Ads 468x60px

തെറ്റുകള്‍ കൊഴിഞ്ഞു പോകുന്ന വിദ്യ ?!

നമ്മളിൽ പലരും റുകൂ ഉം സുജൂദും വളരെ വേഗത്തിലാണ് ചെയ്യുന്നത്. എത്രത്തോളമെന്നാൽ "Subhana Rabbiyal Adheem " എന്ന പ്രാർത്ഥന ഒരു പ്രാവശ്യം പോലും ചൊല്ലാൻ സമയമെടുക്കാതെ.... നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. നീണ്ട സുജൂദും റുകൂ ഉം ചെയ്താൽ... നബി (സ) പറഞ്ഞു .. അല്ലാഹുവിന്റെ അടിമ നമസ്കരിക്കാൻ നിൽക്കുമ്പോൾ അവന്റെ തെറ്റുകള എല്ലാം അവന്റെ തലയിലും തോളിലും എടുത്തു വയ്ക്കും. പിന്നെ ഓരോ തവണ അയാൾ കുനിയുമ്പോഴും സാഷ്ടംഗം ചെയ്യുമ്പോഴും ആ തെറ്റുകൾ ഉതിർന്ന് വീണു കൊണ്ടിരിക്കും. നിങ്ങൾ നമസ്കരിക്കാൻ നിൽക്കുമ്പോൾ ആ ചിന്ത യോടുകൂടി നില്ക്കുക. റുകൂ ഉം സുജൂദും ദീർഘിപ്പിക്കുക. എന്നിട്ട് നിങ്ങളുടെ തെറ്റുകൾ ഉതിർന്ന് പോകുന്നത് സങ്കൽപ്പിച് സന്തോഷിക്കുക. അങ്ങിനെ നമസ്കാരത്തിന്റെ ഉദ്ദേശ്യം എന്തെന്ന് മനസിലാക്കുക... ഓരോ തവണ കുനിയുംപോഴും ഉയരുമ്പോഴും ഓര്ക്കുക നിങ്ങള്ക്ക് അതിന് സാധിക്കുന്നു രബ്ബിന്റെ കൃപ കൊണ്ട്... ഭൂമിയില നിന്ന് തല ഉയർത്തുമ്പോൾ ഓർക്കുക നിങ്ങൾ മണ്ണിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്.. രണ്ടാം സുജൂദിൽ നിന്നുയരുമ്പോൾ ഉയിർതെഴുന്നെൽപ്പിന്റെ നാളിൽ നിങ്ങൾ ഉയര്തപ്പെട്ടതുപോലെ ചിന്തിക്കുക.. മനുഷ്യരോട് പരാതി പറയുന്നതിനേക്കാൾ കൂടുതൽ അവനോട പറയുക, അവനോടെ പ്രാർഥിക്കുക, യാചിക്കുക.. അവൻ ഉത്തരം നല്കും.. അവൻ മാത്രമാണ് ഉത്തരം നല്കാൻ കഴിവുള്ളവൻ. Allahu Akbar എന്ന് ഓരോ തവണ പറയുമ്പോഴും ഓര്ക്കുക അവൻ തന്നെയാണ് വലിയവൻ. അതിനാല സത്യ സന്ധമായി അത് പറയുക... ഓരോ തവണ Allahu Akbar എന്ന് പറഞ്ഞ് നിങ്ങളുടെ മനസ്സ് മറ്റു ചിന്തകളിലേക്ക് മാറുമ്പോൾ അല്ലാഹു അവന്റെ മുഖം നിങ്ങളിൽ നിന്നും തിരിക്കുന്നു. എന്നേക്കാൾ ഈ ലോകത്ത് വിലകൂടിയ എന്താണ് ഉള്ളതെന്ന ചോദ്യത്തോടെ.. നമ്മൾ എത്ര ഭാഗ്യവാന്മാരാണ് അഞ്ചു നേരം ഇങ്ങിനെ അല്ലാഹുവിന്റെ മുൻപിൽ നില്ക്കാൻ ഭാഗ്യം ലഭിച്ചവർ... ടോക്കൻ എടുക്കണ്ട.. ബുക്ക്‌ ചെയ്യണ്ട..ഇടനിലക്കാരൻ വേണ്ട.. എത്ര കാരുണ്യവാൻ.. ഞാൻ വിശ്വസിക്കട്ടെ.. ഇന്നുമുതൽ നമ്മല ഓരോരുത്തരും ഈ ചിന്തയോടെ നമസ്കരിക്കുമെന്ന്.. നമ്മുടെ പ്രാർത്ഥന ഇതുവരെ ചെയ്തത് പോലെ ആയിരിക്കില്ല.. അല്ലാഹുവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ.. ആമീൻ.

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR