പ്രഗല്‍ഭ പണ്ഡിതന്‍ അലിയ്യ് ഹറാസിം (റ) ഉദ്ധരിച്ചതായി അബുല്‍ അബ്ബാസുത്തീജമനീ (റ) പറയുന്നു:"
ദോഷങ്ങളില്‍ മുഴുകിയ ഒരാള്‍ക്ക് ഖുര്‍ആനിനേക്കാള്‍ പുണ്യം സ്വലാത്തിനാണെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.
ശാരീരിക ശുദ്ധിയും ആത്മ സ്ഫുടതയും കൈവരിക്കുന്നതിന് പുറമേ ആന്തരിക മര്യാദയും വിശിഷ്ട സ്വഭാവവും പാലിക്കപ്പെടാതെ ഖുര്‍ആനുമായി ബന്ധപ്പെടാവുന്നതല്ല.
ഇത് നിമിത്തം സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ പാരായണം അസാധ്യവും അപ്രാപ്യവുമായിരിക്കും.
സ്വലാത്ത് പ്രവാചകാദരവോട് കൂടെ ശരീരം, വസ്ത്രം, സ്ഥലം തുടങ്ങിയവയില്‍ ശുദ്ധിയിലൂടെ സുപരിചിതമായ ഏത് പദങ്ങളുപയോഗിച്ചും ആര്‍ക്കും ചൊല്ലാവുന്ന ലളിതമായ ആരാധനയാണ്.
ചുരുക്കത്തില്‍ പാപികള്‍ക്ക് പോലും വിശുദ്ധ ഖുര്‍ആനിനേക്കാള്‍ മഹത്വവും ഫലപ്രതവുമായത് സ്വലാത്താണ്. (സആദത്തുദ്ധാറൈന്‍) ِ
ഇമാം ജസ്റി (റ) വിനോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടു,
അദ്ധേഹം പറഞ്ഞു:
"സ്വലാത്ത് ചൊല്ലല്‍ സ്ഥിരപ്പെട്ട സ്ഥലങ്ങളില്‍ അത് തന്നെയാണ് അനിവാര്യം. ആ സ്ഥാനത്ത് മറ്റേത് വചനവും കൊണ്ട് വരാവുന്നതല്ല.
അത്തരം പ്രത്യേകം സ്ഥലങ്ങളല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണത്തിനാണ് പുണ്യം. എങ്കിലും ഖുര്‍ആനും സ്വലാത്തും അധികരിപ്പിക്കുന്നതാണ് ഉത്തമം.
ഇമാം നവവി(റ) " ഇപ്രകാരം ഹാശിയത്തുല്‍ ഈളാഹില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്
സിറാജുല്‍ ബുല്‍ഖൈനി (റ) പറയുന്നു
"ഖുര്‍ആന്‍ പാരായണവുംസ്വലാത്ത് ചൊല്ലലും നിസ്കാരത്തില്‍ നിര്‍ബന്ധമാണ്.ഇവയേതെങ്കിലുംനിര്‍ണ്ണയിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ പകരമായി മറ്റൊന്നും കൊണ്ടു വരാവുന്നതല്ല.
സ്വലാത്തെന്നോ ഖുര്‍ആനെന്നോ പ്രത്യേകം നിര്‍ണ്ണയിക്കപ്പെടാത്ത
സ്ഥലങ്ങളില്‍ സ്വലാത്തിനാണ് ശ്രേഷ്ടത "
ഖുര്‍ആനും സ്വലാത്തും അതര്‍ഹിക്കുന്ന ആദരവോടുകൂടി അള്ളാഹു സ്വീകരിക്കുന്ന രീതിയില്‍ ധാരാളം ചൊല്ലാന്‍ റബ്ബ് തൗഫീഖ് നല്‍കട്ടെ...
ആമീന്‍...