Ads 468x60px

വിചിത്രമായ നിയമങ്ങളുടെയും നിർഭാഗ്യവാന്മാരായ രാജക്കൻമാരും ജീവിച്ച ഒരു രാജ്യത്തിൻറെ കഥയാണിത്

ആ രാജ്യത്തെ രാജാവാകുന്നതിന് മുമ്പ് ഒരു വിചിത്രമായ കരാറിൽ ഒപ്പിടണം 

ഒരു വർഷം മാത്രമാണ് രാജാവിന് ഭരണം നടത്താനുളള അധികാരം ആ ഒരു വർഷം രാജാവിന് ആർഭാടമായി ജീവിക്കാം അതിനു ശേഷം അധികാരം ഒഴിയുന്ന നാൾ രാജാവ്  രാജ്യത്തിൻറെ തെരുവോരങ്ങളിലൂടെ ആനപ്പുറത്ത് സഞ്ചരിച്ച് കൊണ്ട് ജനങ്ങളോട് യാത്ര ചോദിക്കും എന്നതിനു ശേഷം കുറച്ചകലെയുളള ജനവാസമില്ലാത്ത ഒരു ദ്വീപിൽ രാജാവിനെ കുറച്ചാളുകൾ കൊണ്ടു പോയി ഉപേക്ഷിക്കും ശിഷ്ടകാലം രാജാവിൻറെ ജീവിതം ആ കൊടും ദ്വീപിലാണ്രാജാവിനെ ഉപേക്ഷിച്ച് ഏതാനും മണിക്കൂർ കഴിയുമ്പോഴേക്കും ഏതെങ്കിലും വന്യ ജീവികൾക്ക് രാജാവ് ഇരയായിട്ടുണ്ടാകും

ഇന്ന് ഈ രാജ്യത്തെ രാജാവിൻറെ അധികാരം അവസാനിക്കുന്ന ദിനമാണ് ആനപ്പുറത്തേറി രാജാവ് പ്രജകളെ അവസാന നോക്ക് കാണാൻ തെരുവോരങ്ങളിലൂടെ സഞ്ചരിക്കുകയാണ് രാജാവ് കരയുകയാണ് പ്രജകളുടെ മുഖങ്ങളിൽ ദുഃഖം തളംകെട്ടി നിൽക്കുന്നു ഒടുവിൽ വിടപറയൽ വാങ്ങുന്ന രാജാവിൻറെ സമയം കഴിഞ്ഞു കുറച്ചുപേർ ചേർന്നു ഒരു ബോട്ടിൽ രാജാവിനെയും കൊണ്ട് യാത്രയായി ആ ഭീകരമായ കൊടും ദ്വീപിലേക്ക് രാജാവിനെ അവിടെ ഉപേക്ഷിച്ച് അവർ വരുമ്പോൾ തന്നെ ഏതോ മൃഗത്തിന് രാജാവ് ഒരു നേരത്തെ ആഹാരമായ ശബ്ദം അവരുടെ കാതുകളിൽ മുഴങ്ങി

അവർ തിരിച്ചു വരുമ്പോഴാണ് അത് ശ്രദ്ധയിൽപ്പെട്ടത് ഒരു യുവാവ് ബോട്ട് തകർന്ന് ബോട്ടിൻറെ അടർന്നു വീണ പലകയിൽ അളളിപിടിച്ചു ബോധമറ്റു കിടക്കുന്നു ഉടൻ അവർക്കൊരാശയം മിന്നി യുവാവിന് ബോധം വന്നു തൻറെ ചുറ്റും നിൽക്കുന്ന മനുഷ്യരെ പകച്ചു നോക്കുന്ന ആ യുവാവിനോട് അവർ ആവശ്യപ്പെട്ടു താങ്കൾ ഞങ്ങളുടെ രാജാവാകണം തങ്ങളുടെ വിചിത്ര കരാറിനെ കുറിച്ചും അവർ ബോധ്യപ്പെടുത്തി യുവാവ് ആദ്യം സമ്മതിച്ചില്ല അവരുട  സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ അയാൾ രാജാവാകാൻ സമ്മതിച്ചു 

രാജാവായി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് യുവാവിന് തൻറെ ഗതി ഓർത്ത് ഉൾക്കിടിലമുണ്ടായത് ഓർക്കുന്തോറും ഭയം ഇരട്ടിച്ചു എന്ത് ചെയ്യും ഒരു ദിവസം രാജാവ് തൻറെ മന്ത്രിമാരോട് പറഞ്ഞു ഒരു വർഷം കഴിഞ്ഞാൽ ഞാൻ ഏതായാലും ആ കൊടുംകാട്ടിലേക്ക് പോകണം അതിന് മുമ്പ് ആ കൊടും ഗേഹമൊന്ന് എനിക്ക് കാണിച്ച് തരുമോ ഒടുവിൽ രാജാവും ഏതാനും സൈനികരും അവിടേക്ക് യാത്രയായി 

രാജാവ് ആ ദ്വീപിലേക്ക് കാലെടുത്തു വെച്ചു ഹൊ.. വല്ലാത്ത ഭയാനകം അവിടെ പകൽ രാത്രിപോലെയായിരുന്നു ജീവികളുടെ മുരൾച്ചകൾ അവ്യക്തമായി കേൾക്കാം അന്തരീക്ഷത്തിലൂടെ പറക്കുന്ന പക്ഷികളുടെ ചിറകടിയുടെ ശബ്ദം പോലും പ്രതിന്വനിക്കുന്നതായി രാജാവിന് തോന്നി രാജാവ് ഒറ്റക്ക് അൽപ്പം മുന്നോട്ടു നടന്നു ഘോലവനം അതിലൂടെ രാജാവ് മുന്നോട്ട് നടന്നു ഇവിടെ ഒരു നിമിഷം പോലും ഭയരഹിതമായി ജീവിക്കാൻ കഴിയില്ലെന്ന് രാജാവിന് ബോധ്യമായി പെട്ടെന്ന് രാജാവിൻറെ കാലിലെന്തോ തടഞ്ഞു ഒപ്പം അപകിലുക്കവും മനുഷ്യരുടെ അസ്ഥികൾ അതായിരുന്നു തൻറെ കാലിൽ തടഞ്ഞത് തനിക്ക് മുമ്പ് ജീവിച്ച രാജാക്കൻമാരുടെ അസ്ഥികളായിരിക്കണം ഇത് 

രാജാവും സൈന്യവും കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു കുറച്ച് ദിവസങ്ങൾക്കു ശേഷംരാജാവ് ശക്തരായ 1000 യുവാക്കളെ സംഘടിപ്പിച്ചു ഒപ്പം ആയുധങ്ങളുമായി ആ ദ്വീപിലേക്ക് യാത്രയായി കാടുകളല്ലാം വെട്ടി തെളിച്ചു ക്രൂരമൃഗങ്ങളെയെല്ലാം കൊന്നൊടുക്കി അങ്ങെനെ ഒരു മാസം കൊണ്ട് ആ കാടിൻറെ ഭയാനകത നഷ്ടപ്പെട്ടു പിന്നീടുളള രണ്ട് മാസം കൊണ്ട് അവിടെ ജീവിതയോഗ്യമാക്കാൻ രാജാവ് ശ്രദ്ധിച്ചു കപ്പൽ അടുപ്പിക്കാനുളള സൗകര്യം രാജാവ് ഏർപ്പെടുത്തി ഒരു കപ്പൽ നിറയെ ആട് കോഴി അവയ്ക്ക് ജീവിക്കാനുളള വിഭവങ്ങളും രാജാവ് ഒരുക്കി എന്നിട്ട് രാജാവ് ലളിതമായി ജീവിച്ചു ബാക്കി വരുമാനം മാറ്റി വെച്ചു ആ ദ്വീപിനെ ഒരു രാജാവ് ഒരു പൂന്തോട്ടത്തിനു സമാനമാക്കി 

ജീവിതയോഗ്യമായ ആ ദ്വീപിൽ താമസിക്കാൻ രാജാവിന് ആഗ്രഹമായി ഇപ്പോൾ രാജാവ് ഭരണം തുടങ്ങിയിട്ട് ഒമ്പത് മാസം പൂർത്തിയായി മന്ത്രിയോട് രാജാവ് ചോദിച്ചു ഇപ്പോൾ തന്നെ ആ ദ്വീപിലേക്ക് എനിക്ക് പോകാൻ പറ്റുമോ അത് പറ്റില്ല താങ്കൾക്ക് ഇനിയും മൂന്ന് മാസം കൂടിഉണ്ട് അങ്ങെനെ ആ ദിവസം വന്നെത്തി പ്രജകൾ രാജതെരുവോരങ്ങളിൽ ദുഃഖത്തോടെയും കണ്ണീരൊഴുക്കിയും ഒരുമിച്ചു കൂടി രാജാവ് ആനപ്പുറത്തേറി വരികയാണ് ജനങ്ങൾ രാജാവിനെ സൂക്ഷിച്ചു നോക്കി പ്രസന്നവദനായ രാജാവ് പുഞ്ചിരിച്ച് കൊണ്ട് ജനങ്ങളെ നോക്കി ജനം രാജാവിനോട് ചോദിച്ചു "അങ്ങേക്ക് മുമ്പ് ഇവിടെ രാജാവായിരുന്നവരല്ലാം വിടപറയുന്ന നേരത്ത് ദുഃഖത്താൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇവിടെ നിന്നും യാത്രയായത് അങ്ങ് മാത്രം പുഞ്ചിരിക്കുന്നു ഇതിന് കാരണമെന്താണ്

രാജാവ് പറഞ്ഞു "ബുദ്ധിമാൻമാർ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ..... അവർ പറയുന്നു ,നിങ്ങൾ കുഞ്ഞായി പിറന്നു വീഴുമ്പോൾ കരഞ്ഞു കൊണ്ടാണ് വരുന്നത് അപ്പോൾ മറ്റുളളവർ ചിരിക്കുന്നു ഇനി നിങ്ങൾ പോകുമ്പോൾ മറ്റുളളവർ കരയും അപ്പോൾ നിങ്ങൾ ചിരിക്കണം എൻറെ ലക്ഷ്യം അതായിരുന്നു രാജാവ് തുടർന്നു, ഇവിടെ വന്നിരുന്ന രാജക്കൻമാരല്ലാം ഒരു വർഷം ആർഭാടമായി ജീവിച്ചു ഭാവിയെ കുറിച്ച് അവർ ചിന്തിച്ചില്ല  ഞാൻ എൻറെ വരാൻ പോകുന്ന ജീവിതം സുരക്ഷിതമാക്കി ഞാൻ പോകുന്നിടത്തിലെ ക്രൂരജന്തുക്കളെ ഇല്ലായ്മ ചെയ്തു എനിക്ക് സൗകര്യപ്പെടുത്തി അപ്പോൾ എനിക്ക് എല്ലാം എളുപ്പമായി 

സുഹൃത്തെ, ഇതിലെ രാജാക്കൻമാർ നാം ഓരോരുത്തരുമാണ് ഇത്ര വർഷമേ ഞാൻ ജീവിക്കൂ  എന്ന് ഉറപ്പോടുകൂടിയാണ് നാം ഗർഭാശയത്തിൽ നിന്ന് ഈ ഭൂമിയിലേക്ക് വരുന്നത് . ഇനി ആയുസ്സ് കഴിഞ്ഞാൽ ക്രൂര ജന്തുക്കളും മറ്റു പലതും പേടിപ്പെടുത്തുന്നതുമായ ഖബ്റാണ് ഈ ഖബർ വൃത്തിയാക്കി ജീവിത യോഗ്യമാക്കണം ഖബർ  വൃത്തിയാക്കുക എന്ന് പറഞ്ഞാൽ നമ്മുടെ ഹൃദയമാണ് വൃത്തിയാക്കേണ്ടത് ഹൃദയത്തിലെ ദുഃസ്വഭാവങ്ങളാണ് ഖബറിൽ ക്രൂരജന്തുക്കളായി രൂപം പ്രാപിക്കുന്നത് അത് കൊണ്ട് ഹൃദയം ശുദ്ധീകരിക്കുക വരാൻ പോകുന്ന ലോകത്തേക്ക് കർമ്മങ്ങൾ ഒരുക്കി വെയ്ക്കാം ശാന്തനാവാം ഒപ്പം സ്വർഗ്ഗപൂങ്കാവനമാക്കാം

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR