Ads 468x60px

നാറാണത്ത് ബ്രാന്ധനെപ്പോലെ കുറെ പ്രവത്തിച്ച് അവസാനം എല്ലാം നഷ്ടപ്പെടുത്തരുത്.

നമ്മുടെ നിസ്കാരങ്ങളും മറ്റു അമലുകളും വളരെ ഏറെ ന്യൂനതകള്‍ നിറഞ്ഞതാണ്‌. അങ്ങനെയോക്കെയാണെങ്കിലും നമുക്ക് വിവരമില്ലെന്നോ അല്ലങ്കില്‍ നാം ചെയ്ത ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്നോ ഒക്കെ ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് അവരോട് ദേഷ്യവും വെറുപ്പുമായിരിക്കും. പരമാവധി അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കും. അത് ഒരു അഹങ്കാരത്തിന്‍റെ ലക്ഷണമാണ്. നമുക്ക് താഴ്മയുള്ള ഹൃദയത്തിനായ് പ്രാര്‍ത്തിക്കാം.

ഒരു ചെറിയ അറിവ് ഇവിടെ ഷെയര്‍ ചെയ്യുന്നു. ജമാഅതായി നിസ്കരിക്കുന്നവരാണ് നമ്മളൊക്കെ, അല്ലങ്കില്‍ നിസ്കരിക്കെണ്ടാവരാണ്. ഒരു മഹ്മൂം തനിച്ച് നില്‍ക്കുമ്പോള്‍ ഇമാമിന്‍റെ വലത് വശത്ത് അല്‍പം മാത്രം പിന്നിലായി നില്‍ക്കണം. കൂടുതല്‍ ഇറങ്ങി നിന്നാല്‍ ജമാഅതിന്‍റെ കൂലി നഷ്ടമാകും. നിസ്കാരം തുടങ്ങാനിരിക്കുമ്പോള്‍ വേറൊരാള്‍ വുളു ചെയ്യുന്ന ശബ്ദം കേട്ടാലും ഇറങ്ങി നില്‍ക്കരുത്. മറ്റൊരാള്‍ വന്ന്‍ നമ്മെ പിന്നിലേക്ക് വലിച്ചാലും ഇറങ്ങാന്‍ പാടില്ല. കാരണം ഒരു സ്വഫ്ഫില്‍ ഒരാള്‍ തനിച്ച് നില്‍ക്കുകയെന്ന ജമാഅതിന്‍റെ കറാഹത് സംഭവിക്കുന്നതിനാല്‍ കൂലി നഷ്ടമാകും. മയ്യിത് നിസ്കാരത്തിനു വളരെ ആള് കുറവാണെങ്കിലും ഉള്ള ആളുകള്‍ മൂന്ന്‍ സ്വഫ്ഫായി നില്‍ക്കനമെന്നാണ് നിയമം. മൂന്ന്‍ സ്വഫ്ഫ് മയ്യിത് നിസ്കരിച്ചാല്‍ മയ്യിത് കിട്ടുന്ന ചില ഗുണങ്ങള്‍ പരിഗണിച്ചാണിത്. അത്തരം സന്ദര്‍ഭങ്ങളില്‍ പോലും ഒരു സ്വഫ്ഫില്‍ ഒരാള്‍ തനിച്ച് നില്‍ക്കരുത്. അതായത് മൂന്ന്‍ സ്വഫ്ഫ് തികക്കാന്‍ ചുരുങ്ങിയത് എഴ് പേരെങ്കിലും വേണമെന്നര്‍ത്ഥം. ഇമാമും ഓരോ സ്വഫ്ഫിലും ഈരണ്ട് പേരും.

ഒന്നുകില്‍ തക്ബീര്‍ ചൊല്ലുന്ന സമയത്ത് തന്നെ സ്വഫ്ഫില്‍ രണ്ട് ആളുകളുണ്ടാകണം. അല്ലങ്കില്‍ രണ്ടാമതൊരാള്‍ ഇമാമിന്‍റെ ഇടതുഭാഗത്ത് വന്ന്‍ തക്ബീര്‍ ചൊല്ലിയതിന്‍റെ ശേഷം ഒരുമിച്ച് ഇറങ്ങി നില്‍ക്കണം. ഇതിനെതിരില്‍ ചെയ്യുന്ന രൂപങ്ങളില്‍ നമ്മുടെ ഇരുപത്തി എഴ് ഇരട്ടി കൂലിയാണ് നഷ്ടപ്പെടുന്നത് എന്ന്‍ ഓര്‍ക്കുക. ആരെങ്കിലും അറിവ് കുറവ്കൊണ്ടോ അശ്രദ്ധ കൊണ്ടോ ഇങ്ങനെ ചെയ്യുന്നതായി കണ്ടാല്‍ അവരോട് ഇത് പറഞ്ഞുകൊടുക്കുക.

ജമാഅതിന്‍റെ ഏത് കറാഹത് സംഭവിച്ചാലും കൂലി നഷ്ടപ്പെടുമെന്നാണ് നിയമം. അതിനാല്‍ വളരെ ശ്രദ്ധ അക്കാര്യത്തില്‍ നമുക്കുണ്ടായെ പറ്റൂ. ഇമാം മധ്യത്തിലാകുന്ന രൂപത്തില്‍ സ്വഫ്ഫ് നില്‍ക്കണം. ജമാഅത് നടന്നുകൊണ്ടിരിക്കെ നാം പള്ളിയിലെത്തിയാല്‍ ഇമാം നില്‍ക്കുന്ന ഭാഗത്ത് നിന്ന്‍ സ്വഫ്ഫ് എവിടേക്ക് ആണോ നീളം കുറവ്, അവിടെയാണ് നമ്മുടെ ഇടം. ഫാന്‍ ഉള്ള സ്ഥലം, വാതില്‍ ഉള്ള സ്ഥലം, ചാരി ഇരിക്കാവുന്ന സ്ഥലം, നമ്മുടെ കൂടെയുള്ള സുഹൃത്തുക്കള്‍ നില്‍ക്കുന്ന സ്ഥലം തുടങ്ങിയ സൗകാര്യങ്ങള്‍ പരിഗണിച്ച് നിന്നാല്‍ നമ്മുടെ ജമാഅതാണ്‌ നഷ്ടപ്പെടുന്നത്.

ഇമാം നില്‍ക്കുന്നവരും ഈ സൗകര്യം പരിഗണിച്ചാവണം നില്‍ക്കേണ്ടത്. പള്ളിയുടെ ഏതെങ്കിലുമൊരു സൈഡില്‍ പോയി നില്‍ക്കാതെ പരമാവധി മധ്യത്തില്‍ നില്‍ക്കുക. പള്ളി നിര്‍മിക്കുന്ന എഞ്ചിനീയര്‍മാരും ഇത് അറിയണം. അല്ലങ്കില്‍ കമ്മിറ്റിയോ നാട്ടിലെയോ പള്ളിയിലെയോ ഉസ്താദുമാര്‍ അക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. നമ്മുടെ കാരണമായി ജനങ്ങളുടെ ഒരു ഇബാദതുകളും തടസ്സപ്പെടരുത്, നമ്മുടെ ഓരോ ഉത്തരവാദിത്തങ്ങളെക്കുറിച്ചും നാം ചോദ്യം ചെയ്യപ്പെടുമെന്ന ഭയവും നമ്മിലുണ്ടാകണം.
ന്യൂനതകള്‍ ഇല്ലാത്ത വിധം അമലുകള്‍ ചെയ്യാന്‍ അല്ലാഹു നമുക്കെല്ലാം തൗഫീഖ് നല്‍കട്ടെ... ആമീന്‍.

Share To All Friends
More.... 
www.samarstudio.ml
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR