ദഫ് മുട്ടുന്നത് അനുവദനീയമാണ്. വിവാഹം, ചേലാകര്‍മം തുടങ്ങിയ സന്തോഷവേളകളില്‍ പ്രത്യേകിച്ചും. ദഫ്ഫുകളില്‍ ചിലമ്പുകളുണ്‍ടെങ്കിലും അതു അനുവദനീയം തന്നെ. സന്തോഷ സന്ദര്‍ഭങ്ങളില്‍ സുന്നത്താണെന്ന് പറഞ്ഞവരുമുണ്‍ട്. ഇമാം നവവി (റ) പറയുന്നു: ദഫ് മുട്ടുന്നത് വിവാഹത്തിനും ചേലാകര്‍മത്തിനും അനുവദനീയമാണ്. മറ്റു സന്തോഷകരമായ കാര്യത്തിനും അനുവദനീയമാണെന്നാണ് പ്രബലമായ അഭിപ്രായം. ചിലമ്പുകള്‍ ഉണ്‍ടെങ്കിലും ദഫ് മുട്ട് അനുവദനീയമാണ് (മിന്‍ഹാജ്, പേജ്: 206).
ഇബ്നുഹജര്‍ (റ) ഇമാം നവവി (റ) യെ വ്യാഖ്യാനിക്കുന്നതു കാണുക: വിവാഹത്തിനുവേണ്‍ടി ദഫ്ഫ് മുട്ടുന്നതും അതു കേള്‍ക്കുന്നതും അനുവദനീയമാണ്. എന്തുകൊണ്‍ടെന്നാല്‍ അലി (റ), ഫാത്വിമ (റ) എന്നിവര്‍ തമ്മിലുള്ള വിവാഹ സമയത്ത് ഏതാനും പെണ്‍കുട്ടികള്‍ ദഫ് മുട്ടിയപ്പോള്‍ നബി (സ്വ) അതിനു മൌനാനുവാദം നല്‍കിയിട്ടുണ്‍ട്. മാത്രമല്ല, നാളത്തെ കാര്യം അറിയുന്ന ഒരു പ്രവാചകന്‍ നമ്മുടെ കൂട്ടത്തിലുണ്‍ട് എന്നു പാടിയ പെണ്‍കുട്ടിയോട് അതുവിട്ട് അതിനുമുമ്പ് പാടിയ ബദ്റിലെ രക്തസാക്ഷികളുടെ കീര്‍ത്തനം ആവര്‍ത്തിക്കാന്‍ അവിടുന്ന് കല്‍പിക്കുകയുണ്‍ടായി. ഇമാം ബുഖാരി (റ) അതു ഉദ്ധരിച്ചിട്ടുണ്‍ട്.
അനുവദനീയമായ വിവാഹവും തെറ്റായ വിവാഹവും തമ്മിലുള്ള അന്തരം ദഫ്മുട്ടാണെന്ന് ശരിയായ ഹദീസില്‍ വന്നിട്ടുണ്‍ട്. ഈ വിവാഹം നിങ്ങള്‍ വിളംബരം ചെയ്യുകയും പള്ളികളില്‍വെച്ചു നടത്തുകയും ദഫ് മുട്ടുകയും ചെയ്യണമെന്ന പ്രവാചകനിര്‍ദ്ദേശം ദുര്‍ബലമല്ലാത്ത പരമ്പരയിലൂടെ ലഭ്യമായിട്ടുണ്‍ട്. ദുര്‍ബലമാണെന്ന ഇമാം തുര്‍മുദിയുടെ അഭിപ്രായം അസ്വീകാര്യമാണ്. അതുകൊണ്‍ടാണ് ഇമാം ബഗവിയും മറ്റുചില പണ്ഢിതന്‍മാരും വിവാഹത്തിനും മറ്റു സന്തോഷങ്ങള്‍ക്കും ദഫ്മുട്ടല്‍ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുള്ളത്. ചേലാകര്‍മത്തിനും ദഫ്മുട്ട് അനുവദനീയമാണ്. കാരണം ചേലാകര്‍മത്തിലും നികാഹിലും ഉമര്‍ (റ) അതു അനുവദിക്കുകയും മറ്റു സന്ദര്‍ഭങ്ങളില്‍ നിരാകരിക്കുകയും ചെയ്തതായി ഇമാം ഇബ്നുഅബീശൈബ ഉദ്ധരിച്ചിട്ടുണ്‍ട്. വിവാഹം, ചേലാകര്‍മം എന്നിവയിലെന്നപോലെ മറ്റെല്ലാ സന്തോഷസന്ദര്‍ഭങ്ങളിലും ദഫ് മുട്ട് അനുവദനീയമാണ് എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം. എന്തുകൊണ്‍ടെന്നാല്‍ നബി (സ്വ) ഒരു യുദ്ധയാത്ര കഴിഞ്ഞ് മദീനയിലേക്ക് തിരിച്ചുവന്നപ്പോള്‍ ഒരു കറുത്ത പെണ്‍കുട്ടി വന്ന് തിരുമേനി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: സുരക്ഷിതനായി അങ്ങയെ അല്ലാഹു തിരിച്ചുകൊണ്‍ടുവന്നാല്‍ അങ്ങയുടെ മുമ്പില്‍ ദഫ് മുട്ടാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്‍ട്. തദവസരം അവിടുന്ന് പറഞ്ഞു. നീ നേര്‍ച്ചയാക്കിയിട്ടുണ്‍ടെങ്കില്‍ നേര്‍ച്ച നിറവേറ്റിക്കൊള്ളുക. ഇമാം തുര്‍മുദി, ഇബ്നുഹിബ്ബാന്‍ എന്നീ ഹദീസ് പണ്ഢിതന്‍മാര്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്‍ട്.
പണ്ഢിതന്‍, രാജാവ് ആദിയായവരുടെ ആഗമനത്തിനുവേണ്‍ടി ദഫ്മുട്ടല്‍ അവിതര്‍ക്കിതമായ കാര്യമാണെന്ന ബുല്‍ഖൈനിയുടെ നിഗമനത്തിനു പ്രസ്തുത ഹദീസ് അനുകൂല സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല പണ്ഢിതന്‍ മുതലായവരുടെ ആഗമനത്തില്‍, അതു മുസ്ലിംകള്‍ക്കു ഗുണമുള്ള കാര്യമായതു നിമിത്തം, സന്തോഷിച്ചുകൊണ്‍ട് ദഫ് മുട്ടുന്നത് സുന്നത്താണെന്നതിനും ഈ ഹദീസ് തെളിവാണ്. കാരണം ഹദീസില്‍ നിരുപാധികമായാണ് പറഞ്ഞിട്ടുള്ളത്. ഹദീസ് സംഭവത്തിലെ ദഫ്ഫുകളില്‍ ചിലമ്പുകളുണ്‍ടായിരുന്നില്ല എന്ന വാദം തെളിവുസഹിതം സ്ഥാപിക്കേ ണ്‍ടതുണ്‍ട് (തുഹ്ഫ 10/221).
❓ദഫ് മുട്ടുന്നത് അനുവദനീയമാണെങ്കിലും ഹറാമോ കറാഹത്തോ ആയ കാര്യങ്ങള്‍ അതിനു ചേരുവയായി വര്‍ത്തിക്കുമ്പോള്‍ വിധി വ്യത്യാസപ്പെടുമെന്ന് പറയേണ്‍ടതില്ലല്ലോ. സ്ത്രീകളുടെ ദഫ്മുട്ട് പുരുഷന്‍മാര്‍ വീക്ഷിക്കുകയോ പുരുഷന്‍മാരുടേത് സ്ത്രീകള്‍ വീക്ഷിക്കുകയോ ചെയ്യുമ്പോള്‍ അവിടെ അന്യന്‍മാരായ സ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ ദര്‍ശനം നടക്കുന്നതുകൊണ്‍ട് ഹറാമാകുന്നു. അപ്രകാരം തന്നെ ദഫ്മുട്ടിനോടൊപ്പം മ്യൂസിക്കോ ഡാന്‍സോ ഉണ്‍ടാകുമ്പോഴും അതു നടത്തലും കാണലും ഹറാമാകും.
ദഫ്വാദനം സന്തോഷപ്രകടനത്തിനുള്ള ഒരു വിനോദമായതുകൊണ്‍ട് സ്വീകരണം, ഘോഷയാത്ര, വിവാഹാഘോഷം, പെരുന്നാളാഘോഷം, നബിദിനാഘോഷം ആദിയായവയില്‍ പരിമിതപ്പെടുത്തുകയും ഭക്തിപ്രധാനമായ മൌലിദ്, ദിക്ര്‍ മുതലായവയില്‍ ഒഴിവാക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. കാരണം അതു സാധാരണക്കാരില്‍ ഭക്തിബോധം വളര്‍ത്തുന്നതിനു പകരം വിനോദരസം ഉണര്‍ത്തുകയാണ് ചെയ്യുക
🌹സലാത്ത് ചൊല്ലല്‍ സുന്നത്തോ വാജിബോ ഏതു ഗണത്തില്‍ ആണ് ഉള്ളത് ?🌹
💥 നബി (സ) മേല്‍ സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമായ സ്ഥലങ്ങളും സുന്നതായ സ്ഥലങ്ങളുമുണ്ട്. നിസ്കാരത്തിലെ അവസാനത്തെ അത്തഹിയ്യാത് ഖുത്വുബ എന്നിവയില്‍ ശാഫീ മദ്ഹബ് പ്രകാരം സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമാണ്. അല്ലാത്ത സ്ഥലങ്ങളിലൊക്കെ സ്വലാത് ചൊല്ലല്‍ സുന്നതുമാണ്. ആദ്യത്തെ അത്തഹിയ്യാത്, ബാങ്കിനും ഇഖാമതിനും ശേഷം, രാവിലെയും വൈകുന്നേരവും, വെള്ളിയാഴ്ച, സദസ്സ് പിരിയുമ്പോള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സ്വലാത് ചൊല്ലല്‍ പ്രത്യേകം സുന്നതാണ്.
സ്വലാതിന്റെ വിധിയെന്തെന്ന വിഷയം പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വിത്യസമുള്ള കാര്യമാണ്. ഏകദേശം പത്തോളം അഭിപ്രായങ്ങളിലേക്ക് അവ സംഗ്രഹിക്കാം.
ഒന്ന്: സ്വലാത്ത് ചൊല്ലല്‍ സുന്നതാണ്. അത് ഇജ്മാഅ് ആണെന്ന് ഇമാം ത്വബരി ഉദ്ധരിച്ചുട്ടുണ്ട്.
രണ്ട്: സ്വലാത് നിര്‍ബന്ധമാണ്. അത് എത്രയുമാവാം. ചുരുങ്ങിയത് ജീവിതത്തില്‍ ഒരു തവണയെങ്കിലുമുണ്ടാവണം.
മൂന്ന്: കലിമത് തൌഹീദ് പോലെ ജീവിതത്തില്‍ ഒരു പ്രാവശ്യം നിര്‍ബന്ധമാണ്.
നാല്: അവസാനത്തെ അത്തഹിയാതില്‍ അത്തഹിയ്യാതിനും സലാം വീട്ടുന്നതിനും ഇടയില്‍ നിര്‍ബന്ധമാണ്. ഇതാണ് ശാഫീ മദ്ഹബ്.
അഞ്ച്: നിസ്കാരത്തില്‍ നിര്‍ബന്ധമാണ്. അത്തഹിയ്യാതിലോ അല്ലാത്ത സമയത്തോ ആവാം.
ആറ്: പ്രത്യേകിച്ച് എണ്ണത്തിന്റെ നിബന്ധനയൊന്നുമില്ല, പക്ഷെ സ്വലാത് വര്‍ദ്ധിപ്പിക്കല്‍ നിര്‍ബന്ധമാണ്.
ഏഴ്: നബി തങ്ങളുടെ പേര് സ്വയമോ മറ്റുള്ളവരോ പറയുമ്പോള്‍ സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമാണ്.
എട്ട്: ഒരു മജ്‍ലിസില്‍ ഒരു തവണ നിര്‍ബന്ധമാണ്. നബിയുടെ പേര് എത്ര തവണ പറയപ്പെട്ടാലും ശരി.
ഒന്‍പത്: എല്ലാ ദുആയിലും നിര്‍ബന്ധമാണ്.
പത്ത്: നിസ്കാരിത്തിലെ തശഹ്ഹുദില്‍ നിര്‍ബന്ധമാണ്.
🌹വാസ്‍ലിന്‍ പോലോത്ത കട്ടിയുള്ള എണ്ണമയമുള്ള ക്രീമുകള്‍ ശരീരത്തില്‍ ഉള്ളപ്പോള്‍ വുളു ചെയ്താല്‍ ശേരിയകുമോ?🌹
💥 വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരുന്നതിനെ തടയുന്ന വിധം തടിയുള്ള വല്ല സാധനവും ഉണ്ടോ ഇല്ലയോ എന്നതാണ് വുളൂ ശരിയാവാനുള്ള മാനദണ്ഡം. എണ്ണയോ ക്രീമോ പോലോത്തവ കട്ട പിടിച്ച് നില്‍ക്കുകയും അവയവയത്തിലേക്ക് വെള്ളം എത്തുന്നതിനെ തടയുകയും ചെയ്യുന്നുവെങ്കില്‍ അത്തരം വുളു ശരിയാവുകയില്ല. എന്നാല്‍, സാധാരണ ഗതിയില്‍ എണ്ണയോ ക്രീമോ പുരട്ടിയത് കൊണ്ട് മാത്രം വുളൂ ശരിയാവാതിരിക്കില്ല. എണ്ണ കാരണം, അവയവത്തില്‍ വെള്ളം നില്‍ക്കാതെ താഴോട്ട് വീണുപോവുകയാണെങ്കില്‍ പോലും അതിന് പ്രശ്നമില്ലെന്ന് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള ഗ്രന്ഥങ്ങളില്‍ കാണാം.
🌹ഒറ്റക്ക് നിസ്കരികുമ്പോള്‍ ശബ്ദം ഉയര്‍ത്തി ഓതുന്നതിന്റെ വിധി എന്താണ്🌹
💥 ഉറക്കെ ഓതേണ്ട നിസ്കാരങ്ങളില്‍ (മഗ്രിബ്, ഇശാ എന്നിവയുടെ ആദ്യ രണ്ട് റക്അതുകളിലും സുബ്ഹിയിലും) ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ഉറക്കെ ഓതലാണ് സുന്നത്. തൊട്ടുടുത്ത് ഉറങ്ങുന്നവനോ നിസ്കരിക്കുന്നവനോ അത് കൊണ്ട് ബുദ്ധിമുട്ടുണ്ടാവുമെങ്കില്‍ ഉറക്കെ ഓതല്‍ സുന്നതില്ല. മഅ്മൂമിന് ഉറക്കെ ഓതല്‍ കറാഹതാണ്.
🌹അന്യര്‍ക്ക് നമ്മില്‍ നിന്നും വല്ല ബുദ്ധിമുട്ടും സംഭവിച്ചാല്‍ എന്ത് ചെയ്യണം? ചില ആളുകള്‍ ചെയ്യുന്നത് പോലെ അയാളെ തൊട്ട് മുത്തിയാല്‍ മതിയോ?🌹
💥 ഇതരര്‍ക്ക് നാം കാരണമായി ശാരീരികമായും സാമ്പത്തികമായും മാനസികമായും പല ബുദ്ധിമുട്ടുകളുമുണ്ടായേക്കാം. അതിനെല്ലാം ഉടന്‍ തന്നെ പരിഹാഹം കാണല്‍ ഓരോ മുസ്‍ലിമിന്റെയും ബാധ്യതയാണ്. ഇതില്‍ ഓരോന്നിനും വിത്യസ്ത പരിഹാര മാര്‍ഗങ്ങളാണ് ഇസ്‍ലാം നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഖിസാസെടുക്കാന്‍ അനുവാദമുള്ളതല്ലാത്ത ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് അതിനോടു യോജിച്ച പരിഹാരം ചെയ്യണം. മുറിവ് തുടങ്ങിയ അപകടങ്ങള്‍ നാം കാരണമായി മറ്റുള്ളവര്‍ക്കുണ്ടായാല്‍ മനപൂര്‍വമല്ലെങ്കിലും അയാള്‍ മാപ്പ് ചെയ്ത് തന്നില്ലെങ്കില്‍ അതിനുള്ള നഷ്ടപരിഹാരം നല്‍കണം. ഇത്തരത്തിലുള്ളതല്ലാത്ത ചെറിയ ബുദ്ധിമുട്ടുകള്‍ അറിഞ്ഞു ചെയ്താലും അല്ലെങ്കിലും തൃപ്തിപ്പെടുത്തുക തന്നെയാണ് വേണ്ടത്. ഇസ്‍ലാമിക നിയമപ്രകാരം മറ്റുള്ളവന്റെ തൃപ്തി മനസ്സിലാക്കേണ്ടത് വാക്കുകള്‍ കൊണ്ടാണ്. അത് കൊണ്ടാണ് ഇടപാടുകളില്‍ ഈജാബും ഖബൂലും നിര്‍ബന്ധമാക്കിയത്. നാം കാരണം ബുദ്ധിമുട്ടുണ്ടായവനോട് പൊരുത്തം ചോദിക്കലും അറിയാതെ ചെയ്തതെങ്കില്‍ അത് ഏറ്റ് പറഞ്ഞ് തെറ്റിദ്ധാരണ നീക്കലുമാണ് ഇസ്‍ലാമിക രീതി. ഇത്തരം മാതൃക നബിയില്‍ നിന്ന് നമുക്ക് കാണാം. നബി (സ) തങ്ങള്‍ ഒരു ദിവസം പള്ളിയില്‍ എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു: എന്റെ ഭാഗത്ത് നിന്ന് ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടുണ്ടെങ്കില്‍ എന്നോട് പകരം ചോദിക്കണമെന്ന് പറഞ്ഞു. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഉകാശ (റ) വന്ന് പറഞ്ഞു: നബിയേ ഒരു യുദ്ധം കഴിഞ്ഞ് വരുമ്പോള്‍ തങ്ങള്‍ എന്നെ അടിച്ചിട്ടുണ്ട്. അത് മനപൂര്‍വ്വമാണോ അബദ്ധത്തിലാണോ എന്നനിക്കറിയില്ല. അത് അബദ്ധത്തിലാണെന്ന് ഉകാശയെ ബോധ്യപ്പെടുത്തിയ ശേഷം നബി പകരം ചെയ്യാന്‍ സൌകര്യം ചെയ്ത് കൊടുത്തു. അപ്പോള്‍ നബിയുടെ വയറ്റില്‍ ഉകാശ (റ) ചുംബിച്ചു. അപ്പോള്‍ നബി പറഞ്ഞു. ഉകാശ എന്നെ അടിക്കാം അല്ലെങ്കില്‍ എനിക്ക് മാപ്പ് ചെയ്ത് തരിക. അപ്പോള്‍ ഉകാശ (റ) മാപ്പ് ചെയ്ത് കൊടുത്തുവെന്ന് തുടങ്ങി വളരെ വിശദമായി ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നബി തങ്ങള്‍ ചെയ്തത് അബദ്ധത്തിലാണെന്ന് ബോധ്യപ്പെടുത്തുകയും മാപ്പ് ചെയ്ത് തരുകയോ അല്ലെങ്കില്‍ പകരം ചെയ്യുകയോ ചെയ്യുക എന്ന് പറയുകയുമാണ്.
സാമ്പത്തികമായി നാം അറിഞ്ഞോ അറിയാതെയോ ഇതരര്‍ക്ക് വരുത്തി വെക്കുന്ന വിനക്ക് നാം പരിഹാരം ചെയ്യേണ്ടതാണ്. നഷ്ടപ്പെട്ട സമ്പത്ത് തിരിച്ച് നല്‍കിക്കൊണ്ടോ അല്ലെങ്കില്‍ അവനില്‍ നിന്ന് മാപ്പപേക്ഷിച്ച് കൊണ്ടോ ആണ് അതിനു പരിഹാരം കാണേണ്ടത്. على اليد ما أخذت حتى تؤديه അനര്‍ഹമായി കൈപറ്റിയത് തിരിച്ച് നല്‍കല്‍ നിര്‍ബന്ധമാണ് എന്നാണതിന്റെ സാരം. ഇത് മനപൂര്‍വ്വം നശിപ്പിച്ചാലും അല്ലെങ്കിലും അതിനു പരിഹാരം ചെയ്യല്‍ നിര്‍ബന്ധമാണെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുള്ളതായി അറിയില്ല എന്നാണ് ഇമാം ശാഫിഈ (റ) പറഞ്ഞത്.
അപരന്റെ അഭിമാനത്തിന് ക്ഷതമേല്‍പിച്ചാലും അതിന് പരിഹാരം കാണേണ്ടതാണ്. من كانت عنده مظلمة لأخيه من عرضه أو شيء، فيتحلله منه اليوم قبل أن لا يكون دينار ولا درهم، إن كان له عمل صالح أخذ منه بقدر مظلمته، وإن لم يكن له حسنات أخذ من سيئات صاحبه فحمل عليه തന്റെ സഹോദരന്റെ അഭിമാനത്തിനോ മറ്റു വല്ലതിനോ അനര്‍ഹമായി ക്ഷതമേല്‍പിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അത് പരിഹരിച്ച് കൊള്ളട്ടെ, തന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ അക്രമിക്കപ്പെട്ടവന് തോതനുസരിച്ച് നല്‍കപ്പെടുന്ന സല്‍കര്‍മ്മങ്ങളില്ലെങ്കില്‍ അപരന്റെ കുറ്റം നിങ്ങളുടെ മേല്‍ ചുമത്തപ്പെടുന്ന ദിവസം വന്നെത്തുന്നതിന് മുമ്പ്. എന്ന് റസൂല്‍ (സ) പറഞ്ഞിട്ടുണ്ട്.
മറ്റുള്ളവരെ പരദൂഷണം പറഞ്ഞ് അവരെ ബുദ്ധിമുട്ടിച്ചാല്‍ അത് അവരോട് ചെന്ന് പറഞ്ഞ് ആത്മാര്‍ത്ഥമായി പൊരുത്തം വാങ്ങണമെന്നാണ് ഇമാം ഗസാലി (റ) പറഞ്ഞത്. അവര്‍ക്ക് വേണ്ടി പോറുക്കലിനെ തേടിയാല്‍ മതിയെന്നാണ് ഹസനുല്‍ ബസ്വരി (റ) പറഞ്ഞത്. كفارة من اغتبته أن تستغفر له ആരെക്കുറിച്ചാണോ പരദൂഷണം പറഞ്ഞത് അവനു വേണ്ടി പൊറുക്കലിനെ തേടലാണ് അതിനുള്ള പരിഹാരമെന്ന ഹദീസ് അനസ് (റ) ഉദ്ധരിച്ചിട്ടുണ്ട്.
0 comments:
Post a Comment