തിരൂരിനടുത്ത് വെട്ടത്തുള്ള നമ്പൂതിരിയുടെ മകൾക്ക് കലശലായ അസുഖം. വൈദ്യൻമാരെല്ലാം കൈവിട്ടപ്പോൾ പൊന്നാനിയിൽ വന്ന് സൈനുദ്ധീൻ മഖ്ദൂം തങ്ങളോട് കാര്യം പറഞ്ഞു . തങ്ങൾ മന്ത്രിച്ചു നൽകിയ വെള്ളംകുടിച്ചപ്പോൾ നമ്പൂതിരിയുടെ മകളുടെ ഉദര രോഗം സുഖമായി . സന്തോഷത്തിലായ നമ്പൂതിരി എന്ത് വേണമെങ്കിലുംആവശ്യപ്പെടാൻ നിർബന്ധിച്ചപ്പോൾ നാലുകെട്ടിനകത്ത് നിൽക്കുന്ന തേക്ക്മരം ആവശ്യപ്പെടുന്നു. കെട്ടിടങ്ങൾക്ക് കേട്പാട് വരാതെ മുറിച്ചെടുക്കാൻ സമ്മതിക്കുന്നു
മരം മുറിക്കാൻ നിശ്ചയിച്ച രാത്രി ആരും പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച മഖ്ദൂം തങ്ങൾ പ്രാർത്തനയിൽ മുഴുകുന്നു
(മൻഖൂസ് മൗലിദിലെ അവസാന ബൈതുകൾ ചൊല്ലിയായിരുന്നു മഖ്ദൂം തങ്ങൾ ദുആ ചെയ്തതെന്ന് ഇഹ്ദാഉന്നൂസൂസ് അലാ ഖിറാഅത്തിൽ മൻഖൂസ് എന്ന ഗ്രന്ദത്തിൽ പറയുന്നു) പെട്ടെന്നൊരു ചുഴലിക്കാറ്റ് വന്ന് മരം പറിച്ച് കിലോമീറ്ററുകൾ അകലെയുള്ള കടലിൽ തള്ളുകയും തിരമാലകൾ അതിനെ കരക്കണിയിക്കുകയും ചെയ്തു പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ളആ സ്തലം ഇന്നും മരക്കടവ് എന്ന പേരിലറിയപ്പെടുന്നു ആ ഒരു തേക്ക് കൊണ്ട് പള്ളിയുടെ പണി പൂർത്തിയാക്കിയതിന് ശേഷംബാക്കി വന്ന സുമാർ പത്ത് ഇൻച് വീതിയും അൻച് ഇൻച് കട്ടിയും നാല് മീറ്ററോളം നീളവുമുള്ള ഒരു കഷ്ണം പള്ളിയുടെ രണ്ടാം നിലയിൽ ഈ അടുത്ത കാലം വരെ സൂക്ഷിക്കപ്പെട്ടിരുന്നു . കുറഞ്ഞ ഭക്ഷണം കൊണ്ട്പ്രവാചകൻ (സ )വളരെയേറെ അനുയായികളെ ഭക്ഷിപ്പിച്ച മുഅ ജിസത് പോലെ ഒരു തേക്ക്മരം കൊണ്ട് പള്ളി പൂർണ്ണമായും പണികഴിപ്പിച്ചത് മഖ്ദൂം തങ്ങളുടെ കറാമത്താണെന്ന് പണ്ടിതൻമാർ അഭിപ്രായപ്പെടുന്നു. പള്ളി നിർമിക്കാൻ വന്ന ആശാരിയോട് പണികഴിയുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുതെന്ന് മഖ്ദൂം തങ്ങൾ നിർദ്ദേശിച്ചിരുന്നു പണി പൂർത്തിയായ ശേഷം മഖ്ദൂം തങ്ങളുടെ അനുവാതപ്രകാരം ആശാരി പടിഞ്ഞാറോട്ട് നോക്കിയപ്പോൾ മക്കയിലെ കഅബയാണ് കണ്ടത് അതോടെ അയാൾ ഇസ്ലാമിലേക്ക് വന്നു ആശാരിത്തങ്ങൾ എന്നാണ് അദ്ധേഹത്തെ ജനങ്ങൾ ബഹുമാനത്തോടെ വിളിച്ചിരുന്നത് പൊന്നാനിയിൽ സൈനുദ്ധീൻ മഖ്ദൂമിൻറെ ഖബറിനടുത്താണ് ഇയാളുടേയും ഖബറുള്ളത്
അല്ലാഹു അവരോടൊപ്പം നമ്മേയും നമ്മുടെ മാതാപിതാക്കൾ ഉസ്താദുമാർ നമ്മേ സ്നേഹിച്ച - സഹായിച്ച എല്ലാവരേയുംസ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടേ ആമീൻ