1989 മുതലാണ് കേരളത്തില്‍ സുന്നികള്‍ രണ്ട് വിഭാഗമാകുന്നത്. അന്ന്‍ മുതല്‍ സുന്നികള്‍ തമ്മില്‍ തര്‍ക്കങ്ങളും അടിപിടികളും തുടങ്ങിയിട്ട് ഇപ്പോഴും അത് തുടരുകയാണ്. നിലവിലെ സാഹചര്യം വെച്ച് നോക്കുമ്പോള്‍ ഇത് അവസാനിക്കുമെന്ന് തോന്നുന്നുമില്ല. പരസ്പര ഐക്യത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.
സമസ്ത സ്ഥാപിതമായത് ഏത് കൊല്ലത്തില്‍, എന്ത് ഉദ്ദേശ്യത്തിനു വേണ്ടി, ആരുടെ നേതൃത്വത്തില്‍, അന്നത്തെ കേരളത്തിലെ ദേനീ സാഹചര്യം, സമസ്ത നിലവില്‍ വന്നതിനു ശേഷം ഉണ്ടായ പുരോഗതികള്‍ തുടങ്ങി സമസ്തയുടെ വിജയ പരാജയങ്ങളുടെ കഥ 1989 വരെ ഇരു സുന്നികളും ഒരേ പോലെ മനസ്സിലാക്കേണ്ടതാണ്. അതിനു പറ്റിയ പുസ്തകങ്ങള്‍ ധാരാളം വിപണിയില്‍ ലഭ്യവുമാണ്.
നാം ഓരോരുത്തരും നമ്മുടെ നാട്ടിലെ മാത്രം ദീനീ സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, പ്രവര്‍ത്തകര്‍ ഒന്ന്‍ വിലയിരുത്തുക. കേരളത്തിലെ മറ്റു സ്ഥലങ്ങള്‍ തല്‍ക്കാലത്തേക്ക് വിട്ടേക്കുക. സമസ്തയുടെ പിളര്‍പ്പിന്‍റെ കാരണം പലര്‍ക്കും അറിയാത്തതാണ് പല അനാവശ്യ തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണം. പിളര്‍പ്പിനു മുംബ് ഇകെ. അബൂബക്ര്‍ മുസ്ലിയാരുടെ രാഷ്ട്രീയ നിലപാടുകള്‍ എന്തൊക്കെയായിരുന്നു? അന്ന് ലീഗും വഹ്ഹാബീസവും തമ്മിലുള്ള ബന്ധം ഏത് തരത്തിലായിരുന്നു എന്ന്‍ പഠിച്ചാല്‍ തീരാന്‍ മാത്രമേ ഉള്ളൂ ഇവിടത്തെ പ്രശ്നങ്ങള്‍. ഞാന്‍ ചരിത്രം അവതരിപ്പിക്കുന്നില്ല. അത് നിങ്ങളുടെ സ്വതന്ത്ര ബുദ്ധിക്ക് വിട്ടുതരുന്നു.
അന്ന്‍ മുതലുള്ള കുഴപ്പങ്ങളില്‍ ഓരോ വിഭാഗത്തിന്‍റെയും നേതാക്കള്‍ സ്വീകരിച്ച നിലപാടുകള്‍ എന്തായിരുന്നു എന്നാണു ഈ സമയത്ത് ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. കല്ലെറിയാനും അക്രമിക്കാനും ആഹ്വാനം ചെയ്തവരില്ലേ? കേസുകളില്‍ അക്രമികളെ രക്ഷപ്പെടുത്തിയ രാഷ്ട്രീയ നേതാക്കലില്ലേ? അവരൊക്കെ ചെയ്ത് കൂട്ടിയ നെറികേടുകളെ വലിയ ദീനീ സേവനമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളും ദീനും തമ്മില്‍ വലിയ അകലമുണ്ടെന്നു പറയേണ്ടി വരില്ലേ?
ഇസ്ലാം എന്നത് ഒരു ആദര്‍ശമാണ്. അത് ലക്ഷക്കണക്കിന് അംബിയാക്കളെ അയച്ച് ഇവിടെ കാണിച്ചു തന്നതാണത്. സമസ്ത എന്നതും ഒരു ആദര്‍ശമാണ്. സുന്നത് ജമാഅത് മാത്രം സന്തോഷത്തോടെ കേരളക്കാര്‍ സ്വീകരിച്ചു പോന്നിരുന്ന ഒരു കാലത്ത് അതിനെതിരെ ചില ദുശ്ചിന്തകളുമായി രംഗത്തെത്തിയവരെ ഒറ്റപ്പെടുത്താനും സുന്നത് ജമാഅത് ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാനും വേണ്ടി കെട്ടിപ്പടുത്ത ഒരാദര്‍ശം. അത് കേവലം ചില കടലാസുകളോ രേഖകളോ അല്ല. 1989 വരെ സമസ്ത കൊണ്ട് നടന്ന ആശയാദര്‍ശങ്ങള്‍ ഇന്ന് ഏത് സമസ്തയാണ് അംഗീകരിക്കുന്നത് എന്ന്‍ ഓരോ മുസല്‍മാനും അറിഞ്ഞിരിക്കണം. 1989 വരെ സമസ്തയുടെ ശത്രുക്കളായവര്‍ ഇന്ന് ഏത് സമസ്തയുടെ ശത്രുക്കളാണ് എന്ന്‍ പഠിച്ചാല്‍ ഇത് പെട്ടെന്ന്‍ ബോധ്യപ്പെടും. എന്ന്‍ മുതലാണ് ബിദ്അതുകാര്‍ക്ക് സമസ്തയോട് സ്നേഹം വന്നു തുടങ്ങിയത്, അവരെ സുഖിപ്പിക്കാന്‍ ഏതൊക്കെ ആശയങ്ങളാണ് തിരുത്തി എഴുതിയത്? തിരുത്തിയ ആശയങ്ങളുടെ ഇസ്ലാമിക മാനം എന്താണ്? ഇതാണ് നമ്മില്‍ പലരും പഠിക്കാതെ പോയത്.
കേരളത്തില്‍ വഹ്ഹാബിക്കും ജാമാഅതുകാരനും ഖാദിയാനിക്കും എവിടെയും മദ്രസയും പള്ളിയും ഉണ്ടാക്കാം, എന്നാല്‍ എ.പി സുന്നികള്‍ക്ക് അത് പറ്റില്ല എന്ന നിലപാടാണ് ഇന്ന് ഇ.കെ സുന്നിക്കുള്ളത്. ഇത് സത്യമാണെന്ന് ബോധ്യമായാല്‍ നെഞ്ചത്ത് കൈവെച്ച് നിങ്ങള്‍ ആലോചിക്കണം "ഞാന്‍ നിലകൊള്ളുന്ന ഈ പ്രസ്ഥാനം എന്നെ ഖുര്‍ആന്‍ പറഞ്ഞ സ്വിറാതുല്‍ മുസ്തഖീമിലേക്കാണോ നയിക്കുന്നത്" എന്ന്‍.
രണ്ട് വിഭാഗം സുന്നികളും സ്നേഹത്തോടെ കഴിയുന്ന മഹാല്ലുകളില്‍ ഇ.കെ സുന്നികളുടെ നോട്ടീസുകള്‍, പത്രങ്ങള്‍ ആശയങ്ങള്‍ നടപ്പിലാക്കുന്നത് ഐക്യത്തിന് തടസ്സം വരുത്തുമെന്ന് ആര്‍ക്കാണറിയാത്തത്? ഇത്തരം സന്ദര്‍ഭങ്ങളില്‍ എ.പി സുന്നികള്‍ ഇത്തരം നോടീസോ മറ്റോ വിതരണം ചെയ്യുകയോ മറ്റോ ചെയ്‌താല്‍ അത് കൊലപാതകത്തില്‍ കലാശിച്ച എത്ര സംഭവങ്ങള്‍? ഇവിടെ ആരാണ് തെറ്റുകാര്‍? ഇതിനോയൊക്കെ അംഗീകരിച്ചു പോരുന്ന, ഞങ്ങളാണ് യതാര്‍ത്ത സുന്നികളെന്ന് പറയുന്ന സമൂഹമേ . . . .
എന്‍റെ നാട്ടില്‍ ഒരു എ.പി മദ്രസ്സ തുടങ്ങി, രണ്ടാമത് ഉണ്ടാക്കിയ മദ്രസ്സ ആയതിനാല്‍ റബീഉല്‍ അവ്വലില്‍ 12 നു പഴയ മദ്രസ്സയില്‍ പണ്ട് മുതല്‍ തന്നെ നബിദിനം കൊണ്ടാടുന്നതിനാല്‍ ഞങ്ങള്‍ മറ്റൊരു ദിവസം തിരഞ്ഞെടുത്തു. ഞങ്ങളുടെ തൊട്ടടുത്ത് കുറുകത്താണിയില്‍ ഇ.കെ സുന്നികള്‍ രണ്ടാമത് ഒരു മദ്രസ്സ തുടങ്ങി. അവര്‍ പഴയ എ.പി മദ്രസ്സയില്‍ പണ്ട് മുതല്‍ നബിദിനം ആഘോഷിക്കുന്ന 12 നു തന്നെ നമുക്കും നടത്തണമെന്ന് വാശി. നേതാക്കള്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തത് നബിദിനം 12 നു തന്നെ ആഘോഷിക്കണമെന്നാണ്. എത്ര എത്ര പള്ളികള്‍ സ്റ്റേ ചെയ്യിച്ചു. എത്ര പള്ളികളും മദ്രസ്സകളും മറ്റു സ്ഥാപനങ്ങളും അടച്ചു പൂട്ടിച്ചു? എല്ലാറ്റിനും പിന്നില്‍ ഒരേ ആശയം " ഞങ്ങള്‍ മാത്രമാണ് സുന്നികള്‍, ഞങ്ങളാണ് സമസ്ത."
ഈ ദേഷ്യം ഇസ്ലാമിന്‍റെ ശത്രുക്കളായ വഹ്ഹാബി, ജമാഅത്, ഖാദിയാനി, തബ്ലീഗ് തുടങ്ങി ഒരു പ്രസ്ഥാനക്കാരോടുമില്ല. സ്നേഹവും ദേഷ്യവും ആദര്‍ഷത്തോടോ അതോ വ്യക്തി താല്പര്യങ്ങലോടോ? 26 കൊല്ലം നിങ്ങള്‍ എതിര്‍പ്പ് കാട്ടിയ സ്ഥലങ്ങളില്‍ സംഘടനാപരമായി നിങ്ങള്‍ക്ക് വിജയമോ പരാജയമോ ലഭിച്ചത്? അന്നത്തെ അംഗബലം ഇന്നുണ്ടോ നിങ്ങള്‍ക്ക് എന്ന്‍ ചിന്തിച്ചെങ്കിലും ഈ ദീനിനെതിരെ നിലകൊള്ളുന്ന പ്രവണത മാറ്റിയില്ലെങ്കില്‍ ദുനിയാവില്‍ തന്നെ വലിയ നഷ്ടം സഹിക്കേണ്ടിവരും. ആഖിറത്തില്‍ ഏതായാലും നഷ്ടക്കാര്‍ തന്നെ. സത്യത്തെ സത്യമായി മനസ്സിലാക്കി പിന്തുടരാനും അസത്യത്തെ മനസ്സിലാക്കി അകന്ന്‍ നില്‍ക്കാനും നാഥന്‍ തുണക്കട്ടെ... ബിദ്അതുകാരെ കൂടെ നിന്ന്‍ അവരില്‍ നിന്ന്‍ അച്ചാരം വാങ്ങി സുന്നി നേതാക്കള്‍ ചമഞ്ഞ് സുന്നത് ജമാഅതിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രസംഗകരുടെ ശര്റില്‍ നിന്ന്‍ നമ്മെയും സമൂഹത്തെയും അല്ലാഹു രക്ഷപ്പെടുത്തട്ടെ . . . ആമീന്‍.