Ads 468x60px

നമുക്കെന്തിനീ ' അല്‍ കാവി- അല്‍ കബീര്‍ ' ? നമുക്കെന്തിന് ' ത്വയ്യിബാത്തുല്‍ അമാറാത്തുല്‍ ഹറാമാത്ത് ' ?

പഞ്ചസാര ഭരണിയ്ക്കകത്ത്‌  ഉറുമ്പ് കടക്കാതിരിക്കാന്‍ ഭരണിക്ക് പുറത്ത് 'ഉപ്പ്' എന്നെഴുതിയൊട്ടിച്ച് - ഉറുമ്പുകളെ മൊത്തം  പറ്റിയ്ക്കാമെന്ന്തമാശയായി ചിലര് പറയാറുണ്ട് ..
പകരം , പാഷാണം നിറച്ച ഭരണിയ്ക്ക്‌ പുറത്ത് 'പനഞ്ചക്കര' എന്നെഴുതിയൊട്ടിച്ചു - ഈച്ചകളെ ആകര്‍ഷിക്കുന്ന തത്വം ആരെങ്കിലും പറഞ്ഞതായി  നമുക്കാര്‍ക്കും ഇന്നേ വരെ കേട്ടു കേള്‍വി പോലുമില്ല താനും .
എന്നാല്‍, ഈ രണ്ടാമതു പറഞ്ഞതിന്‍റെ  മറ്റൊരു പതിപ്പ് :  കാണാം  നമുക്കത് പല സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും മറ്റു ഗ്രോസറി ഷോപ്പുകളിലെയും ശീതീകരണികളില്‍ പല കോലത്തില്‍ !

ചില പ്രത്യേക പൂജയുടെ ഭാഗമായി ഓര്‍ക്കാപ്പുറത്ത്  'ഉരുവിനെ' വെട്ടിക്കൊന്ന ശേഷം  അതെല്ലാം വാരിക്കൂട്ടി അജ്ഞാത കേന്ദ്രങ്ങളിലെത്തിച്ച് - വെട്ടിക്കൂട്ടി പൊട്ടലം കെട്ടി - കെട്ടുകളാക്കി കയറ്റി അയച്ച കൊട്ടക്കണക്കിന്‌ ഇറച്ചിപ്പൊതികള്‍ കാണാം നമുക്ക്  പല പേരുകളില്‍ !  ഇതില്‍  ലീഡിംഗ് ആയി നില്‍ക്കുന്നത് 'അല്‍ കബീര്‍ '  എന്ന കമ്പനിയാണ് പോലും !
ചുമ്മാതാണോ , അവശ്യ വസ്തുക്കളുടെ വരും കാല ഡിമാന്റ്  മുന്‍കൂട്ടിക്കണ്ട് , അതിന്‍റെ  മറ പറ്റി - ഉന്നത തല ഒത്താശയോടെ വിവാദങ്ങള്‍ പടച്ചുണ്ടാക്കി - ഒരു രാജ്യത്ത് 'മാംസാഹാരം ' ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും നിഷേധിക്കുന്നത് !
ഇവിടെയാണ്‌, ഭാരത്തത്തിലെ അംഗീകൃത 'മാംസാഹാര കയറ്റുമതിക്കാരായ ' ആറു എക്സ്പോര്‍ട്ടിംഗ് കമ്പനികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നാലു കമ്പനികളുടെ ഉടമകളും ആരൊക്കെയെന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ടത്.
അവരിലൊരാള്‍ : എം , ആര്‍ , കെ - ഫ്രോസന്‍ ഫുഡ്സിന്‍റെ ഉടമ ,  ശ്രീ: മദന്‍ അബോട്ടും .. , മറ്റൊരാള്‍: അറേബ്യന്‍ എക്സ്പോര്‍ട്ടേഴ്സിന്‍റെ ഉടമ , ശ്രീ: സുനില്‍ കപൂറുമാണ്. മൂന്നാമന്‍ : പീ , എം , എല്‍ ഫുഡ്‌ ഇന്ടസ്ട്രീസ്‌ ഉടമ ശ്രീമാന്‍ എ , എസ് - ബിന്ദ്രയും .. നാലാമത്തെ  കമ്പനി ഉടമകള്‍ : അല്‍-കബീര്‍ ഹലാല്‍ മീറ്റ്‌ എക്സ്പോര്‍ട്ടേഴ്സ് കമ്പനി ഉടമസ്ഥരായ ശ്രീ : സതീഷ് - എന്നായാളും , ശ്രീമാന്‍: അതുല്‍ സബര്‍വാള്‍ എന്ന മാഹാനുമാണ് !
ഈ നാലാമത്തെ മുതലാളിമാര്  'സംഘി 'ച്ചുവ -യുള്ളവരാണ് - അവരുടെ ഇഷ്ട വര്‍ണ്ണം ' കാവി 'യാണ് -  എന്ന ഊഹാപോഹവും  കൂടെ  ഇതോടൊപ്പം നമ്മള്‍
ചേര്‍ത്തു വായിക്കേണ്ടതുണ്ട് ! നോക്കണേ ... ആളുകള്‍ക്ക് പറ്റിയ അമളി .. :

'അല്‍ കബീറ്, ത്വയ്യിബാത്തുല്‍ അമാറാത്ത്' എന്നൊക്കെ ആദരവായ പേരുകളിട്ടത്  കണ്ടപ്പോ നേരേ ചൊവ്വേ ചിന്തിക്കുന്നവര് കരുതി- ഇതിന്‍റെ പിന്നില്‍ ഏതെല്ലാമോ ഹാജിക്കമാരും മൊല്ലാക്കമാരും മുദര്‍രിസുമാരുമൊക്കെയാവും 'ബിസ്മി ' ചൊല്ലുന്നതെന്ന് ! അക്കിടി പറ്റിയത് വളരെ വൈകിയാണ് നാം അറിഞ്ഞതെന്ന് മാത്രം !
ഇന്ത്യയുടെ വടക്കേ അറ്റമായ ബീഹാറിനോട് ചേര്‍ന്ന് കിടക്കുന്ന നേപ്പാള്‍ എന്ന രാജ്യത്തിന്‍റെ ഒരു ഭാഗത്ത് പഞ്ച വത്സര മാമാങ്കം പോലെ കൊണ്ടാടുന്ന ഒരു പൂജയുണ്ട് . 'ഗാധി മായ് ' എന്ന പേരില്‍ അറിയപ്പെടുന്ന ആ പൂജ അഞ്ചു വര്‍ഷത്തിലൊരിക്കാലാണ് അവര് കൊണ്ടാടുന്നത്. പ്രധാന അര്‍പ്പണം മൃഗ ബലിയും !
ഒരേ സമയത്ത് അഞ്ചു ലക്ഷത്തിലധികം പശു ,  പോത്ത് എന്നീ മാടുകളെ അവിടെ 'ഗാധി മായ് ' ക്കുവേണ്ടി ബലി നടത്തുന്നു. ഹെക്റ്റര്‍ കണക്കിന് പരന്നു കിടക്കുന്ന മൈതാനത്ത്  ഭയന്നു വിറച്ച് - അയവിറക്കാന്‍ പോലും  മടിച്ചു നില്‍ക്കുന്ന മാടുകളെ പിന്നിലൂടെ ചെന്ന്  ഓര്‍ക്കാപ്പുറത്ത് ഒരൊറ്റ വെട്ട് ...  - അതാണ്‌ ബലി ...
ശേഷം , ആ മൃഗ മാസം മൊത്തം എങ്ങോട്ട് പോവുന്നൂ എന്നാരും അധികമൊന്നും ചിന്തിച്ചു കാണില്ല...എവിടെപ്പോവാന്‍ ! ? അല്‍ കബീറുകാരുടെയും അതുപോലുള്ളവരുടെയും ട്രക്കിലേക്കല്ലാതെ വേറെ എങ്ങോട്ട് പോവാന്‍ ! ട്രക്കുകളില്‍ കയറ്റിയ ആ മൃഗ ജഡങ്ങള്‍ ഏതെല്ലാമോ അജ്ഞാത ഫ്രീസറിലേക്കും , അവിടന്ന് കാലക്രമേണ അല്‍പ്പാല്‍പ്പമായി  നമ്മുടെയൊക്കെ തീന്‍ മേശകളിലേക്കുല്ലാതെ മറ്റെങ്ങു പോവാന്‍  !
എങ്കിലും ഒരു കാര്യത്തില്‍ സമ്മതിക്കണം ഈ അല്‍ കബീറുകാരെ. കാരണം , അവര് കാണികളുടെ  മനസ്സറിഞ്ഞു കളിക്കാന്‍ അതീവ മിടുക്കുള്ളവരാണ് എന്നത് തന്നെ ! അതുകൊണ്ടാണല്ലോ .. ,  തീര്‍ത്തും ഇസ്ലാമിക  രാജ്യങ്ങളായ ഈ ഗള്‍ഫു  നാടുകളില്‍   'ഹലാല്‍ മീറ്റ്‌ ' എന്നും , 'ഇസ്ലാമിക ആചാര പ്രകാരം അറുക്കപ്പെട്ടത് ' എന്നുമൊക്കെ എഴുതി വെച്ച് - ഈ വെട്ടിക്കൂട്ട്  നജസിനെ - 'ത്വയ്യിബാത് അല്‍ അമാറാത്ത് ' എന്ന പേരില്‍ യൂ , ഏ ,ഈ യിലും ... ,'അല്‍-കബീര്‍' എന്ന ഓമനപ്പേരില്‍ സൗദി അറേബ്യയിലും, മറ്റു , ഖത്തര്‍ , കുവൈത്ത് , ഒമാന്‍ , ബഹറൈന്‍ എന്നീ രാജ്യങ്ങളിലുമൊക്കെ ഇറക്കുമതി ചെയ്യിപ്പിച്ച് കോടിക്കണക്കിന് ആളുകളുടെ  വിശ്വാസത്തില്‍ കളങ്കം ചാര്‍ത്താന്‍ ഇങ്ങനെ 
കണ്ണില്‍ പൊടിയിടുന്നത് !
എന്നാല്‍ , ഇതേ ഉല്‍പന്നം ജപ്പാനില്‍ എത്തുമ്പോള്‍ 'സമുറായ് ' എന്ന തേനൂറും പേരിലും, 'ഫാല്‍ക്കന്‍ ഫുഡ്സ് ' എന്ന  നാമത്തില്‍ യൂറോപ്പിലും ബ്രിട്ടനിലുമൊക്കെ ആളുകള്‍ വാങ്ങിപാചകം ചെയ്യുന്നു. സത്യം മനസ്സിലാക്കാത്ത അനവധി മുസ്ലിംകളും അവരിലുണ്ടെന്നോര്‍ക്കണം ..
ഇതോടനുബന്ധിച്ച് മറ്റൊരു യാഥാര്‍ത്ഥ്യം കൂടെ നാം ഓര്‍ക്കുന്നത് നന്ന് ! അതായത് , നാനാ തുറയിലുള്ള ആളുകളുടെ പ്രതിഷേധം കാരണം നേപ്പാളില്‍ ഈ ' ഗാധി മായ് ' പൂജയുടെ ഭാഗമായുള്ള  കൂട്ട മൃഗബലി നിരോധിച്ചതാണ് അത് .  തന്നിമിത്തം ഇനി അവിടന്ന് പൂജിച്ചു വെട്ടിക്കൊന്ന മൃഗങ്ങളെ ഇഷ്ടാനുസരം  ലഭ്യമല്ലാന്നു സാരം !
എന്ന് വെച്ച് , കോടികള്‍ കുമിഞ്ഞു കൂടുന്ന ഈ കച്ചവടം ഉപേക്ഷിച്ച് അല്‍ കബീര്‍ പൂട്ടി പറ്റെയും 'സഗീര്‍ ' ആക്കാന്‍ പറ്റുമോ !ആവശ്യത്തിനുള്ള മാടുകളെ കിട്ടണ്ടേ അവര്‍ക്ക് ...ഇന്ത്യയില്‍ പശുവിനേം പോത്തിനേം ഇനി മേലാല്‍ ആരും ഭക്ഷിക്കരുത് എന്ന് 'സംഘി ' ഒത്താശയോടെ നിയമം കൊണ്ടുവന്ന് - നിലവിലുള്ളതും ഇനിയങ്ങോട്ട് പെറ്റ് പെരുകുന്നതുമായ സര്‍വ്വ ആടുമാടുകളെയും ചുളുവില്‍ സ്വന്തമാക്കുക എന്നല്ലാതെ - വേറെ എളുപ്പ വഴി എന്തുണ്ട് പ്രതിസന്ധി തരണം ചെയ്യാന്‍ !?
കയറ്റുമതിയിലൂടെ വാണിജ്യപരമായി വിദേശ നാണ്യം നമ്മുടെ മാതൃ രാജ്യത്തിന്‌ മുതല്‍ക്കൂട്ടാവാന്‍ എക്സ്പോര്‍ട്ടിംഗ്‌ കമ്പനികളെ എന്നും പ്രോല്‍സാഹിപ്പിക്കാം നമുക്ക്. അത് ഓരോ ഭാരതീയനും അഭിമാനവുമാണ്. നാടിന്‍റെ  സാമ്പത്തിക കുതിപ്പിന് അതൊക്കെ വേണം താനും. പക്ഷേ , ഇത്തരം വെടക്കാക്കി തനിക്കാക്കലിലൂടെ കോടിക്കണക്കിന് വിശ്വാസികളെ 'നജസ് ' തീറ്റിച്ചും കൊണ്ട്  വഞ്ചിച്ച് - ഇന്ന് പുറം ലോകത്തെ അറബു ജനതയ്ക്ക് മുന്നില്‍ ഭാരതത്തെ  നാണം കെടുത്തിക്കൊണ്ടാണ് .. ഈ പരിപാടിയെങ്കില്‍  ഈ ആഭാസ മ്ലേച്ച തോന്നിവാസത്തെ ഉപഭോക്താക്കള്‍ എന്ന നിലയ്ക്ക് നാമോരോരുത്തരും ഒരു കാരണവശാലും  ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. പകരം , ഇത്തരം ഉല്‍പ്പന്നങ്ങളോട് തികഞ്ഞ  ബഹിഷകരണമാണ് അഭികാമ്യം ..

അതിനു , നാമെല്ലാം ഒറ്റക്കേട്ടായേ പറ്റൂ ... ഊഹം ശരിയാണ് എങ്കില്‍ ഈ അല്‍-കബീര്‍ ഉല്‍പ്പന്നങ്ങളെ നൂറു ശതമാനവും ബഹിഷ്കരിച്ചും  കൊണ്ട് , ഇതാണ് സത്യം എന്ന് അറിഞ്ഞവര്‍  അറിയാത്തവരെ ഈ ചതി അറിയിക്കാന്‍ ശ്രമിച്ച് ... ശ്രമിക്കാം നമുക്ക് - നമ്മുടെ നാടിന്‍റെ നഷ്ടപ്പെട്ട ആ  നല്ല പ്രതിച്ഛായയെ അല്‍പ്പമെങ്കിലും വീണ്ടെടുക്കാനും ..
ബിംബങ്ങളുടെ പേരും പറഞ്ഞു ഏതെല്ലാമോ ചാവാലിപ്പശുക്കളെയും പോത്തുകളെയും തല്ലിക്കൊന്നതും  വെട്ടിക്കൊന്നതുമായ ....  വൃത്തിയും വെടിപ്പും  ഇല്ലാത്ത ഇത്തരം മാംസം  ഭക്ഷിക്കുന്നത്  വര്‍ജ്ജിക്കാനും ഇനിയെങ്കിലും നാമൊന്നു ഒറ്റക്കെട്ടായേ പറ്റൂ .. 
മാംസാഹാരം വര്‍ജ്ജിച്ചതോണ്ട് ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായ ഒരു വാര്‍ത്ത പോലും ആരും ഇതുവരെ  റിപ്പോര്‍ട്ട് ചെയ്തതായി 
നമുക്ക് കേട്ടു കേള്‍വിയില്ല ..  അങ്ങനെയൊരു  ഗതികേടും മനുഷ്യ കുലത്തിന് ഇന്ന് ഇല്ല താനും .
പിന്നെ , നമുക്കെന്തിനീ 
'അല്‍ കാവി- അല്‍ കബീര്‍ ' ?
നമുക്കെന്തിന് 
'ത്വയ്യിബാത്തുല്‍ അമാറാത്തുല്‍ ഹറാമാത്ത് ' ?

ഉത്തരം കണ്ടെത്തേണ്ടത്‌ നമ്മള് തന്നെയാണ് .
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR