ഹാഫിളുസ്സഖാവി (റ) പറയുന്നു:
"ഒരു സ്ത്രീ ഹസനുല്‍ ബസ്വരി (റ) വിന്റെ അടുക്കല്‍ വന്നു പറഞ്ഞു, 'എന്റെ മകള്‍ മരണപ്പെട്ടു,അവളെ സ്വപ്നത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ഹസനുല്‍ ബസ്വരി (റ) ആ സ്ത്രീയോട് പറഞ്ഞു : "ഓരോ റക്കഅത്തിലും ഫാത്തിഹയും അല്‍ഹാക്കുമുത്തകാസുറും ഓതി ഇശാ നിസ്കാര ശേഷംനാലു റക്കഅത്ത് നിസ്കരിച്ച് ഉറക്കം വരുന്നത് വരെ നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലി കിടക്കുക"
അവള്‍ അങ്ങിനെ ചെയ്തു, മകളെ സ്വപ്നത്തില്‍ കണ്ടു..! പക്ഷെ, അവള്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.. നരകത്തിലെ ചങ്ങലകളെ കൊണ്ട് കാലുകള്‍ ബന്ധിച്ചതായും കൈകള്‍ കെട്ടപ്പെട്ടതായും.. ഉറക്കം ഉണര്‍ന്നപ്പോള്‍ അവള്‍ ഹസനുല്‍ ബസ്വരി (റ) വിന്റെ അടുക്കലേക്ക് പോയി, കണ്ട സംഭവം വിശദീകരിച്ചു. "നീ മകള്‍ക്ക് വേണ്ടി സ്വദഖ ചെയ്യുക,അല്ലാഹു ശിക്ഷയില്‍ നിന്ന് മകളെ ഒഴിവാക്കിയേക്കാം" എന്ന് ഹസനുല്‍ ബസ്വരി (റ) പറഞ്ഞു.
ഹസനുല്‍ ബസ്വരി (റ) അന്നു രാത്രി അവളുടെ മകളെ സ്വര്‍ഗ്ഗപ്പൂന്തോപ്പില്‍ നിന്നുളള ഒരു പൂന്തോപ്പില്‍ കണ്ടു, വളരെ ഭംഗിയുളള ഒരു അടിമസ്ത്രീ അവളോടൊപ്പം കട്ടിലില്‍ ഇരിക്കുന്നുണ്ട്. അവളുടെ തലയില്‍ പ്രകാശത്താലുളള കിരീടവുമുണ്ട്. അവള്‍ ഹസനുല്‍ ബസ്വരി (റ) വിനോട് ചോദിച്ചു : "എന്നെ അറിയുമോ..?" ഇല്ലെന്ന് മറുപടി പറഞ്ഞു. "നിങ്ങള്‍ സ്വലാത്ത് ചൊല്ലാന്‍ പറഞ്ഞ സ്ത്രീയുടെ മകളാണ് ഞാന്‍.." "നിന്റെ ഉമ്മ ഈ രീതിയില്‍ അല്ലല്ലോ പറഞ്ഞത്.? മഹാനവര്‍കള്‍ തിരിച്ച് ചോദിച്ചു. "ഉമ്മ പറഞ്ഞത് ശരിയാണ്" അവള്‍ മറുപടി കൊടുത്തു : "പിന്നെ എങ്ങനെയാണ് നിനക്കീ പദവി ലഭിച്ചത്?"
മഹാനവര്‍കള്‍ വീണ്ടും ചോദിച്ചു, അവള്‍ വിശദീകരിക്കുവാന്‍ തുടങ്ങി... "ഉമ്മ പറഞ്ഞത് പോലെ ഞങ്ങള്‍ 70000 പേര്‍ ശിക്ഷയിലായിരുന്നു, ഞങ്ങളുടെ ഖബ്റിന്നരികിലൂടെ ഒരു സ്വാലിഹായ മനുഷ്യന്‍ കടന്നു പോയി, അദ്ധേഹം മുത്ത് നബി ﷺ യുടെ മേല്‍ ഒരു സ്വലാത്ത് ചൊല്ലി അതിന്റെ പ്രതിഫലം ഞങ്ങള്‍ക്ക് ഹദ്യ ചെയ്തു. അതു അല്ലാഹു സ്വീകരിച്ചു, ആ സ്വാലിഹായ മനുഷ്യന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളെയെല്ലാവരെയും ഖബ്റിന്റെ കഠിനമായ അദാബില്‍ നിന്നും അല്ലാഹു മോചിപ്പിച്ചു."
(അഫ്ളലുസ്സവലവാത്തി അലാ സയ്യിദിസ്സാദാത്ത്.)
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
ഈ സംഭവം ഇമാം
ഖുര്‍തുബി (റ)
'അത്തദ്കിറ' എന്ന ഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ട്.