മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക:
നിങ്ങൾ പറഞ്ഞയച്ചു പഠിപ്പിക്കുന്ന മദ്റസയിൽ നിന്നും നിങ്ങൾ തന്നെ വാങ്ങിക്കൊടുത്ത പുസ്തകത്തിലുള്ള ഇസ്ലാമിക അധ്യാപനങ്ങളണ് നിസ്കരിക്കാത്ത ഉപ്പയിലൂടെ അലങ്കോലമാകുന്നത്. ഇത്തരം സാഹചര്യത്തിൽ വളരുന്ന കുട്ടിക്ക് ഇസ്ലാമിക ചിട്ടകൾ പാലിച്ച് ജീവിക്കാൻ ഒരിക്കലും കഴിയില്ല.
നിങ്ങൾ കുഞ്ഞുങ്ങളെ ചീത്തവിളിക്കാറുണ്ടോ ?
മക്കളുടെ ഗുരുത്തക്കേടും വികൃതിയും കാണുമ്പോഴേക്ക് പല രക്ഷിതാക്കളും മക്കളെ ചീത്ത വിളക്കാറുണ്ട്. നിങ്ങൾ അത്തരക്കാരിൽ പെട്ട ഒരാളാണോ? ബുദ്ധിയും പക്വതയും വളർന്നു വികസിച്ചിട്ടില്ലാത്ത മക്കളെ കടുത്ത സ്വരത്തിൽ ചീത്തവാക്കുകൾ ഉപയോഗിച്ച് വരച്ച വരയിൽ നിർത്താൻ ശ്രമിക്കാറില്ലേ? "പോത്ത്, മന്ദബുദ്ധി, ബഡക്കൂസ്, പൊട്ടൻ, പൊട്ടത്തി, കഴുത, കുരിപ്പ്, ലക്ഷണംകെട്ട ജാതി" തുടങ്ങിയ പദങ്ങളും ഉപയോഗിച്ചാണ് പല രക്ഷിതാക്കളും സ്വന്തം മക്കളെ കടുത്ത സ്വരത്തിൽ ആക്ഷേപിക്കാറുള്ളത്. ഏറ്റവും വലിയ പാപമായ ശിർക്കിൽ അകപ്പെടുകയും സ്വന്തം പിതാവായ പ്രവാചകനുമായ നൂഹ് നബി(അ) വാക്കുകൾ ധിക്കരിക്കുകയും ചെയ്ത മകനെ സന്മാര്ഗ്ഗത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ധിക്കാരിയായ മകനോട് നൂഹ് നബി (അ) പറയുന്ന വാചകം ഖുര്ആനിലുണ്ട്. "ഏ കുഞ്ഞുമോനേ, ഞങ്ങളോടൊപ്പം കപ്പലിൽകയറൂ...."
ഇവിടെ സ്വന്തം മകൻ ചെയ്തത് ഏറ്റവും വലിയ തെറ്റായിട്ടു പോലും സ്നേഹത്തോടെ മകനെ അഭിസംബോധന ചെയ്യുന്നത് മക്കളോട് കാണിക്കേണ്ട മര്യാദകൾ പഠിപ്പിക്കുകയാണ് പ്രവാചകർ. ചെറിയ കുഞ്ഞുങ്ങളോട് വരെ സ്നേഹമില്ലാതെ പെരുമാറുന്നത് കുട്ടികൾ നാശത്തിലേക്ക് ആപധിക്കാനേ വഴിയൊരുക്കുകയുള്ളൂ. ഓർക്കുക:നിസ്കാരം ഉപേക്ഷിച്ചാൽ പോലും ചെറിയ കുട്ടികളെ അടിക്കരുത് എന്നാണ് ഇസ്ലാമിക പാഠം.പത്തു വയസ്സു വരെ ഉപദേശം മാത്രം.അപ്പോൾ മറ്റു കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ തീരെ പാടില്ല എന്നല്ലേ അർത്ഥമാക്കേണ്ടത്.
ചെറിയ കുട്ടികളെ അടിക്കരുതേ..........!!
വെറുപ്പിൻറെ പ്രകൃതി മുളപൊട്ടുന്ന ഇത്തരം സമീപനങ്ങളാണ് മക്കളെ പിടിവാശിയിലേക്കും കുരുത്തക്കേടിലേക്കും നയിച്ചത്. നന്മയും തിന്മയും,ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് വളരുന്നതിന് മുമ്പേ അവരുടെ മനസ്സിൽ തിന്മയുടെ ആക്ഷേപസ്വരങ്ങളും വെറുപ്പിന്റെ പ്രകൃതിയും കാണിച്ചുകൊണ്ട് മാതാപിതാക്കൾ കുട്ടിയുടെ മനസ്സിനെ മലീനസപ്പെടുത്തി, വൃത്തിഹീനമായ പദങ്ങൾ ഉപയോഗിച്ച് ശകാരിക്കാൻ തുനിയുകയും ചെയ്യുന്നത് രക്ഷിതാക്കൾ കാണുമ്പോൾ ‘എന്റെ മകന്റെ സ്വഭാവം കണ്ടോ, വളരെ മോശമായിട്ടുണ്ട്’ എന്ന് സ്വന്തം വിലപിക്കുകയല്ലാതെ നിവൃത്തിയില്ല.
ശാപം ചൊരിയരുത്
സ്വന്തം മക്കൾക്കതിരെ ശാപവാക്കുകൾ ഉപയോഗിക്കുന്നത് മക്കളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവുമെന്ന് മനഃശാസ്ത്ര ഗവേഷകർ വിലയിരുത്തുന്നു. നശിച്ചുപോകട്ടെ, പണ്ടാരം, ഹലാക്ക്, ഹമുക്ക്, കുരിപ്പ്, ബലാൽ, എടങ്ങേറ് പിടിച്ച ശൈത്താൻ, കുരുത്തം കെട്ടവൻ, തുടങ്ങിയ നിരവധി ശാപവാക്കുകളും ഇവിടെ എഴുതാൻ കൊള്ളാത്ത വളരെ വൃത്തിഹീനമായ പദങ്ങളും വീട്ടിൽ രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ അധ്യാപകരും നിർബോധം ഉപയോഗിക്കുന്നുണ്ടെന്നത് വളരെ സങ്കടകരമായ പ്രവണതയാണ്.
അവഗണനയിലെ അപകടം
അവഗണന ആര്ക്കും സഹിക്കാൻ കഴിയില്ല. പൊതുവെ പറഞ്ഞാൽ ഒരു മനുഷ്യനോടും നിസ്സാരമായ ഭാവത്തിൽ പെരുമാറരുത്. ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും വീഴ്ചകളെ പരസ്യമാക്കുന്നതും ആരും ഇഷ്ടപ്പെടില്ല. ചെറിയ കുട്ടികൾ എന്തെങ്കിലും തെറ്റു ചെയ്യുമ്പോഴേക്ക് നമ്മുടെ രക്ഷിതാക്കള് എന്താണ് ചെയ്യുക? വിമർശന ദൃഷ്ടിയോടെ നോക്കിക്കാണുകയും നിശിതമായി ആക്ഷേപിക്കുകയും ചെയ്യും. വളരെ പരിതാപകരമാണീ അവസ്ഥ. നാം ഉദ്ദേശിക്കുന്നതിൽ നിന്നും വിപരീത ഫലമാണിത് കൊണ്ടുണ്ടാവുക. നിരന്തരം കേള്ക്കുന്ന ആക്ഷേപവും കുട്ടികളോടുള്ള വെറുപ്പും കുട്ടികളുടെ മനസ്സിൽ കോപത്തിന്റെ അഗ്നിഗോളമായി പതച്ചുകൊണ്ടിരിക്കും. ഒപ്പം സ്നേഹം ലഭിക്കാത്തതിലുള്ള നൈരാശ്യവും.
കുസൃതി കൊള്ളാം, കുരുത്തക്കേടോ. ?
രക്ഷിതാക്കളെ കുരങ്ങ് കളിപ്പിക്കുന്ന പല വികൃതികളും മക്കളിൽ നിന്നുണ്ടാവാറുണ്ട്. കുസൃതിയുടെ പരിധി വിടുന്ന കുട്ടികളുടെ വികൃതികൾ മാറ്റിയെടുത്ത് അനുസരണ ബോധമുള്ളവരാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇനി ചര്ച്ച ചെയ്യാം.
ചെറിയ തെറ്റുകൾ തള്ളിക്കളയുക.
കുഞ്ഞുങ്ങളിൽ നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകൾ അവഗണിച്ചേക്കുക.
കുട്ടികളല്ലേ പല കുരുത്തക്കേടുകളും അവർ ഒപ്പിക്കും. എല്ലാം ചികഞ്ഞന്വേഷിച്ച് ജീവിതം മക്കള്ക്കൊരു നരകം പോലെ ആക്കരുത്. കാരുണ്യവാനായ അല്ലാഹു നമ്മുടെ തെറ്റുകൾ അവഗണിക്കുമ്പോള്‍ എന്ത് കൊണ്ട് നമ്മുടെ മക്കളുടെ ചെറിയ തെറ്റുകൾ മാപ്പ് ചെയ്തുകൂടാ. റസൂൽ(സ്വ) പറഞ്ഞു: ”നിങ്ങൾ മനുഷ്യരുടെ കുറ്റങ്ങൾ പരതി നടന്നാൽ നിങ്ങൾ അവരെ ചീത്തയാക്കും. അല്ലെങ്കിൽ ചീത്തയുടെ വക്കിലെത്തിക്കും.” (അബൂദാവൂദ്)
ഇത് ഷെയർ ചെയ്ത് നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാൻ ശ്രമിക്കുക
ഒരു നന്മ ഒരാളെ ചെയ്യാൻ പ്രേരിപിച്ച് അദ്ദേഹം അത് ചെയ്താൽ അവർക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.
അല്ലാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റെ ജന്നാതു നഈമിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ!! ആമീന്‍. . . .