വിവാഹം ആഭാസമാക്കുന്നത് മുസ്‌ലിംകള്‍ മാത്രം
ലോകത്തിലെ എല്ലാ മതക്കാരും വിവാഹത്തെ വലിയൊരു മതാചാരമായിട്ടാണ് കണക്കാക്കുന്നത്. ആരാധനാലയങ്ങളില്‍ വെച്ചോ അതിനോട് തുല്യമായ സ്ഥലങ്ങളിലോ വെച്ച് മത നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വെച്ചാണ് പലപ്പോഴും വിവാഹ കര്‍മ്മങ്ങള്‍ നടത്താറുള്ളത്. ഇസ്‌ലാം മതത്തിന്‍റെ മൂന്നില്‍ രണ്ട് വിവാഹത്തോടെ പൂര്‍ത്തിയാകുമെന്ന് പുകഴ്ത്തിയിട്ടുണ്ട് ഈ കര്‍മ്മത്തെ. എന്നാല്‍ മുസ്ലിമീങ്ങളിലെ ഒരു വിഭാഗം ഈ സല്ക്കര്‍മ്മത്തെ പലപ്പോഴും ആഭാസമാക്കുന്നു. ചെളി വാരി വിതറുക, പടക്കം പൊട്ടിക്കുക, കള്ള് വിളമ്പുക, പുതുമാരനെ ജെ.സി.ബിയില്‍ കയറ്റുക, കാളവണ്ടിയില്‍ കയറ്റുക, ദമ്പതികള്‍ സഞ്ചരിക്കുന്ന വാഹനത്തെ കൂട്ടുകാര്‍ തടഞ്ഞു വെച്ച് പരിഹസിക്കുക ഇങ്ങനെ നീളുന്നു അതിലെ കഥകള്‍. . . .
Subscribe to:
Post Comments (Atom)
0 comments:
Post a Comment