Ads 468x60px

ദയവായി ഇത് വായിക്കുക... നിങ്ങൾക്കിത് ഉപകാരപ്പെടും... തീർച്ച...

വര്‍ഷങ്ങള്‍ക്കു മുമ്പ് പ്ലസ്ടുവിനു പഠിക്കുന്ന കാലം.ക്ലാസ് കട്ട്‌ ചെയ്തു തുവ്വൂര്‍ സാഗര്‍ തീയേറ്ററില്‍ ഒരു ഇംഗ്ളീഷ് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ സുഹൃത്തും സഹപാഠിയുമായ Faisal Kollaran കൊളുത്തി തന്ന സൂപ്പര്‍ സാധു ബീടിയിലൂടെയായിരുന്നു പുകവലിയില്‍ എന്റെ അരങ്ങേറ്റം.അന്ന് ആദ്യമായി ആത്മാവിനെ പുക കുത്തി നോവിച്ചപ്പോള്‍ ഒരു പാട് ചുമച്ചു.ആണാവണം എങ്കില്‍ മൂക്കിനു താഴെ മീശ മാത്രം പോര ചുണ്ടില്‍ എരിയുന്ന സിഗേരട്ടും വേണം എന്നാ മൂഡ വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു.

ആദ്യം ഒരു രൂപയ്ക്കു കിട്ടുന്ന മൂട്ടില്‍ പഞ്ഞിയില്ലാത്ത സിഗെരറ്റ് ആയിരുന്നു ഇഷ്ട്ട തോഴന്‍..പിന്നീടത്‌ ഫില്ട്ടരും,ഗോള്ടും, വില്ല്സുമൊക്കെ ആയി മാറി..ദിവസം ഒരെണ്ണം എന്ന നിലയില്‍ നിന്നും..ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു തീ കൊളുത്തി വലിക്കുന്ന ചെയിന്‍ സ്മോകെറുടെ അവസ്ഥയില്‍ എത്താന്‍ അതികം സമയം എടുത്തില്ല..രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി പന്ത് കളിച്ചിരുന്ന ഞാന്‍ അര മണിക്കൂര്‍ കളിക്കുമ്പോഴേക്കും കിതക്കാന്‍ തുടങ്ങി.കാലത്ത് ഉറക്കം ഉണര്‍ന്നാല്‍ കണ്ണ് തുറന്നു ആദ്യം തപ്പുന്നതും സിഗരെറ്റ്‌ തന്നെ..സിഗെരറ്റ് കിട്ടാത്ത അവസ്ഥയില്‍ മുറി ബീഡി പെറുക്കി വലിക്കുന്ന അവസ്ഥയില്‍ വരെ ഞാന്‍ എത്തിയിരുന്നു... വര്‍ഷാ വര്ഷം മുടക്കമില്ലാതെ വരുന്ന ചുമക്കോ... പൊതു വഴിയില്‍ നിന്നും വലിച്ചതിന് പെറ്റി അടിച്ച പോലീസുകാരനോ,വീട്ടുകാരുടെ ശാസനക്കോ,സിഗെരട്ടിന്റെ മണം ഇഷ്ട്ടപ്പെടാത്ത കാമുകിയുടെ സ്നേഹപൂര്‍ണ്ണമായ ഉപദേശങ്ങള്‍ക്കോ...എന്നിലെ പുകവലിക്കാരനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല... നിര്‍ത്തണം എന്ന ഉദ്ദേശത്തോടെ ഒരു ദിവസം സിഗെരട്ടിന്റെ എണ്ണം കുറയ്ക്കുമ്പോള്‍ പിറ്റേ ദിവസം അതിന്റെ ഇരട്ടി വലിച്ചു കൂട്ടുന്ന അവസ്ഥ.

ഒരു ദിവസം കൂട്ടുകാരനായ റഫീകിന്റെ കൂടെ അവന്റെ അമ്മാവനെ കാണാന്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍റെറില്‍ പോവേണ്ടി വന്നു.. അദ്ദേഹം കാന്‍സര്‍ ബാധിച്ചു അവിടെ ചികിത്സയിലായിരുന്നു.അകത്തേക്ക്കയറുന്നതിനു മുംബ് ഒരു സിഗെരെറ്റ് ഞാന്‍ ആഞ്ഞു വലിച്ചു തീര്‍ത്തു.ഞങ്ങള്‍ രണ്ടു പേരും അമ്മാവനെ അഡ്മിറ്റ്‌ ചെയ്ത റൂമില്‍ കയറി.അപരിചിതനായ എന്നെ കണ്ടപ്പോള്‍ അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു.. മോന്‍റെ പേരെന്താ..??? ഷാഹുല്‍... ഞാന്‍ വായ തുറന്നപ്പോള്‍ അദ്ദേഹത്തിന് സിഗെരടിന്റെ മണം കിട്ടി... '''''മോന്‍ വലിക്കാറുണ്ടോ'''''
എനിക്ക് നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അതെയെന്നു തലയാട്ടി. അദ്ദേഹം കുറച്ചു നേരം ഒന്നും മിണ്ടിയില്ല ..അല്‍പ്പ സമയം കഴിഞ്ഞു അയാള്‍ കിഴക്ക് വശത്തേക്ക് കൈ ചൂണ്ടി ഞങ്ങളോട് പറഞ്ഞു... മക്കള്‍ അവിടെയൊക്കെ ഒന്ന് കണ്ടു ചുറ്റി കറങ്ങി വാ.... എന്തിനെന്നു മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ ആ റൂമില്‍ നിന്നിറങ്ങി ആ ഇടനാഴിയിലൂടെ നടന്നു.

അതി ഭീകരമായിരുന്നു അവിടത്തെ കാഴ്ചകള്‍...ചുണ്ട് നഷ്ട്ടപ്പെട്ടവര്‍, താടി അടര്‍ന്നു പോന്നവര്‍, ഒരിറ്റു ശ്വാസത്തിന് വേണ്ടി പിടയുന്നവര്‍.. കാന്‍സര്‍ എന്ന രോഗം ബാധിച്ച് പാതി ചത്ത ശരീരവുമായി തങ്ങളുടെ ആയുസ് എണ്ണി ജീവിക്കുന്നവര്‍... ലേസര്‍ ചികിത്സ കഴിഞ്ഞു പുരികത്തിലെ രോമം പോലും നഷ്ട്ടപ്പെട്ടു കണ്ടാല്‍ പേടി തോന്നുന്ന കുറെ ഭീകര രൂപങ്ങള്‍.....തിരിച്ചു പോരുമ്പോഴാനു ഞങ്ങള്‍ ആ കാഴ്ച കണ്ടത്.. '' എന്റെ പ്രായത്തിലുള്ള ഒരു ചെറുപ്പക്കാരന്‍വേദന സഹിക്കാനാവാതെ അലറി കരയുകയാണ്... മെലിഞ്ഞുണങ്ങി എല്ലും തോലുമായ അവന്‍ ശ്വാസം എടുക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.. എന്റെ അമ്മെ എന്നെ ഒന്ന് കൊന്നു തരാന്‍ പറ ആ ഡോക്ടര്‍മാരോട്...എനിക്ക് വേദന സഹിക്കാന്‍ പറ്റുന്നില്ലമ്മേ.... പൊട്ടി കരഞ്ഞു കൊണ്ട് അയാള്‍ ആ കിടക്കയില്‍ കിടന്നു പുളയുകയാണ്...തൊട്ടടുത്ത്‌ സ്വന്തം മകന്റെ അവസ്ഥ കണ്ടു ജനല്‍ കമ്പിയില്‍ തലയടിച്ചു കരയുന്ന പാവം അവന്‍റെ അമ്മ... എന്റെ ദൈവമേ നീ എന്തിനു എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു...ഒരു അമ്മയ്ക്കും ഇങ്ങനെ ഒരു ഗതി വരുത്തരുതേ..... ആ പാവം അലമുരയിടുകയായിരുന്നു...അറിയാതെഞാന്‍ ദൈവത്തെ വിളിച്ചു പോയി....കണ്ടു നിന്ന ഞങ്ങളുടെ കണ്ണില്‍ നിന്നും രണ്ടിറ്റു കണ്ണീര്‍താഴെ വീണു... ഞങ്ങള്‍ തിരിച്ചു നടക്കുമ്പോഴും ആ ചെറുപ്പക്കാരന്‍പറയുന്നുണ്ടായിരുന്നു.. എന്നെ ഒന്ന് കൊന്നു തരാന്‍ പറ അമ്മെ ..വേദന സഹിക്കാന്‍ പറ്റുന്നില്ലമ്മേ....

അന്ന് ഞാന്‍ യാത്ര പറഞ്ഞിറങ്ങിയത് റഫീകിന്റെ അമ്മാവനോട് മാത്രമല്ല ...എന്റെ പുക വലി എന്നാ ദുശീലത്തോടും കൂടി ആയിരുന്നു... പിന്നീട് എപ്പോള്‍ സിഗെരറ്റ് വലിക്കണം എന്ന് തോന്നുമ്പോഴും ആ ചെറുപ്പക്കാരന്റെ സ്വരം കാതുകളില്‍ മുഴങ്ങും ..ആ അമ്മയുടെ ദയനീയ മുഖവും...ഇന്ന് എന്റെ ചുണ്ടുകളില്‍ നിന്നും സിഗെരറ്റ് പടിയിറങ്ങിയിട്ട് നീണ്ട മൂന്നു വര്‍ഷങ്ങള്‍....

ശ്വാസകോശം സ്പോഞ്ച് പോലെയാണ്.... എന്ന് തുടങ്ങുന്ന പരസ്യം പടം തുടങ്ങുന്നതിനു മുമ്പ് കാണിച്ചത് കൊണ്ടോ... സിഗെരറ്റ് പാക്കിന് പുറത്തു പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതി വച്ചത് കൊണ്ടോ ആരും പുക വലി നിര്‍ത്താന്‍ പോവുന്നില്ല..അവർ താനേ തീരുമാനിച്ചാലല്ലാതെ...

ഇനിയും ആർക്കെന്കിലും ബീഡി വലിക്കാൻ തോന്നുന്നുവെന്കിൽ തിരുവനന്തപുരം RCC വരെ ഒന്നു പോയാൽ മതി...
തനിയെ നിർത്തിക്കോളും ഈ ദുശീലം...
ക്യാൻസർ പോലുളള മാരക രോഗങ്ങളിൽ നിന്നും സർവ്വശക്തൻ നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR