Ads 468x60px

കൊച്ചി മെട്രോ ഒറ്റ നോട്ടത്തിൽ....

കൊച്ചി മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് .!

🚋11 സ്​റ്റേഷനാണ് മെട്രോക്കുള്ളത്. 10 രൂപ മിനിമം ചാർജ്, ആലുവ മുതൽ പാലാരിവട്ടം വരെ 40 രൂപ.
🚋പാർക്കിങ് ഏരിയ മുതൽ ട്രെയിനി​​​​െൻറ ഉള്ളിൽ വരെ ശക്തമായ കാമറ നിരീക്ഷണം. സുരക്ഷ പരിശോധനക്കുശേഷം മാത്രമെ ബാഗുകൾ ഉൾപ്പെടെ അകത്തേക്ക് കയറ്റൂ.
🚋മുഴുവൻ സമയവും മുട്ടത്തെ മെട്രോ ഓപറേഷൻ കൺട്രോൾ റൂമിലിരുന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഓരോ ട്രെയിനും സ്​റ്റേഷനും വീക്ഷിക്കും. 
🚋ഓരോ സ്​റ്റേഷനിലും പ്രത്യേക  കൗണ്ടറുകളിലെത്തി ടിക്കറ്റെടുക്കാം. കൊച്ചി വൺ എന്ന സ്മാർട്ട്​ കാർഡ് ടിക്കറ്റും ഉപയോഗിക്കാം. 
🚋പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ടിക്കറ്റ് പരിശോധനക്ക് വിധേയമാക്കണം. ഇതിന്​ സ്ഥാപിച്ച വിക്കറ്റ് ഗേറ്റുകളിൽ ടിക്കറ്റ് സ്​കാൻ ചെയ്യണം. അപ്പോഴേ ഗേറ്റ് തുറക്കൂ.
🚋പ്ലാറ്റ്ഫോമിലേക്ക് എത്താൻ പടികൾ ഉണ്ട്. ഭിന്നശേഷിക്കാർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും സൗകര്യപ്രദമായ രീതിയിൽ  എസ്കലേറ്ററും ലിഫ്റ്റും.
🚋കാഴ്ച വൈകല്യമുള്ളവർക്ക് എളുപ്പം യാത്ര ചെയ്യാൻ സ്​റ്റേഷനുകളിൽ പ്രത്യേകം ൈടലുകൾ വിരിച്ചിരിക്കുന്നു.
🚋പ്ലാറ്റ്ഫോമിൽ അപകടസൂചന നൽകുന്ന ഒരു മഞ്ഞ വരയുണ്ടാകും. ഇത് മറികടക്കരുത്​.
🚋പ്രത്യേകം തയാറാക്കിയ സീറ്റുകൾ. ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും ഉൾപ്പെടെ പ്രത്യേക പരിഗണന വേണ്ടവർക്ക് കുഷ്യനോടുകൂടിയ നാല് ഇരിപ്പിടം വാതിലിന് സമീപംതന്നെ.
🚋വീൽചെയറുകൾ വെക്കാൻ പ്രത്യേകം ക്രമീകരിക്കാവുന്ന സീറ്റുകളോടുകൂടിയ രണ്ട് സ്​ഥലം.
🚋നിറത്തി​​​ൻെറ അടിസ്​ഥാനത്തിലാണ് സീറ്റുകളുടെ വേർതിരിവ്. പൊതുസീറ്റുകളുടെ നിറം സമുദ്ര നീലയായിരിക്കും. മുൻഗണന സീറ്റുകൾക്ക് കുരുത്തോലപ്പച്ചയും. 
🚋യാത്രക്കാർക്ക് കയറാനും ഇരിക്കാനും പിടിയിൽ പിടിച്ചുനിൽക്കാനും എളുപ്പമാകുന്ന വിധത്തിലാണ് ബോഗികളുടെ ക്രമീകരണം.
🚋സ്​റ്റോപ്പുകളുടെ വിവരങ്ങളും മറ്റും മനസ്സിലാക്കാൻ വലിയ ഡിസ്പ്ലേ ബോർഡ്. ആറ് വലിയ എൽ.ഇ.ഡി സ്ക്രീനുകൾ വിവരങ്ങൾ നൽകാനും വിനോദത്തിനും പരസ്യ ആവശ്യത്തിനുമായി ക്രമീകരിച്ചിട്ടുണ്ട്. 
🚋റൂട്ട് മാപ്​ പ്രദർശിപ്പിക്കും. ഇതിലെ വിവരങ്ങൾ മൂന്ന് ഭാഷകളിൽ അറിയിപ്പായി ലഭിക്കും. 
🚋അടിയന്തരഘട്ടങ്ങളിൽ യാത്രക്കാർക്ക് ഡ്രെെവറുമായി ബന്ധപ്പെടാം. ഇതിന് പ്രത്യേക ഇൻറർകോം നമ്പർ.
🚋മൊബൈലുകളും മറ്റും ചാർജ് ചെയ്യാൻ സംവിധാനം.
🚋ആൻറി ഗ്രാഫിറ്റി സംവിധാനമുള്ള അലുമിനിയം ഉപയോഗിച്ചിരിക്കുന്നതിനാൽ ട്രെയിനി​​​​ന്‍റെ ഉള്ളിൽ കോറി വരച്ചിടാൻ സാധ്യമല്ല. 
🚋മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ ശബ്​ദം ഉണ്ടാക്കാൻ പാടില്ല. ഇയർഫോൺ ഉപയോഗിച്ച് മാത്രം പാട്ട് കേൾക്കാം. 
🚋സ്​റ്റേഷനുകളിലും ട്രെയിനിലും മദ്യപാനം, പുകവലി, മുറുക്ക്, ച്യുയിങ് ഗം എന്നിവയടക്കം ഒന്നും പാടില്ല. 
🚋പാളത്തിലേക്ക് വീണാൽ ഷോക്കേൽക്കും. അപകടം സംഭവിച്ചാൽ പ്ലാറ്റ്ഫോമിലെ എമർജൻസി ട്രിപ് സ്വിച്ച് വഴി വൈദ്യുതി വിച്ഛേദിക്കാം. അനാവശ്യമായി ബട്ടൺ ഉപയോഗിച്ചാൽ പിഴ. 
🚋മദ്യപിച്ച് മെട്രോയിൽ കയറിയാൽ 500 രൂപയാണ് പിഴ. മറ്റുയാത്രക്കാരെ ഉപദ്രവിച്ചാൽ തടവ് അടക്കം ശിക്ഷ. ട്രെയിനിൽ കുത്തിവരക്കാൻ ശ്രമിച്ചാൽ 1000 രൂപ പിഴയും ആറുമാസം വരെ തടവ് ലഭിച്ചേക്കാം.

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR