Ads 468x60px

പിശാചിന്റെ വാസസ്ഥലം

ജലാശയത്തിലാണ് പിശാചിന്റെ ആസ്ഥാനം. എന്നാല്‍ ഏതു ജലാശയത്തിലാണത്?
ഭൂമിയുടെ 70.8 ശതമാനം ജലമാണ്. ഈ ഭാഗത്തെവിടെയുമാകാം. സ്ഥിരമായി ഒരിടത്തോ പലയിടത്തോ ആകാം. ഉദ്ദേശ്യാനുസാരം അതതു സമയങ്ങളില്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലുമാകാം. എന്നാല്‍ ബര്‍മുഡ ട്രയാംഗിള്‍, ഫോര്‍മോസാ ട്രയാംഗിള്‍ എന്നിവിടങ്ങളിലാണ് പിശാചുക്കളുടെ ചക്രവര്‍ത്തിയായ ഇബ്‌ലീസ് തന്റെ സിംഹാസനം സ്ഥാപിച്ച് അനുയായികളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉത്തരരേഖാംശം 25 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെയും, പൂര്‍വ്വ അക്ഷാംശം 35 ഡിഗ്രി മുതല്‍ 85 ഡിഗ്രി വരെയും ത്രികോണാകൃതിയില്‍ സ്ഥിതി ചെയ്യുന്ന സമുദ്രഭാഗമാണ് ബര്‍മുഡ ട്രയാംഗിള്‍ (Bermuda Triangle).
അമേരിക്കയുടെ ഫ്‌ളോറിഡ തീരത്ത് നിന്ന് തെക്കോട്ട് ക്യൂബ, പ്യൂട്ടോറിക്കോ, ബര്‍മുഡ ദ്വീപുകള്‍ക്കിടയില്‍ 7,70,000 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു സാങ്കല്‍പ്പിക ത്രികോണമാണ് ബര്‍മുഡ ട്രയാംഗിള്‍. ചൈനയുടെ തെക്കു കിഴക്കന്‍ തീരത്തു നിന്ന്, ഉദ്ദേശം 145 കിലോമീറ്റര്‍ അകലെ പസഫിക് മഹാസമുദ്രത്തില്‍ 35961 ച.കി. വിസ്തീര്‍ണ്ണമുള്ള ഒരു ദ്വീപാണ് ഫോര്‍മോസാ ട്രയാംഗിള്‍.
1992 ല്‍ കൈറോവില്‍ പ്രസിദ്ധീകൃതമായ ‘മുവാജഹതുല്‍ജിന്ന്’ എന്ന ഗ്രന്ഥത്തില്‍, അതിന്റെ കര്‍ത്താവായ മന്‍സൂര്‍ അബ്ദുല്‍ഹകീം എന്ന ഗവേഷക പണ്ഡിതന്‍ ഹദീസില്‍ പറഞ്ഞ ഇബ്‌ലീസിന്റെ സിംഹാസനം ബര്‍മുഡ ട്രയാംഗിളിലാണെന്നഭിപ്രായപ്പെടുകയുണ്ടായി. പിന്നീട് അതിനെ അനുകൂലിച്ച് കൊണ്ട് പലരും എഴുതുകയുണ്ടായി. അങ്ങനെ ഇവ്വിഷയകമായി പല രചനകളും പ്രകാശിതമായി. പിന്നീട്, ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹവും മറ്റു പല എഴുത്തുകാരും ഫോര്‍മോസാ ട്രയാംഗിള്‍ കൂടി ഇബ്‌ലീസിന്റെ ആസ്ഥാനമാണെന്ന് സമര്‍ത്ഥിക്കുകയുണ്ടായി.
നിഗൂഢതകള്‍ നിറഞ്ഞ ഈ രണ്ട് മേഖലകളില്‍ ലോകത്തെ സംഭ്രമിപ്പിച്ച ഒട്ടേറെ സംഭവങ്ങള്‍ പലപ്പോഴായി നടന്നിട്ടുണ്ട്. ഒട്ടേറെ കപ്പലുകളും വിമാനങ്ങളും ആ നാശഗര്‍ത്തത്തില്‍ അവസാനിച്ചിട്ടുണ്ട്. 300ല്‍ പരം ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ബര്‍മുഡ ട്രയാംഗിള്‍. അവയില്‍ നൂറു ദ്വീപുകള്‍ മനുഷ്യന്റെ പാദസ്പര്‍ശം ഏറ്റിട്ടില്ലാത്തവയാണ്. ചെകുത്താന്‍ ദ്വീപുകള്‍ എന്ന പേരില്‍ കുപ്രസിദ്ധമായ ഈ ദ്വീപുകളെ വലയം ചെയ്തിട്ടുള്ള നിഗൂഢത നിമിത്തം നാവികര്‍ ആ ഭാഗത്തേക്ക് പോവാറില്ല. ഈ ത്രികോണത്തിന്റെ ഉത്തരാഗ്രം ബര്‍മുഡയിലെത്തി നില്‍ക്കുന്നതു കൊണ്ടാണ് ഇതിന് ബര്‍മുഡ ട്രയാംഗിള്‍ എന്ന പേരു ലഭിച്ചത്.
അല്ലാതെ ബര്‍മുഡ ദ്വീപ് അപകട മേഖലയല്ല. ഇരുപതോളം കൊച്ചുദ്വീപുകളുടെ സമുച്ചയമായ ബര്‍മുഡായില്‍ 65000 ത്തോളം നിവാസികളുണ്ട്. ബ്രിട്ടീഷ് കോളനിയായ ഈ ദ്വീപ് സമൂഹത്തിലെ നിവാസികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ആഫ്രിക്കന്‍ നീഗ്രോകളാണ്.
അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫര്‍ കൊളംബസും സഹയാത്രികരുമാണത്രെ ബര്‍മുഡ ദ്വീപുകളിലേക്ക് ആദ്യമായി യാത്ര ചെയ്തവര്‍. അദ്ദേഹത്തിന്റെ നാവികര്‍ അത്യപൂര്‍വ്വമായ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കപ്പലിലെ കോമ്പസുകള്‍ ട്രയാംഗിളിനടുത്ത് ശരിയായ വിധം ദിശാനിര്‍ണ്ണയം നടത്തിയില്ലെന്നും കപ്പല്‍ നിയന്ത്രണത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കും വിധം തകരാറുകള്‍ സംഭവിച്ചുവെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ വടക്കന്‍ മേഖലയില്‍ സര്‍ഗാസോ സമുദ്ര ഭാഗത്താണ് ബര്‍മുഡ ട്രയാംഗിളില്‍ കപ്പലുകളുടെയും വിമാനങ്ങളുടെയും അന്തര്‍ധാന പോയിന്റ് നിര്‍ണ്ണിയിച്ചിട്ടുള്ളത്. ഭീകരവും നിഗൂഢവുമായ നിരവധി സംഭവങ്ങള്‍ ഉണ്ടായതു കൊണ്ട് ക്രി: 1850 മുതല്‍ തന്നെ ഈ ട്രയാംഗിളിന് നാവികര്‍ ഭീതിസാഗരം, അറ്റ്‌ലാന്റിക്കിലെ ശ്മശാനം എന്നൊക്കെ നാമകരണം ചെയ്തിട്ടുണ്ട്. (ഇബ്‌ലീസിന്റെ സിംഹാസനവും ബര്‍മുഡ ട്രയാംഗിളും: മന്‍സൂര്‍ അബ്ദുല്‍ഹകീം).
ബര്‍മുഡ ട്രയാംഗിളില്‍ 19 ാം നൂറ്റാണ്ടില്‍ ഉണ്ടായ പല സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1840 ആഗസ്റ്റ് 27ന് ആളില്ലാതെ ഉപേക്ഷിക്കപ്പെട്ട ഒരു കപ്പല്‍ അവിടെ കണ്ടെത്തുകയുണ്ടായി. ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് യാത്രക്കാര്‍ കപ്പല്‍ വിട്ടേച്ചു പോയ പ്രതീതിയാണ് ഉണ്ടായിരുന്നത്. പായകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അകത്തേക്ക് വെള്ളം കയറുന്നില്ല. ചരക്കുകളും സാമഗ്രികളും അതേ അവസ്ഥയില്‍ കിടക്കുന്നു. പക്ഷേ, കപ്പലിനകത്ത് ജീവികളൊന്നും ഉണ്ടായിരുന്നില്ല. ഒരു കൂട്ടിനകത്ത് വിശപ്പ് കൊണ്ട് ചാവാറായ ഒരു മൈനപ്പക്ഷി മാത്രം.
1854ല്‍ ഒരു ബ്രിട്ടിഷ് കപ്പല്‍ ഇവിടെ വെച്ച് അപ്രത്യക്ഷമായി. ആര്‍ക്കും രക്ഷിക്കാന്‍ സാധിച്ചില്ല. 1872ല്‍ ‘ങമൃ്യ ടമഹലലേെവ’ എന്ന കപ്പല്‍ ആളില്ലാതെ കണ്ടെത്തി. ഉപകരണങ്ങളും വിഭവങ്ങളുമെല്ലാം യഥാവിധി നിലകൊള്ളുന്നുണ്ടായിരുന്നു. ഒന്നിനും കേടുപാടും ഇളക്കവും സംഭവിച്ചിട്ടില്ല. കോഫീ കെറ്റിലുകള്‍ ചൂടാറിയിട്ടില്ല. കോഫീ കപ്പുകള്‍ നിറഞ്ഞു നില്‍ക്കുന്നു. കട്ടിലുകള്‍ക്കു മുകളില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, തയ്യല്‍ യന്ത്രത്തിനു മുകളില്‍ എണ്ണക്കുപ്പി! ഒന്നിനും ഒരു ചലനവും സംഭവിച്ചിട്ടില്ല. കടല്‍ ശാന്തമായിരുന്നു. പക്ഷേ യാത്രക്കാരെ കാണാനില്ല. അപ്രകാരം തന്നെ 1880ല്‍ 290 യാത്രക്കാരുമായി ബര്‍മുഡായില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ട ഒരു കപ്പല്‍ ഒരു വിവരവും അവശേഷിപ്പിക്കാതെ ഈ ട്രയാംഗിളില്‍ മറഞ്ഞു. 1881 ലും 1884 ലും ഇപ്രകാരം കപ്പലുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടില്‍ ഈ മേഖലയില്‍ നിഗൂഢത നിറഞ്ഞ നിരവധി ദുരന്തങ്ങള്‍ നടന്നിട്ടുണ്ട്. 1902 ഒക്ടോബര്‍ 20 ന് ചിലിയിലേക്കു പുറപ്പെട്ട ഒരു ജര്‍മന്‍കപ്പല്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടു. അതില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. കടലും കാറ്റും ശാന്തമായിരുന്നു. 1909ല്‍ ഏറ്റവും വിദഗ്ധനും പ്രശസ്തനുമായ ഒരു നാവികന്‍ നയിച്ച കപ്പല്‍ അദ്ഭുതവും ഉല്‍കണ്ഠയും ഉളവാക്കുന്ന വിധം ഈ ട്രയാംഗിളില്‍ അപ്രത്യക്ഷമായി. 1918 ല്‍ 309 യാത്രക്കാരെ വഹിച്ചുകൊണ്ടുപോയ ഒരു അമേരിക്കന്‍ ആവിക്കപ്പലിനും ഇതേ അനുഭവമാണുണ്ടായത്.
ഇപ്രകാരം 1944 വരെയായി മറ്റു പത്തോളം കപ്പലുകള്‍ ബര്‍മുഡ ട്രയാംഗിളില്‍ ദുരന്തത്തിനു വിധേയമായിട്ടുണ്ട്. ഈ കപ്പലുകളെല്ലാം യാത്രക്കാരും ജീവനക്കാരുമില്ലാതെ കരയ്ക്കണയുകയാണുണ്ടായത്. ലൈഫ് ബോട്ടുകള്‍ സുരക്ഷിതമായി കപ്പലുകളില്‍ ഉണ്ടായിരിക്കെ ചരക്കുകളും സാമഗ്രികളും സുരക്ഷിതമായിരിക്കെ നാവികരും യാത്രക്കാരും അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല.
ഈ ട്രയാംഗിളിനു മുകളിലൂടെ പറന്ന നിരവധി വിമാനങ്ങള്‍ വ്യക്തമായ ഒരു വിവരവും നല്‍കാതെ അപ്രത്യക്ഷങ്ങളായിട്ടുണ്ട്.
1945 ഡിസംബര്‍ 5 ന് യു.എസ്. നേവിയുടെ ആവഞ്ചേഴ്‌സ് ഫ്‌ളൈറ്റ് 19 എന്ന വിമാനത്തിനുണ്ടായ തിരോധാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ദുരൂഹമായ സംഭവം.
വിമാനത്തിലെ കമാന്റര്‍ കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശമയച്ചു. ഇടറിയ ശബ്ദത്തിലുള്ള ആ സന്ദേശം ഇങ്ങനെയായിരുന്നു. ”ഞങ്ങള്‍ക്കു ദിശ തെറ്റിയെന്നാണ് തോന്നുന്നത്. ഞങ്ങള്‍ക്കു ഭൂമി കാണാന്‍ സാധിക്കുന്നില്ല. … ഞങ്ങള്‍ക്കു ഭൂമി കാണാന്‍ സാധിക്കുന്നില്ല”. വിമാനത്തെ അന്വേഷിക്കാനും രക്ഷിക്കാനും വേണ്ടി അയച്ച വിമാനങ്ങളത്രയും കാണാതായി. സംഭവത്തില്‍ 27 പേരും 6 വിമാനങ്ങളും തിരിച്ചു വന്നില്ല.
1993 ജനുവരി 4 ന് അപ്രത്യക്ഷമായ ഒരു കപ്പലിനെക്കുറിച്ചന്വേഷിക്കുന്നതിന് 5 ദിവസത്തെ തീവ്രശ്രമം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. 1935 ല്‍ ബര്‍മുഡ ട്രയാംഗിളില്‍ മുങ്ങിപ്പോയ ഒരു കപ്പലിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദീര്‍ഘമായ ഇടവേളക്കു ശേഷം കപ്പല്‍ ട്രയാംഗിളില്‍ നിന്ന് വിദൂരമായൊരു സ്ഥലത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. അകത്ത് കപ്പല്‍ ജീവനക്കാര്‍ ഇരിപ്പുണ്ടായിരുന്നു. കപ്പല്‍ ഒരു സമയത്ത് ഒരിടത്ത് മുങ്ങുകയും പിന്നീട് മറ്റൊരിടത്ത് പ്രത്യക്ഷപ്പെടുകയും ചെയ്ത സംഭവം നാവികര്‍ അറിഞ്ഞില്ല എന്നത് അത്ഭുതകരമായിരുന്നു. (അശ്ശൈത്വാന്‍: മന്‍സൂര്‍ അബ്ദുല്‍ഹകീം പേജ്: 317-327).
ചില വിമാനങ്ങള്‍ റാഞ്ചലില്‍ നിന്നും തിരോധാനത്തില്‍ നിന്നും അത്ഭുതകരമായ വിധം രക്ഷപ്പെട്ടതും അത്ഭുതമാണ്.
1944 ല്‍ ബര്‍മുഡ ട്രയാംഗിള്‍ കടക്കാന്‍ ശ്രമിച്ച 7 സൈനിക വിമാനങ്ങളില്‍ 5 എണ്ണം അപ്രത്യക്ഷമാവുകയും 2 എണ്ണം രക്ഷപ്പെടുകയും ചെയ്തു. വിമാന സംഘത്തിന്റെ കമാന്റര്‍ പറയുന്നു: ”ട്രയാംഗിളിന്റെ മുകളിലൂടെ കടന്നു പോകുമ്പോള്‍ ഗണ്യമായ വിധത്തില്‍ തികച്ചും ആകസ്മികമായി വിമാന നിയന്ത്രണത്തിന് ഭംഗം സംഭവിച്ചു. വൈമാനികര്‍ നിലത്തു വീണു പോയി. വിമാനത്തെ എയര്‍ബേസിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തിനു പറന്നുയരാനുള്ള ശക്തി നഷ്ടപ്പെടുന്നതായും ഒരു നിശ്ചിത മേഖലക്കു നേരെ അത് ശക്തമായി ആകര്‍ഷിക്കപ്പെടുന്നതായും അനുഭവപ്പെട്ടു”.
1964 ല്‍ അമേരിക്കയിലെ ഫ്‌ളോറിഡായുടെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മിയാമി പട്ടണത്തില്‍ നിന്ന് യാത്രക്കാരെയും വഹിച്ചു കൊണ്ട് നാസ്സായിലേക്കു പുറപ്പെട്ട ഒരു വിമാനം ബര്‍മുഡായുടെ അന്തരീക്ഷത്തിനു മുകളിലെത്തിയപ്പോള്‍ പൈലറ്റ് വിമാനച്ചിറകുകളില്‍ നിന്ന് ഒരു തീജ്വാല പുറപ്പെടുന്നതായി കണ്ടു. ഏതാനും മിനിറ്റുകള്‍ക്കു ശേഷം അത് ഒരു അസാധാരണ വസ്തുവായിത്തീര്‍ന്നു. വിമാനത്തിലെ എല്ലാ കോമ്പസുകളും ക്രമം വിട്ട് തെറ്റായ സൂചനകള്‍ നല്‍കി. തീജ്വാല വിമാനത്തിലുടനീളം വ്യാപിച്ചു തുടങ്ങി. പൈലറ്റിനു തന്റെ മുമ്പിലുള്ള ഒന്നും കാണാന്‍ സാധിച്ചില്ല. വിമാനം അതിന്റെ പാട്ടിനു സഞ്ചരിച്ചു. ഏകദേശം അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ തീജ്വാല ക്രമേണ അപ്രത്യക്ഷമായി. വിമാനം സാധാരണ ഗതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. താവളത്തില്‍ ലാന്റ് ചെയ്തപ്പോള്‍ വിമാനത്തിലെ എല്ലാ സജ്ജീകരണവും ഒരു കേടുപാടുമില്ലാതെ സുരക്ഷിതമായി കാണപ്പെട്ടു. (ശയശറ പജ് 327-328).
ബര്‍മുഡ ട്രയാംഗിളിന്റെ അതേ അനുഭവം തന്നെയാണ് ഫോര്‍മോസാ ട്രയാംഗിളിനുമുള്ളത്. അവിടെ കപ്പലുകളും വിമാനങ്ങളും ഇതേ ദുരന്തം തന്നെയാണ് അനുഭവിക്കുന്നത്. ഈ മേഖലക്കു ‘ഡെവിള്‍ സീ’ (പിശാചിന്റെ കടല്‍) എന്നു പറയപ്പെടുന്നു. മത്സ്യബന്ധനക്കാരും നാവികരും ഈ മേഖലയെ പിശാചു മേഖലയായി വിശ്വസിക്കുന്നതു കൊണ്ടാണ് ഈ പേരു വന്നത്. തെക്കു പടിഞ്ഞാറന്‍ ജപ്പാന്‍, ആീിിശി അഥവാ ഛഴമമെംമൃമ എന്ന ദ്വീപുസമൂഹം, തായ്‌വാന്‍ എന്നിവക്കിടയിലാണ് ഫോര്‍മോസ സ്ഥിതി ചെയ്യുന്നത്. ജപ്പാന്‍കാര്‍ ഈ മേഖലയെ ബര്‍മുഡ ട്രയാംഗിളിനേക്കാള്‍ അപകടകരമായാണ് കാണുന്നത്. ജപ്പാന്‍ ഔദ്യോഗികമായി തന്നെ ഇവിടെ കപ്പല്‍യാത്ര നിരോധിച്ചിട്ടുണ്ട്.
ഫോര്‍മോസാ ട്രയാംഗിളില്‍ തിരോധാന സംഭവങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ വേണ്ടി 1955ല്‍ ഒരു കപ്പലില്‍ ഏതാനും ശാസ്ത്രജ്ഞന്‍മാരെ വിടുകയുണ്ടായി. പക്ഷേ, ആ കപ്പലും അതിലെ ശാസ്ത്രജ്ഞന്‍മാരും കപ്പല്‍ ജീവനക്കാരും യാതൊരു വിവരവും അവശേഷിപ്പിക്കാത്ത വിധം അപ്രത്യക്ഷരാവുകയാണുണ്ടായത്. 1950നും 1954 നുമിടക്ക് ഒമ്പതോളം കപ്പലുകള്‍ ഈ ‘ഡെവിള്‍ സീ’ മേഖലയില്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഈ മേഖലയിലേക്ക് അഥവാ ഫോര്‍മോസാ ട്രയാംഗിളിലേക്ക് കപ്പല്‍ ഉദ്ദേശ്യപൂര്‍വ്വമോ യാദൃശ്ചികമായോ പ്രവേശിക്കുമ്പോഴാണ് തിരോധാനം ഉണ്ടാവുന്നത്. (അശ്ശൈത്വാന്‍: മന്‍സൂര്‍ അബ്ദുല്‍ ഹക്കീം. പേജ്: 378).
ഇബ്‌ലീസും തന്റെ സൈന്യവും ബര്‍മുഡ, ഫോര്‍മോസാ എന്നീ ട്രയാംഗിളുകളില്‍ സമുദ്രോപരിതലത്തില്‍ താമസമുറപ്പിക്കുകയും ഇബ്‌ലീസ് തന്റെ സിംഹാസനം ബര്‍മുഡ ട്രയാംഗിളിന്റെ സമുദ്രോപരിതലത്തില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത സീമകളോട് അടുക്കുന്ന ഏതൊരു സൃഷ്ടിയേയും റാഞ്ചുവാനും അവന്റെ വശമുള്ളത് പിടിച്ചെടുക്കുവാനും നിഷ്പ്രയാസം സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ചില ശാസ്ത്രജ്ഞന്മാര്‍ ഈ രണ്ടു മേഖലകളില്‍ വിമാനങ്ങളുടെയും കപ്പലുകളുടെയും തിരോധാനത്തിനു കാരണം അവിടങ്ങളിലെ കാന്തിക ശക്തിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ശീഘ്രമായ ജലപ്രവാഹങ്ങളും മാറി വരുന്ന കാലാവസ്ഥയുമാണ് കാരണമെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു. പക്ഷേ, ഇവയ്‌ക്കൊന്നും തെളിവിന്റെ പിന്‍ബലമില്ല. കേവലമായ പ്രസ്താവനകള്‍ മാത്രമാണ്. കാരണം ഈ മേഖലകളില്‍ കാന്തിക വലയമോ ശക്തമായ ജല പ്രവാഹങ്ങളോ ഇല്ല. ജലം പൂര്‍ണ്ണമായും ശാന്തമാണ്, നിശ്ചലമാണ്. പ്രസിദ്ധമായ അഭിപ്രായം ഈ രണ്ടിടങ്ങളിലും സ്വാധീനം ചെലുത്തുന്ന കാന്തികശക്തി ഇബ്‌ലീസും സൈന്യവും നയിക്കുന്ന ദു:ശക്തി മാത്രമാണ് എന്നതാണ്. (ശയശറ പേജ്: 329-330).

കോടമ്പുഴ ബാവ മുസ്‌ലിയാര്‍

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR