2015 ജൂലൈ 30 ന് മുബൈ സ്ഫോടന കേസിലെ പ്രതി യാക്കൂബ് മേമന്‍ തൂക്കില്‍ ഏറ്റപ്പെടുകയാണ്...
അന്നാണ് യക്കുബിന്റെ 53 മത്തെ ജന്മദിനം ...
അനവധി ആളുകള്‍ യക്കുബിന്റെ ശിക്ഷ നടപ്പില്‍ വരുത്തരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ..
അവര്‍ ആരും തന്നെ മേമനെ നേരില്‍ പരിചയം ഉള്ളവര്‍ അല്ല ..
എന്തുകൊണ്ടാണ് ഭാരതത്തിലെ എല്ലഭാഗത്ത് നിന്നും മേമന് അനുകൂലമായി ശബ്ദം ഉയരുന്നത് ....
അത് അറിയണം എങ്കില്‍ നാം യാക്കുബ് മേമനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും അറിയണം ..
1962 ജൂലൈ 30 ന് ആണ് യാക്കൂബ് മേമന്‍ ജനിക്കുന്നത് ...
ബോംബെയിലും ദുബായിയിലും ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് ഓഫീസ് ഉള്ള ആളാണ് യാക്കൂബ് മേമന്‍ ..
രംഗം ഒന്ന്
യാക്കൂബ് ദുബായിയില്‍ , പാര്‍ട്ട് നര്‍ ആയ ചേതന്‍ മേഹ്തയുമായി ചേര്‍ന്ന് ഒരു ചാര്‍ട്ടേര്‍ഡ് അക്കൌണ്ട്സ്ഥാ പനം നടത്തുന്ന സമയമാണ് ..
നല്ല നിലയില്‍ നടന്നിരുന്ന സ്ഥാപനം ആണ് ..
എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നമുക്ക് കേള്‍ക്കാം ..
"1993 മാര്‍ച്ച് 12ന് ദുബായില്‍ വെച്ച് ഏകദേശം 4 മണിക്കാണ് ബിബിസി ന്യൂസ് വഴി ഞാന്‍ ബോംബെ സ്ഫോടനത്തെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് ..
ദുബായിയില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ മേമന്‍ കുടുംബക്കാര്‍ എല്ലാവരും വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത് ..
പക്ഷെ ടൈഗര്‍ ' മാത്രം സന്തോഷത്തില്‍ ആയിരുന്നു ..
ടൈഗര്‍ മേമന് സ്ഫോടനത്തില്‍ പങ്ക് ഉണ്ട് , എന്ന യഥാര്‍ത്ഥ്യം ഞങ്ങള്‍ ഒരു ഞെട്ടലോടെയാണ് മനസ്സിലാക്കിയത് ..
ഇന്ത്യയുമായി ദുബായി ഗവണ്മെന്റ് പുലര്‍ത്തുന്ന ബന്ധം അറിയാമായിരുന്ന ഞങ്ങള്‍ ഉടന്‍ തന്നെ പാകിസ്ഥാനിലേയ്ക്ക് തിരിച്ചു ....
ഞങ്ങള്‍ ദുബായിയില്‍ നിന്നാല്‍ ദുബായ് ഗവണ്മെന്റ് ഉറപ്പായും ഞങ്ങളെ ഇന്ത്യന്‍ ഗവണ്മെന്റ് ന് കൈമാറും എന്ന് ഞങ്ങള്‍ക്ക് ഉറപ്പ് ഉണ്ടായിരുന്നു ..
ടൈഗര്‍ ആണ് കറാച്ചിയില്‍ ഞങ്ങള്‍ക്ക് വേണ്ട താമസസൗകര്യങ്ങള്‍എല്ലാം ഒരുക്കിയത് ..
ഓരോ ദിവസവും ഞങ്ങളുടെ താമസം മാറ്റികൊണ്ടിരുന്നു ..
ഇന്‍ഡ്യയില്‍ നിന്നുള്ള പ്രെഷര്‍ കൂടുന്നത് അനുസരിച്ച് ഞങ്ങളുടെ താമസം ,ഇടയ്ക്ക് ബാങ്ക് കോക്ക്‌തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും മാറിയിരുന്നു ..
ഇന്ത്യ പാകിസ്താനില്‍ നിന്ന് ഞങ്ങളെ ഇന്ത്യയിലേയ്ക്ക് കൊണ്ട് പോകുന്നതിന് അന്താരാഷ്ട്രതലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു ...
ടൈഗറും അയൂബും ഒഴികെ എല്ലാവരും തടവില്‍ കിടക്കുന്നതുപോലെയുള്ള താമസത്തില്‍ മടുപ്പ് പ്രകടിപ്പിച്ചിരുന്നു..
ISI'- പാകിസ്താന്റെ ചാരസംഘടനയുടെ ആളുകള്‍ എപ്പോഴും ഞങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരുന്നു ..
ഇന്ത്യയിലേയ്ക്ക് മടങ്ങണം ..കീഴടങ്ങണം എന്നാണ് പൊതുവേ അഭിപ്രായം ..
പക്ഷെ ടൈഗറും , അയൂബും അത്തരം നീക്കങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരായിരുന്നു ...
പക്ഷെ ഞാന്‍ തീരുമാനിച്ചു ..
ഇന്ത്യയിലെയ്യ്ക്ക് ചെല്ലാനും കീഴടങ്ങാനും .."
രംഗം രണ്ട്
യാക്കുബ് മേമാനുമായി അനവധി ചര്‍ച്ചകള്‍ നടത്തുകയും മുബൈ സ്ഫോടനതെ കുറിച്ച് ' ബ്ലാക്ക് ഫ്രൈഡേ ' എന്ന പുസ്തകം എഴുതുകയും ചെയ്ത പത്രപ്രവര്‍ത്തകന്‍ ഹുസൈന്‍ സൈദി എഴുതിയ ലേഖനത്തില്‍ നിന്ന് ..
ഇനി നമുക്ക് ഹുസൈന്‍ സൈദി യുടെ വാക്കുകള്‍ നോക്കാം ...
' യാക്കൂബ് മേമന്‍ വലിയ ധീരന്‍ ഒന്നും അല്ലായിരുന്നു ..എന്നിട്ടും ഒരു നിമിഷത്തില്‍ യാക്കൂബ് അ തീരുമാനം എടുത്തു ..അയ്യാളുടെ ഭീകരന്മാരായ സഹോദരന്മാരെയും പാകിസ്ഥാന്‍ ചാരസംഘടന യെയും കബളിപ്പിച്ച്‌ഇന്ത്യയിലേയ്ക്ക് കടക്കുവാന്‍ യാക്കൂബ് തീരുമാനിച്ചു ..'
'ഒരു ചാര്‍ട്ടേര്‍ഡ് അക്കൌണ്ട്സ്ഥാ പനം നടത്തി പരിചയം ഉള്ളതിനാല്‍ , രക്ഷപ്പെടാനുള്ള കണക്കുകള്‍ വളരെ കൃത്യമായി തന്നെ യാക്കൂബ് കൂട്ടി .."
'യാക്കൂബ് ISI യുടെ പ്രധാന കണ്ണിയായ തൌഫിക് ജലിയവാലയുടെ നീക്കം വളരെ ശ്രദ്ദാപ്പൂര്‍വ്വം ,രഹസ്യമായി വിഡിയോയില്‍ പകര്‍ത്താന്‍ തുടങ്ങി ..കാരണം തൌഫിക്ജലിയവാലയാണ് ബോംബെ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ..'
' തൌഫിക് മേമന്‍ സഹോദരന്മാരോട് സംസാരിക്കുന്നത് , ഉള്‍പെടെ യുള്ള വിവരങ്ങള്‍ ആണ് യാക്കുബ് രഹസ്യമായി ചിത്രീകരിച്ചത് ..ഓഡിയോ ധാരാളമായി റിക്കാര്‍ഡ് ചെയ്തു ..'
തുടര്‍ന്ന് ധാരാളം കള്ള പാസ് പ്പോര്‍ട്ടുകള്‍ ഉണ്ടാക്കി ..
എല്ലാം റെഡിയായി എന്ന് ഉറപ്പായപ്പോള്‍ യാക്കൂബ് പ്ലെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു ..
ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ ആണ് ..ടിക്കറ്റ് എടുത്തത് ..
കറാച്ചി -കാത്ത്മണ്ടു-ദുബായ് -കാത്ത്മണ്ടു-കറാച്ചി ടിക്കറ്റ് ആണ് എടുത്തത് ..
യക്കുബിന്റെ മകളുടെ പേര് സുബൈദ എന്നാണ് ..
അവളുടെ ജനനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ,അവളുടെ അച്ഛന്‍ ,അവളുടെ അമ്മയെ പാകിസ്താനിലെ കറാച്ചിയിലെ ഒരു വീട്ടില്‍ ഏകയാക്കി ,ഒരു പ്രധാന കാര്യം ചെയ്യാന്‍ ആയി പുറപ്പെട്ടത് ..
പുറപ്പെടുമ്പോള്‍ അവളുടെ അമ്മയ്ക്ക് അയ്യാള്‍ വാക്ക് നലിയിരുന്നു ..
ഒരു മാസത്തിനുള്ളില്‍ അവളെയും അമ്മയെയും അയ്യാള്‍ കൂടെ കൂട്ടാം എന്ന് ..
യാക്കുബ് മേമന്‍ ,ഭാര്യ രാഹിനെ കറാച്ചിയില്‍ ആക്കിയിട്ട് കാട്ട്മണ്ടൂ വിമാനത്താവളത്തില്‍ പോലീസിന് കീഴടങ്ങാന്‍ ആയി എത്തി ..
അത് 1994 ജൂണില്‍ ആണ് ..
ആര്‍ക്കും സംശയം തോന്നാതെ ഇരിക്കുവാന്‍ ആണ് റിട്ടേണ്‍ ടിക്കറ്റ് കൂടി എടുത്തത് ...
ഇനി നമുക്ക് യക്കുബിന്റെ വാക്കുകളിലേയ്ക്ക് പോകാം ..
' എനിക്ക് അറിയാമായിരുന്നു ..നേരിട്ട് ഇന്ത്യയില്‍ പോകാന്‍ കഴിയില്ല എന്ന് ..ദുബായി വഴി പോയാലും പിടിക്കപ്പെടും എന്ന് എനിക്ക് അറിയാം ..ദുബായി ഭരണകര്‍ത്താക്കള്‍ പാകിസ്ഥാന്‍ ഭരണ കര്‍ത്താക്കളും ആയി എപ്പോഴും ബന്ധപ്പെടുന്നതാണ് ..
അതുകൊണ്ടാണ് ഞാന്‍ നേപ്പാള്‍ തിരഞ്ഞ് എടുത്തത് ..
നേപ്പാള്‍ ഇന്ത്യയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് ..
ഞാന്‍ അതുകൊണ്ട് തന്നെ നേപ്പാളില്‍ , ഒരു ചെറിയ നാടകം കളിക്കാന്‍ തീരുമാനിച്ചു .
' എന്നെ ,സെക്യുരിറ്റി ചെക്ക് ചെയ്യുമ്പോള്‍ ,അറിയാത്തതുപോലെ ഞാന്‍ ഒന്ന് വീണൂ ..വീഴുന്ന കൂട്ടത്തില്‍ ഞാന്‍ ബോധപൂര്‍വ്വം എന്റെ സ്യുട്ട് കേസ് തുറന്നൂ ..
തുറന്ന സ്യുട്ട് കേസില്‍ നിന്ന് ധാരാളം പാസ്പോര്‍ട്ടുകള്‍ താഴേക്ക് വീണൂ
..'
ഇനി നമുക്ക് ഹുസൈന്‍ സൈദിയുടെ വാക്കുകള്‍ ശ്രദ്ടിക്കാം ..
'പെട്ടന്ന് ,അപകട സൈറന്‍ മുഴങ്ങുകയും യാക്കൂബ് പിടിയില്‍ ആകുകയും ചെയ്തു ..
പിടിയില്‍ ആയി അല്‍പ സമയത്തിനകം തന്നെ താന്‍ യാക്കൂബ് മേമന്‍ ആണ് എന്ന വിവരം നേപ്പാളുകാരെ അറിയിച്ചു ..
തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ നേപ്പാള്‍ യാക്കൂബിനെ ഇന്ത്യയ്ക്ക് കൈമാറി ..
റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് ഏജന്‍സി യുടെ പാകിസ്ഥാന്‍ വിംഗ് ചുമതലയുള്ള ബി .രാമന്‍ ആണ് യാക്കൂബിനെ ഇന്ത്യയില്‍ എത്തിക്കാനായി കാത്ത്മണ്ടുവില്‍ പോയത് ..
പ്ര്യത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ രാമന്‍ ,യക്കുബിനെ ഇന്ത്യയില്‍ എത്തിച്ചു ...'
പക്ഷെ ഇന്ത്യയില്‍ സി ബി ഐ നല്‍കിയ വിശദീകരണം അനുസരിച്ച് മേമന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ..
മേമന്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ട് ഇല്ലാത്ത ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ...
രംഗം മൂന്ന്
തുടര്‍ന്ന് യാക്കൂബിന്റെ സമര്‍ത്ഥമായ ഇടപെടലിലൂടെ മേമന്‍ കുടുംബത്തിലെ പലരെയും ഇന്ത്യയില്‍ എത്തിക്കുവാന്‍ സി ബി ഐ ക്ക് കഴിഞ്ഞൂ ..
ടൈഗര്‍ മേമന്‍ ,അയൂബ് മേമന്‍ എന്നിവരും അവരുടെ കുടുംബവും ഒഴികെ എല്ലാവരെയും ഇന്ത്യയില്‍ എത്തിക്കുവാന്‍ സി ബി ഐക്ക് കഴിഞ്ഞൂ ..
രാഹിന്‍ ഒരു മാസം പ്രായമുള്ള കുഞ്ഞുമായി കുടുംബത്തോട് ഒപ്പം ചേര്‍ന്നൂ ..
ഇത് മുഴുവന്‍ കഴിഞ്ഞത് യാക്കൂബ് മേമന്‍ എന്ന വ്യക്തിയുടെ കഴിവില്‍ ആണ് ..
അയ്യാളുടെ നീതിയില്‍ ഉള്ള വിശ്വാസത്തില്‍ ആണ് ..
ബോബെ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ആയ ടൈഗര്‍ ഇബ്രാഹിം മേമനും ദാവൂദ് ഇബ്രാഹിമും പിടികിട്ടാപുള്ളികള്‍ ആയി ..
1993 ല്‍ 39 വയസ് ഉള്ള ' ഉജ്ജ് വല്‍ നിക്കം ' സ്പെഷ്യല്‍ പബ്ലിക് പ്രോസികുട്ടര്‍ ആയി നിയമിക്കപ്പെട്ടൂ ...
നിക്കാം' യക്കുബിന്റെ എല്ലാ വാദങ്ങളെയും കോടതിയില്‍ കൃത്രിമ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഖണ്ടിക്കുമ്പോള്‍ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ കണ്ട് വാദത്തില്‍ സഹകരിച്ചിരുന്ന യക്കുബിനെയാണ് എല്ലാ കോടതി ജീവനക്കാരും ഓര്‍ക്കുന്നത് ..
നാഗ്പൂരിലെ ജയിലില്‍ ഉള്ള സഹ തടവുകാരും ജയില്‍ ജീവനക്കാരും ഓര്‍ക്കുന്ന കാര്യം ഒരിക്കല്‍ പോലും ദേഷ്യം പിടിച്ച് യാക്കൂബിനെ കണ്ടിട്ട് ഇല്ല എന്നതാണ് ..
ഇതിനിടിയില്‍ 21 വര്‍ഷങ്ങള്‍ കടന്ന് പോയി ..
യാക്കൂബ് ഇഗ്നൂ ഓപ്പന്‍ യുണിവേര്‍സിറ്റി വഴി ഇംഗ്ലീഷ് സാഹിത്യത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ഇതിനിടയില്‍ മസ്റ്റെര്സ് ഡിഗ്രി യും നേടി ..
യാക്കൂബിന്റെ പഠനതാല്പര്യം മറ്റ് തടവുകരിലും പഠനത്തില്‍ താല്പര്യം ജനിപ്പിച്ചു ..
പലരും ഇപ്പോള്‍ യുണി വേര്‍ സിറ്റി പരീക്ഷകള്‍ എഴുതുകയാണ്
..
ജയില്‍ മാനുവല്‍ നന്നായി പഠിച്ച യാക്കുബ് , തടവുകാരുടെ പല പ്രശ്നങ്ങളും അധികാരികളുടെ മുന്നില്‍ എത്തിക്കുകയും അവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്തു ..
ഖുറാന്‍ ' ഇംഗ്ലീഷ് ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തു ..
ദിവസവും 5 നേരവും നിസ്കരിക്കുന്ന ,നന്നായി പെരുമാറുന്ന മാന്യതയുടെ ആള്‍രൂപമായാണ് ജയിലെ യും കോടതിയിലെയും ഓരോ വ്യക്തിയും യാക്കൂബിനെ ഓര്‍മിക്കുന്നത് ..
രംഗം നാല്
പക്ഷെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം യാക്കുബ് മേമന് നമ്മുടെ ഭരണകൂടം വിധിച്ചിരിക്കുന്നത് വധശിക്ഷയാണ് ..
ഇന്ത്യയില്‍ പോയി കീഴടങ്ങും എന്ന് 21വര്‍ഷങ്ങള്‍ക്ക് മുന്‍പ് യാക്കുബ് മേമന്‍ പറയുമ്പോള്‍ ,സഹോദരനായ ടൈഗര്‍ യക്കുബിനോട് പറഞ്ഞൂ ..
'നീ ഇന്ത്യയിലേയ്ക്ക് പോകുന്നത് ഒരു ഗാന്ധിയന്‍ ആയിട്ടാണ് ..പക്ഷെ അവര്‍ നിന്നെ ഗോഡ്സെ പോലെ തൂക്കി കൊല്ലും..'
അതിന് യാക്കൂബ് നല്‍കിയ മറുപടി .
' കാലം ,നിന്റെ നിഗമനം തെറ്റാണ് എന്ന് തെളിയിക്കും ..'
പക്ഷെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം യാക്കുബ് മേമന് നമ്മുടെ ഭരണകൂടം വിധിച്ചിരിക്കുന്നത് വധശിക്ഷയാണ് ..
വിധി എതിരാണ് എന്ന് കേട്ട് നിശബ്ദനായി നിന്ന യക്കൂബിനോട് കോടതി ചോദിച്ചൂ ..
' വിധി യെ കുറിച്ച് പ്രതി യാക്കൂബ് മേമന് എന്തെങ്കിലും പറയുവാന്‍ ഉണ്ടോ ..? '
ഒരു നിമിഷം നിശബ്ദനായി നിന്ന യാക്കൂബ് .
' നിങ്ങള്‍ എന്നെ തൂക്കി കൊല്ലുന്നത് ടൈഗര്‍ മേമന്റെ സഹോദരന്‍ എന്ന നിലയില്‍ ആണെങ്കില്‍ ,ഞാന്‍ അത് സ്വീകരിക്കുന്നു ..
പക്ഷെ ബോംബെ സ്ഫോടനത്തിന്റെ സൂത്രധാരന്‍ എന്ന പേരില്‍ ആണ് എന്നെ തൂക്കി കൊല്ലുന്നത് എങ്കില്‍ ഞാന്‍ അതിനെ ശക്തമായിഎതിര്‍ക്കുന്നു..
.കാരണം ഞാന്‍ മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ അറിയാത്ത കാര്യമാണ് എന്നില്‍ ആരോപിച്ചിരിക്കുന്നത് ..'
യാക്കൂബ് ഭായി ' എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന യാക്കൂബ് മേമന്റെ വാക്കുകള്‍ ചില സത്യങ്ങളെ തിരിച്ച് അറിയാന്‍ നമ്മെ പ്രേരിപ്പിക്കുന്നു ..
യാക്കൂബിന്റെ 21 വയസ് പ്രായമുള്ള മകള്‍ സുബൈദ
' എന്റെ വാപ്പ ,അദ്ദേഹത്തിന്റെ പേരിലെ മേമന്‍ എന്ന ഒറ്റ വാക്കിന്റെ പേരിലാണ് തൂക്കില്‍ ഏറ്റപ്പെടുന്നത്..'
ഇവിടെയാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ മതേതരത്വം വിമര്‍ശന വിധേയം ആകുന്നത് ..
അടുത്ത ദിവസങ്ങളില്‍ നാഷണല്‍ ലോ യുണിവേര്‍സിറ്റി നടത്തിയ ഒരു പഠനം കാണിക്കുന്നത് ,ഇന്ത്യയില്‍ ഇപ്പോള്‍ മരണശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ 94 ശതമാനം ആളുകളും മുസ്ലിം അല്ലെങ്കില്‍ ദളിത് വിഭാഗകാരാണ് എന്നാണ് ..'
അത്ഭുതപ്പെടുത്തുന്ന വിവരമാണ് അത് ..
മുസ്ലിം അല്ലെങ്കില്‍ ദളിത് മാത്രം വധ ശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോള്‍ നാം മതേതര രാജ്യം എന്ന് പറയുന്നത് ഒരു കടന്ന കൈ അല്ലെ ..?