ഇന്ത്യൻ ജനതയ്ക്ക്, വിശിഷ്യാ യുവതക്കും വിദ്യാർത്ഥികൾക്കും ചിന്തയുടെയും ആത്മവിശ്വാസത്തിന്റെയും പുതിയ മാനങ്ങൾ പകര്ന്നു നൽകി, കണ്ടുണരുന്ന സ്വപ്നങ്ങൾക്ക് അപ്പുറം സ്വപ്‌നങ്ങൾ കൊണ്ട് ഭാവിയെ തിരുത്തിയെഴുതാൻ പ്രചോദിപ്പിച്ച, വേറിട്ട ചിന്ത കൊണ്ടും ധിഷണത കൊണ്ടും എന്നും വിസ്മയം തീർത്ത, ജീവിതത്തെയും സമയത്തെയും അമൂല്യമായി കണ്ടു കൃത്യമായി വിനിയോഗിച്ചു നമുക്ക് മാതൃക കാട്ടിയ, രാജ്യസ്നേഹിയും, ചിന്തകനും ശാസ്ത്രജ്ഞനും എഴുത്തുകാരനും സർവ്വോപരി സാധാരക്കാരിൽ സാധാരക്കരനായി, നമ്മിൽ ഒരാളായി ജീവിച്ചു ലാളിത്യം സമൂഹത്തെയും ഭരണാധികാരികളെയും പഠിപ്പിച്ച നമ്മുടെ പ്രിയങ്കരനായ മുൻ രാഷ്ട്രപതി ഡോ: എ പി ജെ അബ്ദുൽ കലാം നമ്മെ വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് ഒരാഴ്ച തികഞ്ഞു,
അദ്ദേഹത്തെ അടുത്തറിയാൻ തുടങ്ങുന്നത്, തന്റെ പ്രഥമ പുസ്തകമായ "അഗ്നിച്ചിറകുകൾ" പ്രകാശിതമായത് മുതൽക്കാണ്. പിന്നീടങ്ങോട്ട് ഇറങ്ങിയ ഡസൻ കണക്കിന് പുസ്തകങ്ങൾ എല്ലാം അദ്ധേഹത്തിന്റെ തുറന്ന ജീവിതത്തിലൂടെ നമ്മെ ആനയിച്ചു, തന്റെ ആശകളും ആശയങ്ങളും, വിചാരങ്ങളും സ്വപ്നങ്ങളും നമ്മോടു പങ്കു വെച്ചു, അതിലൂടെ സൂക്ഷ്മമായി സഞ്ചരിക്കുമ്പോൾ ആരായിരുന്നു ആ കലാം എന്ന് വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. അതിനിലാവാം, അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും കൂടികൂടി കൊണ്ടേയിരുന്നു. വ്യക്തിപരമായി അദ്ദേഹവുമായി ബന്ധപ്പെടണമെന്ന ചിന്തയില നിന്ന് ട്വിറ്റെർ വഴിയും ഫൈസ്ബുക് വഴിയും ബന്ധം സ്ഥാപിച്ചു. അടുത്തറിയാൻ കഴിഞ്ഞു ആ മനീഷിയിലെ മതവും ചിന്തയും രാഷ്ട്രീയവും എല്ലാം. ഒരു തുറന്ന പുസ്തകമായി നമുക്കിടയിൽ ജീവിച്ച കലാമിന്റെ ജീവിതത്തിൽ അപാകതകൾ നിങ്ങൾ കാണുന്നെങ്കിൽ അതിനെനിക്കു നല്കാൻ കഴിയുന്ന ഉത്തരം. കലാം ഒരു സാധാരണക്കാരിൽ ഒരു അസാധാരണ മനുഷ്യനായിരുന്നു എന്നുമാത്രമാണ്. പോരായ്മകൾ കൊണ്ടും ന്യൂനതകൾ കൊണ്ടും അദ്ദേഹത്തെ നാം അളക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് മാത്രം ഉണർത്തട്ടെ, അദ്ദേഹത്തെക്കാൾ മഹത്വമായി എന്ത് നന്മയും യോഗ്യതുമാണ് നമുക്കുള്ളത്. മുംബ് സൂചിപ്പിച്ച പോലെ ദൈവത്തിന്റെ കണക്കു പുസ്തകത്തിലും മനുഷ്യന്റെ കണക്കു പുസ്തകത്തിലും അദ്ദേഹം വെച്ചു പുലർത്തിയ സൂക്ഷ്മതയും കണിശതയും നമുക്ക് പുലർത്താൻ സാധിച്ചിട്ടുണ്ടോ. ജീവിച്ച കാലത്ത് ഒരാളെയും തന്റെ തൂലിക കൊണ്ടോ നാവു കൊണ്ടോ അദ്ദേഹം നോവിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ല. ജീവിതത്തിലെ എന്റെ സൂക്ഷ്മതക്കാധാരം എന്റെ മാതാപിതാക്കളാണ് പ്രചോദനമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മനുഷ്യനെയും പ്രകൃതിയെയും അതിയായി സ്നേഹിച്ച അദ്ദേഹം മരണപ്പെടുന്ന ദിവസം ശില്ലോങ്ങിലെ വിദ്യാർത്ഥികളെ അഭിസംബോധനം ചെയ്തുകൊണ്ടിരുന്ന വിഷയം തന്നെ "ജീവയോഗ്യമായ ഭൂമി" എന്നതായിരുന്നു. ശാസ്ത്രത്തിന്റെ നെറുകയിൽ നിൽക്കുമ്പൊഴും പ്രകൃതിയെയും പ്രപഞ്ചത്തെയും കുറിച്ച് നമ്മെ അദ്ദേഹം ഉണര്തികൊണ്ടിരുന്നു. അദ്ദേഹത്തെ മഹത്വവൽകരിക്കുകയല്ല, അതിനവഷ്യവുമില്ല. കാരണം അദ്ദേഹം അതിനപ്പുറം വലിയൊരു മഹാൻ തന്നെയായിരുന്നു. രാഷ്ട്രീയക്കാരനായ കലാമിനെ നമോരിടതും കണ്ടിട്ടില്ല. മരണ ശേഷവും നമുക്ക് ബോധ്യപ്പെട്ടതല്ലേ. ആർക്കും നെഗറ്റീവ് ആയി ഒന്നും പറയാൻ ബാക്കി വെക്കാതെ. എല്ലാവരുടെയും സ്നേഹവും ആദരവും ഏറ്റുവാങ്ങി അദ്ദേഹം യാത്രയായി. ആ ഒരു ആദരവിന് മാത്രം നമ്മിൽ വല്ല പുന്യവുമും ഉണ്ടെങ്കിൽ അത് നിലനിർതപ്പെടട്ടെ.
മരണ ശേഷം ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അദ്ദേഹത്തിനായി ഉയർന്ന പ്രാർത്ഥനകളും നിസ്കാരങ്ങളും മറ്റും കാണുമ്പോഴും നമ്മുടെ ഗുരുവര്യർ പ്രാർത്ഥനക്കായി ആഹ്വാനം ചെയ്തതും കാണുമ്പോള്‍ ഏറെ സന്തോഷം തോന്നി. കലാമിനെ പോലെ ജീവിക്കാൻ സാധിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ പോലെ മരിക്കനെങ്കിലും സാധിച്ചാൽ അതെത്ര വലിയ ഭാഗ്യമായിരിക്കും
ഇത്രയൊക്കെ എഴുതാനുള്ള കാരണം, എന്റെ പ്രിയ വിദ്യാർത്ഥികളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വന്ന മെയിലുകളും മറ്റുമാണ്. ഫൈസ്ബുക്കിൽ അദ്ദേഹത്തിന്റെ മരണ ദിവസം മുതൽ പോസ്റ്റ് ചെയ്ത ആർട്ടിക്കിൾ ആയിരുന്നു അവരെ അതിനായി പ്രചോദിപ്പിച്ചത്.
നാമറിയാത്ത, ഇനിയും അറിയാനിരിക്കുന്ന വ്യക്തിക്ത്വമാണ് അദ്ദേഹം.
കലാമിന്റെ ഓരോ പുസ്തകങ്ങളും നമുക്ക് നല്കുന്ന പ്രചോദനവും ശക്തിയും ഉള്കരുത്തും അപാരമാണ്,. എന്റെ ചിന്തയേയും നിലപാടുകളെയും അവ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. വെച്ചുപുലർത്തിയ പലതിനെയും പൊളിചെഴുതാനും അവ കാരണമായിട്ടുണ്ട്. അതായിരിക്കാം ഇന്നലെ ഡോ: കലാമിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ അറിയാതെ കണ്ണുകള നിറഞ്ഞതും ഉടനെ റൂമിൽ പോയി അദ്ദേഹത്തിന്റെ പുസ്തകങ്ങൽ ഒന്നുകൂടി എടുത്തു നോക്കിയതും. പതിനഞ്ചിലധികം വരുന്ന ആ പുസ്തകങ്ങൽ വായിക്കണമെന്ന് ഈ സമയത്ത് ഞാൻ ഉണര്തട്ടെ, എനിക്കുറപ്പുണ്ട് ആ പുസ്തകങ്ങൾക്ക് നിങ്ങളെ സ്വാധീനിക്കാൻ കഴിയും. അവ നിങ്ങളുടെ ജീവിതത്തിന്റെ, ചിന്തയുടെ, ഊർജ്ജമാവാൻ പര്യാപ്തമാണ്. ( ചുരുങ്ങിയത്, അഗ്നിച്ചിറകുകൾ , ജ്വലിക്കുന്ന മനസ്സുകൾ, വഴിവെളിചങ്ങൾ എന്നിവയെങ്കിലും വായിക്കാൻ ശ്രമിക്കുക) അതിലൂടെ നമുക്ക് ആ മഹൽ വ്യക്തിയെ കൂടുതൽ അടുത്തറിയാൻ കഴിയട്ടെ.
വിവാദങ്ങൾക്ക് യാതൊരു ഇടവും നല്കാതെ , ആരോടും യാതൊരു പകയും വിദ്വേഷവും ഇല്ലാതെ , നാവ് കൊണ്ടും കൈ കൊണ്ടും ആരെയും ഒത്തിരി പോലും നോവിക്കാതെ , സ്വപ്നങ്ങൽക്കപ്പുരമുള്ള ലോകത്തേക്ക് , ഊർജ്വസലനായി ലോകത്തോടും രാജ്യത്തോടും ജനങ്ങളോടും സംവാദിച്ചു നമ്മോടു വിട പറഞ്ഞ കലാമിനായി നാഥനോട് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് ...
നാഥാ അദ്ദേഹം ചെയ്ത സുകൃതങ്ങളെല്ലാം നീ സ്വീകരിക്കേണമേ , വന്നുപോയ അപകതകളെല്ലാം നിന്റെ അപാരമായ കാരുണ്യം കൊണ്ട് പൊറുത്തു കൊടുക്കേണമേ. ആമീൻ