വെള്ളിയാഴ്ചയുടെ പ്രത്യേകതയും പ്രാധാന്യവും ഒരാളോടും പറഞ്ഞറിയിക്കേണ്ടതില്ല. സുബ്ഹി മുതല്‍ മലക്കുകള്‍ പള്ളികളില്‍ വന്ന്‍ ലിസ്റ്റ് തയ്യാറാക്കുന്നു. ആദ്യം വന്നവര്‍ക്ക് ഒട്ടകത്തെ അറുത്ത് സ്വദഖ നല്‍കിയ കൂലി. പിന്നെ അതിന്‍റെ ചെറുതായി കോഴിമുട്ട വരെ നീളുന്നു. ഇമാം മിമ്പറില്‍ കയറിയാല്‍ മലക്കുകള്‍ ജോലി നിറുത്തി ഖുതുബ കേള്‍ക്കാന്‍ ഇരിക്കുന്നു. പിന്നീട് വരുന്നവരോന്നും ജുമുഅക്ക് പങ്കെടുത്തവരുടെ ലിസ്റ്റില്‍ വരില്ല. സ്കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികള്‍ പല കാരണങ്ങളാലും ജുമുഅ ലിസ്റ്റില്‍ പെടാറില്ല. ജുമുഅക്ക് വേണ്ടി ക്ലാസ് മുടക്കിയാലും ക്ലാസിനു വേണ്ടി ജുമുഅ മുടക്കാതിരിക്കലാകും നമുക്ക് നല്ലത്.
മുദര്‍രിസുമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
തൊപ്പി ധരിച്ചും തലപ്പാവ് ധരിച്ചും കോളേജില്‍ വരുന്ന പല മുതഅല്ലിമുകളും ഖുതുബ തുടങ്ങിയിട്ടും അങ്ങാടികളില്‍ അലഞ്ഞു തിരിയുന്നത് പലപ്പോഴും കാണാം. അവര്‍ പഠിക്കുന്ന കുട്ടികളാണെങ്കിലും സാധാരണക്കാര്‍ അവരെയും ഉസ്താദുമാരായിട്ടാണ് കാണുന്നത്. ഇതൊരു വലിയ തെറ്റല്ലെന്ന് പോലും അവര്‍ ധരിച്ചുപോകും. എല്ലാവരും ഇക്കാര്യത്തില്‍ ഇടപെട്ടു നാടിന്‍റെ നന്മക്കായി പ്രവര്‍ത്തിക്കണം. നാട് നന്നാവാതെ നാമും നമ്മുടെ മക്കളും നന്നാവില്ല.
By Jafani