വുളു ഒരു ശുദ്ധീകരണം എന്നതിലുപരി വലിയൊരു ഇബാദത് കൂടിയാണ്. ഒരിക്കല്‍ നബി (സ്വ) തങ്ങളും സ്വഹാബികളും നടന്നുപോകുമ്പോള്‍ ഉണങ്ങിയ ഒരു വൃക്ഷം കണ്ടു. അത് പിടിച്ചൊന്ന് കുലുക്കിയപ്പോള്‍ ഇലകളൊക്കെ താഴെ വീണു. എന്നിട്ട് നബി (സ്വ) തങ്ങള്‍ പറഞ്ഞു. "ഇത്പോലെ ദോഷങ്ങള്‍ കൊഴിഞ്ഞുപോകും വുളു ചെയ്‌താല്‍.) ഖിബ്‌ലക്ക് തിരിഞ്ഞു നിന്ന്‍ "ഞാന്‍ വുളുഇന്‍റെ സുന്നത്തിനെ വീട്ടുന്നു" എന്ന്‍ നിയ്യത് ചെയ്ത് അഊദുവും ബിസ്മിയും ചൊല്ലി മുന്‍കൈ കഴുകണം. (വളരെ പ്രധാനപ്പെട്ട ഒരു മുടക്കുമില്ലാതെ കിട്ടുന്ന സുന്നത്താണ് ഖിബ്‌ലക്ക് തിരിയല്‍. പലരും ശ്രദ്ധിക്കാറില്ല. വുളുഇന്‍റെ തുടക്കത്തിലുള്ള നിയ്യതും പലരും വെക്കാറില്ല. ഈ നിയ്യത് ഇല്ലെങ്കില്‍ മുഖം കഴുകുന്നത് വരെയുള്ള സുന്നതുകളോന്നും പരിഗണിക്കില്ല.) ശേഷം മിസ്‌വാക്ക് ചെയ്ത് വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ കയറ്റിച്ചീറ്റുകയും ചെയ്യണം. എന്നിട്ട് "വുളുഇന്‍റെ ഫര്‍ളിനെ ഞാന്‍ വീട്ടുന്നു" എന്ന്‍ നിയ്യത് ചെയ്ത് മുഖം കഴുകണം. ശേഷം രണ്ട് കൈ മുട്ട് അടക്കം കഴുകണം. ശേഷം തല തടവണം. തലയിലുള്ള മൂന്ന്‍ മുടിയെങ്കിലും തടവണം. (നെറ്റിയിലേക്ക് തൂങ്ങിക്കിടക്കുന്ന മുടിയില്‍ തടവിയാല്‍ ശരിയാവില്ല. തലയുടെ നാലില്‍ ഒരു ഭാഗമെങ്കിലും തടവണമെന്നാണ്.) പിന്നെ ചെവി രണ്ടും ഉള്ളും പുറവും തടവി കാല്‍ ഞെരിയാണി വരെ കഴുകണം. ശേഷം രണ്ട് കയ്യും മേല്‍പ്പോട്ടുയര്‍ത്തി ദുആ ചെയ്യണം. (വലിയ ഫലമുള്ള ദുആ ആണിത്. സ്വര്‍ഗ്ഗത്തിന്‍റെ ഇഷ്ട കവാടത്തിലൂടെ പ്രവേശിക്കാന്‍ കാരണമാകും. മുര്‍ത്തദദാകുന്നതില്‍ നിന്ന് പോലും കാവലുമാണ്.)
ഇത് വുളുഇന്‍റെ മിതമായ രൂപമാണ്. പൂര്‍ണ്ണ രൂപങ്ങള്‍ ഉസ്താദുമാരോട് ചോദിച്ച് പഠിക്കുക. ദുആ വസ്വിയ്യതോടെ അമീര്‍ ജഫനി. നന്മകള്‍ വധിപ്പിക്കാന്‍ അല്ലാഹു തൌഫീഖ് തരട്ടെ ആമീന്‍.