Ads 468x60px

സിംഹ ഗര്‍ജനം നിങ്ങള്‍ കേട്ടിട്ടുണ്ടോ? സൌമ്യ വദനം നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഖമറുല്‍ ഉലമയെ വിമർശിക്കുന്നവരും കുറ്റം പറയുന്നവരും എതിർക്കുന്നവരും ഒരിക്കല്‍ പോലും അദ്ദേഹത്തെ നേരിട്ട് കാണുകയോ അറിയുകയോ ചെയ്യാത്തവരും മനസ്സില്‍ അസൂയയുടെ വിഷവിത്തു പാകി നടക്കുന്നവരും....
സിംഹ ഗര്‍ജനം നിങ്ങള്‍ കേട്ടിട്ടുണ്ടോ?

സൌമ്യ വദനം നിങ്ങള്‍ കണ്ടിട്ടുണ്ടോ?
വടിവൊത്ത അക്ഷരങ്ങള്‍ നിരതെറ്റാതെ-
ഉച്ചരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
ചിന്തകള്‍ക്ക് തീ പടരുന്നത്‌ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ചന്ദമുള്ള വാചകങ്ങള്‍ കൊണ്ട് അനുവാചകരെ 
കയ്യിലെടുക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?
തിര നുരയുന്ന സാഗര സമാനമായ സദസ്സ് നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അധികാര മേലാളരെ ഇരുത്തി താക്കീത്-
കൊടുക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അശരണര്‍ക്ക് പ്റതീക്ഷ നല്‍കുന്നത്
എങ്ങിനെയാണെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ശ്രതുവിന്‍റെ അസ്രത വര്‍ഷത്തിനിടയിലും ആര്‍ജ്ജവം ചോര്‍ന്ന് പോകാത്ത ഉരുക്കു മനുഷ്യനെ കണ്ടിട്ടുണ്ടോ?
അഖണ്ഡ ഭാരതത്തിന്‍റെ സ്വഛന്ദ സുന്ദരൈശ്വര്യ സാഫല്യത്തിനായ്, ആത്മ സമര്‍പ്പണം നടത്തുന്ന ശുഭ്ര വസ്രത ധാരിയെ അറിയുമോ?
വിശ്വസിച്ച പ്രത്യയ ശാസ്രതത്തില്‍ ഉറച്ച് നിന്നതിന്‍റെ പേരില്‍ ആയിരം രാക്ഷസന്‍മാര്‍ ഒന്നിച്ചെതിര്‍ത്തിട്ടുംപതറാത്ത പാദവും ചിതറാത്ത ചിത്തവുമായി കാലഘട്ടത്തെ നയിക്കുന്ന മഹാ മനീഷിയെ അറിയുമോ?

സ്വത സിദ്ധമായ വാഗ്വൈഭവ പാടവം കൊണ്ട്, ഉല്‍കൃഷ്ട വ്യകതിത്വത്തിന്‍റെ കാന്തിക വലയം കൊണ്ട്, വിദ്വേഷത്തിന്‍റെ മഞ്ഞുരുക്കുന്ന മന്ദസ്മിതം കൊണ്ട്... ജനമഹാ സാഗരത്തെ നയിക്കുന്ന സമാധാനത്തിന്‍റെ വെള്ളരിപ്റാവിനെ അനുഭവിക്കാന്‍...,

ഞങ്ങള്‍ ക്ഷണിക്കുകയാണ്..
മര്‍കസു സ്സഖാഫതി സ്സുന്നിയ്യയുടെ തിരു മുറ്റത്തേക്ക്‌.

ലോക മുസ്ലിംകളുടെ കാര്യത്തില്‍

ഇത്രയും ധീരമായി ഇടപെടാന്‍ ഒരു പണ്ഡിതന്‍ കാന്തപുരമല്ലാതെ ആരാണുളളത്?????

ആരാണ് കാന്തപുരം

ഉസ്താദ് ????

★ ഇന്ത്യയിലെ അങ്ങേ അറ്റമായ കാശ്മീർ മുതൽ കേരളംവരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ 2000 ലധികം യത്തീമുകളുടെ അത്താണിയാണ് ഉസ്താദ്.


★ പ്രഗൽഭരായ പ്രാസംഗികരും,ഖതീബും,ഇമാമും, മുദരീസും,ഡോക്ടർമാരുമായ 8500 ലധികം സഖാഫി പണ്ഡിധരുടെ പ്രധാന ഉസ്താദ്.


★ മത ബോധമെത്താത്ത , ഭൗതിക വിദ്യഭ്യാസം നേടാന്‍ കഴിയാത്ത

വിവിധ സ്റ്റേറ്റുകളിൽ 2500ൽ പരം പളളികളും പതിനായിര കണക്കിനു
മത ഭൗതിക സ്ഥാപനങ്ങളും നിർമിച്ചു ഉസ്താദ്.

★ ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ കുടിവെള്ളമില്ലാത്തവർക്ക് 1700ൽ അധികം കുഴൽ കിണറുകളും പതിനായിര കണക്കിനു മറ്റു സാമൂഹിക പ്രവർത്തനങ്ങളും നല്‍കുകയും നല്‍കി കൊണ്ടിരിക്കുകയും ചെയ്യുന്നു...


★ കോഴിക്കോട് മർകസു സഖാഫത്തി സുന്നിയയുടെ കീഴിൽ 20,000 വിദ്യാർഥികൾ പഠിക്കുന്നു. അതിൽ 6000 വിദ്യാർത്ഥികളുടെ

ഭക്ഷണം,വസ്ത്രം,
പഠനം,താമസം എല്ലാം
സൗജന്യമാണ്.
ഒരു ദിവസത്തെ ചിലവ് 3 ലക്ഷംരൂപ ഒരു മാസം1കോടി രൂപ ചിലവ്.

ആർക്ക് കഴിയും ഇങ്ങനെ ഒരുസ്ഥാപനം നടത്താൻ.


★ ഓരോ ദിവസവും100 കണക്കിന് ആളുകൾ പല പ്രയാസങ്ങളുമായി

സഹായത്തിന് ഉസ്താദിൻ അരികിലെത്തുന്നു..ആരെയും നിരാശരാക്കി വിടാറില്ല..

★ ലോകം മുഴുവന്‍ ഇസ്ലാമിക, സാമൂഹിക പ്രവർത്തനങ്ങളുമായി മുസ്ലിം ജമാഅത്ത്....


കേരളം , കർണ്ണാടക , ഗുജറാത്ത് , കാശ്മീര്‍ , പശ്ചിമ ബംഗാള്‍, തതമിഴ്നാട്, ബീഹാര്‍, മധ്യപ്രദേശ് , ഡൽഹി , ലക്ഷ ദ്വീപ് തുടങ്ങി ഒട്ടുമിക്ക പിന്നോക്ക സംസ്ഥാനങ്ങളിലും വിവിധ ലോക രാഷ്ട്രങ്ങളിലും


സാമൂഹിക...സാംസ്കാരിക ഇസ്ലാമിക...ഈമാനിക വിജ്ഞാന...വികസന മാനവിക...മതേതരത്വ പ്രവർത്തനങ്ങളുമായി ഖമറുല്‍ ഉലമയുടെ നേതൃത്വത്തിൽ മർക്കസും സുന്നി പടയണിയും...

മസ്ജിദുകൾ , അനാഥ അഗഥി മന്ദിരങ്ങൾ , മദ്‌റസകള്‍ , സ്കൂളുകള്‍ , കോളേജുകള്‍ , യൂണിവേസിറ്റികൾ , തൊഴില്‍ സംരംഭങ്ങൾ , വിജ്ഞാന മാനവിക സദസ്സുകൾ , സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ , ജീവ കാരുണ്യ പ്രവർത്തനങ്ങൾ

ഇവയെല്ലാം ലോകത്തുടനീളം സുന്നി പടയണിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും വികസിപ്പിച്ചു വരികയും ചെയ്യുന്നു..
ഇതിനു നേതൃത്വം നല്‍കുന്ന ഖമറുല്‍ ഉലമക്കും ഉസ്താദ്മാർക്കും പ്രവർത്തകർക്കും ദീർഗ്ഗായുസും ആരോഗ്യവും നല്‍കി ഇനിയും ഒരുപാട് കാലം മുന്നില്‍ നിന്ന് പ്രവർത്തിക്കാൻ തൌഫീഖ് നല്‍കള്ളാ...ആമീന്‍. 

വിമർശിക്കുന്നവർ ഒരുനിമിഷം ചിന്തിക്കുക 

ഉസ്താദ് ചെയ്തതിന്‍റെ കാലിലൊന്ന് ചെയ്യാൻ നമുക്ക് കഴിയില്ല.
കുറ്റം പറഞ്ഞ് നമ്മുടെ നൻമകൾ കളയണോ.
വിമർശകരോട് ഉസ്താദിന്‍റെ മറുപടി"വിമർശിക്കുന്നവർ വിമർശിക്കട്ടെ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്"
എല്ലാം സമുദായത്തിന് വേണ്ടി.... 

അല്ലാഹ്!!! ഞങ്ങളെ ഉസ്താദിന് നീ ദീർഖായുസ് നൽകണേ.
ഉസ്താദിനെ തെറ്റിദ്ധരിച്ചവർ നല്ല മനസ്സോടെ കൂടുതൽ അറിയാൻ ശ്രമിക്കുക.
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR