Ads 468x60px

അതാണ് നമ്മടെ യുവ പണ്ഡിതൻ ഹുദവി

സാക്ഷികളില്ലാതെ നിക്കാഹ് ചെയ്യാമെന്ന് പറഞ്ഞ് കൊടുത്തു. പട്ടിയിൽ നിന്നുള്ള നജ്സ് വൃത്തിയാവാൻ ഡിറ്റർജെന്റ് മതിയാവുമെന്നും പറഞ്ഞിരുന്നു. മിഅറാജിന്റെ നോമ്പിന് ഹദീസില്ലാ എന്നും പറഞ്ഞതായി അറിഞ്ഞു.സുൽത്താനുൽ ഉലമ എന്ന വിശേഷണങ്ങളൊന്നും പരിചയമില്ലാത്തതാണെന്ന് അഭിപ്രായപ്പെട്ടു. ഇന്നിതാ മുത്ത് നബിക്ക്(സ) നിഴലുണ്ട് എന്ന് പറഞ്ഞത് ശ്രദ്ധിക്കാതെ പറഞ്ഞതാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നു. കുടുംബ ജീവിതം വിഷയമായത് കൊണ്ട് നിഴൽ എന്ന വാക്കിനെ കുറിച്ച് ഓർത്തില്ലാ എന്നും കൂട്ടിച്ചേർക്കുന്നു. സമസ്തയായാൽ ആഖിറവും ലീഗായാൽ ദുൻയാവും കിട്ടുമെന്ന് പറഞ്ഞ് നിങ്ങൾക്ക് വേണമെങ്കിൽ സ്വീകരിക്കാം എന്ന രൂപത്തിൽ മതവേദികളിൽ രാഷ്ട്രീയക്കാർക്ക് വേണ്ടി അഭിപ്രായം പ്രകടിപ്പിക്കുന്നു........

   കേരളത്തിൽ അറിയപ്പെടുന്ന ഒരു യുവ പണ്ഡിതൻ, അക്ഷരസ്ഫുടതയോടെ കാര്യങ്ങളെ വിശദീകരിച്ച് തന്റെ ശബ്ദമാധുര്യത്തെ ശ്രോതാക്കളിൽ കൂടുതൽ നേരം തന്നെ വീക്ഷിക്കാനുള്ള ഒരു ആയുധമായി ഉപയോഗിച്ച് മതപ്രഭാഷണ വേദികളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു പണ്ഡിതനിൽ നിന്ന് വന്ന അശ്രദ്ധകളാണ് വിശദീകരിച്ചത്. ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം തെറ്റുകൾ വരാൻ പാടില്ല എന്നൊന്നുമില്ല. എന്നാലും ഒരു പാട് ആളുകൾ തന്നെ വീക്ഷിക്കുമ്പോൾ ബോധത്തോടെ പരമാവധി അപാകതകൾ ഇല്ലാതെ പ്രഭാഷണങ്ങളിൽ വിഷയം പറയുന്നതല്ലേ നല്ലത്. ഒരു പണ്ഡിതന്റെ പ്രസംഗത്തിൽ നിന്ന് വരുന്ന വാക്കുകൾ സാധാരണക്കാരൻ തെളിവായി സ്വീകരിക്കും എന്നുള്ളത് കൊണ്ടും മനുഷ്യ സഹചമായ തെറ്റുകുറ്റങ്ങളെ പണ്ഡിതർ ചൂണ്ടിക്കാണിക്കുമ്പോഴെങ്കിലും തുടർന്ന് വരുന്ന വേദികളിലെങ്കിലും ശ്രദ്ധക്കുറവ് വരാതെ കാര്യങ്ങളെ ബോധത്തോടെ വിശദീകരിക്കലല്ലേ ഒരു പ്രബോധകനായ പണ്ഡിതൻ ചെയ്യേണ്ടത്?

ഒരോ വിഷയങ്ങളിലും പണ്ഡിതോചിതമായ മറുപടികൾ വരുമ്പോൾ പോലും മിണ്ടാത്ത ഈ യുവ പണ്ഡിതൻ നിഴൽ വിഷയത്തിൽ വളരെ പെട്ടെന്ന് തന്നെ തിരുത്തലുമായി വന്നത് നിഴൽ എന്ന പരാമർശം എത്രമാത്രം ഇവരെ പ്രധിരോധത്തിലാക്കുന്നു എന്നതിന്റെ വലിയ തെളിവാണ്. നിഴൽ എന്ന മൂന്നക്ഷരത്തിൽ മാത്രം ഒതുങ്ങി നിന്ന് കൊണ്ട് പണ്ഡിതർ എന്ന് പറയുന്നവർ മുതൽ സാധാരണക്കാര് വരെ ഒരു വലിയ പണ്ഡിത തേജസിനെ എത്രമാത്രം വേദികളിൽ പരിഹസിച്ചിരുന്നു എന്നത് എല്ലാവരും കണ്ടതാണ്. ഇനിയും ഇത്തരം പരിഹാസം തുടരാൻ ഈ യുവ പണ്ഡിതന്റെ നിഴൽ പരാമർശം ഒരു വിഘാതമാവുമെന്ന തിരിച്ചറിവ് തന്നെയാണ് തിരുത്തിപ്പറയിലിന്റെ വേഗത കൂടാൻ കാരണം.

   പഠിച്ച ദീൻ വളരെ കൃത്യവും ബോധത്തോടെയും പറയുക. പണ്ഡിതരെ സ്നേഹിക്കുന്ന ശ്രവിക്കുന്ന അനുസരിക്കുന്ന ഒരു വലിയ വിഭാഗം സാധാരണക്കാർ നിങ്ങളെയും കാത്തിരുന്ന് ദീൻ പഠിക്കാനുള്ള ഇരുത്തത്തിലാണ്. അവരെ നിങ്ങൾ വേദികളിൽ പറഞ്ഞിതിനെ സമ്മർദ്ദങ്ങളുടെ ഫലമായി പറഞ്ഞത് തിരുത്തിയും ന്യായികരിച്ചും നിരാശപ്പെടുത്തരുത്.

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR