എന്തല്ലാം നിർദ്ദേശങ്ങളായിരുന്നു ഒരക്ഷരം തെററിയാൽ റേഷൻ കാർഡ് ഇല്ലാതായി പോകും ,ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും, ആകെ കൂടി ജഗപൊക. ഫോറം പൂരിപ്പിക്കൽ ക്യാമ്പ്, സന്നദ്ധ സംഘടനകളുടെ ഹെൽപ്പ് ഡസ്ക്ക്. സാധാരണക്കാർ പഴയ റേഷൻ കാർഡും, ബാങ്ക് പാസ്ബുക്കും ,കരണ്ട് ബില്ലും, കുടംബത്തിൽ എത്ര ആൾ ഉണ്ടോ അത്രേം ആളുടെ ആധാർ ഇലക്ഷൻ കാർഡുകൾ, ഗ്യാസ് കണക്ഷൻ ന°ബർ, പുതിയത് ചേർക്കാൻ ജനന സർട്ടിഫിക്കറ്റുകൾ, മരിച്ചവരെ ഒഴിവാക്കാൻ മരണ സർട്ടിഫിക്കറ്റ്. നികുതി അടച്ച ശീട്ട്; വാടക കരാർ. ബി പി എൽ _ എ പി എൽ സർട്ടിഫിക്കറ്റ്. എന്ന് വേണ്ട -താൻ - താൻ തന്നെയാണന്ന് തെളിയിക്കാനുള്ള ഡിഎൻഎ സർട്ടിഫിക്കറ്റ വരെ ഹാജരാക്കി അക്ഷയ കേന്ദ്രങ്ങളിലെയും മററ് സഹായ കേന്ദ്രങ്ങളിലേയും വിധക്തർ അതിസൂക്ഷമം പൂരിപ്പിച്ച് നീണ്ട കാത്തിരിപ്പിന് ശേഷം റേഷൻ ഷാപ്പ് ഉടമ, പിന്നെ രണ്ട് മൂന്ന് എക്സ്പേർട്ടുകൾ, റേഷനിംഗ് ഇൻസ്പെക്റ്റർ, താഹസിൽദാർ.ഇവരല്ലാം ചെക്ക് ചെയ്ത് അവസാനം ഫോട്ടോയും എടുത്ത് റേഷൻ കാർഡിനായി കാത്തിരുന്നവർ പിന്നെയും വിഡ്ഢി.
ദേ -.. ഇപ്പോ ഓൺ ലൈനിൽ റേഷൻ കാർഡ് വന്നിരിക്കുന്നു ആണിനെ പെണ്ണായും പെണ്ണിനെ ആണായും മകളെ ചെറുമകളായും, ചെറുമകളെ മകനായും, ഭാര്യയെ ഇളയമ്മയായും. ഇളയമ്മയെ മരു മകളായം, മൊത്തത്തിൽ വായിച്ചാൽ വട്ടായി പോകുന്ന രീതിയിൽ,
ഇനിയിപ്പോ വീണ്ടും രണ്ട് മൂന്ന് ദിവസം ലീവെടുത്ത് ഓൺലൈൻ കേന്ദ്രങ്ങളിൽ പോയി -ക്യൂനിന്നാൽശരിയാവുമായിരിക്കും
ആരാണ് ഇതിന് ഉത്തരവാധി...? ഇങ്ങനെ തെറ്റുകൾ എഴുതി കൂട്ടാൻ ആണെങ്കിൽ എന്തിനായിരുന്നു ഇങ്ങനെ ഒരു പുതുക്കൽ യഞ്ജം നടത്തിയത്..? മലയാളവും ഇംഗ്ലീഷും വായിക്കാനും എഴുതാനും അറിയാത്ത ബംഗാളികളെ ആണോ കൊടുത്ത വിവരങ്ങൾ പകർത്തി എഴുതാൻ ഏൽപ്പിച്ചതെന്ന് ന്യായമായും സംശയിക്കുന്നു....
ഇങ്ങനെ ജനങ്ങളെ വെറുപ്പിക്കുന്നതിലും നല്ലത-കരാർ് ഏൽപ്പിച്ച ആളുകളെ കൊണ്ട് വീണ്ടും ഡേറ്റകൾ അപ് ലോഡ് ചെയ്യിക്കലാണ് : ചെറിയ കൂലി കൊടുത്തിരുന്നേൽ കുടുംബശ്രീക്കാർ ഇതിലും നന്നായി കൈകാര്യം ചെയ്തേനെ.... ഇതൊരു മാതിരി കോത്താഴത്തെ ഏർപ്പാടായി പോയ്.
പിൻ കുറി: ഹെൽമറ്റ് ഇല്ലങ്കിൽ ഫൈൻ സീറ്റ് ബെൽറ്റ് ഇല്ലങ്കിൽ ഫൈൻ, കുണ്ടും കുഴികളും നിറഞ്ഞ റോഡുകൾ ഉണ്ടാക്കിയവന് ഫൈൻ ഇല്ല റേഷൻ കാർഡിൽ തെറ്റ് കൊണ്ട് തുലാഭാരം നടത്തിയവർക്ക് ഫൈൻ ഇല്ല , ഉള്ള തെറ്റുകൾ ഒൺലൈനിൽ ശരിപ്പെടുത്തുമ്പോൾ നമുക്ക് എങ്ങാനും തെറ്റ് പറ്റിപോയാൽ പിന്നെ തിരുത്താൻ അവസരമില്ല ഇതെന്തു കാട്ടു നീതി |!
പണ്ട് കാലത്ത് രാജ ഭരണത്തിൽ പോലും പ്രജകളോട് ഇങ്ങനെ ക്രൂരത കാട്ടിയിട്ടില്ല