മക്ക അപകടം നമ്മെ ഏറെ വേദനിപിച്ച ഒന്നാണ്. അപകടത്തിന്റെ ഫോട്ടോയും വീഡിയോയും നിങ്ങൾ കണ്ടിരിക്കും. ഇതിൽ പലതും പകർത്തിയത് തീർഥാടകർ തന്നെയാണ്. എങ്ങെനെ മനസ്സ് വന്നു ഇത് ചെയ്യാൻ. അപകടം നടക്കുമ്പോൾ പള്ളിയിൽ 8 ലക്ഷം പേരുണ്ടായിരുന്നു, അതിൽ 107 പേര് ഹജ്ജ് എന്ന ജീവിതാഭിലാഷം നിറവേറ്റാൻ കഴിയാതെ മരിച്ചിട്ടും, ഒരുപാടുപേർ പരിക്കേറ്റ് പിടയുമ്പോൾ, അള്ളാഹുവിനെ ഏറ്റവും സ്തുതിക്കേണ്ട സമയത്ത് ക്യാമറയിൽ ഫോട്ടോ എടുക്കാൻ എങ്ങെനെ മനസ്സ് വന്നു. ഒരുത്തന്റെ മയ്യത്തിന്റെയും ചോരയുടെയും ഫോട്ടോ ഷെയർ ചെയ്ത നമ്മളും പുണ്യാളന്മാർ അല്ല. ഇസ്ലാം ചിത്രം വരക്കുന്നതിനെയു
ം പകർത്തുന്നതിനെയും കർശനമായി വിലക്കുന്നു. ഹറമിന്റെ പുറത്ത് ഒരു വലിയ ബോർഡിൽ ഇംഗ്ലീഷും അറബിയിലും എഴുതിയിട്ടുണ്ട്. ഹറമിന്റെ ഉള്ളിൽ ഫോട്ടോ എടുക്കൽ നിരോധിച്ചിരിക്കകുന്നു എന്ന്. എന്നാൽ ഇരു പള്ളികളിലെ അവസ്ഥ കഷ്ടമാണ്. ഫോട്ടോ എടുക്കൽ ഉംറയുടെ ഒരു ഭാഗമാന്നെന്നു തോന്നിപോകും. കഅബയെ തൊട്ടും, മഖാം ഇബ്രാഹിമിലും ഹിജർ ഇസ്മായീലിലും ചാരി നിന്ന് ഫോട്ടോ എടുക്കുന്നു. skype ഓണ് ചെയ്ത് തവാഫ് ചെയ്യുന്നവനെ ഞാൻ കണ്ടിട്ടുണ്ട്. പള്ളിയിൽ ഇരുന്ന് സെൽഫീ എടുത്ത് " feeling blessed " എന്ന് facebook ൽ അപ്ഡേറ്റ് ചെയ്യുന്നു. Whatsapp ൽ ബാങ്ക് റെക്കോർഡ് ചെയ്ത് അയക്കുന്നു. എല്ലാം പകർത്തി നാലാളെ കാണിക്കണം എന്ന വൃത്തികെട്ട മനോഭാവം. പലർക്കും ഇബാദത്ത് രണ്ടാം സ്ഥാനത്താണ്. മദീനയിലാണ് എന്നെ ഏറെ വേദനിപിച്ചത്. ആദ്യമായി റൌള കാണുമ്പോൾ പാപ ഭാരത്താൽ തല ഉയർത്താൻ കഴിയാതെ പൊട്ടി കരഞ്ഞ് നടന്നു നീങ്ങുമ്പോൾ, ചിലർ ഫോട്ടോക്ക് വേണ്ടി തള്ളുന്നു. നബി തങ്ങൾ നിന്ന മിമ്പർ ബഹുമാനം കൊണ്ട് തൊടാൻ പോലും പേടിക്കുമ്പോൾ, ചാരിനിന്നും , പിടിച്ചും ക്യാമറ ഫ്ലാഷ് അടിയുന്നു. വെറും കല്ലും മണ്ണും ഉള്ള ജന്നത്തുൽ ബഖീഹ് (മദീനയിലെ കബര്സ്ഥാനം) നെ പോലും വെറുതെ വിടുന്നില്ല. എല്ലാത്തിനെയും ബാക്ക്ഗ്രൌണ്ട് ആക്കി കയ്യ് ഉയർത്തി ദുഅ ചെയ്യുന്ന പോസ് ആണ് കൂടുതൽ. എന്തിനാണ് മനുഷ്യാ ഈ ഫോട്ടോ. അല്ലാഹുവിനെയും നബിയെയും മറന്നുകൊണ്ടുള്ള ഈ ഫോട്ടോ ആരെ കാണിക്കാൻ. ആ പുണ്യ സ്ഥലത്തും വേണോ ഈ കോപ്രായങ്ങൾ. ഭാവിയിൽ പോകുന്നവരോട്, ദയവ് ചെയ്ത് നിങ്ങൾ ഇത് ചെയ്യരുത്. മറ്റുള്ളവരെ കണ്ട് നിങ്ങളും ചെയ്യരുത്. നഷ്ടം നിങ്ങൾക്ക് മാത്രമാണ്. ഇത് എഴുതുന്ന സമയത്ത് കയ്യിൽ കിട്ടിയ ഗൾഫ് ന്യൂസ് പത്രത്തിൽ ഒന്ന് കണ്ണോടിച്ചു. ഇപ്പോൾ മക്കയിൽ പൊട്ടി വീണ ക്രയിനിന്റെ മുമ്പിൽ നിന്ന് കൊണ്ട് ഫോട്ടോ എടുക്കുന്നവരുടെ ഫോട്ടോ പത്രത്തിൽ ഉണ്ട്. അള്ളാഹു നമ്മളെ നെർവഴിയിലാക്കട്ടെ.