Ads 468x60px

" ഉപ്പച്ച്യെ ഇങ്ങട്ട് വേഗം വരീ ദേ ഉമ്മച്ചി അടുക്കളേല് വഴുക്കലിച്ച് വീണീന് ."

മുറ്റത്ത് മകന്റെ കൂടെ ചെടി നനച്ചിരുന്ന ഷഫീക്ക് മകളുടെ ശബ്ദം കേട്ടാണ് ഞെട്ടി തിരിഞ്ഞത് ..
ഉടനെ ,
ഷഫീക്ക് വേഗത്തിൽ നടന്നു അടുക്കളയിലെത്തി നോക്കിയപ്പോൾ അവിടെ മതിലിനോട് ചരിഞ്ഞ് ഇരിക്കുകയാണ് തന്റെ ബീവിയായ ഹബീബ...
"എന്താ എന്താ പറ്റ്യെടി ,
ഒന്നുല്യ ഇക്ക ഒന്ന് കാലു വഴ്ക്കലിച്ചതാ ,താഴെ വെളിച്ചെണ്ണ ചിന്തീനു ,അതാ "
"എന്തേലും പറ്റ്യോ ഹബ്യെ അനക്ക് ,വാ ആസ്പത്രീല് പോവാ എനീക്ക് ,
"വേണ്ട ഇക്ക ,അത് കൊഴമ്പ് പൊരട്ട്യാ പോവും ,
"വേണ്ടാന്ന് പറഞ്ഞാ എങ്ങനാ എണീറ്റെ ,ന്നാ കൈ ഇങ്ങട്ട് കൊണ്ടാ .."
ഷഫീക്ക് അവളെ എടുത്തുയർത്തി പതിയെ നടുമുറിയിലെ കസേരയിൽ ഇരുത്തി ..കാലിനാണ് വേദനയെന്നു തോന്നുന്നു അവൾ വേദന ചെറുതായൊന്നു കടിച്ചമർത്തി ..
"നോക്കട്ടെ എവിടാ വേദന "
ഷഫീക്ക് കാലൊന്ന് പതിയെ തൊട്ടപ്പോൾ അവളൊന്ന് വേദനയോടെ കൈ തട്ടിമാറ്റി, കണ്ണൊന്നു നിറഞ്ഞു ..
"ഹേ ഇയ്യെന്തിനാ പെണ്ണേ കരയണേ ,അയ്യേ ചെറിയ കുട്ട്യോളെ പോലെ .."
"ചോറും കറിയും അടുപ്പത്ത് വെച്ചീനു ഇക്ക ,അത് വെന്ത് വെന്ത് നാശാവും, മോള്ക്ക് പൈക്കുന്നുണ്ട് എന്ന് പറഞീനു .."
"ആ ഇന്ന് പുറത്തീന്നു കഴിക്കാ വാ അസ്പത്ത്രീല് പോവാ ..."
അവർ ആശുപത്രിയിലേക്ക് നീങ്ങി ..ചെക്കപ്പ് കഴിഞ്ഞ് ഡോക്ടർ പറഞ്ഞു :
"വല്യ പേടിക്കാൻ ഒന്നുമില്ല ,കാലൊന്നു ഉളുക്കി ,നാല് ദിവസം റസ്റ്റ്‌ എടുക്കണം ,മരുന്ന് കുറിച്ചു തരാം ,,"
"ഹ്മ്മ് " ഷഫീക്ക് മൂളി ..
വീട്ടിലെത്തി തന്റെ ഭാര്യ കിടക്കയിൽ കിടന്നു .. മരുന്നൊക്കെ തന്റെ മാരൻ സമയത്തിനു നല്കി ..പിറ്റെ ദിവസം
"ഉപ്പച്യെ എനിക്ക് ഉസ്ക്കൂളിൽ പോണം ടിഫിനിൽ എന്താ കൊണ്ടോകാ.."
"ന്റെ പടച്ചോനെ ഞാൻ മറന്നു മോളൂട്ട്യെ ,നോക്കട്ടെ പുറത്തീന്നു വാങ്ങി തരാ പോവുമ്പോ .."
പെട്ടെന്ന് അടുക്കളയിൽ ഒരു ശബ്ദം.. ഷഫീക്ക് പതിയെ ഒന്ന് പോയി നോക്കിയപ്പോൾ കണ്ട മാത്രയിൽ അവന്റെ മനസ്സൊന്നു പിടഞ്ഞു ..
വയ്യാത്ത കാലുകളുമായ് അവൾ ഭക്ഷണം പാകം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ..
"നീ പോയെ അങ്ങട്ട് ,അന്നോടല്ലേ ഡോക്ടർ റസ്റ്റ്‌ എടുക്കാൻ പറഞ്ഞെ .." അവൻ ഒരല്പം ദേഷ്യത്തോടെ പറഞ്ഞു
"ഇക്ക സാരല്യ ,പുറത്തീന്നും കഴിച്ചാ ഒള്ക്ക് വയറു വേദന ആകും അതാ ,ഇങ്ങളും ഒന്നും കഴിച്ചീലല്ലോ ,
മോന്ക്കും പൈക്കുന്നുണ്ടാകും .."
"അത് സാരല്യ ഇവളെ , നീ പോ ,പോയി റസ്റ്റ്‌ എടുക്ക് .."
"ഇക്ക ന്റെ മനസ്സിലൊരു വെജാറ്, എനിക്കെന്തേലും പറ്റൊന്നു .."
"ദേ എന്റെ കയ്യീന്ന് നീ അടി വാങ്ങിക്കും ,അതിനു മാത്രം ഇപ്പൊ എന്താ ഉണ്ടായേ ..?
"ന്റെ കാലൊന്നു വേദനിച്ചപ്പോ ഞാൻ പടച്ചോനോട് പറഞ്ഞീനു ഒന്നും വരുത്തല്ലേന്ന് , എനിക്കെന്തെലും പറ്റ്യാ ഇങ്ങക്കും മക്കള്ക്കും ആരാ ഉള്ളെ , ഇങ്ങള് ആ ഗുളിക എന്റെ വായില് ഒന്ന് വെച്ചു തരോ ഇക്ക , ഇങ്ങള് പനിച്ച് കിടന്ന സമയം മാറാതെ ഞാൻ കൂടെ നിന്നപ്പോ മനസ്സില് ആശിച്ചതാ എന്നെങ്കിലും എനിക്കും വല്ലതും പറ്റ്യാ ഇങ്ങള് എന്റെ അരികില് മാറാതെ നിക്കുന്നത് കാണാൻ .."
"നീ എന്തൊക്കെയാ പെണ്ണെ ഈ പറയുന്നേ .." ഷഫീക്കിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി ..
"അയ്യേ ഇക്ക എന്തിനാ കരയണേ ,ന്നാ ആ മരുന്ന് എന്റെ വായിലൊന്നു വെച്ചു തരോ .."
"ഹ്മ്മ് " അവനൊന്നു മൂളി
പതിയെ മരുന്ന് അവളുടെ ചുണ്ടുകളിൽ തട്ടി നാവിൽ വെച്ചു കൊടുത്തു..ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ കൊടുത്ത് കൊണ്ട് അവളെയൊന്നു നെഞ്ചോടു ചേർത്തു വെച്ച് അവൻ ചോദിച്ചു:
"നീയൊരു പാവാമാ ട്ടോ പെണ്ണേ , ഓരോന്ന് പറഞ്ഞെ ന്റെ നെഞ്ച് കൂടി നീ സങ്കടത്തിൽ നിറയ്ക്കല്ലേ, നമ്മുടെ മക്കള്ക്ക് നമ്മളെ ഉള്ളൂ , നിനക്കൊന്ന് അസുഖം വന്നപ്പോൾ തന്നെ വീട്ടിലെ താളം ആകെ മാറി പോയി,
സുബഹിക്ക് എണീറ്റ് നിസ്കരിച്ച ശേഷം തുടങ്ങുന്ന നിന്റെ താളം തെറ്റാതെ ഉള്ള ഈ ഓട്ടം എനിക്കൊരു നേരത്തെ മോള്ടെ കാര്യം പോലും ശ്രെദ്ധിക്കാൻ പറ്റാതെ പോയി , നീ ഇന്ന് ഭാര്യയെന്ന പതവിയിൽ നിന്നും ഉമ്മയെന്ന പതവിയിൽ എത്തി , ഉമ്മയില്ലാത്ത എനിക്ക് ആ നഷ്ട്ടം കൂടി ഞാൻ മറന്നത് നിന്നിലൂടെയാ .."
നെഞ്ചിൽ തല ചായ്ച്ച് അവൾ അവനെ മുറുകെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു :
"പടച്ചോന്റെ സ്വർഗത്തില് എനിക്ക് ആദ്യം കാണണ്ടത് ഇങ്ങളെയാണ് ,എന്റെ നിസ്കാര പായയ്ക്കും റബ്ബിനും മാത്രം അറിയുന്ന തേട്ടം,ഈ നെഞ്ചിലെ ചൂട് എനിക്കെന്നും കുളിരാണ് ,അത് മതിയെനിക്ക് "
പ്രണയം അലതല്ലിയ അന്തരീക്ഷം സാക്ഷ്യമാക്കി അവിടെയൊരു മനോഹരമായ വാക്ക്യം കുറിക്കുകയായി
" രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്.കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്‍ഥ ദാമ്പത്യത്തില്‍..."
***********************
നമ്മുടെയൊക്കെ ഉമ്മയ്ക്കോ ഭാര്യയ്ക്കോ ഒരു ചെറിയ പനി വന്ന് അൽപം കിടന്നാൽ മതി പ്രിയരേ വീട്ടിലെ താളം തെറ്റി പോകാൻ അല്ലെ. . . .?
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR