കണ്ണിനുകാഴ്ച്ചശക്തി ജന്മനാ നഷ്ട്ടപ്പെട്ട ഫാത്തിമാ എന്ന പെണ്‍കുട്ടി. യതീംഖാനയു ടെ ഖിറാഅത് മത്സരസദസില്‍ അതിമനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കണ്ട് എല്ലാരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ഓര്‍ഫനേജ് മാനേജറുടെ മകന്‍ ജാസിമിന്‍റെ കാതുകളിലുമാ ഇമ്പമുള്ള പവിത്രമായ വാക്കുകളുടെ പാരായണം വന്നു പതിച്ചു.
കണ്ണിനു കാഴ്ച്ചയില്ലാഞ്ഞിട്ടും മുപ്പത് ജുസുഉം ആ പെണ്‍കുട്ടി കാണാതെ പഠിച്ചത് മറ്റുള്ളവര്‍ പാരായണംചെയ്ത് കൊടുത്തത് ശ്രവിച്ചാണെന്നറിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിയോട് വല്ലാത്തൊര് ബഹുമാനം മാത്രമല്ല ജാസിമിന്ന തോന്നിയത്
എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടുംആകെ തനിക്കറിയാവുന്ന അഞ്ചോ ആറോ സൂറത്ത് വെച്ചാണല്ലോ താന്‍ അഞ്ച് വക്ത് നിസ്കാരം പോലും നടത്തുനതെന്നോര്‍ത്ത് സ്വയം ഒര് കുറ്റ ബോധവും.
ജാസിമിന് ഫാത്തിമയെ ഒന്ന് കാണണമെന്നായി. ''ഏയ് ഫാത്തിമാ ഞാനീ സ്ഥാപനത്തിന്‍റെ മാനേജറുടെ മകന്‍ ജാസിമാണ്. നിന്നെ എന്‍റെ ജീവിത പങ്കാളിയാക്കാന്‍ ഇഷ്ട്ടപ്പെടുന്നു. നിനക്കിഷ്ട്ടമാണേല്‍.''
ഫാതിമ ചിരിച്ചു. ''എനി ക്കാകെ സമ്പാദ്യമായുള്ളത് ഈ അനാഥത്ത്വമാണ്. പിന്നെ മനോഹരമായ ഈ ലോകത്തെ ഒന്ന് കാണാന്‍ പോലും പറ്റാതെ മിഴികളില്‍ വിലക്കുവീണവള്‍ നിങ്ങളുടെ ലോകമെല്ലാം വലുതാണ്. ഫാതിമ പറഞ്ഞു.
''തെറ്റി ഫാതിമാ ..ഈ ജീവായുസിലിതുവരെ ഉരുണ്ട് പെരണ്ട് ശ്രമിച്ചിട്ടും ആറിലതികം സൂറത്തുകള്‍ മനപ്പാഠമാക്കാനെനിക്കായിട്ടില്ല. അതിനൊക്ക് റബ്ബ് ശുദ്ധീകരിച്ച ഒര് ഹൃദയം വേണം. പരിശുദ്ധ ഖുര്‍ആന്‍ അവിടെയേ നിക്കൂ. എനിക്കതില്ല നിനക്കതുണ്ട്. അവസാനം ഫാത്തിമക്ക് ഉത്തരം മുട്ടി.
ജാസിംവിവരം വീട്ടിലവതരിപ്പിച്ചു. വന്‍ എതിര്‍പ്പ്. നിനക്കൊര് മുറിവ് പറ്റിയാല്‍ ശുശ്രൂഷിക്കാന്‍, ഒര് കാഴ്ച്ചശേഷിയുള്ള പെണ്ണിനെ കെട്ടിക്കൂടേ എന്ന ഉമ്മയുടെ ന്യായമായ ചോദ്യത്തിന് ജാസിം ചിരിച്ച് കൊണ്ടിങ്ങനെ പറഞ്ഞു. അവളാ മുറിവ് ഖുര്‍ആനോതി ഉണക്കും.
അങ്ങനെ വിവാഹം നടന്നു. മനോഹരമായ പ്രണയകാലം. പക്ഷെ നമ്മകള്‍ക്കായുസ് കുറവാണല്ലോ. കാര്‍ഡിയാക് ബ്ളോക് വന്ന് ജാസിം ഈ ലോകത്തോട് വിടപറഞ്ഞു. മഴപെയ്യുന റംസാനിന്‍റെ രാത്രികളില്‍ ഉറക്കംവെടിഞ്ഞ് നോമ്പിന്‍റെ ക്ഷീണം മറന്ന്പാതിരാ സമയത്ത് നിസ്ക്കരിച്ച് അതിമനോഹരമായ ഹൃദയ ഭാഷയില്‍ ഖുര്‍ആനോതി തങ്ങളുടെ മകനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഫാതിമയെ കണ്ടപ്പോള്‍ ഏകമകന്‍റെ വിയോഗംവരുത്തിയ ദുഖമാമാതാപിതാക്കള്‍ മറന്നു.
നോമ്പുതുറക്കുന്ന സമയത്ത് ഫാതിമമോള്‍ക്ക് ഭക്ഷണം വാരിക്കൊടുത്ത ജാസിമിന്‍റെ ഉമ്മച്ചിയോട് നിങ്ങള്‍ക്ക് വിഷമമുണ്ടോ ഉമ്മച്ചീ എന്ന് ചോദിച്ചപ്പോള്‍ ആ ഉമ്മ ഫാതിമമോളെ ചേര്‍ത്തു പിടിച്ചു പറഞ്ഞു. ''ഞാനെന്തിനു വിഷമിക്കണം മോളേ എന്‍റെ മോന് വേണ്ടി 24 മണിക്കൂറ് പ്രാര്‍ത്ഥിക്കുന്ന ഒര് മോളെയല്ലേറബ്ബ് ഞങ്ങള്‍ക്ക് തന്നത്. നിന്‍റ്െ പ്രാര്‍ത്ഥന മതി അവന്‍ സ്വര്‍ഗ്ഗത്തില്‍ പോവാന്
'മോള്‍ക്ക് ഒറ്റക്കായിപ്പോയെന്ന വിഷമമുണ്ടോ'' ഇതുകേട്ടഫാത്തിമ ഉമ്മച്ചിയെ തന്‍റെ കെെകള്‍കൊണ്ട് തിരിച്ചാലിംഗനം ചെയതിങ്ങനെ പറഞ്ഞു. ''ജാസിം സ്വര്‍ഗ്ഗത്തില്‍ പോവാനെന്‍റെ പ്രാര്‍ത്ഥനയൊന്നും വേണ്ട ഉമ്മച്ചീ. സര്‍വ്വ സൗകര്യമുണ്ടായിട്ടും കണ്ണുകാണാത്ത ഒര് യതീം പെണ്‍കുട്ടിയെ ജീവിത സഖിയാക്കാനുള്ള അവന്‍റെ മനസുണ്ടല്ലോ.അതൊക്കെ സ്വര്‍ഗ്ഗത്തില്ലാതെ എവിടെ പ്പോവാനാണ്......
പിന്നസ്നേഹത്തിന്‍റെ നിറകുടമായഒരുമ്മച്ചിയും ഉപ്പച്ചിയുമില്ലേ ഇപ്പോഴെനിക്ക്...പിന്നെങ്ങനാ ഞാനൊറ്റക്കവുന്നേ.....''
ഇതെല്ലാം കേട്ടപ്പുറത്തസെെഡില്‍ നോമ്പുതുറന്ന് കൊണ്ടിരുന്ന ഉപ്പയുടെ കണ്ണുകള്‍ നിറഞ്ഞു.................