
അങ്ങനെ ധാരാളം ധാരാളം സ്വലാത്തുകൾ!
ഏറ്റവും ഉന്നതമായ സ്വലാത്തേതാണെന്ന കൗതുകത്തോടെ വിവിധങ്ങളായ സ്വലാത്തുകളെ
നമ്മൾ പഠിച്ച് കഴിഞ്ഞാൽ നമുക്ക് എത്തിച്ചേരാൻ സാധിക്കുക സ്വലാത്തുൽ ഫാതിഹിലായിരിക്കും.
അല്ലാഹ്! ഇത്രമാത്രം പ്രത്യേകതകൾ മറ്റൊരു സ്വലാത്തിനെ കുറിച്ചും പറയപ്പെട്ടിട്ട് ഇല്ല തന്നെ !
സർവ്വ സ്വലാത്തുകളുടേയും സിർറുകളും അൻവാറുകളും ഈ സ്വലാത്തിൽ അടങ്ങിയിരിക്കുന്നു .ഒരു തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നത് മറ്റെല്ലാ സ്വലാത്തുകളും 600000 തവണ ചൊല്ലുന്നതിന് തുല്യമത്രെ ,അങ്ങനെ പല പല മഹത്വങ്ങൾ

സ്വലാത്തുൽ ഫാതിഹിനെ കുറിച്ച് സസൂക്ഷമം പഠിക്കുന്ന ഒരാൾക്ക് വളരെ വേഗം മനസ്സിലാവും, ഈ സ്വലാത്ത് വല്ലാത്തൊരു നിധി തന്നെയാണെന്ന്., സർവ്വ നിധികളേക്കാളും മൂല്യം നിറഞ നിധി. അത് കൊണ്ട് തന്നെ നമ്മൾ സ്വലാത്തുൽ ഫാതിഹിനെ നെഞ്ചോട് ചേർക്കുക, പതിവാക്കുക...

സ്വലാത്തുൽ ഫാതിഹിനേക്കാൾ ഉത്തമമായ ഒരു സ്വലാത്ത് കൊണ്ടും ഒരാളും എന്റെ മേൽ സ്വലാത്ത് ചൊല്ലിയിട്ടില്ല എന്ന് തിജാനി തങ്ങളോട് മുത്ത് നബി പറഞ ആ ഒരൊറ്റ കാര്യം പോരെ നമുക്ക് സ്വലാത്തുൽ ഫാതിഹ് പതിവാക്കാനുള്ള കാരണമായ്?

സ്വലാത്തുൽ ഫാതിഹ് ചൊല്ലുക
മുത്ത് നബിക്ക് നമുക്ക് നൽകാനാവുന്ന ഏറ്റവും നല്ല  സമ്മാനമാകും അത്!
അവിടുത്തെ സന്തോഷിപ്പിക്കുക, അതാകട്ടെ നമ്മുടെ ഏറ്റവും വലിയ ആഗ്രഹം
നമ്മൾക്കും എല്ലാ മുഅമിനീങ്ങൾക്കും മുത്ത് നബിയെ സ്വപ്നത്തിലും ഉണർവിലും കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.
നമ്മുടെ ഒക്കെ ഹാജത്തുകൾ അല്ലാഹ് വീട്ടി തരട്ടെ
സ്വലാത്തുൽ ഫാതിഹിന്റെ ചില മഹത്വങ്ങൾ താഴെ കൊടുക്കുന്നു

اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
1. മുത്ത് നബിയുടെ മേൽ അല്ലാഹ് ചൊല്ലിയ സ്വലാത്ത് .ഇത് തന്നെയാണ് സ്വലാത്തുൽ ഫാതിഹിന്റെ ഏറ്റവും വലിയ മഹത്വവും
2. അല്ലാഹുവിനും മുത്ത് നബിക്കും ഏറ്റവും പ്രിയങ്കരമായ സ്വലാത്ത്
3. മലക്കുകൾ ചൊല്ലുന്ന സ്വലാത്ത്
4. മുത്ത് നബിയുടെ മേൽ മുഹ്'യിദ്ധീൻ ശൈഖ് (റ), ശാഹ് നഖ്ഷബന്ധി (റ) തുടങ്ങിയ മഹത്തുക്കൾ പതിവാക്കിയിരുന്ന സ്വലാത്തുകളിലൊന്ന്.
5. ഒരറ്റതവണ ചൊല്ലിയാൽ മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലിയാൽ ലഭിക്കുന്ന പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്
6. ഒരു തവണ ചൊല്ലിയാൽ ആദം നബി മുതൽ  അന്ത്യനാൾ വരെയുള്ള മുഴുവൻ പേരും ചൊല്ലിയ സ്വലാത്തുകളുടെ പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്
7. ഏറ്റവും മഹത്തായ സ്വലാത്ത് തനിക്ക് അറിയിച്ച് തരണമെന്നുള്ള ശൈഖ് മുഹമ്മദുൽ ബക്'രി (റ) തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരമായ് അല്ലാഹു അറിയിച്ച് കൊടുത്ത സ്വലാത്ത്
8. ഇതിനേക്കാൾ മഹത്തരമായ മറ്റൊരു സ്വലാത്ത് കൊണ്ടും ഒരാളും എന്റെ മേൽ സ്വലാത്ത് ചൊല്ലിയിട്ടില്ല എന്ന് മുത്ത് നബി ,അഹ്'മദ് തിജാനി തങ്ങളോട് പറഞ്ഞ സ്വലാത്ത്
9. മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്
10. മുത്ത് നബിയെ ഉണർവിൽ തന്നെ കാണുന്നതിന് സഹായിക്കുന്ന സ്വലാത്ത്
11. തിജാനി ത്വരീഖത്തിലെ ഉന്നതരായ ശൈഖ് മാഹി ഹൈദറ(റ) പറയുന്നു :"സ്വലാത്തുൽ ഫാതിഹ് 100 തവണ ചൊല്ലുകയും എന്നിട്ട് മുത്ത് നബിയെ കാണുകയും ചെയ്യാത്ത ഒരുത്തന്റെ കാര്യത്തിൽ ഞാൻ അത്ഭുതം കൊളളുന്നു"
12. മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ വെള്ളിയാഴ്ച രാവിലോ തിങ്കളാഴ്ച രാവിലോ ആയിരം തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലുവാൻ ഔലിയാക്കൾ ഉപദേശിക്കുന്നു
13. ഇരു ലോകത്തേയും ഹാജത്തുകൾ നിറവേറാൻ സഹായകരമാകുന്ന സ്വലാത്ത്
14. സർവ്വ രോഗങ്ങൾക്കും (ആത്മീയവും ശാരീരികവും മാനസികവുമായ) ശിഫയാണ് സ്വലാത്തുൽ ഫാതിഹ്
15. സർവ്വ പ്രയാസങ്ങൾക്കും പരിഹാരവുമാണ് സ്വലാത്തുൽ ഫാതിഹ്
16. മുത്ത് നബിയോട് പ്രണയമുണ്ടാകുവാൻ ഏറ്റവും സഹായകരമായ സ്വലാത്ത്
17 .വളരെ വേഗംമുത്ത് നബിയുടെ സ്നേഹം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്
18. വിലായത്തിലേക്കുള്ള വാതിലാണ് സ്വലാത്തുൽ ഫാതിഹ്
19. മരണപ്പെട്ടവർക്ക് ഹദ്'യ ചെയ്യാൻ ഏറ്റവും ഉത്തമമായ സ്വലാത്ത്
20. സൂഫികളിലൊരാൾ പറയുകയുണ്ടായ് " എന്റെ മരണശേഷം ആരെങ്കിലും എനിക്ക്  ഒരു സ്വലാത്തുൽ ഫാതിഹ് ചൊല്ലി ഹദ്‌'യ ചൈതാൽ എനിക്ക് അത് മതിയാകും"
21. വല്ല ഒരുത്തരും സ്വലാത്തുൽ ഫാതിഹ് ദിനേന ഒരു തവണ എങ്കിലും ചൊല്ലിയാൽ അവർ ഈമാൻ കിട്ടിയല്ലാതെ മരണപ്പെടില്ല
22. ദിനേന ഒരു തവണ എങ്കിലും പതിവാക്കിയവർ നരകത്തിൽ പ്രവേശിക്കില്ല
23. ഖുർആന്റെ ഖുർആൻ എന്ന് ശൈഖ് ഇബ്റാഹീം നിയാസെ (റ) വിശേഷിപ്പിച്ച സ്വലാത്ത്
24.മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലുമ്പോൾ മുത്ത് നബിയോട് ലഭിക്കുന്ന സാമീപ്യം ഒരൊറ്റ തവണ ചൊല്ലൽ കൊണ്ട് ലഭിക്കുന്ന സ്വലാത്ത്
25. ഏറ്റവും ഉന്നതമായ നിധി എന്ന് ശൈഖ് ഇബ്'റാഹീം നിയാസെ (റ) തങ്ങൾ വിശേഷിപ്പിച്ച സ്വലാത്ത്
26. അസ്മാഉൽ ഹുസനയുടെ സിർ റുകൾ സ്വലാത്തുൽ ഫാതി ഹിൽ അടങ്ങിയിരിക്കുന്നു
27. സർവ്വസ്വലാത്തുകളുടേയും രഹസ്യങ്ങൾ ഉൾകൊളളുന്ന സ്വലാത്ത്
28 .തെറ്റുകളിൽ നിന്നുള്ള കവചമാണ് സ്വലാത്തുൽ ഫാതിഹ്
29. പുകവലി, മദ്യം തുടങ്ങിയ കാര്യങ്ങൾക്ക് അടിമപ്പെട്ടവർ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക
ഇ.അ, അത്തരം മോശത്തരങ്ങളിൽ നിന്നും മോചനം ലഭിക്കും
30. മഅരിഫത്തിലേക്കുള്ള കവടമാണ് മഹത്തായ സ്വലാത്തുൽ ഫാതിഹ്
31. സ്വർഗത്തിന്റെ താക്കോൽ എന്നറിയപ്പെടുന്ന സ്വലാത്ത്
32. സ്വലാത്തുൽ ഫാതിഹിന്റെ അഹ്'ലുകാർക്ക് ഖബറിൽ ഒരു പ്രയാസവും നേരിടേണ്ടി വരില്ല (ഇ.അ)
33. രിസ്ഖിൽ  വിശാലതയുണ്ടാകുവാൻ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക
34. നിങ്ങളൊരു സ്വലാത്തുൽ ഫാതിഹ് ചൊല്ലുമ്പോൾ അതിൽ നിന്നും അല്ലാഹു 600000  മലക്കുകളെ സൃഷ്ടിക്കുകയും അന്ത്യനാൾ വരെ ആ മലക്കുകൾ മുത്ത് നബിയുടെ മേൽ ചൊല്ലുന്ന മുഴുവൻ സ്വലാത്തുകളുടേയും പ്രതിഫലത്തെ നിങ്ങളുടെ പേരിൽ രേഖപ്പെടുത്തി വെക്കുകയും ചെയ്യും

- ശൈഖ് ഹിശാം ഖബ്ബാനി
35. പാപങ്ങളെ മുഴുവൻ മായ്ച്ച് കളയുന്ന സ്വലാത്ത്
36.ഇസ്മുൽ അഅളമിന്റെ സുഗന്ധം എന്ന വിശേഷണവും സ്വലാത്തുൽ ഫാതിഹിനുണ്ട്
37. നമുക്കും മുത്ത് നബിക്കും ഇടയിൽ 70000 മറകളുണ്ട്. അവ ഓരോന്നായ് ഉയർത്തപ്പെടാൻ സ്വലാത്തുൽ ഫാതിഹ് നിദാനമാകുന്നു
38. മുത്ത് നബിയെ ഏറ്റവും ഉത്തമമായ രീതിയിൽ പ്രകീർത്തിക്കുന്ന സ്വലാത്ത്
39. ഒരു ആത്മീയ ഗുരുവിനെതേടുന്നവർ സ്വലാത്തുൽ ഫാതിഹ് പതിവാക്കട്ടെ ഇ .അ
സ്വലാത്തുൽ ഫാതിഹിന്റെ ബറകത്താൽ അവർക്ക് ശൈഖിനെ ലഭിക്കും
40. ഒരറ്റ തവണ ചൊല്ലിയാൽ സ്വർഗ്ഗത്തിൽ 600000 കൊട്ടാരം അല്ലാഹു അവനിക്ക് പ്രതിഫലമായി നൽകും
41. ഒരു തവണ ചൊല്ലിയാൽ 60000O ഹൂറുൽ ഈനുകളെ സ്വർഗത്തിൽ അവനിക്ക് അല്ലാഹു വിവാഹം ചൈതു കൊടുക്കും.
42. ഒറ്റ തവണ ചൊല്ലുന്നവന് അല്ലാഹു 600000 നന്മകൾ രേഖപ്പെടുത്തി വെക്കും
43. ഒറ്റത്തവണ ചെല്ലിയാൽ 600000 പാപങ്ങൾ പൊറുക്കപ്പെടും
44.ഒറ്റത്തവണ ചൊല്ലിയാൽ ആറ് ലക്ഷം നൻമകൾ അവന്റെ പേരിൽ രേഖപ്പെടുത്തപ്പെടും
45. ഒറ്റത്തവണ ചൊല്ലിയാൽ അവന്റെ പേരിൽ ആറ് ലക്ഷം ദറജകൾ രേഖപ്പെടുത്തപ്പെടും
46. സ്വലാത്തുൽ ഫാതിഹ് ജീവിതത്തിൽ ഒരു തവണയങ്കിലും ചൊല്ലിയവർ നരകത്തിൽ പോവില്ല എന്ന് ശൈഖ് മുഹമ്മദുൽ ബകരി എന്ന മഹാൻ പറയുന്നു.
47.ഏഴാകാശങ്ങളിലേയും ഏഴ് ഭൂമികളിലേയും ജീവജാലങ്ങളെല്ലാം
ഒരുമിച്ച്കൂടിയാൽ പോലും സ്വലാത്തുൽ ഫാതിഹിന്റെ മഹത്വം വർണിച്ച് തീർക്കാനാവില്ല.
സ്വലാത്തുൽ ഫാതിഹിൻ്റെ സാഗര സമാനമായ മഹത്വങ്ങളിൽ നിന്നും
ഒരു തുള്ളി മാത്രമേ നിങ്ങൾ കേട്ടിട്ടൊള്ളു.മറ്റെല്ലാം മറക്കപ്പെട്ടിരിക്കുന്നു
- സയ്യിദിനാ അഹ്'മദ് തീജാനി (റ)

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR