وفي الحديث* "من بركة المرأة تبكيرها بالبنات" أي : يكون أول ولدها بنتاً , ألم تسمع قوله تعالى : {يَهَبُ لِمَن يَشَآءُ إِنَـاثًا وَيَهَبُ لِمَن يَشَآءُ الذُّكُورَ} (الشورى : 49) حيث بدأ بالاناث , *وفي الحديث* "من ابتلى من هذه البنات بشيء فأحسن إليهن كن له ستراً من النار" والابتلاء هو الامتحان )روح البيان )
നബി(സ്വ) പറയുന്നു: *"ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞാവുക എന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ബറകത്തിൽ പെട്ടതാണ്. നീ കേൾക്കുന്നില്ലെയോ? അല്ലാഹു തആല പറയുന്നു: "അവൻ ഉദ്ദേശിച്ചവർക്ക് പെൺമക്കളെ പ്രദാനം ചെയ്യും. അവൻ ഉദ്ദേശിച്ചവർക്ക് ആൺമക്കളെയും നൽകും." ഇവിടെ ആദ്യം പെൺമക്കളെ കൊണ്ടാണ് അല്ലാഹു തആല തുങ്ങിയത്.(അതുകൊണ്ടാണ് ആദ്യം പെൺമക്കളുണ്ടാകുന്നത് ബറകത്താണെന്ന് പറയുന്നത്)
നബി(സ്വ) പറയുന്നു: "ആരെങ്കിലും പെൺമക്കളെ കൊണ്ടു പരീക്ഷിക്കപ്പെട്ടാൽ അതായത് ആർക്കെങ്കിലും പെൺമക്കളെ നൽകുകയും അവർക്ക് വേണ്ടതൊക്ക നൽകി പരിപാലിക്കുകയും ചെയ്താൽ അവർ(പെൺമക്കൾ) നരകത്തെ തൊട്ട് കാവലാകും"
പെൺമക്കൾക്ക്/സ്ത്രീകൾക്ക് ഇസ്ലാം നൽകുന്ന സ്ഥാനം
ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞാൽ ജീവനോടെ കുഴിച്ചുമൂടുന്ന ഇരുണ്ട യുഗത്തിന് കാവലാളായാണ് മുത്ത്നബി(സ്വ)യുടെ ആഗമനം. അവിടുന്ന് ഉയർത്തിപിടിച്ച ഇസ്ലാമിന്റെ മാനവീക മൂല്യങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രത്യുത ജഡാവസ്ഥയെ ഉന്മൂലനം ചെയ്തത്. പെൺങ്കുട്ടികളെ സംരക്ഷിക്കുന്നതിലും അനുചിത സ്ഥാനം നൽകുന്നതിലും ഇസ്ലാം മതത്തേക്കാളും മുൻപന്തിയിലായ മറ്റൊരു മതമില്ലെന്നു വേണം പറയാൻ. അൽപ്പം ചില പെൺമഹാത്മ്യങ്ങളിലൂടെ സഞ്ചരിക്കാം.
പെൺമക്കളെ സന്തോഷിപ്പിച്ചാൽ
--------------------------------------------------------------------------
നബി തങ്ങൾ പറയുന്നു: " ആരെങ്കിലും തന്റെ കുടുംബത്തിലുള്ള പെൺങ്കുട്ടിയുടെ ഖൽബ് സന്തോഷിക്കുന്ന ഒരു വസ്തു കൊണ്ട് സന്തോഷിപ്പിച്ചാൽ അവന്റെ ശരീരത്തിനെ തൊട്ട് നരകത്തെ അല്ലാഹു ഹറാമാക്കിയിരുന്നു". ഇതിനെ വിശദീകരിച്ച് *ഇമാമീങ്ങൾ പറയുന്നു:* "എന്തെങ്കിലും സാധനങ്ങളൊക്ക അങ്ങാടിയിൽ നിന്ന് വാങ്ങികൊടുക്കുമ്പോൾ ആദ്യം പെൺമക്കൾക്ക് കൊടുക്കണം"
*നബി(സ്വ) പറയുന്നു:*" ആരെങ്കിലും പെൺമക്കളെ സന്തോഷിപ്പിച്ചാൽ നാളെ ഖിയാമത്ത് നാളിൽ അവനെയും സന്തോഷിപ്പിക്കും"
സ്ത്രീകളോടുള്ള ദയ
--------------------------------------------------
അല്ലാഹു തആല സ്ത്രീകളോട് വലിയ ദയയാണ് കാണിച്ചിട്ടുള്ളത്. *നബി(സ്വ) പറയുന്നു: "ആരെങ്കിലും സ്ത്രീകളോട് ദയ കാണിച്ചാൽ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ പോലെയാണ്",
"നീ നിന്റെ മകളെ ഒരു നോട്ടം നോക്കുക എന്നത് നിന്റെ നന്മയായി എഴുതപ്പെടും"
പെൺകുഞ്ഞിന്റെ ജനനത്തിൽ സന്തോഷിക്കുന്നത്
-----------------------------------------------------------------------
ഇമാമീങ്ങൾ പറയുന്നു: "പെൺകുഞ്ഞ് ഉണ്ടാകുമ്പോൾ സന്തോഷിക്കണം. നബിയുടെ കാലത്തുണ്ടായിരുന്ന പെൺങ്കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചകൃത്യത്തിനോട് എതിരാകാനാണിത്. അതു കൊണ്ട് പെൺകുഞ്ഞ് ഉണ്ടായാൽ ദു:ഖം ഉണ്ടാകുന്ന അവസ്ഥയുണ്ടാകരുത്". ഈയൊരു സന്തോഷം നബിയോടുള്ള മഹബ്ബത്തിന്റെ ഭാഗമാണെന്ന് കൂടി നാം മനസ്സിലാക്കുക.
ചുരുക്കത്തിൽ, പെൺകുഞ്ഞ് ഉണ്ടായാൽ നീരസം തോന്നാറുള്ള കുടുംബങ്ങൾ പെൺങ്കുട്ടികളുടെ മഹത്തത്തെ കുറിച്ച് ബോധവാമന്മാരാകേണ്ടതുണ്ട്. ഭാര്യമാരൊട് പരുഷമായി ഇടപഴകുന്നവർ ഒന്നോർക്കണം,അല്ലാഹുവും അവന്റെ റസൂലും സവിസ്തരം സ്ത്രീകളുടെ ഔന്നിത്യത്തെ കുറിച്ച് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് മഹാപാതകമാണ്.
പെൺമഹാത്മ്യത്തെ ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും നാഥൻ നമുക്ക് തൗഫീഖ് ചെയ്യട്ടേ-ആമീൻ
0 comments:
Post a Comment