Ads 468x60px

ഇസ്റാഅ് മിഅറാജ്, ബറാഅത്ത് രാവ്

നബി(സ) യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബിയിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്. ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാ വേദിയാകുന്ന ഇസ്റാഅ് - മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.

പരിശുദ്ധ ഖുര്‍ആനും ഹദീസും ഈ പ്രയാണത്തെപ്പറ്റി വ്യംഗ്യവും വ്യക്തവുമായി പരാമര്‍ശിക്കുന്നുണ്ട്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സാ വരെയുള്ള യാത്രയാണ് ഇസ്റാഅ. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) പ്രത്യേക വിധത്തില്‍ സംഭാഷണവും നടത്തി. ആ സംഭാഷണത്തിന്‍റെ തെളിവെന്നോണം നമുക്ക് ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്കാരം.
അതെ, മിഅ്റാജിന്‍റെ മുഖ്യമായ സന്ദേശമാകുന്നു നിസ്കാരം. ബൃഹത്തായ യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) സന്ധിക്കുകയുണ്ടായി. പ്രത്യേകമായ ആശംസകള്‍ക്കും പ്രശംസകള്‍ക്കും ശേഷം തന്‍റെ സമുദായത്തിന് അള്ളാഹു സമ്മാനിച്ച അന്പത് വഖ്ത് നിസ്കാരവുമായിട്ടാണ് നബി(സ) പോന്നത്. വഴിയില്‍ വെച്ച് മൂസാനബി(അ) ഇടപെട്ടാണ് അത് അഞ്ച് വഖ്താക്കി ചുരുക്കിയത്. (ബുഖാരി 1/51)
നൂറ്റാണ്ട് മുന്പ് മരണപ്പെട്ട മൂസാനബി(അ) സത്യത്തില്‍ നബി(സ) മുഖേന നമ്മെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. മരണാനന്തരവും ആത്മീയ ശക്തികൊണ്ട് സഹായഹസ്തം നീട്ടാന്‍ മഹാന്‍മാര്‍ക്ക് അള്ളാഹു അവസരം നല്‍കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ തര്‍ക്കിക്കുയും ശിര്‍ക്കാരോപിക്കുകയും ചെയ്ത് സമയം കൊല്ലുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ.
മിഅ്റാജ് ദിനം തിരുനബി(സ)യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍ . മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി(സ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം.
മിഅ്റാജ് ദിനത്തിലെ നോന്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. - അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, - റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോന്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361). അനസ് (റ) വില്‍ നിന്ന് നിവേദനം - നബി(സ) പറഞ്ഞു - റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും നോന്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം - റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോന്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)
അള്ളാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ ബറകത്ത് ചൊരിയേണമേ, പരിശുദ്ധ റമളാനിനെ അതിന്‍റെ ഹഖ് പ്രകാരം വരവേല്‍ക്കാന്‍ ഞങ്ങള്‍ക്ക് നീ തൌഫീഖ് ചെയ്യേണമേ . . .ആമീൻ
======================
 ബറാഅത്ത് രാവ്
 --------------------------------------
എന്താണ് ബറാഅത്ത് രാവ് എന്നു പലരും ചോദിക്കാറുണ്ട് .അതിനെ സംബന്ധിച്ച് പണ്ടിതരുടെ വീക്ഷണം നമുക്ക് പരിശോദിക്കാം.

ഇമാം ഇബ്നു കസീര്‍ റ)പറയുന്നു;ഓരോ ച(ന്ദവര്‍ഷത്തിലും പന്ത്രണ്ട് മാസങ്ങളാണുളളത്.
അവയില്‍ എട്ടാമത്തെ മാസത്തിന്‍റെ പേരാണ് ശഅബാന്‍.(തഫ്സീര്‍ ഇബ്നു കസീര്‍ 2/355)
ഈ മാസത്തിന്‍റെ പതിനഞ്ചാം രാവിന് ബറാഅത്ത് രാവെന്ന് പറയപ്പെടുന്നു.(ഹാമിശുത്തുര്‍മുദീ 112)
(പസ്തുത രാവിനെ കുറിച്ച് ബറാഅത്ത് എന്ന പ്രയോഗം തഫ്സീര്‍ റാസി 27-239ലുമുണ്ട്.കൂടാതെ മുല്ലാ അലിയ്യുല്‍ ഖാരി മിര്‍ഖാത്ത^(2-172)ലും ഈ പ്രയോഗം നടത്തിയിട്ടുണ്ട്.
ബറാഅത്ത് എന്ന അറബി പദത്തിന് മോചനം എന്നൊരര്‍ത്തമുണ്ട്.
ശഅബാന്‍ പകുതിയുടെ രാവില്‍ സത്യവിശ്വാസികളായ അടിമകള്‍ക്ക് അല്ലാഹു മോചനം നല്‍കുന്നതിനാലാണ് ഈ രാവിന് ബറാഅത്ത് രാവ് എന്നു പറയാന്‍ കാരണമെന്ന് തഫ്സീര്‍ റാസി( 27-239)ലും പ്രസ്താവിച്ചിട്ടുണ്ട്.
അതിന് പുറമേ ആയിശ (റ)ല്‍ നിന്ന് ഇമാം തുര്‍മുദി ഉദ്ധരിച്ച ഹദീസും അതിനു ബലമേകുന്നു.
ആയിശ റ)പറഞ്ഞു ,ഞാന്‍ അല്ലാഹുവിന്‍റെ റസൂലിനെ ഒരു രാത്രിയില്‍ കാണാതായി.നബിയെ അന്വേഷിച്ചു ഞാന്‍ പുറത്തിറങ്ങി.അപ്പോള്‍ നബി (സ)മദീനയിലെ മഖ്ബറയായ ബഖീഇലായിരുന്നു. അവിടുന്നിപ്രകാരം പറഞ്ഞുഃ അല്ലാഹുവും റസൂലും നിന്നെ അക്രമിക്കുമെന്ന് നീ ഭയപ്പെട്ടുവോ.?
ഞാന്‍ പറഞ്ഞു;അല്ലാഹുവിന്‍റെ റസൂലേ ,നിങ്ങള്‍ മറ്റു മറ്റു ഭാര്യമാരുടെ അടുത്തു പോയോ എന്ന് ഞാന്‍ ധരിച്ചു.അപ്പോള്‍ നബി സ)പറഞ്ഞു ;നിശ്ചയം ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു (അവന്‍റെ അനുഗ്രഹം )ഒന്നാം ആകാശത്തേക്കിറങ്ങി വരും .പിന്നീട് ഖല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ അതികം പേര്‍ക്ക് അല്ലാഹു പാപം പൊറുത്തു കൊടുക്കുകയും ചെയ്യും.
(തുര്‍മുദി)
ആടുകള്‍ കൂടുതലുളള ഗോത്രമായിരുന്നു ഖല്‍ബ്.അത് കൊണ്ടാണ് ഈ ഹദീസില്‍ ഇവരെ പ്രത്യേകമായി എടുത്തു പറഞ്ഞത്.(മിര്‍ഖാത്ത് 2-172)
ശഅബാന്‍ പകുതിയുടെ രാവിനെ കുറിച്ചു വന്ന ശ്രേഷ്ടതയുടെ അദ്ധ്യായത്തിലാണ് ഇമാം തുര്‍മുദി ഈ ഹദീസിനെ കൊണ്ടുവന്നിട്ടുളളത്.ഇതേ ഹദീസ് ഇബ്നു മാജ,റാസിന്‍ തുടങ്ങിയവരും റിപ്പോര്‍ട്ട് ചൈതിട്ടുണ്ട്.

ശഅബാന്‍ പതിനഞ്ചാം രാവിന് പ്രസ്തുത പേരിനു പുറമേ ലൈലത്തു സ്സ്വക്ക് (പ്രമാണം തയ്യാറാക്കുന്ന രാത്രി)ലൈലത്തുല്‍ മുബാറക (പുണ്ണ്യരാത്രി) ലൈലത്തു റഹ്മ (അനുഗ്രഹീത രാത്രി)എന്നീ പെരുകള്‍ കൂടി ഉളളതായി തഫ്സീര്‍ ജമല്‍ 4-100)ലും കാണാം.

ചുരുക്കി പറഞ്ഞാല്‍ ബറാഅത്ത് രാവില്ല എന്ന് പറഞ്ഞ് ദുര്‍വ്യാഖ്യാനവുമായി നടക്കുന്ന നവീന ആശയക്കാരുടെ വാധഗതികള്‍ ശരിയല്ലന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം...
======================


മിഅ്റാജ് നോമ്പ്
_________________________
റമളാന്‍ മാസത്തിന് പുണൃമുണ്ടാകാന്‍ കാരണം നബി സ)യുടെ  ഏറ്റവും വലിയ മുഅ്ജിസത്തായ ഖുര്‍ആന്‍ അവതീര്‍ണ് മായ മാസമായത് കൊണ്ടാണ്.ലൈലത്തുല്‍ ഖദറിനു സ്ഥാനമുണ്ടായതും തഥൈവ.അതേ പോലെ നബി സ)യുടെ മറ്റൊരു മുഅ്ജിസത്തായ ഇസ്റാഅ, മിഅറാജും നടന്ന മാസത്തിനും ദിവസത്തിനും ശ്രേഷ്ടത ഉണ്ടാകെണമെന്നു  നമുക്ക് ഗ്രഹിക്കാം.

ബഹുമാനിക്കപ്പെട്ട പല ദിവസങ്ങളേയും നോമ്പു കൊണ്ട് ആദരിക്കാന്‍ കല്‍പ്പിച്ചതായി കാണാം.റമളാനിലെ പ്രധാന ആരാധന നോമ്പാണല്ലോ,ആശൂറാ ദിവസം മൂസാ നബി രക്ഷപ്പെട്ടതടക്കമൂളള പല സ്മരണകളും ഉണര്‍ത്തുന്നതിനാല്‍ ആ ദിവസത്തെയും നോമ്പു കൊണ്ട് ആദരിക്കാന്‍ കല്‍പ്പിച്ചു.
(ബുഖാരി 1-268)

തിങ്കളാഴ്ച്ച നോമ്പ് സുന്നത്താക്കിയതിനെ കുറിച്ച് നബി സ)യോട് ചോദിക്കെട്ടപ്പോള്‍ അന്ന് എന്നെ പ്രസവിക്കപ്പെടുകയും,ഖുര്‍ആന്‍ അവതരിക്കെപ്പെടുകയും  ചൈത ദിവസമായതിനാലാണന്ന് നബി സ) മറുപടി പറഞ്ഞതായി മുസ്ലിം 1-368 റിപ്പോര്‍ട്ട് ചെയ്തതായി കാണാം...
എന്നാല്‍ ഇത്രയും പ്രാധാന്യവും പ്രസക്തിയുമുളള ഒരു അമാനുഷിക  സിദ്ധി നബിക്കുണ്ടായ മിഅറാജ് ദിനത്തെ നോമ്പു കൊണ്ടു ആദരിക്കല്‍ തീര്‍ത്തും അനിവാരൃമാണ്.

ഇമാം ഗസാലി റ)ഇഹ്യാഉല്‍ ഉലൂമുദ്ധീനില്‍ 19 വാര്‍ഷിക പുണ്ണൃ ദിനങ്ങള്‍ എണ്ണിയതില്‍ റജബ് 27നെയും എണ്ണിയതായി കാണാം.അന്ന് നോമ്പു സുന്നത്തുണ്ടന്നു സമര്‍ത്തിച്ചു കൊണ്ട് അബൂ ഹുറൈറ  റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചൈത ഹദീസും ഉദ്ധരിച്ചിട്ടുണ്ട്.നബി സ)പറഞ്ഞുഃ"റജബ് 27ന്ന് ആരങ്കിലും നോമ്പനുഷ്ടിച്ചാല്‍ 60മാസം നോമ്പനുഷ്ടിച്ച കൂലി എഴുതപ്പെടും."(ഇഹയാ 1-328)ഈ ഹദീസ് അബൂ മൂസല്‍ മദീനി ഫളാഇലുല്‍ അയ്യാമി വല്ലയാലിയിലും വിവരിച്ചിട്ടുണ്ട്.
ഈ ഹദീസിന്‍റെ റാവിമാരില്‍ ഷഹര്‍ബിന്‍ ഹൗശബ് എന്നയാളെ ചില ആളുകള്‍ വിവര ദോഷികള്‍  വിമര്‍ശിച്ചതായി കാണാം.എന്നാല്‍ അദ്ധേഹം വിശ്വസ്തനും സ്വീകാരൃനുമാണന്ന് ശറഹു മുസ്ലിം 1-13ലും ഫത്ഹുല്‍ ബാരി 3-53ലും വ്യക്തമാക്കീട്ടുണ്ട്.
ഹദീസ് വ്യാഖ്യാതാക്കളില്‍ പ്രമുഖരായ ഇമാം നവവി റ)ഇമാം ഇബ്നു ഹജറും റ ) ഒന്നിച്ച് സ്വീകാര്യനെന്ന് പറഞ്ഞ  ഈ റിപ്പോര്‍ട്ടര്‍ ഒരിക്കലും ഭലഹീലനാകാന്‍ തരമില്ല.

മിഅറാജ് ദിനമായ റജബ് 27ന്ന് നോമ്പ് ശക്തിയായ സുന്നത്തുണ്ടന്ന് മുഹമ്മദ് സാമബക് എന്ന മഹാന്‍ മുഖ്തസറു ന്നഫീസ് എന്ന ഗ്രന്ഥം 1-204ല്‍ പറഞ്ഞിട്ടുണ്ട്.കൂടാതെ ബാജൂരി 1-392ലും ,ഇആനത്ത് 2-270ലും ഈ നോമ്പ് സുന്നത്താണന്ന് കാണാം.അതുപോലെ ശൈഖ് ജീലാനി റ)യുടെ ഗുന്‍യത്ത് 1-183ലും മിഅ്റാജ് നോമ്പിന് 100കൊല്ലത്തെ നോമ്പിന്‍റെ ഫ്രതിഫലമുണ്ടന്ന് കാണാം.ഖല്‍യൂബി1-56 ല്‍  ഈ വിഷയം കാണാം.

ഇബ്നു ഹജര്‍ റ)ധാരാളം നോമ്പുകളെ വിശകലനം ചൈത കൂട്ടത്തില്‍ ഈ നോമ്പിനും അത് പോലയുളള പുണ്ണൃകര്‍മങ്ങളും തെളിയിക്കാന്‍ ഇത്തരം ഹദീസുകള്‍ മതിയെന്നും ഇതിനെ വഞ്ചിതരായ വിഢികളല്ലാതെ നിഷേധിക്കുകയില്ലന്നും ഫതാവല്‍ ഖുബ്റ2-25ലും പറഞ്ഞിട്ടുണ്ട്.

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR