പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹ ബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്.
പ്രഥമരാത്രിയില്‍ ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയാണ്. നന്‍മയുടെയും സ്നേഹത്തിന്റെയും തണലില്‍ ഈ ദാമ്പത്യബന്ധം നിലനില്‍ക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ വേണം ദമ്പതികള്‍ ബന്ധമാരംഭിക്കാന്.
വിവാഹം ചെയ്ത പെണ്ണിനെ ആദ്യം കാണുമ്പോഴും മഹ്ര്‍ കൊടുക്കുമ്പോഴും പ്രത്യേക ദുആകളൊന്നും സുന്നത്തില്ല. എന്ത് നല്ലകാര്യം ആരംഭിക്കുമ്പോഴും ബിസ്മി ചൊല്ലല്‍ സുന്നത്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ഭാര്യയുമൊത്ത് താമസം തുടങ്ങുന്ന ആദ്യ രാത്രിയില്‍ ചെയ്യേണ്ട കാര്യങ്ങളെ ക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്.
ആദ്യ രാത്രിയില്‍ ഭാര്യയുടെ അടുത്തേക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍ ഭര്‍ത്താവ് തന്‍റെ ഇണയുടെ ശിരസ്സില്‍ കൈ വെച്ച് ബിസ്മി ചൊല്ലുകയും ബറകത്തിനു വേണ്ടി ദുആ ചെയ്യുകയും ചെയ്യുക. ഈ പ്രാര്‍ത്ഥന ചൊല്ലല്‍ സുന്നത്താണ്.
اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا ، وَخَيْرِ مَا جُبِلَتْ عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جُبِلَتْ عَلَيْهِ (അല്ലാഹുവേ, അവളുടെയും അവള്‍ സൃഷ്ടിക്കപ്പെട്ട സ്വഭാവത്തിന്റെയും നന്മ നിന്നോട് ചോദിക്കുന്നു. അവളുടെയും അവള്‍ സൃഷ്ടിക്കപ്പെട്ട സ്വഭാവത്തിന്റെയും തിന്മയില്‍ നിന്ന് നിന്നോട് കാവല്‍ ചോദിക്കുകയും ചെയ്യുന്നു വെന്നാണ് ഈ ദുആയുടെ സാരം.(ഇമാം ബുഖാരി) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഈ ദുആ കാണാം.
ശേഷം തന്റെ ഇണയോടൊപ്പം രണ്ടു റക്അത്ത് സുന്നത്ത് നിസ്കാരം ജമാഅതതായി നിര്‍വഹിക്കുക. ശേഷം പരസ്പര സ്നേഹത്തോടെയുള്ള ജീവിതത്തിനായി ദുആ ചെയ്യുക. ഹദീസുകളില്‍ വന്ന ദുആ ഇപ്രകാരമാണ്.
اللَّهُمَّ بَارِكْ لِي فِي أَهْلِي ، وَبَارِكْ لأَهْلِي فِيَّ ، اللَّهُمَّ ارْزُقْنِي مِنْهَا ، وَارْزُقْهَا مِنِّي ، اللَّهُمَّ اجْمَعْ بَيْنَنَا مَا جَمَعْتَ فِي خَيْرٍ ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ فِي خَيْرٍ (അല്ലാഹുവേ എന്‍റെ ഭാര്യയില്‍ എനിക്ക് നീ ബറകത്ത് ചെയ്യണമേ. എന്റെ ഭാര്യക്ക് എന്നിലും നീ ബറകത്ത് ചെയ്യണമേ. എന്നില്‍ നിന്ന് അവള്‍ക്കും അവളില്‍ നിന്ന് എനിക്കും നീ (സന്താനം) നല്‍കണമേ.അല്ലാഹുവേ ഗുണമാകുന്ന കാലത്തോളം ഞങ്ങളെ തമ്മില്‍ ചേര്‍ക്കുകയും വിട്ടുപിരിയല്‍ ഗുണമാകുന്ന അവസരത്തില്‍ ഞങ്ങള്‍ക്കിടയില്‍ വിട്ടുപിരിക്കുകയും ചെയ്യണമേ എന്ന് സാരം. (അബു ദാവൂദും ,ഇമാം ഥബ്റാനി 2161) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇത് വന്നിട്ടുണ്ട്.
ആദ്യ രാത്രിയില്‍ ഇണയോട് വളരെ സൌമ്യതയോടെയും സ്നേഹത്തോടെയും പെരുമാറുക. ആഇശ ബീവിയുമായുള്ള ആദ്യ രാത്രിയില്‍ നബി (സ) തനിക്ക് നല്‍കിയ പാല്‍ അല്പം കുടിച്ചതിനു ശേഷം ആഇശ ബീവിക്ക് കുടിക്കാന്‍ നല്‍കിയതായി. (ഇമാം അഹ്മദും, ഥബ്റാനി) യും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. ഇണയുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം ഈ പ്രാര്‍ത്ഥന ചൊല്ലുക. اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتنا
(അല്ലാഹുവേ ഞങ്ങളില്‍ നിന്ന് പിശാചിനെ അകറ്റണെ, ഞങ്ങള്‍ക്ക് നല്കപ്പെടുന്നതില്‍ (സന്താനം) നിന്ന് പിശാചിനെ അകറ്റണമേ) (ബുഹാരി 141, മുസ്ലിം 1434) അതോടൊപ്പം ഈ ഹദീസ് കൂടി ഓര്‍ക്കുക അനസ് ബിന്‍ മാലിക് (റ) പറയുന്നു നബി(സ) പറയുന്നു: മൃഗങ്ങള്‍ ഇണകള്‍ക്കു മീതെ ചാടിവീഴുന്ന പോലെ നിങ്ങളാരും തങ്ങളുടെ ഭാര്യമാരെ കടന്നാക്രമിക്കരുത്. നിങ്ങള്‍ക്കിടയില്‍ സന്ദേശവാഹകര്‍ ഉണ്ടായിരിക്കണം. അനുചരര്‍ ചോദിച്ചു: ആരാണ് നബിയെ സന്ദേശവാഹകര്‍? അവിടുന്ന് പറഞ്ഞു: കളിവാക്കുകളും ചുംബനങ്ങളുമാണവ.(ഇമാം ദൈലമി (മുസ്സന്നദ് അൽ ഫിർദൗസ് 2/55)
വിവാഹ ബന്ധം പരിപാവനമാനെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിനു അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് പ്രതിഫലം ലഭിക്കുമെന്നും ഓര്‍ക്കുക. വിവാഹം എന്നത് സെക്സിൽ മാത്രം ഒതുങ്ങുന്നതല്ല അത് പുതിയ ജീവിത്തിലേക്കുള്ള കാൽവെപ്പാണ് (وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ) [Surat Ar-Room 21]
നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് "എല്ലാം അറിയുന്നവന്‍ അള്ളാഹു."
ഇത് ഷെയർ ചെയ്‌ത് നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക] ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച് അദ്ധേഹം അത് ചെയ്‌താല്‍ അവർക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........
അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച് ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ . . امين يارب العالمين