Ads 468x60px

എന്താണ് തബ്ലീഗ് ജമാഅത്ത് ?

ഹിജ്റ 1303 ൽ ജനിച്ച ശാഹ് മുഹമ്മദ് ഇല്യാസ് എന്ന വ്യക്തിയുടെ തലയിൽ ഉദിച്ച ആശയമാണ് തബ്ലീഗ് ജമാഅത്ത് എന്ന പ്രസ്ഥാനം.അകം നിറയെ വഹാബിസവും,പ്രവാചക നിന്ദയും,പ്രത്യക്ഷത്തിൽ ആകർഷണീയമായ വേഷവും വശ്യമായ പുഞ്ചിരിയും,കയ്യിലെ ജപമാലയും,അറാക്ക് ഉപയോഗവും,ജനങ്ങളെ നിസ്കാരത്തിലേക്ക് ക്ഷണിക്കലുമായി പള്ളികളെ കേന്ദ്രീകരിച്ച് ഊരു ചുറ്റുന്ന ഒരു നൂതന പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. അകം നിറയെ പ്രവാചക നിന്ദയും പിഴച്ച വിശ്വാസവുമായി ജനങ്ങളെ നിസ്കാരത്തിലേക്ക് ക്ഷണിച്ചും ഉപദേശിച്ചും പള്ളികളെ കേന്ദ്രീകരിച്ച് ഊരുചുറ്റുന്ന തബ്ലീഗുകാർ. അവരോട് ചിരിക്കുന്നതും,സലാം പറയുന്നതിനും,അവരുടെ സലാം മടക്കുന്നതിനും,കൂട്ടു കൂടുന്നതിനും മുമ്പ് ഇതൊന്ന് വായിക്കുക. എന്നാൽ ഞങ്ങൾ വഹാബീ ആശയക്കാർ അല്ല എന്ന് തബ്ലീഗുകാർ ചിലപ്പോൾ പറയാറുണ്ട്.എന്നാൽ സുന്നി ആശയങ്ങൾ ശരിയാണെന്നോ,തെറ്റില്ലെന്നോ,വഹാബികൾ പിഴച്ചവരാണെന്നോ എഴുതി ഒപ്പിട്ട് തരാൻ പറഞ്ഞാൽ അല്ലെങ്കിൽ അവരുടെ പേരിൽ നോട്ടീസടിക്കാൻ പറഞ്ഞാൽ അതിന്നു സമ്മതിക്കാറില്ല.ഇത് ഇവിടെയും നമുക്ക് ചെയ്ത് നോക്കാവുന്നതാണ്.ഇത് തന്നെയാണ് തബ്ലീഗ് പിഴച്ചതാണെന്ന് പറയുന്നതിന്റെ മർമ്മവും.
റൂഹുൽ ബയാൻ എന്ന സുപ്രസിദ്ധമായ തഫ്സീറിൽ കാണാം: ഒരു മുബ്തദിഇന്റെ നേർക്ക് ആരെങ്കിലും ചിരിച്ചാൽ അല്ലാഹൂ അവന്റെ ഹൃദയത്തിൽ നിന്ന് ഈമാനിന്റെ പ്രകാശം എടുത്ത് കളയും.(9‐412) അപ്പോൾ പിന്നെ ഇക്കൂട്ടരോട് സലാം പറയുന്നതിന്റെയും,സലാം മടക്കുന്നതിന്റെയും,അവരോട് കൂട്ടു കൂടുന്നതിന്റെയും ഗൗരവം നമുക്ക് മനസ്സിലാക്കാമല്ലോ.അല്ലാഹു നാമേവരേയും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൽ അടിയുറച്ച് നിർത്തുമാറാകട്ടെ,ആമീൻ.. അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ടത്,ഇസ്ലാമിൽ വിശ്വാസമാണ് പ്രവർത്തിയേക്കാൾ പ്രധാനം.വിശ്വാസം പിഴച്ചവരുടെ നല്ല പ്രവർത്തനങ്ങളും വിനയ പ്രകടനങ്ങളും പരോപകാരങ്ങളും അല്ലാഹുവിന്റെ സന്നിധിയിൽ നിഷ്ഫലമായിരിക്കും.ഭൂമിയിൽ എല്ലായിടവും സുജൂദ് ചെയ്ത് നിറച്ച ഇബ്ലീസിന് പിഴച്ചതും വിശ്വാസമായിരുന്നല്ലോ.ഇവിടെയാണ് നാം തബ്ലീഗ് ജമാഅത്തിനെക്കുറിച്ചും അവരുടെ വിശ്വാസത്തെക്കുറിച്ചും വിചിന്തനം നടത്തേണ്ടത്.
മുഹമ്മദ് ഇല്യാസ് തബ്ലീഗ് സ്ഥാപകനല്ലെന്ന് ചില തബ്ലീഗുകാർ വാദിക്കാറുണ്ട്.ഇത് ശരിയല്ല. കേരളത്തിലെ തബ്ലീഗ് നേതാവ് കാഞ്ഞാർ മൂസ മൗലവി തന്റെ 'തബ്ലീഗിന്റെ മഹത്വം' എന്ന പുസ്തകത്തിൽ ഇല്യാസിയാണ് സ്ഥാപകനെന്ന് സമ്മതിക്കുന്നുണ്ട്. അബുൽ ഹസൻ അലി നദ്വി തന്റെ 'ദീനീ ദഅവത്ത് എന്ന പുസ്തകത്തിൽ പേജ് 77 ലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. കേവലം രണ്ട്,മൂന്ന് മാസത്തെ ക്യാമ്പിലൂടെ ഇസ്ലാമിനെ മനസ്സിലാക്കിയ ഇവർ പത്തും,പതിനഞ്ചും വർഷം ദീൻ പഠിച്ച അഹ്ലുസ്സുന്നയുടെ പൺഡിതൻമാരേക്കാൾ ദീനിനെ മനസിലാക്കിയവരാണെന്ന വാദം   എത്ര ബുദ്ധിശൂന്യമാണ്. പുറം കാഴ്ചയിലും ഉപരി വിപ്ലവതയിലും രസം കണ്ടെത്തുന്നവർക്ക് തബ്ലീഗീ നടപ്പു രീതി സ്വീകാര്യമായി തോന്നാം.പക്ഷേ, ആദർശ ബോധവും പരലോക വിശ്വാസവുമുള്ളവർക്ക് ഈ തബ്ലീഗീ വിഷപ്പുക അസഹ്യം തന്നെ.
ഇല്യാസിന്റെ അടുത്ത ശിഷ്യനായ അബുൽ ഹസൻ അലി നദ്വി തബ്ലീഗുകാർ വഹാബികളാണെന്നും വഹാബീ നേതാവ് ഇബ്നു അബ്ദുൽ വഹാബിന്റെ ആശയം കൂടുതൽ ശക്തമായി അവതരിപ്പിക്കുകയും അതിലേക്ക് ആകർഷിക്കുകയും ചെയ്യുന്നത് കൊണ്ട് ന്യായമായി തബ്ലീഗുകാരെ വഹാബികൾ എന്ന് വിളിക്കപ്പെടുന്നതാണ് എന്നും തുറന്ന് സമ്മതിച്ചിരിക്കുന്നു.ഈ ആശയ പാപരത്തം ബോധ്യപ്പെടാൻ ഇതിലും മേലെ എന്തു വേണം..?

തബ്ലീഗിനെന്താ കുഴപ്പം..?
വഹാബിസത്തിന്റെ മറ്റൊരു പതിപ്പാണ് തബ്ലീഗ് ജമാഅത്ത്.വേഷ വിധാനത്തിൽ മാറ്റങ്ങളുണ്ടെങ്കിലും രണ്ടും ഒന്ന് തന്നെ.മൗലിദ്,മരണാനന്തര ക്രിയകൾ,നബി തങ്ങളുടെ പേരിലുള്ള സ്വലാത്തുകൾ(ഉദാ:താജ് സ്വലാത്ത്),ഇസ്തിഗാസ,തവസ്സുൽ,അമ്പിയാക്കൾക്ക് അദൃശ്യം അറിയും എന്ന വിശ്വാസം തുടങ്ങിയവയെല്ലാം ഇവർക്കും മുജാഹിദ്,ജമാഅത്തെ ഇസ്ലാമി പോലെയുള്ളവർ പറയും പ്രകാരം ഇക്കൂട്ടർക്കും ശിർക്കും,ബിദ്അത്തുമാണ് എന്നത് ഇവരുടെ പുസ്തകങ്ങളിൽ കാണാം.വഹാബീ നേതാവ് ഇബ്നു അബ്ദുൽ വഹാബ് നല്ലവനാണെന്നും അയാളുടെ വിശ്വാസം ശരിയാണെന്നും തബ്ലീഗിന്റെ നേതാക്കൾ പ്രസ്ഥാവിച്ചത് ഇവരുടെ തനിനിറം വ്യക്തമാക്കുന്നു.
നിസ്കരിക്കുന്നവർ എന്ന ടൈറ്റിൽ എപ്പോഴും ഉയർന്ന് കേൾക്കാറുണ്ട്.നിസ്കരിക്കുക എന്നത് ഞങ്ങളുടെ അജണ്ടയേ അല്ല എന്ന് അവരുടെ നേതാക്കൾ പറയുന്നതായി കാണാം.തബ്ലീഗ് സ്ഥാപകനായ ഇല്യാസി ശിഷ്യനായ ളഹീറുൽ ഹസനോട് പറഞ്ഞു: ളഹീറുൽ ഹസൻ,'എന്റെ ഉദ്ധേശ്യം ആരും മനസിലാക്കിയിട്ടില്ല.ഇത് നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമാണെന്നാണ് ജനങ്ങൾ ധരിച്ചത്.ഞാൻ സത്യം ചെയ്ത് പറയുന്നു ഇത് നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമേ അല്ല'.(ദീനീ ദഅ്വത്ത്)'നിസ്കരിപ്പിക്കലും,ഊരു ചുറ്റലുമെല്ലാം ഒരു പുതിയ പാർട്ടി ഉണ്ടാക്കുന്നതിന്റെ എ ബി സി ഡി മാത്രമാണ്'.(മൽഫൂളാത്ത്‐32)ഇതിൽ നിന്ന് തന്നെ തബ്ലീഗ് ജമാഅത്തിന്റെ സ്ഥാപിത ലക്ഷ്യം നമുക്ക് മനസിലാക്കാം. ഇതിന്നു പുറമെ,അത്തഹിയ്യാത്തിൽ അസ്സലാമു അലൈക അയ്യുഹന്നബിയ്യു എന്ന് ചെല്ലുമ്പോൾ നബി തങ്ങൾ ഈ സലാം അദൃശ്യജ്ഞാനം കൊണ്ട് കേൾക്കുമെന്ന് വിശ്വസിച്ചവൻ മുശ്രിക്കാവും എന്ന പുതിയ ശിർക്കിന്റെ വാദങ്ങളുമായി ഇവരുടെ നേതാവായ ഖലീൽ അഹമ്മദ് അമ്പേട്ടവി ഗ്രൻഥ രചന നടത്തിയിട്ടുണ്ട്.(ബറാഈനെ ഖാത്തിഅഃ പേജ് 28 ).അതേ സമയം അതേ സ്ഥലത്ത് തന്റെ കാളയെയോ കഴുതയേയോ ഓർത്താൽ പ്രശ്നമില്ല എന്ന അത്യധികം ഗുരുതരമായ ഫത്വകൾ വരെ തബ്ലീഗ് നേതാക്കൾ എഴുതി വിട്ടു.

ഇവരുടെ ക്ലാസിന് പോകാമോ..?
ഇവരുടെ വാക്കുകളിലും കിതാബുകളിലും ഒറ്റ നോട്ടത്തിൽ തന്നെ പിഴച്ച വാദങ്ങൾ ഏറെയാണ്.പിഴച്ച പല ആശയങ്ങളും നാമറിയാതെ നമ്മിൽ ഇഞ്ചക്റ്റ് ചെയ്യപ്പെടുമെന്ന കാരണത്താൽ ഇവരുടെ ക്ലാസുകൾക്കും,ദിക്റ് ഹൽഖകൾക്കും പാടില്ല എന്ന് പ്രഗത്ഭരായ പൺഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.ഇവരുടെ ആശയ വൈകല്യങ്ങൾ കേവലം ഒന്നോ രണ്ടോ പ്രാരംഭ ക്ലാസുകളിൽ നിന്ന് ബോധ്യപ്പെട്ടു കൊള്ളണമെന്നില്ല.ആളെക്കൂട്ടാൻ ഇപ്പോൾ ഖുത്ബിയ്യതും മൗലിദും വരെ എതിർത്തു കൊള്ളണമെന്നില്ല.ഇതു തന്നെയാണ് അവരുടെ പ്രചരണ തന്ത്രവും. ഇത്തരം വാദങ്ങളുടെ അർത്ഥശൂന്യത മനസ്സിലാക്കിയത് കൊണ്ടാണ് ഇവർ ബിദഈ പ്രസ്ഥാനമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന മക്ക മദീന യിലെ 35 ഉലമാക്കൾ ഒപ്പിട്ട ഫത്വ 1328 ൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കൂടാതെ പഞ്ചാബ്,സിന്ധ്,ബംഗാൾ,മദ്രാസ്,ബലൂചിസ്ഥാൻ,ഗുജറാത്ത്,ബർമ്മ മുതലായ സ്ഥലങ്ങളിലെ 268 ഉലമാക്കൾ ഒപ്പിട്ട അസ്സവാരിമുൽ ഹിന്ദിയ്യ എന്ന ഗ്രൻഥവും ഇവരെക്കുറിച്ച് ഹിജ്റ 1345 ൽ പ്രസിദ്ധീകരിച്ചിരുന്നു.1965 ൽ സമസ്ത കേരള ജംഇയത്തുൽ ഉലമയും (പിളർപ്പിന് മുമ്പ്) തബ്ലീഗികൾ ബിദഈ പ്രസ്ഥാനക്കാരാണെന്ന് വിധിയെഴുതിയിട്ടുണ്ട്.

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR