ആടിനെ പട്ടിയാക്കുന്ന #മാധ്യമസംസ്കാരം ഈയടുത്ത് ഞാൻ കണ്ടതിൽവെച്ച് ഏറ്റവും നീചമായ മാധ്യമ പ്രവർത്തനം നടത്തിയത് 'മാത്ര് ഭൂമി'യാണ് ..!
പരസ്പരം ചുമ്പിക്കുന്ന ദമ്പതികളുടെ ഫോട്ടോ കൊടുത്ത് 'മനോജും ഫാത്തിമയും' എന്ന് ചിത്രീകരിച്ച് എഴുതിവിട്ട ഉളുപ്പില്ലാത്ത ആ പത്രം ടോയിലെറ്റ് ടിഷ്യൂ, വിൻടെ സ്ഥാനത്ത് തൂക്കിയിടാനേ പറ്റൂ !!
എങ്കിൽ ടോയിലെറ്റിൽ പോലും തൂക്കിയിടാൻ കൊളളാത്ത ഒരു പത്രമാണ് 'മാധ്യമം' പത്രം..!
രണ്ട് ദിവസം മുമ്പ് കഅബ കഴുകൽ ചടങ്ങ് കഴിഞ്ഞ് വന്ന അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും ഇന്ത്യൻ മുസ്ലിമീങ്ങളുടെ മത, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, രംഗത്തെ ഉന്നമനത്തിനു വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന കാന്തപുരംAP അബൂബക്കർ മുസ്ല്യാർ എന്ന പണ്ഡിതനോട് 'മാധ്യമം' പത്രപ്രവർത്തകൻടെ ചോദ്യം അദ്ദേഹത്തിൻടെ കാരുണ്യ പ്രവർത്തനങ്ങളെ പറ്റിയോ വിദ്യഭ്യാസ വിപ്ലവത്തെ പറ്റിയോ ആയിരുന്നില്ല ;
'മോഡി' യെ കുറിച്ചായിരുന്നു..!!
മോഡി സർക്കാരിൽ പതിവിനുപരിയായുളള പ്രതീക്ഷയോ, ഭരണത്തിൽ ആശങ്കയോ ഇല്ലെന്ന് മറുപടി കൊടുത്ത കാന്തപുരത്തോട് അടുത്ത ചോദ്യം
'ഗുജറാത്ത് കലാപ'ത്തെക്കുറിച്ചായിരുന്നു !!
പത്രസമ്മേളനം വിളിച്ചത് ഡിസംബറിൽ നടക്കാനിരിക്കുന്ന 'മർകസ് സമ്മേളന' പ്രചാരണത്തിന് വേണ്ടിയാണെന്നും 'മോഡി'യെ കുറിച്ചുളള ചർച്ചക്കല്ലെന്നും കലാപത്തെ കുറിച്ച് നിങ്ങള്ക്കറിയാവുന്നപോലെയല്ലാതെ ആ വിഷയത്തിൽ കൂടുതലായി എനിക്ക് അറിവില്ലെന്നും പറഞ്ഞ അദ്ദേഹത്തിൻടെ മറുപടി ; പിറ്റേന്ന് മാധ്യമത്തിൻടെ തലക്കെട്ടാക്കിയത്
" ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ല- കാന്തപുരം" എന്നായിരുന്നു..!!
മത പഠനത്തിന് പുറമേ
മെഡിക്കൽ കോളേജും, ലോ കോളേജും, മെക്കാനിക്കൽ എഞ്ചിനിയറിംഗും, ഐ. ടി പഠനവും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട് ആ കർമ്മയോഗി പടുത്തുയർത്തുന്ന ''knowledge city'' 2020,ൽ പണി പൂർത്തിയാവും..
ആ ''knowledge city''യുടെ കൂടെ ഇന്ത്യയിലെ ഏറ്റവും വലിയ പളളി "ശഅറെ മുബാറക് മസ്ജിദ്" ഉണ്ടാവുമോ എന്ന വേറൊരു മാധ്യമക്കാരൻടെ ചോദ്യത്തിന് കാന്തപുരം മറുപടി കൊടുത്തു ; "knowledge city"യുടെ കൂടെ 'ശഅറെ മുബാറക്' പളളിയില്ല., അത് വേറൊരു സ്ഥലത്താണ് , അത് പിന്നീട് നിങ്ങളറിയും".!!
പിറ്റേന്ന് ആ പത്രമെഴുതി ;
"2020,ൽ knowledge city" പൂർത്തിയാവും, പളളി ഇല്ല !!"
പറഞ്ഞത് കാന്തപുരമാണെങ്കിൽ 'ശഅറെ മുബാറക്' പളളി വരുമെന്ന കാര്യത്തിൽ അദ്ദേഹത്തിൻടെ അണികൾക്ക് സംശയമില്ല !!
മറ്റ് സമുദായക്കാരിലും, സ്വന്തം സമുദായത്തിലെ മറ്റ് ആശയക്കാരിലും സംശയം ജനിപ്പിക്കുകയും ഭിന്നിപ്പിക്കുകയുമാണ് ഇവരുടെ ലക്‌ഷ്യം!!
ഇന്ത്യ മുഴുവൻ 2000,ൽ അധികം പളളികളും നൂറുകണക്കിന് സ്ഥാപനങ്ങളും അനാഥ അഗതി മന്ദിരങ്ങളും വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളും കൊണ്ട് ഒരു സമുദായത്തിൻടെ യശസ്സുയർത്തിയ ഇദ്ദേഹത്തെ പോലുളളവരെ കരി വാരി തേക്കലാണോ പത്രധർമ്മം..!!
ഇന്ത്യയിൽ അച്ചടക്കമുളള ഒരു മുസ്ലിം സംഘടനയെ പടുത്തുയർത്തുകയും, ഭീകരവാദവും തീവ്രവാദവുമല്ല സമാധാനമാണ് ഇസ്ലാം എന്ന് പഠിപ്പിക്കുകയും ചെയ്ത കാന്തപുരത്തെ ഒരു വാറോല കൊണ്ട് പിടിച്ചുകെട്ടാം എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്..."!!
നിങ്ങൾ പത്രക്കാരുടെ ധാരണ എല്ലാവരും പത്രങ്ങളിലൂടെയാണ് സമൂഹത്തെയും, വ്യക്തികളെയും കാണുന്നത് എന്നാണ്..; അല്ല ഈ പത്രം മടക്കി കക്ഷത്തിൽ വെച്ച് സ്വന്തം കണ്ണുകളിലൂടെയാണ് ബുദ്ധിയുളളവർ സമൂഹത്തെയും വ്യക്തികളെയും നോക്കിക്കാണുന്നത് !!
പത്രങ്ങൾ എന്തൊക്കെ മറച്ചുപിടിക്കാൻ നോക്കിയോ അതൊക്കെ പുറത്തുവന്നിട്ടുണ്ട്,
എന്തൊക്കെ ഊതിപെരുപ്പിക്കാൻ നോക്കിയോ ; അതൊക്കെ ഒന്നുമല്ലാതായിപ്പോവുകയും ചെയ്തിട്ടുണ്ട്,,
കാരണം സത്യത്തിന് മാത്രമേ അന്തിമ വിജയമുണ്ടാവൂ !!
മൂല്യങ്ങൾ വിലമതിക്കാനാവാത്ത നിധിയായി കാലം ചേർത്ത് പിടിക്കും;
നിങ്ങളുടെ അസത്യങ്ങൾ കെട്ടുകളായി ചുരുങ്ങിയ വിലയിൽ തൂക്കിവിൽക്കപ്പെടും!!l
Subscribe to:
Post Comments (Atom)
0 comments:
Post a Comment