അത് മുനാഫിക്കിന്റെ നമസ്ക്കാരം ആണു.
അത് മുനാഫിക്കിന്റെ നമസ്ക്കാരം ആണു
അത് മുനാഫിക്കിന്റെ നമസ്ക്കാരം ആണു
ആരുടെതാണ് നബിയെ എന്ന ചോദ്യത്തിനു നബി (സ) പറഞ്ഞത്. നമസ്ക്കരിക്കാൻ വൈകിപ്പിക്കുന്ന ആളുകളുടെത്.. സൂര്യൻ അസ്തമിക്കാൻ സമയം ഉണ്ടല്ലൊ എന്ന് കരുതി നമസ്ക്കാരത്തെ വൈകിപ്പിക്കുന്നവർ. രണ്ട് കൊമ്പുകൾക്കിടയിൽ സൂര്യൻ അസ്തമിക്കാറാകുമ്പോൾ..
(സൂര്യനെ ആരാധിക്കുന്നവരുടെ ആരാധന എനിക്ക് വേണം എന്ന് കരുതി പിശാച് അവിടെ പ്രത്യക്ഷപ്പെടും.... അതു കൊണ്ടാണു നബി (സ അ ) അങ്ങനെ പറഞ്ഞത് )
ആ നേരത്ത് നാലു തവണ കോഴി അതിന്റെ ധാന്യം കൊത്തിയെടുക്കുന്ന പോലെ നാലു റക്ക അത്ത് അവൻ തീർക്കും... വളരെ കുറച്ച് സമയമെ അവൻ അള്ളാഹുവിനെ കുറിച്ച് ഓർക്കുന്നുള്ളു.വിശ്വാസിക്ക് നമസ്ക്കരിക്കാൻ ഏറെ പ്രയാസമുള്ള രണ്ട് നമസ്ക്കാരം ആണു അസറും സുബ് ഹിയും. അത് രണ്ടും മുടക്കി മറ്റുള്ളവരെ കാണിക്കാനുള്ള മൂന്ന് നേരം നമസ്ക്കരം കപട വിശ്വാസിയുടെ ലക്ഷണം ആണു.. അലി ബിൻ ഹുസ്സൈൻ(റ ) വുളൂ എടുത്ത് കഴിഞ്ഞാൽ ഉടൻ വിയർക്കാനും വിറക്കാനും തുടങ്ങും . ഒപ്പം ഉള്ളവർ ചോദിച്ചു എന്താണു അങ്ങ് ഇങ്ങനെ ? അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കറിയുമോ ഞാന്‍ ആരുടെ മുന്നില്‍ പോയിട്ടാണ് നിൽക്കാൻ പോകുന്നത് എന്ന്... അള്ളാഹുവിന്റെ മുന്നിൽ അത് കൊണ്ടാണു ഞാൻ വിറക്കുന്നത്. എന്‍റെയും നിങ്ങളുടെയും നമസ്ക്കാരം എവിടെയാണു എന്ന് നമ്മൾ ഒന്ന് ചിന്തിച്ച് നോക്കണം.. അഞ്ച് നേരം നമസ്ക്കാരത്തിൽ റബ്ബെ നിന്റെ അടിമ ഇതാ തെറ്റുകാരനായി നിന്റെ മുന്നിൽ നിൽക്കുന്നു എനിക്ക് നീ പൊറുത്ത് തരണെ എനിക്ക് നീ മാപ്പ് തരണെ എന്ന് മനസ്സുരുകി പറയുന്ന ഒരാൾക്ക് ഒരിക്കലും തെറ്റുകൾ ചെയ്യാൻ മനസ്സു വരില്ല. മദ്യപിക്കാനോ വ്യഭിചരിക്കാനോ മോഷ്ടിക്കുവാനോ അന്യരെ ഉപദ്രവിക്കുവാനൊ പലിഷ വാങ്ങുവാനൊ എന്തിനധികം ഒരു സിനിമ കാണാൻ കൂടി മനസ്സു വരില്ല... ഏറ്റവും കൂടുതൽ ആളുകൾ (ഞാനുൾപ്പടെ) സമയം കഴിഞ്ഞ് നമസ്ക്കരിക്കുകയൊ അല്ലെങ്കിൽ ഒഴിവാക്കുകയൊ ചെയ്ത നമസ്ക്കാരം ആയിരിക്കും സുബഹി നമസ്ക്കാരം.. ഉറക്കം തന്നെയാണു കാരണം.. ബാക്കി ഉള്ള നമസ്ക്കാരങ്ങളിൽ കുറഞ്ഞത് രണ്ട് വരിയെങ്കിലും പള്ളിയിൽ ആളുകൾ ഉണ്ടെങ്കിൽ നിർഭാഗ്യം എന്ന് പറയട്ടെ സുബഹിക്ക് ഒരു വരി പൂർത്തിയാകില്ല.. ഒരാളുടെ മേൾ പിശാച് ഇടുന്ന മൂന്ന് കെട്ടുകളിൽ മൂന്നാമത്തെത് പൊട്ടണം എങ്കിൽ സുബഹി ഖളാ ആവാതെ നമസ്ക്കരിക്കുക തന്നെ വേണം.. ജീവിതത്തിലും സൂക്ഷ്മത കൈ വരിക്കാൻ റബ്ബിൽ ആലമീനായ അള്ളാഹു എന്നെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ.
ദുആ വസീയത്തോടെ.
ﺍَﻟﻠَّﻬُﻢَّ ﺻَﻞِّ ﺻَﻠَﻮﺓً ﻛَﺎﻣِﻠَﺔً ﻭَﺳَﻠِّﻢْ ﺳَﻼَﻣًﺎ ﺗَﺎﻣًّﺎ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ﺍﻟَّﺬِﻱ ﺗَﻨْﺤَﻞُّ ﺑِﻪِ ﺍﻟْﻌُﻘَﺪُ ﻭَﺗَﻨْﻔَﺮِﺝُ ﺑِﻪِ ﺍﻟْﻜُﺮَﺏُ ﻭَﺗُﻘْﻀَﻰ ﺑِﻪِ ﺍﻟْﺤَﻮَﺍﺋِﺞُ ﻭَﺗُﻨَﺎﻝُ ﺑِﻪِ ﺍﻟﺮَّﻏَﺎﺋِﺐُ ﻭَﺣُﺴْﻦُ ﺍﻟْﺨَﻮَﺍﺗِﻢِ ﻭَﻳُﺴْﺘَﺴْﻘَﻰ ﺍﻟْﻐَﻤَﺎﻡُ ﺑِﻮَﺟْﻬِﻪِ ﺍﻟْﻜَﺮِﻳﻢِ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻓِﻲ ﻛُﻞِّ ﻟَﻤْﺤَﺔٍ ﻭَﻧَﻔَﺲٍ ﺑِﻌَﺪَﺩِ ﻛُﻞِّ ﻣَﻌْــﻠُﻮﻡٍ ﻟَﻚَ
0 comments:
Post a Comment