ഒരു കുട്ടിയെ പ്രസവിച്ചു കഴിഞ്ഞാല്‍ ആ കുട്ടിയെ വളര്‍ത്താന്‍, വിനയത്തോടെ വളര്‍ത്താന്‍, ക്ഷമയോടെ വളര്‍ത്താന്‍ സ്ത്രീകള്‍ക്കുള്ള കഴിവ് പുരുഷന്മാര്‍ക്കുണ്ടോ? ഒരിക്കലുമില്ല. ഒരിക്കലും ഇല്ല. നിങ്ങള്‍ ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ നോക്കൂ. ഒരു കുഞ്ഞു പിറന്നാല്‍ വാത്സല്യത്തിന് വേണ്ടി പിതാവ് ഒന്ന് വാങ്ങി അഞ്ചു മിനിട്ട് കഴിഞ്ഞാല്‍ പുരുഷന്‍ തിരിച്ചു കൊടുക്കുകയാണ്. ആ കുഞ്ഞിനെ വളര്‍ത്താനും ആ കുഞ്ഞിനെ വൃത്തിയായി കൊണ്ട് നടക്കാനും അവരെ ഉറക്കാനും അവര്‍ക്ക് പാല് കൊടുക്കാനും ഭക്ഷണം കൊടുക്കാനും ഒരു കഴിവ് സ്ത്രീകള്‍ക്കുള്ളത് പോലെ പുരുഷന്മാര്‍ക്ക് കഴിയില്ല.
പ്രസവിക്കാന്‍ കഴിവില്ല എന്ന് ഏതായാലും ഉറപ്പല്ലേ? അത് പിന്നെ ഞാന്‍ പറയേണ്ടതില്ല.. അത് സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്. അവിടുന്നെ ഉണ്ട് സമത്വം ഇല്ലായ്മ. ഗര്‍ഭം ധരിക്കലിലും പ്രസവിക്കലിലും ഒക്കെയുണ്ട്. അത് പുരുഷന് കഴിയുകയില്ല തന്നെ. അതിനു കിത്താബ് ഒതി സമര്‍ഥിക്കേണ്ട കാര്യം പോലുമില്ല, ലോകം വിളിച്ചു പറയുന്ന ഒന്നാണ്.
അതുപോലെ ഒരു ഭര്‍ത്താവ്, വിഷമിച്ചു വീട്ടിലേക്ക് കയറി വരുമ്പോള്‍ അ ഭര്‍ത്താവിന്‍റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു അദ്ദേഹത്തിനു ആവശ്യത്തിനു ആവശ്യമായ പാനീയങ്ങളും ഭക്ഷണങ്ങളും തയ്യാര്‍ ചെയ്തു കൊടുക്കാനും സമാധാനിപ്പിക്കാനും കഴിയുന്ന സ്ത്രീകളുണ്ട്. പക്ഷെ ആ സ്ത്രീകളെ പോലെ പുരുഷന്മാര്‍ എവിടെയാണ് കഴിവ് ? പിന്നെ എവിടെ സമത്വം? അങ്ങനെ സ്ത്രീകള്‍ക്ക് ചില പ്രത്യേകതയും മഹത്വവും ഇസ്‌ലാം നിശ്ചയിച്ചു. പഴയ കാലത്ത്, ഇപ്പോഴും ചില മതസ്ഥരില്‍ ഉള്ളതുപോലെ സ്ത്രീകള്‍ക്ക് സ്വതവകാശമില്ല എന്നോക്കെയുള്ള ചില പഴയ അന്ധവിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. ആ അന്ധവിശ്വാസം ഇസ്‌ലാം എടുത്ത് കളഞ്ഞു. അവര്‍ക്ക് സ്വത്തവകാശം ഉണ്ട്. അവര്‍ക്ക് സ്വത്തവകാശം കൊടുത്തു സ്വാതന്ത്ര്യം കൊടുത്തു. അതെല്ലാം കൊടുത്തിട്ടുണ്ടെങ്കിലും സ്ത്രീപുരുഷ സമത്വം എവിടെയാണുള്ളത്?
ഇനി പുരുഷന്‍. ഇന്ന് അമേരിക്കയിലും ലണ്ടനിലും പേരുകേട്ട വിദഗ്ദരായ ഹെഡ് ഹാര്‍ട്ട് ഓപറേഷന്‍ നടത്തുന്ന, ഹാര്‍ട്ട് ഓപറേഷന്‍ നടത്തുന്ന ഡോക്ടര്‍മാറില്‍ ആയിരത്തില്‍ ഒന്ന് പോലും സ്ത്രീകള്‍ ഉണ്ടോ എന്ന് ഞാന്‍ വെല്ലു വിളിക്കുകയാണ്. ഒരിക്കലും ഇല്ല. കാരണം സ്ത്രീകള്‍ക്ക് അതിലല്ല കഴിവ്. മനക്കരുത്തില്‍ പുരുഷനാണ് മുന്നില്‍ ഗൈനക് ഡോക്ടര്‍മാര്‍, കുട്ടികളെ നോക്കുന്നവര്‍, ജെനറല്‍ ഡോക്ടര്‍മാര്‍ പോലുള്ളവ ഒഴികെ വലിയ വിഭാഗങ്ങളില്‍ എത്ര സ്ത്രീകള്‍ ഉണ്ട്? ഒരു സര്‍വ്വേ നടത്താന്‍ തയ്യാറാവുമോ?ഇത് തരംതാഴ്ത്തല്‍ അല്ല. പുരുഷന്മാര്‍ക്കില്ലാത്ത കഴിവ് സ്ത്രീക്കുണ്ട് എന്ന് പറയുന്നത് അവരെ തരം താഴ്ത്തല്‍ അല്ലല്ലോ. മറിച്ചും അല്ല. ആണും പെണ്ണും ഒരുമിച്ചു ഒരു ബഞ്ചില്‍ ഇരുന്നു പഠിക്കണം എന്ന് പറയുന്നത് ഒരു ഒളിയമ്പ് ആണ്. എറണാകുളത്ത് വച്ച് ചുംബന മത്സരം ഉണ്ടായയപോള്‍ അത് മനുഷ്യത്വ രഹിതം എന്ന് ഞാന്‍ പറഞു, അന്ന്‍ ഞാനല്ലാത്ത ഒരു കുട്ടിയും അതിനെതിരെ ശബ്ദിച്ചില്ല. ഇന്ന് അത് നടത്തിയവര്‍ എവിടെ എത്തി എന്ന് ലോകം കാണുകയാണ്.
സ്ത്രീകളെ എല്പ്പിക്കപ്പെട്ടത് അവര്‍ ചെയ്യുക, പുരുഷന്മാരെ എല്പ്പിക്കപ്പെട്ടത് അവര്‍ ചെയ്യുക. വിദ്യാഭ്യാസത്ത്തില്‍ എവിടെയെങ്കിലും നാളിതുവരെ എവിടെയെങ്കിലും ഒരുമിച്ചിരുന്നു പഠിക്കുന്ന സംഭവം ഉണ്ടോ? പിന്നെ ഒരു ക്ലാസില്‍ സ്ത്രീകളും പുരുഷന്മാരും പറ്റും. പക്ഷെ ഒരു ബഞ്ചില്‍ ഒരുമിച്ചിരുന്നു പഠിക്കനം എന്നൊരു സംഭവം ഒരിടത്തും നടക്കാറില്ല, ഒരു മതസ്തരിലും ഇല്ല. ഇതൊക്കെ പറയുമ്പോള്‍ എന്നെയൊരു യാതസ്ഥിതികന്‍ ആക്കുന്നത് കാണാം. പറയുന്നവര്‍ ലിംഗസമത്വം എല്ലായിടത്തും പറയണം. നിങ്ങള്‍ ഈ പറയുന്നത് സ്കൂളില്‍ മാത്രമല്ല, എല്ലാ ഇടങ്ങളിലേക്കും ബാധകമാണ് എന്ന് കൂടി പറയുക.'
ഇതാണ് കാന്തപുരം നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം
ഇതില്‍ ഇന്ന് മാധ്യമങ്ങള്‍ നടത്തിയതുപോലെ ഒരു ധ്വനി എവിടെയാണ് എന്ന് പലവട്ടം കേട്ടിട്ടും മനസ്സിലാകുന്നില്ല ! ഒരു വ്യക്തിയോടുള്ള വിയോജിപ്പ് അനീതിക്ക് കാരണമാകരുത് എന്ന് ഓര്‍മ്മിപ്പിക്കുന്നു.
0 comments:
Post a Comment