Ads 468x60px

വിതച്ചതെ കൊയ്യൂ എന്ന്‍ വിതക്കുമ്പോള്‍ തന്നെ ഓര്‍ക്കണം.

വിതച്ചത് കൊയ്യുക എന്നത് മലയാളത്തിലെ ഒരു പ്രയോഗമാണ്
നല്ലത് വിതച്ചാല്‍ അതിന്റെ ഫലവും നന്നായിരിക്കും.
കാന്തപുരം ഉസ്താദിന്റെ
കര്‍ണാടക യാത്രയിലെ ഓരോ വേദികളും കാണുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്നതാണിത് . യാത്രയിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും സംഘാടകര്‍ , മലയാളികളായ , എസ് എസ് എഫു കാരോ , എസ് വൈ എസ് കാരോ അല്ല ..
കന്നടയും ഉറുദുവും അറബിയും ഇംഗ്ലിഷും മലയാളവും
ഒരേ പോലെ വഴങ്ങുന്ന സഖാഫികളും , സഅദി കളും ..
കര്‍ണാടക യുടെ മണ്ണില്‍ ജനിച്ചു പഠനത്തിനായി കേരളത്തിലെ
മര്കസിലും സഅദിയയിലും എത്തിയവരായിരുന്നു അവര്‍
അവരിലൂടെ ഈ സ്ഥാപനങ്ങളും അവയുടെ നേതാക്കളും
പടര്‍ത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ അനന്തര ഫലം കൂടിയാണ്
കര്‍ണാടക യാത്ര യുടെ വിജയം.
മുന്നില്‍ നിന്ന് ആ സമൂഹ ത്തെ എല്ലാ നിലക്കും നയിക്കാന്‍
പ്രാപ്തരായവരെ സൃഷ്ടിച്ചു , ,അവരേ ആ നാടിനു സമ്മാനിക്കുകയാണ്
കര്‍ണാടക യാത്രയിലൂടെ കേരളത്തിലെ സുന്നീ നേതാക്കള്‍
ചെയ്തിരിക്കുന്നത് .
കര്‍ണാടകയില്‍ എന്നല്ല ഇന്ത്യയുടെ ഏതൊരു ഇതര സംസ്ഥാനങ്ങളിലും
ഇതേപോലെയുള്ള യാത്രകളും സംഗമങ്ങളും സംഘടിപ്പിക്കാന്‍
പ്രാപ്തരായവരെ മൂല്യവത്തായ വിജ്ഞാന വിപ്ലവത്തിലൂടെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നതാണു ശൈഖുനാ
കാന്തപുരം ഉസ്താദിന്റെയും , മര്‍കസിന്റെയും വിജയം.

ശൈഖുനാ കാന്തപുരം ഉസ്താദിനെ ,,
നിരന്തരം വിമര്‍ശിക്കുകയും പഴി പറയുകയും
ചെയ്യുന്നവര്‍ക്കെതിരെ ,, അതെ നാണയത്തില്‍
തിരിച്ചു പറയാനൊ ,
എതിര്‍ പക്ഷത്തുള്ള സംഘടനകളുടെ യും നേതാക്കളുടെയും
ന്യൂന തകള്‍ തേടി പിടിച്ചു അത് പ്രസംഗിച്ചു നടക്കാനൊ ആയിരുന്നു
കാന്തപുരം ഉസ്താദ് ശ്രമിച്ചിരുന്നത് എങ്കില്‍ ...
കാന്തപുരം ഉസ്താദിന്റെ കീഴില്‍ നടന്ന / നടക്കുന്ന
ഈ , വന്‍ വിദ്യാഭ്യാസ - സാമൂഹിക വിപ്ലവം നമുക്ക് നഷ്ട മായേനെ ...!!
ഒരു കാലാത്ത് കണ്ണിയ ത്ത് ഉസ്താദ് ദര്സ് നടത്തിയിരുന്ന ,
പ്രസിദ്ധമായ വാഴക്കാട്ടെ ദാറുല്‍ ഉലൂം അറബി കോളേജിനും
ശംസുല്‍ ഉലമ ഇ കെ ഉസ്താദ് ദര്സ് നടത്തിയിരുന്ന
പ്രസിദ്ദമായ നന്തി ദാറുല്‍ സലാം അറബി കോളേജിനും ,
ഇന്നുണ്ടായ ശോചനീയത എന്ത് കൊണ്ടെന്നും .
മുദരിസുമാരും എഴുത്ത് കാരും വാഗ്മികളും ഉള്‍പ്പെടെ നിരവധി പണ്ഡിതരെ
സുന്നീ കേരള ത്തിനു സമ്മാനിച്ച , പട്ടിക്കാട് ജാമിഅനൂരിയ അറബി കോളേജില്‍ നിന്ന് പില്‍ക്കാലത്ത് നാലാള്‍ അറിയുന്നൊരു പണ്ഡിതന്‍ ജനിക്കാതെ പോയതിന്റെ കാരണവും , എന്തെന്ന് ചിന്തിക്കുന്നത് ചിലര്‍ക്ക് നന്നായിരിക്കും. കാലം പലതിനും സാക്ഷിയാണ് .
അക്കാഡമിക്ക് മികവിലും പ്രസിദ്ധിയിലും
ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്ന
കാന്തപുരം ഉസ്താദ്‌ നയിക്കുന്ന മര്‍കസിന്റെയും ,
എം എ ഉസ്താദ് നയിക്കുന്ന സഅദിയയ്യ യുടെയും
ഖലീല്‍ തങ്ങള്‍ നയിക്കുന്ന മഅദിനിന്റെയും ,
നേട്ടങ്ങള്‍ക്കും , തുല്യത യില്ലാത്ത കുതിപ്പിനും കാരണം ,
ആ നേതാക്കളുടെ ജീവിത ലക്‌ഷ്യം മറന്നുള്ള ഒരു നിമിഷവും അവരില്‍ ഇല്ലാതെ പോയതു കൊണ്ടാണ് , കഴിഞ്ഞ പത്ത് മുപ്പതു കൊല്ല ക്കാലം
ഈ പണ്ഡിത മഹത്തുക്കളെ തോല്‍പ്പിക്കാനുള്ള വഴി കള്‍ തേടിയും , നിരന്തരം കുപ്രചാരണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വേണ്ടി ഒരു വിഭാഗം പണവും സമയവും ഊര്‍ജ്ജവും ജീവിതവും ചിലവഴിച്ചപ്പോള്‍ , അവര്‍ സ്വയം നശിക്കുന്നത് കണ്‍ മുന്നില്‍ അടയാള പ്പെടുത്തി വെച്ചിരിക്കുകയാണ് അവരുടെ സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥയിലൂടെ .
ഒരു താരതമ്യ പഠനം ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.

അത് കൊണ്ട് തന്നെയാണ് , കാന്തപുരം ഉസ്താദ് ഓരോ വേളയിലും നമ്മോടു ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതു . വിമര്‍ശിക്കുന്നവരെയും പരിഹസിക്കുന്നവരെയും ശ്രദ്ധിക്കാന്‍ നമുക്ക് സമയമില്ല . കര്‍മ മണ്ഡലത്തില്‍ നാം കൂടുതല്‍ ക്രിയാത്മകമാവുക എന്ന് . ആ വാക്കുകളെ ആവോളം നെഞ്ചിലേക്ക് ആവാഹിച്ചു , കാന്തപുരം ഉസ്താദിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കൈതാങ്ങാകാന്‍ വീണ്ടും വീണ്ടും നമുക്ക് സജ്ജരാവാം !
മുന്നില്‍ വന്നു നില്‍ക്കുന്നത് , നമ്മുടെ എസ് വൈസിന്റെ അറുപതാം വാര്‍ഷികവും , മര്‍കസിന്റെ മുപ്പത്തി ഏഴാം വാര്‍ഷികവും ആണ് . നന്മയുള്ള വിത്തുകള്‍ വിതക്കാനും അതിന്റെ ഫലങ്ങള്‍ ആസ്വദിക്കാനുമായിരിക്കട്ടെ നമ്മുടെ ഓരോ നിമിഷങ്ങളും

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR