Ads 468x60px

ആലു സഊദും കാരന്തൂരിലേക്ക് അനുഗ്രഹം വാങ്ങാൻ വരുന്ന കാലം അടുത്തെന്ന് തോന്നുന്നു.

സൗദി മന്ത്രാലയത്തിന്റെ വിലക്ക് ഉണ്ടായിട്ട് പോലും ഇത്ര വലിയൊരു പോഗ്രാം സംഗടിപ്പിക്കാൻ കാന്തപുരത്തിന് സാധിച്ചെന്നറിയുമ്പോയാണ് അദ്ദേഹത്തിന്റെ സ്വാധീനം എത്രമേൽ വ്യാപിച്ചിരിക്കുന്നുവെന്ന് മനസ്സിലാകുന്നത്. അല്ലെങ്കിലും മറ്റേതൊരു മത രാഷ്ട്രീയ സാമൂഹിക നേതാവിനും ഇല്ലാത്ത ഒരു സ്വാധീനം കാന്തപുരത്തിന് ഉണ്ടാകാറുണ്ട്. വിത്യസ്ഥ വിഭാഗങ്ങളായി തമ്മിലടിച്ചിരുന്ന കേരള മുസ്ലിംകൾ ഇദ്ദേഹത്തിന്റെ കടന്നു വരവോടെ അടിസ്ഥാന പരമായി കേവല രണ്ട് പക്ഷങ്ങളായി ചുരുങ്ങി. കാന്തപുരം അനുകൂലികൾ / കാന്തപുരം പ്രതികൂലികൾ എന്നിങ്ങനെയാണത്. അപ്പോഴും, എതിർ വിഭാങ്ങൾക്ക് മേൽ പോലും ഒരു മേൽകൂര ആധിപത്യം സ്ഥാപിക്കാൻ കാന്തപുരത്തിന് സാധിച്ചിട്ടുണ്ട്. കാന്തപുരം അബൂബകർ മുസ്ലിയാർ വൻകിട പ്രോജക്റ്റുകളുമായി മുന്നോട്ട് കുതിക്കുമ്പോഴും അദ്ദേഹത്തിന്റെ എതിർചേരിയിലുള്ളവർ അദ്ധെഹം മുറിച്ചിട്ട് കൊടുത്ത വാലിൽ കടിപിടി കൂടി നേരം കളയുന്ന കാഴ്ച്ചയാണ് കേരളം കാണാറുള്ളത്. ഇദ്ദേഹം ഫണ്ട്‌ ശേകരണം നടത്തി പള്ളിയും നോളജ് സിറ്റിയും നിർമിക്കുമ്പോയും എതിർ കക്ഷികൾ കാന്തപുരത്തിനെതിരെ പ്രചാരണം നടത്താനും കേസ് നടത്താനും അവരുടെ സമ്പത്ത് മുഴുവൻ തുലക്കുകയും അവസാനം ഒന്നും നടത്താനാകാതെ കൈമലർത്തുകയും ചെയ്യുന്നതാണ് പതിവ്.
ഇദ്ധെഹത്തിന്റെ അസാമാന്യ ധീരതയാണ് എടുത്തു പറയത്തക്ക മറ്റൊരു പ്രത്യേകത . തന്റെ മതവും ആദർശവും വളച്ചുകെട്ടില്ലാതെ ആരുടെ മുമ്പിലും തുറന്ന് പറയും . ഒരൊറ്റ രാഷ്ട്രീയനേതാവിന്റെയും ചെരുപ്പ് നക്കാൻ എന്നെ കിട്ടില്ലെന്നും പരസ്യമായി പ്രസതാവിക്കും. എന്നാലും എല്ലാ രാഷ്ട്രീയക്കാരും കാന്തപുരത്തെ പിണക്കാതെ ആദരിച്ച് കൊണ്ട് നടക്കും. മുഖ്യമന്ത്രിമാർ വരെ കോഴിക്കോട് ഭാഗത്ത് വന്നാൽ കാന്തപുരത്തെ ഒന്ന് കാണാൻ സമയം കണ്ടെത്തും. ഇടതന്മാരും വലതന്മാരും ഒരു പോലെ കാന്തപുരത്തെ പരിക്രമണം ചെയ്തു കൊണ്ടിരിക്കും. എന്താണ് സത്യത്തിൽ ഈ കാന്തപുരത്തിന്റെ പ്രത്യേകത? ഇത്രമേൽ സ്വാധീനം സാധിച്ചെടുക്കാൻ അദ്ദേഹത്തിനു സാധിക്കുന്നത് എങ്ങനെയാണ്? തന്നെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ പോലും പലപ്പോഴും കാന്തപുരത്തിന് ഗുണം ചെയ്യാറാണ് പതിവ്. ഇപ്പോളിതാ, സൗദി മന്ത്രാലയം വിലക്ക് പ്രഖ്യാപിച്ചിട്ടും ദിവസങ്ങൾ കൊണ്ട് അതിനെ മറികടന്നു സമ്മേളനം സംഗടിപ്പിച്ചിരിക്കുന്നു. കാന്തപുരത്തിന്റെ ചരിത്രം വെച്ച് നോകുമ്പോൾ ഈ വിലക്കും കാന്തപുരത്തിന് വളരാനുള്ള വളമാകും. ആലു സഊദും കാരന്തൂരിലേക്ക് അനുഗ്രഹം വാങ്ങാൻ വരുന്ന കാലം അടുത്തെന്ന് തോന്നുന്നു.

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR