മലപ്പുറം: മുസ്ലിമീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറം ജില്ലയില്‍ എണ്‍പത് ശതമാനം ഓട്ടോ റിക്ഷയുടെയും പിറകില്‍ ഇങ്ങനെ ഒരു ചിഹ്നം കാണാം. ഇന്ത്യയിലെ പ്രധാന നാല് മതങ്ങളില്‍ ഒന്നായ സിക്ക് മതക്കാരുടെ ചിഹ്നമായ ഖാന്ധയാണ് ഇത്. മുസ്ലിമീങ്ങള്‍ ചന്ദ്രക്കലയും നക്ഷത്രവും ഉപയോകിക്കുന്നു, ഹിന്ദുക്കള്‍ ഓം എന്ന ചിഹ്നം ഉപയോകിക്കുന്നു, ക്രൈസ്തവര്‍ കുരിശ് ഉപയോകിക്കുന്നു. എന്നാല്‍ മുസ്ലിമീങ്ങളില്‍ ചിലര്‍ക്ക് മാത്രം ഇത്തരം ചിഹ്നങ്ങള്‍ എന്തിനു എപ്പോള്‍ എങ്ങനെ എവിടെ ഉപയോകിക്കണമെന്നു അറിയില്ല. വാഹനങ്ങളില്‍ മാഷാ അല്ലാഹ്, അല്‍ഹംദു ലില്ലാഹ്, തുടങ്ങിയ മത ചിഹ്നങ്ങള്‍ക്കൊപ്പം സിക്ക് മതക്കാരുടെ ഈ ചിഹ്നവും. ഒന്നുമില്ലെങ്കില്‍ കാണാനെങ്കിലും ഒരു യോജിപ്പ് വേണ്ടേ?
ഇത് പോലെ ക്രൈസ്തവര്‍ ക്രിസ്മസ് വരുമ്പോള്‍ വീടുകളില്‍ നക്ഷത്രം തൂക്കി അലങ്കരിക്കും. അതവരുടെ മത ആജാരമാണ്. നാം അതിനെ ബഹുമാനിക്കണം. ഒരു മതക്കാരെയും പരിഹസിക്കുകയോ അവരുടെ മത ചിഹ്നങ്ങളെ പുച്ചിക്കുകയോ ചെയ്യരുത്. നമ്മുടെ പ്രവാചകന്‍ അങ്ങനെയാണല്ലോ നമ്മെ പഠിപ്പിച്ചത്. എന്നാല്‍ മറ്റു മതക്കാരുടെ മത ആചാരങ്ങളെ കടമെടുക്കുകയുമരുത്. അതും നബി (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. "ആരെങ്കിലും അന്യ മതക്കരോട് തുല്യമായാല്‍ അവന്‍ അവരില്‍ പെട്ടവനാണെന്ന് അവിടുന്ന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു പക്ഷെ ഇത്തരം ചിഹ്നങ്ങള്‍ എന്തിന്‍റെ അടയാളമാണെന്നു അറിയാതെ വെച്ചവരും ഉണ്ടാകാം. അവര്‍ ഇത് പഠിച്ച് ഇന്ന്‍ മുതല്‍ തന്നെ പറിച്ചു കളയണം. നമ്മുടെ ഈമാന്‍ തെറ്റിപ്പോകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ മാറി നില്‍ക്കണം. നമ്മുടെ ഈമാനിനെ റാഞ്ചാന്‍ ഇത്തരം പല ശക്തികളും വന്നുകൊണ്ടേ ഇരിക്കും. അത് സിനിമയുടെ കോലത്തിലായാലും താരങ്ങളുടെ കോലത്തിലായാലും നാം അതില്‍ തോറ്റു കൊടുക്കരുത്. അതൊന്നും മത സൌഹാര്‍ദ്ദത്തിനെതിരല്ല. ഹിന്ദുക്കള്‍ മാലയിട്ടാല്‍ നമ്മുടെ വീട്ടിലെ ഭക്ഷണം കഴിക്കാറില്ല. അതുകൊണ്ട് നമുക്കവരോട് വെരുപ്പുണ്ടാകറില്ലല്ലോ. ഓരോരുത്തര്‍ക്കും അവരവരുടെ മതങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യം ഉണ്ട്. നാഥന്‍ നമ്മുടെ നാട്ടില്‍ ഐക്യവും സ്നേഹവും നിലനിറുത്തട്ടെ... ആമീന്‍.

