Ads 468x60px

കുറഞ്ഞ നാളുകൾ മാത്രമേ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുകയുള്ളൂ

ഒരു പ്രണയത്തിൽ അകപ്പെട്ടതിന്റെ പേരില് , കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി ഞാൻ അനുഭവിചുകൊണ്ടിരുന്ന പ്രയാസങ്ങൾ പറഞ്ഞാൽ തീരില്ല.  ഇനി ഒരു സഹോദരിമാര്കും എടുത്തു ചാട്ടക്കാരിയായ എന്റെ അനുഭവം ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് ഞാൻ എന്റെ അനുഭവം
നിങ്ങളോടൊപ്പം പങ്കു വെക്കുന്നത്...
ഇസ്ലാമിലേക് ഞാൻ തിരികെ വന്നിട്ട് ഇന്നേക്ക് ഏഴു ദിവസങ്ങൾ ... അൽഹംദുലില്ലാഹ്. മരിക്കുമ്പോൾ ഈമാൻ തന്നു അള്ളാഹു നമ്മെ എല്ലാവരെയും മരിപ്പിക്കട്ടെ. ആമീന്‍

ശപിക്കപ്പെട്ടവളാണ് ഞാൻ,. എന്തിനേക്കാളും വലുതാണ് പ്രണയം എന്ന വൃത്തികെട്ട എന്റെ ചിന്താഗതി ആണ് ഇന്ന് എന്നെ ഈ നിലയിൽ എത്തിച്ചത് .
ഇന്ന് എല്ലാവരുടെയും മുന്നിൽ ഒരു കോമാളിയെ പോലെ ജീവിക്കുകയാണ് ഞാൻ.
എനിക്ക് ഒരു നല്ല കാലം ഉണ്ടായിരുന്നു. സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ ഉമ്മച്ചി, വാപിച്ചി, ഉമ്മുമ്മ, ആങ്ങളമാർ, എന്നിവരോടോത്തുള്ള എന്റെ ആ ദിനങ്ങൾ എന്നിൽ നിന്നും എങ്ങോട്ടോ പോയി. ചതിച്ചതാണ് ഞാൻ അവരെ.
എന്റെ  4 ജ്യെഷ്ടന്മാരും ഉപ്പയും ദുബായിലാണ് .ഞാനും ഉമ്മയും ഉമ്മുമ്മയും അടങ്ങുന്ന 3 പെണ്ണുങ്ങൾ മാത്രം ഉള്ള വീട് . അങ്ങനയാത് കൊണ്ട് തന്നെ എനിക്ക് ഒരുപാട് സ്വാതന്ത്ര്യം ഉണ്ടായിരുന്നു . ഏകദേശം കല്യാണ പ്രായം ആയ സമയമായിരുന്നു അന്ന് ഉപ്പ ഉമ്മച്ചിയെ ഫോണ്‍ വിളിച്ചു പറയുന്നത് ഞാൻ കേട്ട് ..  നമ്മട സറീന മോള്ക് വിവാഹ പ്രായമായ സ്ഥിതിക്ക് അവള്ടെയും ഹബീബിന്റെയും( എന്റെ രണ്ടാമത്തെ ആങ്ങള) കല്യാണം നമുക്ക് ഒരുമിച്ചു നടത്താം. ഞാൻ ഒരുപാടു സന്തോഷിച്ച നിമിഷങ്ങളിലോന്നയിരുന്നു അത്.
ഒരു പാട് നാളത്തെ ദുആ കൊണ്ട് കിട്ടിയ മോളാ നിയ്യ്‌ എന്റെ ഉമ്മചി എന്നോട് എപ്പോഴും പറയും . അതുകൊണ്ട് തന്നെ എന്നെ ഉമ്മചിക്കും വാപ്പിച്ചിക്കും ഒരുപാടിഷ്ടായിരുന്നു എനിക്കവരെയും . എന്റെ ആങ്ങളമാരും വാപ്പിച്ചിയും എന്നെ ഫോണിൽ വിളിച്ചു സംസാരിക്കാത്ത ഒരു ദിവസം പോലും എനിക്കുണ്ടായിരുന്നില്ല .
അങ്ങനെയിരിക്കെയാണ് എന്റെ വീട്ടിന്റെ മുകളിൽ നിലത്തു ടൈൽസ് ഒട്ടിക്കാൻ വേണ്ടി കുറച്ചു പണിക്കാർ വന്നത് . അതിൽ വിനു എന്നൊരു ചെരുപ്പക്കരനുണ്ടായിരുന്നു എന്റെ ആങ്ങളമാരുടെ സുഹൃത്ത് . അതുകൊണ്ട് തന്നെ ജോലികര്യങ്ങൾ എല്ലാം സംസാരിച്ചത് അവനായിരുന്നു . അയാൾ എന്നോടും സംസാരിക്കരുണ്ടായിരുന്നു .
ഉമ്മ ഒരു നാണം കുണ്ങ്ങിയായതുകൊണ്ടും , ഉമ്മുമ്മാക്കു മുകളി കയറാൻ ആവതില്ലാത്തത് കൊണ്ടും ഞാനായിരുന്നു തൊഴിലാളികള്ക് വേണ്ട വെള്ളം ഭക്ഷണം എന്നിവ എത്തിച്ചു കൊടുത്തത് . വിനുവിനോടായിരുന്നു ഞാൻ സംസാരിക്കരുണ്ടായിരുന്നത് കാരണം എന്റെ ആങ്ങളമാരുടെ സുഹുര്‍ത്തായത് കൊണ്ട് .
അങ്ങനെ രണ്ടു ദിവസങ്ങള്‍ക്കകം ഞങ്ങൾ നല്ല സുഹൃത്തുക്കളായി തീർന്നു.
തമാശ കലര്ന്ന സംസാര രീതി ആയതുകൊണ്ട് അവനുമായി സംസാരിചിരിക്കാൻ എനിക്ക് ഇഷ്ടം തോന്നി . പിന്നീടുള്ള ദിവസങ്ങളിൽ അവൻ മാത്രമായിരുന്നു ജോലിക്ക് വന്നത് . എന്റെ വീട്ടുകാര്ക് എന്നെ നല്ല വിശ്വസമായതിനാൽ ഞാൻ മുകളിലേക്ക് പോയി എത്ര നേരം കഴിഞ്ഞു തിരിച്ചു വന്നാലും അവരെന്നോടോന്നും ചോദിച്ചിരുന്നില്ല . അവസാനം ഞാനും വിനുവും ഒരുപാട് അടുത്തു . സീരിയലും സിനിമയും ഒരുപാട് കാണാറുള്ള എന്റെ മനസ്സ് ഏതോ സിനിമാസീരിയൽ നായികാ കഥാപാത്രത്തെ പോലെ എന്തും ത്യജിക്കാൻ ഒരുങ്ങി കഴിഞ്ഞിരുന്നു .
ഉമ്മുമ്മയെ ഡോക്ടറെ കാണിക്കാൻ ഉമ്മയും ഉമ്മുമ്മയും പോയ ദിവസം . ഒരു പെണ്ണിന്റെ വിലപ്പെട്ട എല്ലാം ഞാൻ വിനുവിന് കൊടുത്തു കഴിഞ്ഞിരുന്നു . അന്ന് രാത്രി ഞാൻ ഒരുപാട് കരഞ്ഞു. പക്വത  ഇല്ലാത്ത എന്റെ മനസ്സ് ഞാനറിയാതെ എന്നെ പല തെട്ടുകളിലെക്കും നയിച്ചു.
വ്യപിചരിച്ചവളാണ് ഞാൻ എനിക്ക് എന്നോട് തന്നെ അറപ്പും വെറുപ്പും തോന്നാൻ തുടങ്ങി അവസാനം ഞാൻ ഒരു തീരുമാനമെടുത്തു വിനുവിനെ മാത്രമേ ഞാൻ കല്യാണം കഴിക്കുകയുള്ളൂ. പതിനൊന്നു വർഷങ്ങൾക്ക് മുന്പുള്ള ഒരു സെപ്റ്റംബർ മാസം ഞാൻ  വിനുവിന്റെ കൂടെയുള്ള ജീവിതം ആരംഭിച്ചു .

സ്നേഹം  മാത്രം തന്ന, എന്നെ ഇത് വരെ ഒന്ന് നുള്ളി പോലും നോവിചിട്ടില്ലാത്ത. എന്റെ എല്ലാ ആഗ്രഹങ്ങളും ഒരു  മുടക്കവും പറയാതെ എനിക്ക് സാദിപ്പിചു തന്ന, എന്റെ വീ്ട്ട്കാരെ വഞ്ചിച്ചു ഞാൻ വിനുവിനോടോപ്പം ഇറങ്ങിപ്പോയി . 10 ദിവസങ്ങള്ക് ശേഷമാണ് ഞാൻ അറിയുന്നത് . ഇന്നും എന്റെ മനസ്സിൽ ഉണങ്ങാത്ത മുറിവായി കിടക്കുന്ന ആ വാർത്ത‍. എന്നെ  ഓർത്ത് മനസ്സ് നൊന്തു ഹൃദയം പൊട്ടി എന്റെ ഉമ്മുമ്മ  ഈ ലോകത്തോട്‌ വിട പറഞ്ഞു . ഊമ്മുമ്മന്റ മരണവും എന്റെ ഒളിച്ചോട്ടവും എന്റെ ഉമ്മച്ചിയുടെ മനസ്സിന് ബാധിച്ചു , ഉമ്മച്ചി ഇന്ന് മനസ്സിന് സുഖമില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയാണ് , ഒരു ഭ്രാന്തിയെ പോലെ. എന്നെ സ്നേഹിച്ചതിന് ഞാൻ എന്റെ ഉമ്മചിക്ക് നല്കിയ സമ്മാനം . എന്റെ വാപ്പിച്ചിക്കും ആങ്ങലമാര്കും നല്കിയ സമ്മാനം .
എന്റെ സമാധാനം മുഴുവൻ നഷ്ടപ്പെട്ടിരുന്നു . വിനുവിന് വേണ്ടി ഞാൻ തകർത്തത് എന്റെ കുടുംബത്തെ തന്നെ . എന്റെ മനസ്സ് എന്നോട് തന്നെ പലതും മന്ത്രിക്കാൻ തുടങ്ങി , നഷ്ടപ്പെട്ടത് എനിക്ക് മാത്രം. എന്റെ മനസ്സ് കൊണ്ട് ഞാൻ അയാളെ വെറുക്കാൻ തുടങ്ങി എങ്കിലും ഞാൻ പുറമേ അയാളോട് സ്നേഹം പ്രകടിപ്പിച്ചു , കാരണം ഞാൻ കരുതി അയാൾക് എന്നോടുള്ള സ്നേഹം സത്യമായിരുന്നു എന്ന് .

പക്ഷെ അയാളുടെ സ്നേഹം തികച്ചും നാടകീയമായിരുന്നു . പിന്നീടുള്ള അയാളുടെ പെരുമാറ്റം സംസ്കാരമില്ലാത്തതും മ്രിഗീയവുമായിരുന്നു. കിടപ്പ് മുറിയിൽ അയാൾ തനി മൃഗമായിരുന്നു . എന്നെ തല്ലാത്ത ദിവസങ്ങൾ വളരെ കുറവായിരുന്നു .ആരുമില്ലതൊരവസ്തയിലായി ഞാൻ .എന്റെ സങ്കടം ഞാനാരോട് പറയും ,
എന്റെ വയറ്റിലുള്ള കുഞ്ഞിനെ ഓർത്തു ഞാൻ .ആത്മഹത്യാ ചെയ്തില്ല
അവള്കിന്നു 9 വയസ്സ് ആയി. വിനു ഇന്ന് എവിടെയാണെന്ന് ആർക്കും അറിയില്ല. കളഞ്ഞിട്ടു പോവുകയായിരുന്നു അയാള് നമ്മളെ. ആ മനുഷ്യൻ ഇനി തിരിച്ചു വരരുതേ എന്നാണ് എന്റെ പ്രാർത്ഥന. എന്റെ ഉമ്മച്ചി ഇന്നും മനോനില തെറ്റിയ നിലയിലാണ് . എന്റെ വാപ്പിച്ചി രണ്ടു വര്ഷങ്ങള്ക് മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടു. അപമാനം കാരണം വീട്ടിൽ തന്നയായിരുന്നത്രേ മരണം വരെ. ആ മയ്യത്ത് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല .
എല്ലാ ശിക്ഷയും എനിക്ക് റബ് ദുനിയവിന്നു തന്നെ തന്നത് കൊണ്ടായിരിക്കാം . എനിക്ക് വീണ്ടും എന്റെ മുത്ത്‌ റസൂലിന്റെ പാത പിൻപറ്റാൻ തോന്നിയത് .
ഞാനിപ്പം താമസിക്കുന്നത് എന്റെ നാട്ടിൽ നിന്നും ഒരുപാട് ദൂരയാ ഇവിടെയുള്ള ഖതീബിന്റെ ഭാര്യയാണ് എന്നെയും മകളയും നോക്കുന്നത് .
പ്രണയമെന്നു പറഞ്ഞു എടുത്തു ചാടി അന്യ മതസ്തരുടെ കൂടെ പോകാനൊരുങ്ങുന്ന സഹോദരിമാരെ . കുറഞ്ഞ നാളുകൾ മാത്രമേ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുകയുള്ളൂ .

നിങ്ങൾക്ക് മുന്നിൽ ഞാൻ സമർപ്പിച്ചത് എന്റെ ജീവിതമാണ് . എനിക്ക് അള്ളാഹു പൊറുത്തു തരുമെന്ന പ്രതീക്ഷയിലാണ് ഞാൻ . നിങ്ങളും ദുആ ചെയ്യുക .
                                                                                                                        എന്ന് സറീന
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR