ഇസ്ലാമിക ആധ്യാത്മിക സരണിയിലും ഇസ്ലാമിക പ്രബോധന സംസ്ക്കരണ മേഖലയിലും തുല്യതയില്ലാത്ത വഴിയടയാളങ്ങള്‍ ചേര്ത്ത് വെച്ച മഹാ ജ്യോതിസ് ആയിരുന്നു ഷെയ്ഖ് മുഈനുദ്ധീന് ചിസ്തി തങ്ങള്‍.
മുത്ത് ഹബീബ് (സ്വ) തങ്ങളുടെ സന്താന പരമ്പരയില്‍ ഷെയ്ഖ് ഉസ്മാന്‍ (റ) തങ്ങളുടെ മകനായി AD 1138 പേര്ഷ്യ്യില്‍ (ഇന്നത്തെ ഇറാനില്‍) ജനിച്ചു. AD 1190ഇല്‍ അന്പത്തി രണ്ടാം വയസ്സില്‍ മഹാനവര്കള്‍ ഇന്ത്യയില്‍ എത്തി. നാല്പത്താറു വര്ഷഷത്തെ നീണ്ട ജന സേവനത്തിനു ശേഷം 1236 ഇല്‍ മഹാനവര്കള്‍ വഫാത്തായി.
ഇസ്ലാമിക പ്രബോധനം ലോകത്ത് മുഴുവന്‍ സാധ്യമാക്കിയത് മഹത്തുക്കളായ സൂഫി പ്രബോധകരിലൂടെയായിരുന്നു. അവരുടെ ജീവിതവും ശൈലിയും, ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട് അവര്ക്ക് സമാധാനവും ശാന്തിയും നല്കു്കയും ചെയ്തതോടെ ഉത്തരേന്ത്യയുടെ വിവിധ ഗ്രാമ ഭാഗങ്ങളില്‍ നിന്ന് സൂഫി ഖാന്ഖാഹിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. അവരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കിട്ടിയപ്പോള്‍ അവര്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചു. അങ്ങിനെ ചില ഗ്രാമങ്ങള്‍ മുഴുവനായും ഇസ്ലാം സ്വീകരിച്ചു.
ജാതി മത ഭേദമില്ലാതെ, ദേശങ്ങളുടെ അതിര്‍ വരമ്പുകളില്ലാതെ ജനങ്ങളെ ഒന്നടങ്കം ആത്മീയതയുടെ ഊര്ജ്ജം കൊണ്ട് തന്നിലേക്ക് ആവാഹിക്കാന്‍ ഖജക്ക് സാദിച്ചു. തനിക്കും തന്നോടൊപ്പമുള്ള അനുച്ചരര്ക്കും ദാഹ ജലം നിഷേടിച്ച ചക്രവര്ത്തിംക്ക് ആനാ സാഗറിന്റെ പ്പോര്ന്നു അധികാരം ഖജക്ക് നല്കാ്ന്‍ തയ്യാറാകേണ്ടി വന്നത് അവിടത്തെ ആത്മീയ ശക്തി കൊണ്ട് മാത്രമായിരുന്നു. ശണ്ട കൂടാന്‍ വന്ന നാട്ടു രാജാവിന് ഖാജക്ക് എല്ലാ സവ്കര്യങ്ങളും ഏര്പ്പെഅടുത്തി കൊടുക്കേണ്ടി വന്നത് ഖജയുടെ കൂടെ സൈനിക ശക്തി ഉണ്ടായിരുന്നത് കൊണ്ടല്ല. അന്ഗുലീ പരിമിതമായ അനുയായികളും പ്രാര്തനാപൂര്വ മുള്ള മനസ്സും ശത്രുക്കളുടെ മനസ്സിനെ കീഴടക്കാന്‍ സാധിച്ചത് ഈമാന്റെ ശക്തിയും ഊര്ജ്ജുവും ആയിരുന്നു .
സൂഫിസത്തില്‍ ചിസ്തി ആത്മീയ ധാരയുടെ ആചാര്യനാണ് ഖാജ. കടുത്ത ശത്രുതയില്‍ കഴിഞ്ഞിരുന്ന വിവധ മത നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും നാട്ടു രാജാക്കന്മാരെയും മാനവികതയുടെ പേരില്‍ സവ്ഹൃദത്തിന്റെ മേഖലയിലേക്ക് അവിടുന്ന് നയിച്ചു. സ്നേഹത്തിന്റെയും സേവനത്തിന്റെയും ചരട് കൊണ്ട് ഖാജ ജനങ്ങളെ ഒന്നിപ്പിച്ചു.
ആത്മീയവും ആധ്യാത്മികവുമായ വഴിയിലൂടെ ജന മനസ്സുകളില്‍ തൌഹീദിന്റെ മഹത്തായ മന്ത്രങ്ങള്‍ നല്കാ്ന്‍ ഖജക്ക് സാദിച്ചു.
അഹങ്കാരവും ശിര്ക്കിമന്റെ തമസ്സും കൈമുതലാക്കിയ സമൂഹത്തെ പ്രവാചക പാരമ്പര്യങ്ങളുടെ മഹിതമായ ശീല് കൊണ്ട് സംസ്ക്കരിച്ചു. അവരുടെ മനസ്സുകള്ക്ക് ശാന്തിയും സമാധാനവും ഹൃദയത്തിന് വെളിച്ചവും നല്കാുന്‍ ആ മഹാ മനീഷിക്ക് സാദിച്ചു. അടിച്ചമര്ത്ത പ്പെട്ട ജനത, സാമൂഹ്യ പിന്നാക്കാവസ്ഥയില്‍ മൃഗങ്ങളെ പോലെ കഴിഞ്ഞു കൂടിയ ജനതയെ ഖാജയിലൂടെ ഒരു വിമോച്ചകനെ കാണുകയായിരുന്നു. സുല്താന്മാരുടെയും ബാടുഷമാരുടെയും നാട്ടു രാജാക്കളുടെയും ഗരിമയില്‍ ജീവിതം ഹോമിച്ച സാടാരനക്കാര്‍ തങ്ങളുടെ വിമോചകനെ "സുല്ത്താ ന്‍" എന്ന് വിളിച്ചു.
ആ മഹാ മനീഷി ലക്ഷോപ ലക്ഷം ജനങ്ങള്ക്ക് ഹിദായത്തിന്റെ വെളിച്ചം നല്കി്. അവിടത്തെ മുരീടുമാര്‍ ഇന്ടയിലും വിദേശത്തും ഇസ്ലാമിക പ്രബോധനവും സംസ്ക്കരണവും നടപ്പാക്കി, ഖജയുടെ പ്രധാന മുരീടുമാരായ നിസാമുദീന്‍ ഔലിയയും, ഭക്തിയാര്‍ കാകിയും തുടങ്ങി അനവധി മഹാ മഷൈഖുമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആ വെളിച്ചം പകര്ന്നുത കൊടുത്തു.
മുത്ത് ഹബീബ് (സ്വ) തങ്ങളുടെ പാരമ്പര്യവും സ്നേഹവും ദര്ശതനവും എന്നും സാര്തമാകുന്നത് ഇത്തരം മഹാത്മാക്കളിലൂടെയാകും.
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആ മഹാന്മാരോടൊപ്പം മുത്ത് നബി (സ്വ) കാണാന്‍ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യുമാറാവട്ടെ . ആമീന്‍
0 comments:
Post a Comment