വുളു: (അംഗശുദ്ധി വരുത്തൽ) എന്നാൽ എന്ത് ?
ഭാഷാർത്ഥം അവയവങ്ങളെ കഴുകുക. ശറഇയ്യായ അർഥം നിയ്യത്തൂകൊണ്ടു തുടങ്ങി പ്രത്യേക അവയവങ്ങളിൽ വെള്ളം ഉപയോഗിക്കുക. (ഫത്ഹുൽ മുഈൻ 8 )
വുളു:ഇന്റെ ശർത്വുകൾ എത്ര ? ഏവ ?
അഞ്ച്. :-
(1⃣). വുളു:ഇന് ഉപയോഗിക്കുന്ന വെള്ളം ഉപാധികൾ ഒന്നുമില്ലാത്ത സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതുമായിരിക്കുക. ( കഞ്ഞിവെള്ളം, തേങ്ങവെള്ളം, ചായ,പനിനീർ, സുർക്ക പോലോത്തത് ശുദ്ധിലുള്ളതാണെങ്കിലും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതല്ല)
(2⃣). കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ഒലിപ്പിക്കുക. വെള്ളംകൊണ്ട് തടവിയാൽ മതിയാവില്ല.
(3⃣). വെള്ളത്തെ പകർച്ചയാക്കുന്ന സോപ്പ്,കുങ്കുമം പോലോത്ത വസ്തുക്കൾ അവയവങ്ങളിൽ ഇല്ലാതിരിക്കുക.
(4⃣). തൊലിയിൽ വെള്ളം ചേരുന്നതിനെ തടയുന്ന ചുണ്ണാമ്പ്, മെഴുക് പോലോത്ത വസ്തുക്കൾ അവയവങ്ങളിൽ ഇല്ലാതിരിക്കുക.നഖത്തിന്റെ ഇടയിൽ വെള്ളം ചേരുന്നതിനെ തടയുന്ന ചെളി ഇല്ലാതിരിക്കുക. (ഫത്ഹുൽ മുഈൻ )
(5⃣). മൂത്രവാർച്ചക്കാർ, ഇസ്തിഹാളത്തുകാരി പോലോത്ത സ്ഥിര അശുദ്ധിയുള്ളവർക്ക് നിസരത്തിനു സമയമായി എന്ന് അറിയണം.
❓വുളു:ഇന്റെ ഫർളുകൾ എത്ര ? ഏവ ?
🍇 ആറ്.
(1⃣). നിയ്യത്ത്ചെയ്യൽ.
(2⃣). മുഖം കഴുകൽ.
(3⃣). രണ്ടു കൈമുട്ട് ഉൾപ്പെടെ കഴുകൽ.
(4⃣). തലയിൽനിന്ന് അൽപം തടവുക.(തലയുടെ പരിധിയിൽ നിന്നും പുറത്തേക്ക് വന്ന മുടി തടവിയാൽ മതിയവുന്നതല്ല. (തുഹ്ഫ 1/341)
(5⃣). കാൽ രണ്ടും ഞെരിയാണി ഉൾപ്പെടെ കഴുകൽ.
(6⃣). മേൽപറയപ്പെട്ട ഫർളുകളെ ക്രമപ്രാകാരം കൊണ്ട് വരൽ.
❓വുളുവിന്റെ സുന്നത്തുകള്‍
1) ഖിബ് ലയ്ക്കഭിമുഖമായി നില്‍ക്കുക.
2) കോരിയെടുത്ത് വുളു ചെയ്യുകയാണങ്കില്‍ വെള്ളം വലഭാഗത്തും ചൊരിച്ചാണങ്കില്‍ വെള്ളം ഇടഭാഗതും ആയിരിക്കുക.
3) നിയ്യത് നാവുകൊണ്ടുച്ച്ചരിക്കുക
4) നിയ്യത് വുളു കഴിയുന്നത് വരെ മന്സ്സിലുണ്ടാവുക.
5) അഊദു ഓതല്‍
6) ബിസ്മി ചെല്ലുക.
7) അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു അല്‍ഹംദുലില്ലാഹില്ലദീ ജഅലല്‍ മാഅ ത്വഹൂറാ എന്ന് ചെല്ലുക .
8) വുളുവിന്റെ സുന്നത് വീട്ടുന്നുവെന്ന നിയ്യത്തോടെ രണ്ടു മുന്കൈകള്‍ ഒന്നിച്ചു മണിബന്ധതോട് കൂടി കഴുകുക.
9) മിസ് വാക്ക് ചെയ്യല്‍
10) വായില്‍ വെള്ളം കൊപ്ലിക്കുക ,മൂക്കില്‍ വെള്ളം കയറ്റി ചീറ്റുക.
11) മുഖം കഴുകാന്‍ ഇരു കയ്യിലും കൂടി വെള്ളം എടുക്കുക.
12) മുഖത്തിന്റെ മേല്‍ഭാഗം കഴുകി തുടങ്ങുക.
13) കഴുകപ്പെടുന്ന അവയവങ്ങള്‍ തേച്ചു കഴുകുക.
14) തിങ്ങിയ താടി തിക്കകാറ്റുക.
15) മുഖത്തിന്റെയും കൈകാലുകളുടെയും ചുറ്റുഭാഗത്ത് നിന്ന് അല്പം കഴുകുന്നത് കൊണ്ട് സുന്നത് ലഭിക്കുമെങ്കിലും ,തലയുടെയും ചെവികളുടെയും കഴുത്തിന്റെയും മുന്ഭാഗങ്ങള്‍ മുഖത്തോടൊപ്പവും കൈകള്‍ തോള്‍ വരെയും കാലുകള്‍ മുട്ട് വരെയും കഴുകലാണ് പൂര്‍ണ സുന്നത് .
16) കൈകാലുകളില്‍ വലത്തെതിനെ മുന്തിക്കുക.
17) കൈകാലുകള്‍ കഴുകല്‍ വിരല്‍ കൊണ്ട് തുടങ്ങുക.
18) തല മുഴുവന്‍ തടവുക, അല്പമാണങ്കില്‍ മൂര്‍ധാവായി തടവലാണ് ശ്രേഷ്ടം.
19) വേറെ വെള്ളമെടുത്ത് ചെവി രണ്ടും തടവുക.
20) വലതു കൈകൊണ്ടു കാലുകളില്‍ വെള്ളമോഴിക്കയും ഇടതു കൈ കൊണ്ട് തേച്ചു കഴുകുകയും ചെയ്യുക.
21) പീളക്കുഴി, കണ്‍തടം ,മോതിരമിടുന്ന സ്ഥലം ,മാടമ്പ് എന്നിവ സൂക്ഷിച്ചു കഴുകല്‍.
22) കര്‍മങ്ങള്‍ തുടരെ തുടരെ ചെയ്യല്‍
23) കഴുകല്‍ ,തടവല്‍, ഉരച്ചു കഴുകല്‍ ,മിസ്‌വാക്ക് ചെയ്യല്‍ തുടക്കത്തിലും ഒടുക്കത്തിലും ഇടയിലുമുള്ള ദിക്റുകള്‍ തുടങ്ങിയവയെല്ലാം മൂന്നു തവണയാകല്‍ സുന്നത്.
24) ജമാഅത്ത് നഷ്ടപെടുമെന്നു ഭയന്നാല്‍ തലമുഴുവന്‍ തടവുക, അവയവങ്ങള്‍ തേച്ചു കഴുകുക തുടങ്ങിയ സുന്നത്തുകള്‍ ഒഴിവാക്കി നിര്‍ബന്ധം മാത്രം ചെയ്യല്‍,നിസ്കാരത്തിന്റെ സമയം കഴിയാറാവുക ,ജല ദൌര്‍ലഭ്യം. ഉള്ള വെള്ളം കുടിക്കാനാവശ്യമാവുക. തുടങ്ങിയ സമയങ്ങളില്‍ ഇത് നിര്‍ബന്ധമാകും.
❓വുളുഇന്‍റെ കറാഹത്തുകള്‍
🍇 വുളു ചെയ്യുമ്പോള്‍ അനഭിലഷണീയമായ ചില കാര്യങ്ങളുണ്ട്. വുളുഇന്‍റെ കറാഹത്തുകള്‍ എന്നാണവയെ പറയുക. അവ താഴെ വിവരിക്കുന്നവയാണ്.
1. വുളുഇന്‍റെ കര്‍മങ്ങള്‍ മുന്നില്‍ നിന്നും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുക.
2. മുഖത്തേക്ക് വെള്ളം എറിഞ്ഞു കഴുകുക.
3. വുളു എടുക്കുമ്പോള്‍ സലാം ചൊല്ലുകയോ സലാം മടക്കുകയോ ചെയ്യുക.
4. തക്കതായ കാരണങ്ങളില്ലാതെ വുളു ചെയ്ത അവയവങ്ങള്‍ കുടയുകയോ തുടക്കുകയോ ചെയ്യക.
❓വുളു മുറിക്കുന്ന കാര്യങ്ങള്‍
🍇താഴെ പറയുന്ന കാര്യങ്ങളിലെതെങ്കിലും ഒന്ന് സംഭവിച്ചാല്‍ വുളു ഇല്ലാതായിത്തീരും. പിന്നീട് നമസ്കരിക്കുകയോ മറ്റോ ചെയ്യണമെങ്കില്‍ വീണ്ടും വുളു എടുക്കേണ്ടി വരും.ഈ കാര്യങ്ങളെയാണ് വുളു മുറിക്കുന്ന കാര്യങ്ങള്‍ എന്ന് പറയുന്നത്.
1. മൂത്ര ദ്വാരത്തില്‍ കൂടിയോ മലദ്വാരത്തില്‍ കൂടിയോ ശുക്ലമല്ലാത്ത എന്തെങ്കിലും പുറത്ത് വരിക.കീഴ്വായു പുറത്ത് വന്നാലും വുളു മുറിയും.
2. ഭ്രാന്ത്, ബോധക്ഷയം,ഉറക്കം എന്നിവ കൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ ബുദ്ധിയുടെ വകതിരിവ് നഷ്ടമാവുക.
3. ഉള്ളന്‍ കൈകൊണ്ട് മനുഷ്യരുടെ ലൈങ്കികാവയവമോ മലദ്വാരമോ സ്പര്‍ശിക്കുക.
4. അന്വാന്യം വിവാഹം കഴിക്കാവുന്ന മുതിര്‍ന്ന സ്ത്രീ പുരുഷന്മാരുടെ ശരീരഭാഗങ്ങള്‍ തമ്മില്‍ ചേരുക.നഖം, മുടി എന്നിവ സ്പര്‍ശിചതുകൊണ്ടോ വസ്ത്രത്തിനു മീതെ സ്പര്‍ശിച്ചതുകൊണ്ടോ വുളുഇന്ന്‍ ഭംഗം വരുകയില്ല.
❓വുളു ഇല്ലാത്തവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍
🍇വുളു ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമായി തീരുന്നതാണ്.
1. നിസ്കാരം
2. കഅബ പ്രദക്ഷിണം (ത്വവാഫ്)
3. തിലാവത്തിന്‍റെ (ഖുര്‍ആന്‍ പാരായണത്തിന്‍റെ ) സുജൂദ്
4. ജുമുഅഖുതുബ നിര്‍വഹിക്കുക
5. മുസ്ഹഫ് (ഖുര്‍ആന്‍) സ്പര്‍ശിക്കുക
⁉ നിയ്യത്തിന്റെ രൂപങ്ങൾ ?
💥ഞാൻ വുളു: ചെയ്യുന്നു. വുളു:ഇനെ വീട്ടുന്നു. വുളു: എന്ന ഫർളിനെ വീട്ടുന്നു. നിസ്കാരത്തെ ഹലാലാക്കുന്നു. വുളു: കൊണ്ടല്ലാതെ അനുവദിനീയമല്ലാത്ത കാര്യങ്ങളെ ഹലാലാക്കുന്നു. (ത്വവാഫിനു വേണ്ടി, ഖുർആൻ തൊടാൻ വേണ്ടി പോലെ ) അശുദ്ധിയെ തൊട്ട് ശുദ്ധിയാക്കുന്നു. അശുദ്ധിയെ ഉയർത്തുന്നു എന്നോ കരുതുക. (തുഹ്ഫ 1/312-16)
⁉ കഴുകേണ്ട മുഖത്തിന്റെ പരിധി വിവരിക്കാമോ ?
💥സാധാരണയിൽ തലമുടി മുളക്കുന്നതിന്റെയും രണ്ടു താടിയെല്ല് ഒരുമിച്ചുകൂടിയ സ്ഥലത്തിന്റെയും ഇടയിലുള്ളതും രണ്ടു ചെവിക്കുറ്റികൾക്ക് ഇടയിലും വരുന്ന സ്ഥലം
⁉ മുഖത്തുള്ള മുഴുവൻ മുടികളും ഉള്ളും പുറവും കഴുകൽ നിർബന്ധമുണ്ടോ ?
💥നിർബന്ധമാണ്. താടി തിങ്ങിയതാണെങ്കിൽ അതിന്റെ പുറംഭാഗം മാത്രം കഴുകിയാൽ മതി.
⁉തിങ്ങിയ താടി ഏതു ?
💥അഭിമുഖമായി സംസാരിക്കുമ്പോൾ രോമത്തിനിടയിലൂടെ തൊലി കാണുന്നില്ലെങ്കിൽ തിങ്ങിയതാണ് .(ഫത്ഹുൽ മുഈൻ 13,14)
⁉ വുളു:വിന്റെ നിയ്യത്തോട് കൂടെ കുളിച്ചാൽ വുളു: ലഭിക്കുമോ ?
💥വുളു:വിന്റെ നിയ്യത്തോട് കൂടെ മുങ്ങി കുളിച്ചാൽ വുളു: ലഭിക്കുന്നതാണ്. വെള്ളം ഒഴിച്ചു കുളിക്കുകയാനെങ്കിൽ വുളു:വിന്റെ ക്രമം (തർത്തീബ്) സൂക്ഷിക്കൽ നിർബന്ധമാണ്.
⁉ നിർബന്ധമായ കുളിക്ക് വേണ്ടി മുങ്ങി കുളിച്ചാൽ വുളു: ലഭിക്കുമോ ?
💥ലഭിക്കും.(ഫത്ഹുൽ മുഈൻ 15)
0 comments:
Post a Comment