Ads 468x60px

ഭൂമിയിൽ ആദ്യമായി അള്ളാഹുവിനെ ആരാധിക്കാൻ നിർമ്മിച്ച ഭവനമാണ് കഅബാലയം...

അള്ളാഹുവിനെ ആരാധിക്കാൻ വേണ്ടിയാണ് അവൻ മനുഷ്യരെ ശ്രിഷ്ടിച്ചത്, ഭൂമിയിൽ ആദ്യമായി അള്ളാഹുവിനെ ആരാധിക്കാൻ നിർമ്മിച്ച ഭവനമാണ് കഅബാലയം...

മനുഷ്യോൽപത്തിക്ക് മുൻപ്തന്നെ അത് നിർമ്മിച്ചിരുന്നെങ്കിലും ത്വവാഫ് ചെയ്തിരുന്നതും പരിപാലിച്ചിരുന്നതും മലക്കുകളായിരുന്നു, ആദം നബി (അ)യെ ശ്രിഷ്ടിച്ചതോടെ അതിൻ്റെ ചുമതല മനുഷ്യരിലേക്ക് നീങ്ങി...

വ്യത്യസ്ത കാലഘട്ടങ്ങളിൽ വന്ന പ്രവാചകന്മാർ കഅബയെ പരിപാലിച്ചു പോന്നു, "രണ്ടാം പിതാവ്" എന്നറിയപ്പെടുന്ന നൂഹ് നബി (അ) ൻ്റെ കാലത്തുണ്ടായ മഹാ പ്രളയത്തിൽ കഅബയുടെ തറയല്ലാത്ത ഭാഗങ്ങളെല്ലാം ഒലിച്ച് പോയി. പിന്നീട് ഇബ്രാഹിം നബി(അ)യും മകൻ ഇസ്മായീൽ നബി (അ)യും കഅബ പുനർനിർമ്മിച്ചു...

ജിബ്രീൽ (അ) സ്വർഗത്തിൽ നിന്നും ഹജറുൽ അസ്വദ് കൊണ്ട് വന്നു, ത്വവാഫിന് അടയാളമെന്ന നിലയിൽ അത് ഇബ്രാഹിം നബി(അ) സ്ഥാപിച്ചു, അന്ന് കഅബയുടെ ഉയരം ഒൻപത് മുഴം ആയിരുന്നു വാതിൽ ഉണ്ടായിരുന്നില്ല. യമനിലെ രാജാവാണ് വാതിലുണ്ടാക്കിയതും കില്ല പുതപ്പിച്ചതും...
നൂറ്റാണ്ടുകൾക്ക് ശേഷം വന്ന കഅബയുടെ തകരാറുകൾ 'അമാലിഖാ' സമൂഹം പുതുക്കി പണിതു...

നൂറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വന്ന കേട്പാടുകൾ 'ജുർഹും' ഗോത്രക്കാർ ശരിയാക്കി. പിന്നീട് യമനിലെ അബ്രഹത്ത് രാജാവ് ആനകളുമായി വന്നു തകർക്കാൻ ശ്രമിച്ചെങ്കിലും അള്ളാഹു അവരെ പരാചയപ്പെടുത്തി...

പീന്നീട് മക്കയിലുണ്ടായ വെള്ളപൊക്കത്തിൽ വന്ന കേട്പാടുകൾ ശരിയാക്കിയത് ഖുറൈഷികൾ ആയിരുന്നു, ഇബ്രാഹിം നബി(അ) കഅബ പുനർനിർമ്മിച്ച് 2775 വർഷങ്ങൾക്ക് ശേഷമായിരുന്നു അത്...

ഈ നിർമ്മാണം പൂർത്തിയായപ്പോഴാണ് ഹജറുൽ അസ്വദ് ആര് സ്ഥാപിക്കും എന്ന കാര്യത്തിൽ ഗോത്രവർഗക്കാർക്കിടയിൽ തർക്കം രൂപപ്പെട്ടത്, അങ്ങനെ ഇനി ആദ്യം ഇങ്ങോട്ട് വരുന്ന വ്യക്തി ആരാണോ അദ്ദേഹം അത് ചെയ്യും എന്ന് എല്ലാവരും തീരുമാനിച്ചു...

അന്ന് ആദ്യം വന്ന വ്യക്തി മുഹമ്മദ് നബി(സ) തങ്ങൾ ആയിരുന്നു, നബിതങ്ങൾ പ്രശ്നം പരിഹരിച്ചു. അതിനായി ഒരു വലിയ തുണിയിൽ ഹജറുൽ അസ്വദ് വെച്ചിട്ട് എല്ലാ ഗോത്രവർഗക്കാരോടും തുണിയുടെ അറ്റം പിടിക്കാൻ കൽപ്പിച്ചു പിന്നീട് നബിതങ്ങൾ അത് യഥാർത്ത സ്ഥലത്ത് സ്ഥാപിച്ചു...

ചരിത്രത്തിൻ്റെ ഗതിവിഗതികൾക്ക് മൂകസാക്ഷിയാണ് ആ പുണ്യ ഗേഹം, ഭൂമിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന കഅബയിലേക്ക് ലോകത്തിൻ്റെ നാനാ മൂലകളിൽ നിന്നും ജനങ്ങൾ ഒഴുകുന്നു, പ്രവാചകൻ്റെ ബാല്യവും കൗമാരവും കഅബയുടെ തണലിലാണ് കഴിഞ്ഞത്...

ജീവിതത്തിൽ ഒരിക്കലെങ്കിലും ആ പുണ്യഗേഹം കാണാൻ നീ വിധിനൽകണേ അള്ളാ.... ആമീൻ.......

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചുകൊണ്ടിരിക്കും, ഈ വിജ്ഞാനം നിങ്ങളുടെ സുഹ്യത്തുക്കൾക്ക് കൂടി ഷെയർ ചെയ്യാൻ മറക്കരുത്, നാഥൻ തൗഫീഖ് നൽകട്ടെ... (ആമീൻ യാ റബ്ബൽ ആലമീൻ)
 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR