ലോകത്ത് ആദ്യമായി മുടി നരച്ചത് ഇബ്രാഹിം നബി (അ:സ:)യ്ക്കായിരുന്നു.
*ഇതെന്താണ് റബ്ബേ* എന്ന് ഇബ്രാഹിം നബി (അ:സ:) അല്ലാഹുവിനോട് ചോദിച്ചു. ജനസമക്ഷത്തിലുള്ള പ്രൗഡിയുടെയും യശസ്സിന്റെയും പ്രേരകമാണ് നരയെന്ന് അല്ലാഹു മറുപടി നൽകി. ഉടൻ ഇബ്രാഹിം നബി (അ:സ:) പ്രാർത്ഥിച്ചു. എനിക്ക് നീ പ്രൗഡിയും യശസ്സും വർദ്ധിപ്പിക്കണേറബ്ബേ.
(ഇമാം മാലിക്(റ) മുവത്വ)
മുത്തുനബിയിൽ നിന്ന് നിവേദനം:-ഒരാൾ മുസ്ലിമായിരിക്കെ അയാളുടെ ഒരു മുടി നരച്ചാൽ അല്ലാഹു അദ്ദേഹത്തിന് ഒരു നൻമ രേഖപ്പെടുത്തുകയും, ഒരു പദവി ഉയർത്തുകയും, ഒരു തിൻമ മാപ്പാക്കുകയും ചെയ്യും. ആയതിനാൽ നിങ്ങൾ നരച്ച രോമങ്ങൾ വെട്ടുകയോ പറിക്കുകയോ ചെയ്യരുത്.(ബൈഹഖി/സുനനുൽ കുബ്റാ)
അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഒരാളുടെ മുടി നരച്ചാൽ അന്ത്യദിനത്തിൽ അവന് വഴി കാണിക്കുന്ന പ്രകാശമായിത്തീരുന്നതാണ്. ഇതുകേട്ട ഒരാൾ ചോദിച്ചു , ചിലരൊക്കെ നരച്ചമുടി പറിക്കുന്നുണ്ടല്ലോ ?. ഇതുകേട്ട മുഹമ്മദ് നബി (സ്വ:അ:) പറഞ്ഞു:-നരച്ചമുടികൾ പറിക്കുന്നവർ അവരുടെ പ്രകാശത്തെയാണ് നശിപ്പിക്കുന്നത്(ത്വബ്റാനി).
നിബന്ധനകൾക്ക് വിധേയമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. തലമുടി ,താടിരോമം , മീശ, തുടങ്ങിയ രോമാങ്ങളിലെ നര മൈലാഞ്ചിയോ തത്തുല്യ വസ്തുക്കളോ ഉപയോഗിച്ച് ചായം കൊടുക്കുന്നത് സുന്നത്താണ്.( നിഹായ, മുഗ്നി)
മുത്തുനബി പറഞ്ഞു:-നരയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻഏറ്റവും നല്ലത് മൈലാഞ്ചിയാണ്. (ബൈഹഖി)
നര മറച്ചുവയ്ക്കുന്നതിനായി കറുപ്പ് ചായംകൊടുക്കുന്നത് ഹറാമാണ്. പ്രായം കുറച്ചുകാണിക്കുന്നതിലെ വഞ്ചനയും ചതിയുമാണിത്. ലോകത്താദ്യമായി നര കറുപ്പിച്ചത് ശപിക്കപ്പെട്ട ഫിർഔൻ ആയിരുന്നു.
മുത്തുനബി പറയുന്നു;-ആരെങ്കിലും നര കറുപ്പിച്ചാൽ പരലോകത്ത് അല്ലാഹു അവന്റെ മുഖം കറുപ്പിച്ചുകളയും. (ത്വബ്റാനി)
ലോകാവസാനത്തോട് അടുക്കുമ്പോൾ കുറെ ആളുകൾ അവരുടെ നര ഡൈ ചെയ്ത് കറുപ്പിക്കുന്നതാണ്. അവർക്ക് സ്വർഗ്ഗത്തിന്റെസുഗന്ധം ആസ്വദിക്കാൻ കഴിയുകയില്ല. (നസാഈ).
ഡൈ ചെയ്ത് നര കറുപ്പിച്ചവരെ അന്ത്യ ദിനത്തിൽ അല്ലാഹു പരിഗണിക്കുന്നതല്ല. (ഇത്ഹാഫ്).
നര കറുപ്പിക്കുന്നത് വൻദോഷങ്ങളിൽപ്പെട്ട കടുത്ത കുറ്റമാണ് .(ഇബ്നുഹജർ(റ)/സവാജിർ).
നീ നരച്ചല്ലോ എന്ന് എത്ര സ്ത്രീകളാണ് എന്നെ ആക്ഷേപം പറയുന്നത്. നര കാണുന്നത് സുന്ദരികൾക്ക് അനിഷ്ടമാണ്. എന്നാൽ നര എന്റെ മരണത്തെക്കുറിച്ചുള്ള താക്കീതുകാരനെന്നാണ് ഞാൻ അവരോടൊക്കെ മറുപടി പറഞ്ഞത്. തക്കീതുകാരന്റെ മുഖത്ത് ഞാൻ കരിവാരി തേക്കുകയില്ല എന്ന കവി ചിന്തയാണ് മാതൃകയാക്കേണ്ടത്.
( തഫ്സീറു സഅലബി).
ഇന്ന് വിപണിയിലുള്ള ഡൈയും മൈലാഞ്ചിയും (കോണ്, ട്യൂബ്) അവയങ്ങളിൽ വെള്ളം ചേരുന്നതിനെ തടയുന്ന മിസ്രിതങ്ങൾ ചേർന്നതാണ്. ഇത്തരം ചായങ്ങൾ ഉപയോഗിക്കുന്നവരുടെ വുളൂഅ°, കുളി, എന്നിവ സ്വഹീഹാവുകയില്ല. കുളി ശരിയായില്ലെങ്കിൽ വലിയ അശുദ്ധിയിൽ നിന്ന് മോചിതമാവില്ല. അത്തരക്കാരുടെ നമസ്കാരംസ്വീകരിക്കുകയില്ല എന്ന് മാത്രമല്ല വലിയ അശുദ്ധിയോടു കൂടി നമസ്കരിച്ചു എന്നുള്ളതിന് കടുത്ത ശിക്ഷയുമുണ്ടാവും. വലിയ അശുദ്ധിയുള്ളതിനാൽ അവരുടെ നോമ്പ്,ഖുർആൻ പാരായണം തുടങ്ങിയവയും സ്വീകരിക്കില്ല.
ഇന്ന് ഈ കാര്യങ്ങൾ അറിയാതെ ഒരുപാട് പേർ മുടി കറുപ്പിക്കുന്നു. കാരുണ്യവാനായ റബ്ബ് ദീൻ മനസ്സിലാക്കി അഷ്റഫുൽ ഖൽക്ക് മുഹമ്മദ് മുസ്തഫ(സ) പഠിപ്പിച്ച് തന്ന രീതിയിൽ ജീവിക്കാൻ നമുക്കേവർക്കും തൗഫീഖ് ചെയ്യട്ടെ..ആമീൻ യാ റബ്ബൽ ആലമീൻ.