Ads 468x60px

ഒരു ലക്ഷം ദീനാര്‍ തരൂ. . . സ്വര്‍ഗ്ഗത്തില്‍ ഒരു ബില്‍ഡിംഗ് തരാം. . . .

ബഹുമാനപ്പെട്ട ജാഫറുബ്നു സുലൈമാന്‍ തങ്ങളും മാലിക്ബ്നു ദീനാര്‍ തങ്ങളും ഒരുദിവസം നടന്നു പോകുമ്പോള്‍ ഒരു മനുഷ്യന്‍ ഒരു കെട്ടിടം പണികഴിപ്പിക്കുന്നത് കണ്ടു. മാലിക്ബ്നു ദീനാര്‍ തങ്ങള്‍ പറഞ്ഞു, അദ്ദേഹം ആ ചിലവാക്കുന്ന സമയവും പണവും ആഖിറത്തിനു വേണ്ടിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. . .?!

അവര്‍ രണ്ട് പേരും അദ്ദേഹത്തെ കാണാന്‍ അടുത്തെത്തി. അദേഹത്തിന് ഇവരെ മനസ്സിലായിരുന്നില്ല. ജോലിക്കാരിക്കാരില്‍ ഒരാള്‍ മുതലാളിയോട് പറഞ്ഞു, മാലിക്ബ്നു ദീനാര്‍ തങ്ങളാണ് വന്നിരിക്കുന്നത്. ചെറുപ്പക്കാരനായ അദ്ദേഹം ഉടനെ ചാടി എഴുന്നേറ്റ് ഉസ്താദിന്‍റെ അടുത്ത് ബഹുമാനത്തോടെ വന്ന്‍ വരവിന്‍റെ ഉദ്യേഷ്യത്തെക്കുറിച്ചു ആരാഞ്ഞു.

ഉസ്താദ് ചോദിച്ചു, ഈ കെട്ടിടം പണിയാന്‍ എത്ര ചിലവ് വരും ? ഒരു ലക്ഷം ദീനാര്‍ ഇതിനു ചിലവഴിക്കാനാണ് ഞാന്‍ ഉദ്ധേശിക്കുന്നത്. മാലിക്ബ്നു ദീനാര്‍ തങ്ങള്‍ പറഞ്ഞു, അത്രയും പണം എനിക്ക് തന്നാല്‍ ഞാന്‍ അത് ദീനിന്‍റെ കാര്യത്തിന് ചെലവഴിക്കും, പകരം ഇതിനേക്കാള്‍ മഹത്തായ എല്ലാ സൗകര്യവുമുള്ള നല്ലൊരു കെട്ടിടം സ്വര്‍ഗ്ഗത്തില്‍ ഞാന്‍ തരും. ചെറുപ്പക്കാരന്‍ ആലോചിച്ച് നാളെ പറയാമെന്ന് മറുപടി നല്‍കി.

പറഞ്ഞത് പോലെ പിറ്റേ ദിവസം അദ്ദേഹം മാലിക്ബ്നു ദീനാര്‍ തങ്ങള്‍ക്ക് ഉത്തരം നല്‍കി, ഉസ്താദ്‌ പറഞ്ഞത് പോലെ ഒരു ലക്ഷം ദീനാര്‍ ഞാന്‍ തരാം. വളരെ കുറഞ്ഞ കാലത്തെ ഭൗതിക ജീവിതത്തെക്കാള്‍ സ്ഥാനം അവസാനിക്കാത്ത ജീവിതമായ ആഖിറത്തിനാണല്ലോ? എന്ന്‍ ചെറുപ്പക്കാരന്‍ തിരിച്ചറിയുകയായിരുന്നു.

മാലിക്ബ്നു ദീനാര്‍ തങ്ങള്‍ ഒരു പേനയും കടലാസുമെടുത്ത് എഴുതി. "ഈ ചെറുപ്പക്കാരനില്‍ നിന്നും ഒരു ലക്ഷം ദീനാര്‍ ഞാന്‍ വാങ്ങിച്ചിട്ടുണ്ട്. പകരം സ്വര്‍ഗ്ഗത്തില്‍ ഒരു കൊട്ടാരം ഞാന്‍ വാങ്ങിച്ചു തരാമെന്നു കരാര്‍ ചെയ്തിട്ടുണ്ട്" എന്ന അര്‍ത്ഥത്തത്തിലുള്ള കരാര്‍ പത്രമെഴുതി ചെറുപ്പക്കാരനെ ഏല്പിച്ചു. അയാള്‍ സന്തോഷത്തോടെ മടങ്ങി. മഹാന്മാര്‍ കറാമത് ഉള്ളവരെന്നും വാക്ക് പാലിക്കുമെന്നും ഈമാനുള്ളവര്‍ക്ക് അറിയാമല്ലോ? അതൊരു ഈമാനുള്ള വ്യക്തിയാവണം.

മാലിക്ബ്നു ദീനാര്‍ തങ്ങള്‍ രാത്രിയില്‍ ആ ചെരുപ്പാകരന്‍റെ കാര്യത്തില്‍ ദുആ ചെയ്യുകയാണ്. ദിവസങ്ങള്‍ കഴിഞ്ഞു, ഈ സംഭവത്തിന്‍റെ 40 ദിവസം പിന്നിട്ടു. മാലിക്ബ്നു ദീനാര്‍ തങ്ങള്‍ സുബ്ഹി നിസ്കരിച്ച് മിഹ്റാബില്‍ ഇരിക്കുമ്പോള്‍ ഒരു എഴുത്ത് വന്ന്‍ വീഴുന്നു. നിവര്‍ത്തി വായിച്ചു മാലിക്ബ്നു ദീനാര്‍ തങ്ങള്‍ ഞെട്ടിപ്പോയി. നിങ്ങളുടെ വാഗ്ദാനം നിറവേറ്റപ്പെട്ടിരിക്കുന്നു. ഒരു ലക്ഷം ദീനാറിനു പകരമായി ആ ചെറുപ്പക്കാരന് സ്വര്‍ഗ്ഗത്തില്‍ ഒരു മണിമാളിക തയ്യാര്‍ ചെയ്തിരിക്കുന്നു.

സന്തോഷത്തോടെ ഈ വിവരവുമായി ചെരുപ്പാക്കാരന്‍റെ വീട് ലക്ഷ്യമിട്ട് യാത്ര തിരിച്ചു. വീട് അടഞ്ഞാണ് കിടക്കുന്നത്. വാതില്‍ മുട്ടി. ആരാണ് ? ഈ വീട്ടിലെ ചെറുപ്പക്കാരനെ അന്വേഷിച്ച് വന്നവരാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്ന മനുഷ്യന്‍ ഇന്നലെ മരണപ്പെട്ടു. ഇന്നാ ലില്ലാഹ്. . . വിശദ വിവരങ്ങള്‍ അന്വേഷിച്ചറിയുന്നു. ആരാണ് അദ്ദേഹത്തെ കുളിപ്പിച്ചതും കഫന്‍ ചെയ്തതും മറമാടിയാതുമൊക്കെ ആരൊക്കെയായിരുന്നു. കിട്ടിയ ഉത്തരത്തില്‍ നിന്ന്‍ കുളിപ്പിച്ച ആളെയും തിരഞ്ഞ് പുറപ്പെട്ടു. ആളെ കണ്ടുമുട്ടി. മരണത്തെക്കുറിച്ച് വല്ലതും അറിയാമോ. വല്ല പ്രത്യേകതയും തോന്നിയിരുന്നോ?

മരിക്കുന്നതിന്‍റെ തലേ ദിവസം ഒരു കടലാസ് എന്നെ ഏല്പിച്ചിരുന്നു. അത് കഫന്‍ ചെയ്യുമ്പോള്‍ എന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കും വിധം ചേര്‍ത്തു വെക്കണമെന്നും വസ്വിയ്യത്ത് ചെയ്തിരുന്നു. പറഞ്ഞത് പോലെ ഞാന്‍ ചെയ്തിട്ടുമുണ്ട്. മാലിക്ബ്നു ദീനാര്‍ തങ്ങള്‍ പോക്കറ്റില്‍ നിന്നും കടലാസ് കഷ്ണം പുറത്തെടുത്ത് ചോദിച്ചു, ഇതായിരുന്നോ ആ എഴുത്ത് ? അദ്ദേഹം പേടിച്ചു വിഷമിച്ചു പോയി. ഞാന്‍ കഫന്‍ ചെയ്തപ്പോള്‍ ഉള്ളില്‍ ഭദ്രമായി വെച്ച ഈ കടലാസ് എങ്ങനെ നിങ്ങള്‍ക്ക് ലഭിച്ചു ? മാലിക്ബ്നു ദീനാര്‍ തങ്ങള്‍ സംഭവങ്ങളൊക്കെ വിശദീകരിച്ചു.

ബഹുമാനപ്പെട്ടവരെ! ഞാന്‍ രണ്ട് ലക്ഷം ദീനാര്‍ തരട്ടെയോ ? എനിക്കും ഒരു മണിമാളിക സ്വര്‍ഗ്ഗത്തില്‍ വാങ്ങിച്ചു തരാമോ ? മാലിക്ബ്നു ദീനാര്‍ തങ്ങള്‍ പറഞ്ഞു, ഒരിക്കലുമില്ല. കാര്യങ്ങള്‍ തീരുമാനിച്ചുപോയി. . .

നമ്മുടെ പണവും ആരോഗ്യവും ജീവിതവും ഭൗതിക കാര്യങ്ങളെക്കാള്‍ ആഖിറത്തിനും കൂടി ഉപയോഗപ്പെടുത്തണം. മറ്റാര്‍ക്കെങ്കിലും വലിയ ഗുണങ്ങള്‍ ലഭിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ മാത്രം ചെയ്‌താല്‍ പോര. അന്ത്യം ആരെയും കാത്തു നില്‍ക്കില്ല. കൃത്യ സമയത്ത് തന്നെ സംഭവിക്കും. മരിക്കും മുംബ് ധാരാളം നന്മകള്‍ ചെയ്യാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ ആമീന്‍.
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR