മുഹമ്മദലി ജിന്ന പോലെയുള്ള പഴയ മുസ്ലിം ലീഗ് സ്ഥാപക നേതാക്കള്‍ ദീനുമായി അടുപ്പമില്ലാത്തവരാണെന്നു എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അദ്ദേഹം കൂടെ ഒരു നായയെ കൊണ്ട് നടക്കുമായിരുന്നത്രേ. എന്തിനെന്നോ ? നായ ഉള്ള സ്ഥലത്തേക്ക് മലക്കുകള്‍ വരില്ലെന്ന് കേട്ടപ്പോള്‍ അദ്ദേഹം കരുതിയത് റൂഹ് പിടിക്കാന്‍ അസ്രാഈലും വരില്ലെന്നായിരുന്നുവത്രേ. അത്രയും ദീനുമായി അടുപ്പമില്ലാത്ത ഇത്തരക്കാര്‍ എങ്ങിനെയാണ് ഒരു സ്വര്‍ഗ്ഗത്തിലേക്കുള്ള പാര്‍ട്ടി ഉണ്ടാക്കുക ? അത്ര പഴക്കമുള്ള കഥകള്‍ പക്ഷെ പുതിയ തലമുറക്ക് അറിയില്ലായിരിക്കാം. കേരളത്തില്‍ വളരെ കാലത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷമാണ് മുസ്ലിം ലീഗ് വേരൂന്നിയത്. ഇതുപോലെ വേരൂന്നാത്ത മറ്റൊരു പ്രസ്ഥാനമായിരുന്നു വഹ്ഹാബിസവും. പിന്നീട് ഇരുകൂട്ടരും സഖ്യമായി പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നെ വഹ്ഹാബിക്ക് അനുകൂലമായി അന്നത്തെ കേരളത്തിലെ 95 ശതമാനത്തിലധികം വരുന്ന സുന്നികല്‍ക്കെതിരെ വിവിധ തരത്തില്‍ പ്രവര്‍ത്തിച്ചു. അക്രമങ്ങളും നിയമക്കുരുക്കുകളും പള്ളികള്‍ പൂട്ടലും മഖ്ബറകള്‍ തകര്‍ക്കലും തുടങ്ങി എണ്ണിയാലൊതുങ്ങാത്ത ശത്രുതകള്‍. മുസ്ലിമീങ്ങള്‍ വര്‍ഷങ്ങളായി പണ്ഡിതന്മാരുടെയും സയ്യിദന്മാരുടെയും പിന്നില്‍ ഒറ്റക്കെട്ടായി സ്നേഹത്തോടെ സമാധാനത്തോടെ ജീവിച്ചിരുന്ന ആ സുവര്‍ണ്ണ കാലഘട്ടത്തില്‍ അനൈക്യത്തിന്റെയും പരസ്പര വിധ്വേശതിന്റെയും വിഷ വിത്ത് വിതച്ച് ചോര കുടിക്കുകയായിരുന്നു അന്ന്‍ ലീഗ് ചെയ്തത്. മുസ്ലിം സമൂഹത്തെ ലീഗുമായി അടുപ്പിക്കാന്‍ നടത്തിയ തന്ത്രങ്ങളിലധികവും പരാജയപ്പെടുകയും ചെയ്തു. പിന്നെ തങ്ങന്മാരെ തലപ്പത്ത് കൊണ്ട് വന്നപ്പോള്‍ കുറച്ചെങ്കിലും നിഷ്കളങ്കരായ പ്രവര്‍ത്തകര്‍ വഞ്ചിതരായി. അരിയും കുരുമുളകുമൊക്കെ പാക്ക് ചെയ്ത് തങ്ങള്പ്പാപ്പ വോട്ടു ചെയ്യാന്‍ പറഞ്ഞിട്ടുണ്ടെന്നൊക്കെ തട്ടിവിട്ട് സുന്നി വോട്ടുകള്‍ കീഴടക്കി. അക്കാലത്തും ലീഗ് സുന്നികള്‍ക്ക് ശത്രുത മാത്രമായിരുന്നു, വഹ്ഹാബിക്കനുകൂലവും. ലീഗ് കാരണമായി ദീനിനുണ്ടായ നാശ നഷ്ടങ്ങള്‍ ഇവിടെ വിശദീകരിക്കുന്നില്ല. ഖുര്‍ആന്‍ ആയത് ദുരുപയോഗം ചെയ്ത് അഗ്നീ എന്ന സിനിമയുടെ പരസ്യം ചന്ദ്രികയില്‍ വന്നതടക്കം ദീനീ വിരുദ്ധ നിലപാടുകള്‍ മാത്രമായി സമുദായത്തിന്‍റെ പേരില്‍ ഒരു പാര്‍ട്ടി. അതുകൊണ്ടായിരുന്നു സമസ്തയും മുസ്ലിം സമൂഹവും ലീഗിനെതിരെ മനസ്സ് കൊണ്ടെങ്കിലും പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായി.
സമസ്ത എന്നും ലീഗിനൊരു ശത്രുവായി തോന്നി. സമസ്തയാകട്ടെ ദിനംപ്രതി വളര്‍ന്നുകൊണ്ടേ ഇരുന്നു. പള്ളി മദ്രസ്സകള്‍ക്ക് പുറമേ യതീംഖാനകളും സ്ഥാപനങ്ങളും ബോര്‍ഡിംഗുകളും നിര്‍മ്മിച്ച്. മത ഭൌതിക കലാലയങ്ങളും കൂടിയായപ്പോള്‍ സമസ്തയെ പിടിച്ചടക്കല്‍ വഹ്ഹാബിക്കും ലീഗിനും ഒരു വാശിയുള്ള ബാധ്യതയായി. തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞു. പണച്ചാക്കുകള്‍ അഴിച്ചു വിട്ടു. ചില നേതാക്കള്‍ അതില്‍ വീഴുകയും ചെയ്തു. സമസ്ത പതിയെപ്പതിയെ ലീഗുമായി അടുത്ത് തുടങ്ങി. സമസ്തക്കെതിരില്‍ ലീഗ് അനുകൂല പത്ര പ്രസ്താവനകള്‍ അതും തങ്ങന്മാരും പന്ധിതന്മാരും. "ലീഗും ദീനും ഒന്നാണ്" , "ലീഗ് ഒഫീസുകളൊക്കെ സുന്നത് ജമാഅത് കേന്ദ്രം തന്നെ" ഇതൊക്കെ അതില്‍ ചിലത് മാത്രം. ഉറച്ച ആദര്ഷമുള്ള ചില പന്ധിതര്‍ക്ക് ഇത് ദഹിച്ചില്ല. അവര്‍ സമസ്തയില്‍ ഈ ലീഗ് വഹ്ഹാബി അടുപ്പതിനെതിരെ ശബ്ദിച്ചു നോക്കി. ഫലം കാണുന്ന ലക്ഷണമില്ലെന്നായപ്പോള്‍ സമസ്തയില്‍ നിന്നും ഇറങ്ങിപ്പോന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മറ്റൊരു സംഘടനക്ക് രൂപം നല്‍കി. മുസ്ലിം സമൂഹം വീണ്ടും മുസ്ലിം ലീഗ് പിടുത്തത്തില്‍ നിന്ന്‍ തെന്നി വിധൂരത്തായി. കാന്തപുരവും സുന്നികളും ലീഗിന്‍റെ കണ്ണിലെ കരടായി. പ്രത്യക്ഷത്തില്‍ ലീഗിനെതിരെ ഒരു വാക്ക് പോലും പറയാതിരുന്നിട്ടും ലീഗിനെതിരെ വോട്ട് ചെയ്യണമെന്ന്‍ പറയാതിരുന്നിട്ടും വഹ്ഹാബി പിടിക്കുള്ളില്‍ അകപ്പെട്ട ലീഗിന് സമസ്തക്കെതിരെയും കാന്തപുരത്തിനെതിരെയും ഉറഞ്ഞു തുള്ലാതിരിക്കാനായില്ല. സീതി സാഹിബ് മരിച്ചപ്പോള്‍ വഹ്ഹാബിക്ക് മയ്യിത് നിസ്കരിക്കാതത്തിന്‍റെ പേരിലും അല്ലാതെയും പത്തും മുപ്പതുമൊക്കെ വര്‍ഷം മഹല്ലുകളില്‍ ദീനീ പ്രവര്‍ത്തനം നടത്തിയ ഉസ്താദുമാരെ നിഷ്കരുണം ഇറക്കി വിട്ടു. ദര്‍സുകള്‍ മുടക്കി. കുപ്രചരണങ്ങള്‍ അഴിച്ചു വിട്ടു.
കാന്തപുരത്തോടുള്ള വിരോധം വാക്കുകളില്‍ ഒതുങ്ങാതെ അടിപിടികളിലും ഒതുങ്ങാതെ കൊലപാതങ്ങളില്‍ വരെ എത്തിയെന്ന് മാത്രമല്ല. ഹംസ (റ) യേ ചെയ്തത് പോലെ മൃഗീയമായ കൊലപാതങ്ങളായിരുന്നു പലതും. അമ്പലക്കണ്ടി അബ്ദുല്‍ ഖാദറിനെ കമിഴ്ത്തി കിടത്തി 8 mm ന്‍റെ കമ്പി തലയിലേക്ക് അടിച്ചു കയറ്റി കൊലപ്പെടുത്തി അതിന്മേല്‍ ലീഗ് പതാക കെട്ടാനും മറന്നില്ല. കണ്ണ്‍ പുറത്തേക്ക് തള്ളിയ നിലയില്‍ ഹോസ്പിറ്റലില്‍ എത്തിച്ച് അവിടെ നിന്നാണ് കമ്പി ഊരിയെടുത്തത്. പള്ളക്ക് കുത്തി കുടല്‍ പുറത്തേക്ക് ചാടി അരച്ച് വെച്ച മുളക്പൊടി പുരട്ടി, . . അങ്ങനെ പറയാനേറെ. നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്ലിയാരെ ഒമ്പത് കുത്താണ് വയറ്റില്‍ കുത്തിയത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പണ്ഡിതരെ തെറി വിളിച്ചും കോലം കത്തിച്ചും അക്രമങ്ങള്‍ അഴിച്ചുവിട്ടും കലി തീര്‍ത്തു. ഇടക്കാലത്ത് ലീഗ് നേതാക്കള്‍ക്ക് കാന്തപുരത്തോട് അടുപ്പമുണ്ടായിരുന്നെങ്കിലും ഇ.കെ സുന്നിയുടെ കര്‍ശന നിലപാടുകളില്‍ ലീഗ് നേതാക്കള്‍ ഒന്ന്‍ വിറച്ചു എന്ന്‍ തന്നെ വേണം പറയാന്‍. കാരണം ലീഗ് സ്വര്‍ഗ്ഗത്തിലേക്കുള്ള പാര്‍ട്ടിയാണെന്ന് ഖുര്‍ആന്‍ ആയത് ഓതി അര്‍ഥം വിത്യാസപ്പെടുത്തി പറയാന്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തി പരിജയമുള്ള വഹ്ഹാബി പോലും മെനക്കെടാത്ത സ്ഥിതിക്ക് ഈ സേവനം ലീഗിന് വേണ്ടെന്നു വെക്കാനാകുമോ ? മുസ്ലിം ലീഗ് മുസ്ലിം വിരുദ്ധ ലീഗ് ആയി മാറുന്നോ ?
കാന്തപുരത്തെയും സുന്നികളെയും ലീഗ് വിരുദ്ധര്‍ എന്ന്‍ മുദ്രകുത്തി അകറ്റി നിര്‍ത്തുന്നതിനു പകരം എല്ലാ മുസ്ലിം വിഭാഗത്തെയും കാന്തപുരം വിഭാഗത്തെയും എന്ത്കൊണ്ട് ലീഗിന്‍റെ അനുകൂലികളാക്കി മാറ്റിക്കൂട ? പ്രത്യേകിച്ചും ഒരു രാഷ്ട്രീയത്തിലും ഉറച്ചു നില്‍ക്കാത്ത കാന്തപുരം വിഭാഗത്തിന്‍റെ നിലവിലെ സാഹചര്യത്തില്‍ ഇത് എളുപ്പമുള്ള കാര്യമല്ലേ ? എല്ലാ മുസ്ലിമീങ്ങളെയും ഒരേപോലെ കണ്ട് മുസ്ലിം വിഭാഗത്തിന്‍റെ ഒരു വലിയ കൂട്ടായ്മയായി മാറാന്‍ എന്തുകൊണ്ട് ലീഗ് ശ്രമിക്കുന്നില്ല ? ഒരു മത സംഘടനക്കും കീഴ്പെടാതെ ദീനിനെയും ലീഗിനെയും കൂട്ടിക്കുഴക്കാതെ രാഷ്ട്രീയ പാര്‍ട്ടി എന്ന അവസ്ഥയില്‍ മാത്രം പ്രവര്‍ത്തിച്ച് എല്ലാ വിഭാഗം മുസ്ലിംകളെയും പരിഗണിച്ചു മുന്നേറുന്ന ഒരു കാലം സ്വപ്നം കണ്ട്, ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്ത, ഒരു മത സംഘടനയിലും സജീവമായി പ്രവര്‍ത്തിക്കാത്ത ഒരു സമുദായ സ്നേഹി ചിന്തിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ക്കായി സമര്‍ത്തിക്കുന്നു. ലീഗ് എല്ലാ മുസ്ലിമീങ്ങള്‍ക്കും അഭിമാനമായ വലിയൊരു പാര്‍ട്ടിയായി മാറട്ടെ എന്ന്‍ പ്രത്യാശിക്കുന്നു.
0 comments:
Post a Comment