ജമാഅത്തിനു ഒരു മാസത്തോളം നിസ്കരിച്ച കൂലി
നിസ്കാരം ജമാഅത്തായി നിര്‍വഹിച്ചാല്‍ ഇരുപത്തി എഴ് ഇരട്ടി അഥവാ ഒരു മാസത്തോളം നിസ്കരിച്ച കൂലി ലഭിക്കും. ഇതറിഞ്ഞിട്ടും പലപ്പോഴും പുതിയ തലമുറ പള്ളിയിലെ ജമാഅത് കഴിയാന്‍ കാത്തു നില്‍ക്കുന്നത് കാണാം. ഒറ്റക്കാകുമ്പോള്‍ ഒരു മിനിറ്റ് കൊണ്ട് എല്ലാം കഴിയുമല്ലോ. ആ നിസ്കാരം ശരിയാവില്ല എന്നറിയാഞ്ഞിട്ടല്ല. വീട്ടുകാരെയോ കൂട്ടുകാരെയോ ബോധിപ്പിക്കാനാണ് പലപ്പോഴും നിസ്കരിക്കുന്നത്. ശരീരം കൊണ്ട് ചെയ്യുന്ന ഇബാധതുകളില്‍ ഏറ്റവും ശ്രേഷ്ടമാണ് നിസ്കാരം. അതില്‍ ഏറ്റവും മഹത്വമാണ് ഫര്‍ള് നിസ്കാരം. അത് ജമാഅത് കൂടെയാകുമ്പോള്‍ ഫലം നിര്‍വചനാതീതമാണ്.
Subscribe to:
Post Comments (Atom)
0 comments:
Post a Comment