Ads 468x60px

ബീഫ് മുസ്ലിംകളുടെ ദേശീയ ഭക്ഷണമോ..??

വളരെ കൗതുകകരമായ രണ്ടു പ്രസ്താവനകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു.
ഒന്ന് അജ്മീർ ഷെരീഫിന്റെ കൈകാര്യകാരൻ സൈനുൽ ആബിദീൻ ഖാന്റേതാണ്.പശുവിറച്ചി തിന്നുന്നത് മുസ്ലിംകൾ നിർത്തണം എന്നായിരുന്നു അത് .
മറ്റൊന്ന് മലപ്പുറം ബി.ജെ.പി സ്ഥാനാർത്ഥിയുടേത്.താൻ ജയിച്ചാൽ മലപ്പുറത്തു ബീഫ് ലഭ്യത സുലഭമാക്കും എന്ന്.
ഇത് ആദ്യം കൗതുകമുണ്ടാക്കുന്നുവെങ്കിലും അതിലെ വിഡ്ഢിത്തവും പിന്നെ ദൂര വ്യാപകമായ ആശങ്കകളും വിലയിരുത്തേണ്ടത് കൂടിയാണ്.
ആരാണ് മുസ്ലിംകളെ ഇറച്ചിക്കൊതിയന്മാരാക്കിയത്..??
രണ്ടു കാര്യമുണ്ട്:
ഒന്ന് ,ബീഫ് മുസ്ലിംകളുടെ സാംസ്കാരികമോ,മതപരമോ ആയ  സ്വത്വത്തെ പ്രധിനിധാനം ചെയ്യുന്ന ഭക്ഷണമൊന്നുമല്ല.ഇസ്ലാമിൽ കഴിക്കാൻ പറ്റുന്നതും പറ്റാത്തതുമായ ഭോജ്യ വസ്ത്തുകളെ കുറിച്ച് നിർദേശവും നിയന്ത്രണവും ഉണ്ട്.അതിൽ ബീഫ് അനുവദനീയമാണ് എന്നതിനപ്പുറം ബീഫ് മുസ്ലിംകളുടെ ഒഴിച്ച് കൂടാനാവാത്ത ഭക്ഷണമൊന്നുമല്ല.പ്രവാചക തിരുമേനിയുടെ ഭക്ഷണ ക്രമം പരിശോധിക്കുമ്പോൾ ബീഫ് ഒരു അനിവാര്യ ഘടകമായി കാണുന്നുമില്ല.
അവിടത്തേക്കു ഏറ്റവും ഇഷമായിരുന്നത് 'ചുരങ്ങ'യായിരുന്നു.കക്കരിയും തേനും കൂട്ടി അവിടന്ന് കഴിക്കാറുണ്ടായിരുന്നു.ചിലപ്പോൾ ആട് മാംസവും.ഒട്ടകയിറച്ചിയും.ബീഫും കഴിച്ചിട്ടുണ്ടാകാം.
അതല്ലാതെ ബീഫ് ഒരു ആഗോള മുസ്ലിം ഭക്ഷണമാണ് എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല.'മുസ്ലിംകൾ മുഴുവൻ മാംസാഹാരികളും 
ഹിന്ദുക്കൾ മുഴുവൻ സസ്യാഹാരികളും'എന്ന തരത്തിലുള്ള വിഭജനം പുതിയ 'ഭക്ഷണ വർഗീയതയാണ്'
മാംസം കഴിക്കുന്ന ഹിന്ദുക്കൾ ഉണ്ട്.വെജിറ്റബിൾ മാത്രം കഴിക്കുന്ന മുസ്ലിംകളും ഉണ്ട്.ബീഫ് ഇല്ലങ്കിൽ ഞങ്ങളുടേ മതം നില നിൽകില്ലന്ന എന്ന അരക്ഷിത ബോധം മുസ്ലിംകൾക്കും വേണ്ട,മുസ്ലിംകൾ ബീഫ് കഴിച്ചാൽ തങ്ങളുടെ മതം തകരുമെന്ന ഭീതി ഹിന്ദുക്കൾക്കും വേണ്ട.മനുഷ്യൻ അവനു ഇഷ്ടമുള്ളത് കഴിക്കട്ടെ!
മത ശാസന യുള്ളവർ അതിന്റെ പരിധിക്കുള്ളിൽ നിന്നു അല്ലാത്തഅവർക്കു അവരുടെ വിവേചനാധികാരം പോലെ..
രണ്ടു:
ഇന്ത്യൻ മുസ്ലിംകളുടെ പരമാധികാരം ആരും ആർക്കും ചമച്ചു നൽകിയിട്ടില്ല.ആരെങ്കിലും ആഹ്വാനം ചെയ്യുമ്പോഴേക്കും തങ്ങളുടെ വിവേചനാധികാരം പണയം വെക്കാൻ.ഫാഷിസത്തിനു ഓശാന പാടുന്ന ചില ഉത്തരേന്ത്യൻ മൗലാനമാരുണ്ട്.തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെ അടിസ്ഥാന പുരോഗതിക്കു വഴി വെക്കുന്ന എന്തെങ്കിലും ചെയ്യാൻ കഴിയാത്തവർ.അവരുടെ സൂഫി ചിന്തകൾ പോലും ചിലപ്പോഴെങ്കിലും അടിയറവിന്റേതാണ്.സൂഫിസം പോരാട്ടത്തിന്റേതാണ്.ആത്മാവിനോടും,സാഹചര്യങ്ങളോടും,
(മഹ്ബൂബെ ഖാജാ... അങ്ങിതു കാണുന്നുണ്ടല്ലോ...!!)
പക്ഷെ സൂഫിസം സമ്മേളനമാകുന്ന കാലത്തു മറിച്ചൊന്നും പ്രദീക്ഷിക്കേണ്ട.
മലപ്പുറം സ്ഥാനാർത്ഥിയുടെ ഉപബോധ മനസ്സിലും ചിറ കെട്ടി നിൽക്കുന്നത് ഈ അസംബന്ധമാണ്.മലപ്പുറത്തുകാർക്കു ബീഫ് ലഭ്യമാക്കുമെന്ന് പറയുമ്പോൾ അത്രയും പരിമിതമായ രാഷ്‌ടീയ ലക്ഷ്യമേ മലപ്പുറത്തുകാർക്കുള്ളു എന്ന 'ചെറുതാക്കൽ'  കൂടിയാണിത്.
ചുരുക്കത്തിൽ മനുഷ്യൻ അവനിഷ്ടമുള്ളതു കഴിക്കാനുള്ള ജാനാധിപത്യ പോരാട്ടങ്ങളാണ് നടക്കേണ്ടത്.എന്നാൽ അത് മാത്രമല്ല ജനാതിപത്യം!
ഒരാൾക്ക് സഹോദരി പെങ്ങളാണെങ്കിൽ തന്റെ അളിയനോട് അവളെ പെങ്ങളായി കാണാൻ പറയരുത്..!!!


ബശീർ ഫൈസി ദേശമംഗലം 
**********************

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR